നീല നിശീഥിനി നിന്‍ മണി മേടയില്‍
നിദ്രാവിഹീനയായ് നിന്നു
നിന്‍ മലര്‍വാടിയില്‍ നീറുമൊരോര്‍മ്മപോല്‍
നിര്‍മ്മലേ ഞാന്‍ കാത്തു നിന്നു
ദ്വാരകേ ദ്വാരകേ........
ദ്വാപരയുഗത്തിലേ പ്രേമസ്വരൂപന്റെസോപാന ഗോപുരമേ
കോടിജന്മങ്ങളായ് നിന്‍സ്വരമണ്ഡപംതേടിവരുന്നൂ മീരാ...
നൃത്തമാടിവരുന്നൂ മീരാ
താളം തെറ്റിയ താരാട്ട് തലമുറകള്‍ നുകര്‍ന്നിടുന്നു
തളിര്‍ത്തൊട്ടിലാട്ടിയ സീതാദേവി തന്‍
താരാട്ടിന്‍ ഈണങ്ങള്‍ തേങ്ങുന്നു ഇന്നും
താളം തെറ്റിയ താരാട്ട്
കൊട്ടും ഞാന്‍ കേട്ടില്ല
കൊഴലും ഞാന്‍ കേട്ടില്ല
ഇത്തിരി മുല്ലയ്ക്കാരുകൊടുത്തു
മുത്തുപതിച്ചൊരു പൂത്താലി
സഖി മുത്തുപതിച്ചൊരു പൂത്താലി
വിണ്ണിന്‍റെ വിരിമാറില്‍ മഴവില്ലിന്‍ മണിമാല
കണ്ണന്‍റെ മാറിങ്കല്‍ ഞാന്‍ ചാര്‍ത്തിയ വനമാല
വിണ്ണിന്‍റെ വിരിമാറില്‍ മഴവില്ലിന്‍ മണിമാല
ഏതിനാണ് ഭംഗി എന്‍റെ പ്രിയ തോഴി
എന്ന് രാധ കൊഞ്ചി ചോദിച്ചു സഖിയോടായ്
വളകിലുക്കം കേള്‍ക്കണല്ലോ ആരാരോ പോണതാരോ?
കരയോട് കളിപറയും കായല്‍ ചുറ്റലകളാണേ
എന്റെ പെണ്ണിന്‍ വളകിലുക്കം എങ്ങാനും കേട്ടതുണ്ടോ
കയറു പിരിക്കും പെണ്ണാളല്ലേ കൈ നിറയെ വളകളില്ലല്ലോ
ചന്ദനപ്പല്ലക്കില്‍ വീടുകാണാന്‍ വന്ന
ഗന്ധര്‍വ്വരാജകുമാരാ
ഗന്ധര്‍വ്വരാജകുമാരാ
പഞ്ചമിച്ചന്ദ്രിക പെറ്റുവളര്‍ത്തിയ
അപ്സരരാജകുമാരി
അപ്സരരാജകുമാരി
കണ്ണു തുറക്കാത്ത ദൈവങ്ങളേ
കരയാനറിയാത്ത ചിരിക്കാനറിയാത്ത
കളിമൺ പ്രതിമകളേ
മറക്കൂ നിങ്ങളീ ദേവദാസിയെ മറക്കൂ...മറക്കൂ
മറക്കാന്‍ കഴിഞ്ഞെങ്കില്‍
മനക്കണ്ണടയ്ക്കാന്‍ കഴിഞ്ഞെങ്കില്‍
ചൂടെയെരിഞ്ഞൊരു പൂവിന്‍ നോവുമ്
ചുടു നെടുവീര്‍പ്പുകളും
ഒന്നു മറക്കാന്‍ കഴിഞ്ഞെങ്കില്‍
കാളിദാസന്‍ മരിച്ചു
കണ്വമാമുനി മരിച്ചു ...
അനസൂയ മരിച്ചു
പ്രിയംവദ മരിച്ചു
ശകുന്തള മാത്രം മരിച്ചില്ല..
രതിസുഖസാരമായി ദേവി നിന്‍ മെയ് വാര്‍ത്തൊരാ ദൈവം കലാകാരന്‍
കലാകാരന്‍ പ്രിയേ നിന്‍ പ്രേമമെന്നില്‍ ചേര്‍ത്തൊരാ ദൈവം കലാകാരന്‍
കരയുന്നോ പുഴ ചിരിക്കുന്നോ
കരയുന്നോ പുഴ ചിരിക്കുന്നോ
കണ്ണീരുമൊലിപ്പിച്ച് കൈവഴികള്‍ പിരിയുമ്പോള്
കരയുന്നോ പുഴ ചിരിക്കുന്നോ?
ചന്തമുള്ളൊരു പെണ്മണി എന്തിനെന്നെ ചതിച്ചു നീ -
സുന്ദരീനിൻ മേനി കാട്ടി എന്തിനെന്നെ വലച്ചു നീ-
ചന്തമുള്ളൊരു പെണ്മണി എന്തിനെന്നെ ചതിച്ചു നീ-
ജയജയജന്മഭൂമി
ജയജയഭാരതഭൂമി
ആകാശഗംഗയിറങ്ങി വന്ന ഭൂമി
ശ്രീകൃഷ്ണഗീതയമൃത് തന്ന ഭൂമി
ഏകാന്തകാമുകാ നിന്റെ മനോരഥം
ലോകാപവാദത്തിന്‍ കേന്ദ്രമായീ
കുറ്റപ്പെടുത്തുവാനില്ലതില്‍ നാമെല്ലാം
എത്രയായാലും മനുഷ്യരല്ലേ?
വനഗായികേ വാനില് വരൂ ഗായികേ
വാനില് വരൂ നായികേ
സുരതാരമേ ഈ ഞാന് ഇണയാകുമോ
നിന്നോടിണയാകുമോ
കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും പാട്ടിന്റെ പാലാഴി തീര്‍ത്തവളേ
ആനന്ദകാരിണീ അമൃത ഭാഷിണീ ഗാനവിമോഹിനീ വന്നാലും
ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ, ഓഹോ കൊണ്ടു വാ
കൊമ്പെട് ജുംത ജുംത ജുംത ജുംത ജും
കുറുംകുഴല്‍ കൊട് ജുംത ജുംത ജുംത ജുംത ജുംജും
തപ്പെട് ജുംത ജുംത ജുംത ജുംത ജും
തകില്‍പ്പുറം കൊട് ജുംത ജുംത ജുംത ജുംത
നഗരതീരങ്ങളീ ലഹരിയില്‍ കുളിരവേ...
കടലമ്മേ കടലമ്മേ
കനിയുകയില്ലേ കനിയുകയില്ലേ കടലമ്മേ (കടലമ്മേ...)
തിരകളാം കരിഞ്ചിടകള് ചിക്കി
നുരയും പതയും തുപ്പീ
അട്ടഹസിക്കും നിന് കൈകളിലെന്
മുക്കുവനണയുകയാണല്ലോ
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )