അന്താക്ഷരി
  • vivekrvvivekrv March 2012 +1 -1

    നുണക്കുഴിക്കവിളില്‍ നഖചിത്രമെഴുതും താരെ താരെ
    ഒളികണ്‍ മുന കൊണ്ട് കളിയമ്പെയ്യുന്നതാരെ ആരെ...
    അനുരാഗക്കടലില്‍ നിന്നഴകുമായ് പൊങ്ങിയ താരെ ആരെ..

  • mujinedmujined March 2012 +1 -1

    ആരെല്ലാം പോരുന്നു
    ആരണ്യത്തില്‍ ചമതയ്ക്കായ്
    അങ്ങിപ്പോള്‍ ചെന്നാലോ പല
    ഭംഗികള്‍ കാണാമെന്നും..

  • vivekrvvivekrv March 2012 +1 -1

    കടലേ... നീലക്കടലേ... കടലേ.. നീലക്കടലേ...
    നിന്നാത്മാവിലും നീറുന്ന ചിന്തകളുണ്ടോ.. നീറുന്ന ചിന്തകളുണ്ടോ

  • menonjalajamenonjalaja March 2012 +1 -1

    ചിലങ്കേ ചിരിക്കൂ ചിലങ്കേ പൊട്ടിച്ചിരിക്കൂ
    തെളിഞ്ഞു ദീപമാല ഉയർന്നൂ വീണാരവം

  • vivek_rvvivek_rv March 2012 +1 -1

    വീണപാടുമീണമായി
    അകതാരിലൂറും വിരഹാര്‍ദ്രഗീതമേ
    നാളെ നീയെന്‍ താളമായി
    നിഴലായി വീണ്ടും നിറദീപനാളമേ
    വീണപാടുമീണമായി

  • menonjalajamenonjalaja March 2012 +1 -1

    'വിമൂക ശോക സ്മൃതികളുണര്‍ത്തീ
    വീണ്ടും പൗര്‍ണമി വന്നൂ...
    വിഷാദ ഗീഥികള്‍ മാത്രം വിരിയും
    വിപഞ്ചികേ നീ പാടൂ...
    നീ പാടൂ....''

  • vivekrvvivekrv March 2012 +1 -1

    പാടുവാനായ് വന്നു നിന്റെ പടിവാതില്‍ക്കല്‍
    ചൈത്ര ശ്രീപദങ്ങള്‍ പൂക്കള്‍തോറും ലാസ്യമാടുമ്പോള്‍
    ഏതു രാഗം ശ്രുതി താളം എന്നതോര്‍ക്കാതേ
    ഞാനാ വീണയില്‍ ഒന്നിഴ പാകി മീട്ടിടുന്നാരോ

  • mujinedmujined March 2012 +1 -1

    മൂവന്തിനേരത്താരോ പാടി....
    മാനസം ശോകാര്‍ദ്രമായ്....
    മാനത്തെ മേഘത്തോപ്പിലേതോ
    ആണ്‍കിളി കേഴുന്നപോല്‍ ....

  • menonjalajamenonjalaja March 2012 +1 -1

    പാലാഴിക്കടവില് നീരാട്ടിനിറങ്ങിയ
    പാലപ്പൂങ്കാവിലെ പൂ നിലാവേ
    പൂനിലാവേ പൂനിലാവേ
    പുഷ്പ വിമാനമെനിക്കു തരൂ

  • vivekrvvivekrv March 2012 +1 -1

    തങ്കത്തിങ്കള്‍‌ക്കിളിയായ് കുറുകാം, താരത്തൂവല്‍ മെനയാം നനയാം
    നീരാടിയാടും നിറസന്ധ്യയില്‍
    വണ്ടുലഞ്ഞ മലര്‍പോലെ, വാര്‍നിലാവിനിതള്‍പോലെ
    നെഞ്ചിനുള്ളിലൊരു മോഹം, അതിനിന്ദ്രനീല ലയഭാവം
    കുങ്കുമമേഘം കുളിരു കോര്‍ക്കുമൊരു മഞ്ഞലപോലെയുലാവാം
    അമ്പിളിനാളം പതിയെ മീട്ടുമൊരു തംബുരുപോലെ തലോടാം

  • mujinedmujined March 2012 +1 -1

    താലീ പീലീ കാടുകളിൽ
    താളം തുള്ളി നടന്നപ്പോൾ
    ചിങ്ങനിലാവിനു പണ്ടു പണ്ടൊരു ചിലമ്പു കിട്ടി
    പൊന്നിൻ ചിലമ്പു കിട്ടി ..

  • vivekrvvivekrv March 2012 +1 -1

    കാട്ടിലെ മൈനയെ പാട്ടുപഠിപ്പിച്ചതാരോ കുളിര്‍കാറ്റോ
    കാറ്റിന്റെ താളത്തില്‍ ആടുന്ന പൊന്‍മുളം കാടോ മലര്‍മേടോ അലമാലയായിരം മയിലാടിടുന്ന പോല്‍ ഇളകും കടലോ നിനയോരം

  • menonjalajamenonjalaja March 2012 +1 -1

    നിന്റെ കണ്ണില്‍ വിരുന്നുവന്നു നീലസാഗരവീചികള്‍ (2)
    പുഞ്ചിരിക്കൊരു പൂച്ചെണ്ടു തന്നു പുഷ്യരാഗമരീചികള്‍
    നിന്റെ കണ്ണില്‍ വിരുന്നുവന്നു നീലസാഗരവീചികള്‍ (2)

    അന്തിമേഘം വിണ്ണിലുയര്‍ത്തി നിന്റെ കവിളിന്‍ കുങ്കുമം (2)

  • vivekrvvivekrv March 2012 +1 -1

    കുങ്കുമ പൂവുകള്‍ പൂത്തു
    എന്റെ തങ്കകിനാവിന്‍ താഴ്വരയില്‍
    കുങ്കുമ പൂവുകള്‍ പൂത്തു
    എന്റെ തങ്കകിനാവിന്‍ താഴ്വരയില്‍
    കുങ്കുമ പൂവുകള്‍ പൂത്തു

    മാനസമാം മണി മുരളി
    ഇന്ന് മാദക സംഗീതമരുളി

  • kadhakarankadhakaran March 2012 +1 -1

    മനുഷ്യന് മതങ്ങളെ സൃഷ്ടിച്ചു
    മതങ്ങള് ദൈവങ്ങളെ സൃഷ്ടിച്ചു
    മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
    മണ്ണുപങ്കുവെച്ചു, മനസ്സുപങ്കുവെച്ചു

  • menonjalajamenonjalaja March 2012 +1 -1

    പാലാഴി കടഞ്ഞെടുത്തോരഴകാണു ഞാൻ
    കാലിൽ കാഞ്ചന ചിലമ്പണിയും കലയാണു ഞാൻ
    പാലാഴി കടഞ്ഞെടുത്തോരഴകാണു ഞാൻ
    കാലിൽ കാഞ്ചന ചിലമ്പണിയും കലയാണു ഞാൻ

  • mujinedmujined March 2012 +1 -1

    ഞാന്‍ ഞാന്‍ ഞാനെന്ന ഭാവങ്ങളേ
    പ്രാകൃതയുഗമുഖഛായകളേ
    തീരത്തു മത്സരിച്ചു മത്സരിച്ചു മരിക്കും ഈ
    തിരകളും നിങ്ങളുമൊരുപോലെ...

  • menonjalajamenonjalaja March 2012 +1 -1


    നീലപ്പൊന്മാനേ എന്റെ നീലപ്പൊന്മാനേ
    വെള്ളിവെയിലു നെയ്ത പുടവ വേണോ
    പുളിയിലക്കര പുടവ വേണോ ചോലപ്പൊന്മാനെ

  • mujinedmujined March 2012 +1 -1

    ചന്ദനച്ചോല പൂത്തു പൂത്തു
    താമരക്കാടു പൂത്തു പൂത്തു
    അഞ്ചാംകുളി കഴിഞ്ഞു അഞ്ചിലക്കുറിയണിഞ്ഞു
    കന്നിദേവാ വെള്ളിദേവാ കാമദേവാ
    കാണാപ്പൂവമ്പുമായ് വന്നാട്ടേ - വരം തന്നാട്ടെ

  • menonjalajamenonjalaja March 2012 +1 -1

    താജ് മഹൽ നിർമ്മിച്ച രാജശില്പി
    ഷാജഹാൻ ചക്രവർത്തി
    അങ്ങയെ പ്രേമവിരഹിണികൾ
    ഞങ്ങൾ അനുസ്മരിപ്പൂ

  • vivekrvvivekrv March 2012 +1 -1

    അരയന്നക്കിളിയൊന്നെന്‍ മാനസത്തില്
    അഴകിന്റെ തൂവല്‍ വിരിച്ചു നില്പൂ
    ഒരു നാണമണിയിക്കും സിന്ദൂരവും
    ഒരു മോഹം വിരിയിക്കും മന്ദാരവും
    കാണ്മൂ ഞാനെനന് ആരോമലില്

  • menonjalajamenonjalaja March 2012 +1 -1

    ആകാശഗംഗയുടെ കരയില്‍
    അശോകവനിയില്‍
    ആരെയാരെത്തേടിവരുന്നൂ
    വസന്തപൌര്‍ണ്ണമി നീ

  • vivekrvvivekrv March 2012 +1 -1

    നളദമയന്തി കഥയിലെ അരയന്നം പോലെ..
    കുണുങ്ങി കുണുങ്ങി പോകും പെണ്ണേ,
    പൂമിഴിയാളേ.. മലര്മിഴിയാളേ

  • mujinedmujined March 2012 +1 -1

    മലര്‍വെണ്ണിലാവോ മധുരക്കിനാവോ
    മധുമാസരാവോ നീയാരോ?
    മലര്‍വെണ്ണിലാവോ മധുരക്കിനാവോ
    മധുമാസരാവോ നീയാരോ?

  • menonjalajamenonjalaja March 2012 +1 -1

    നീലരാവിലിന്നു നിന്റെ താരഹാരമിളകി
    സോമബിംബ കാന്തിയിന്നു ശീതളാംഗമേകി
    പാർവതീ പരിണയ യാമമായി
    ആതിരേ ദേവാംഗനേ
    കുളിരഴകിൽ ഗോരോചനമെഴുതാനണയൂ

  • mujinedmujined March 2012 +1 -1

    ഗോരോചനം കൊണ്ടു കുറി തൊട്ടു
    ഗോപിക്കുറി തൊട്ടു
    അഞ്ജനമെഴുതിയ കൺ കോണുകളാൽ
    ആയിരം ഹൃദയങ്ങൾ എതിരിട്ടു

  • kadhakarankadhakaran March 2012 +1 -1

    എട്ടപ്പം ചുടണം ചുട്ടപ്പം വരണം
    അപ്പപ്പം രണ്ടപ്പം കപ്പം തരണം
    രുചി നോക്കുമ്പം എന്റപ്പം താ
    കൊതി മൂക്കുമ്പം എന്റപ്പം താ

  • mujinedmujined March 2012 +1 -1

    താ തക്കിടത്താന്തരേ
    താരപ്പം തക്കിടത്തന്താരേ
    തിത്തകത്തെയ്യകത്തെയ്യകത്തക്കിട
    താരപ്പം തക്കിടത്തന്താരേ

  • menonjalajamenonjalaja March 2012 +1 -1

    തീരം തേടി തിര വന്നു കരളേ നീ കരഞ്ഞു
    തീരം തേടി തിര വന്നു കരളേ നീ കരഞ്ഞു
    തിര പുൽകി കരയവേ കര കണ്ണീർ ചൊരിഞ്ഞൂ
    തിര പുൽകി കരയവേ കര കണ്ണീർ ചൊരിഞ്ഞൂ
    കരയും ഞാൻ കരൾപൊട്ടി കര പണ്ടേ ചൊല്ലീ
    തീരം തേടി തിര വന്നു കരളേ നീ കരഞ്ഞു

  • vivekrvvivekrv March 2012 +1 -1

    കരളേ നിന് കൈ പിടിച്ചാല് കടലോളം വെണ്ണിലാവ്
    ഉള്ക്കണ്ണിന് കാഴ്കയില് നീ കുറുകുന്നൊരു വെണ്പിറാവ്
    മന്ത്രകോടി നെയ്തൊരുങ്ങി പള്ളിമേട പൂത്തൊരുങ്ങി
    കാരുണ്യത്തിരികളൊരുങ്ങി മംഗല്യപ്പന്തലൊരുങ്ങി
    എന്നു വരും നീ, എന്നു വരും നീ

  • menonjalajamenonjalaja March 2012 +1 -1

    നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍
    നരകവാരിധി നടുവില്‍ ഞാന്‍
    നരകത്തീന്നെന്നെ കരകേറ്റീടണം
    തിരുവൈക്കം വാഴും ശിവശംഭോ

  • vivekrvvivekrv March 2012 +1 -1

    ശക്തിമയം ശിവശക്തിമയം
    ഭക്തിമയം ഭുവനം ബ്രഹ്മമയം

  • mujinedmujined March 2012 +1 -1

    ബ്രാഹ്മ മുഹൂര്‍ത്തം കഴിഞ്ഞു
    പ്രപഞ്ചം പ്രാതസ്നാനത്തിനുണര്‍ന്നു
    പ്രഭാത സോപാന നടയില്‍
    കാലം പ്രസാദം വാങ്ങുവാന്‍ വന്നൂ

  • vivekrvvivekrv March 2012 +1 -1

    വള കിലുക്കം കേള്‍ക്കണല്ലോ ആരാരോ പോണതാരോ
    കരയോടു കളി പറയും കായല്‍ചിറ്റലകളാണേ
    എന്റെ പെണ്ണിന്‍ വള കിലുക്കം എങ്ങാനും കേട്ടതുണ്ടോ
    കയറു പിരിക്കും പെണ്ണാളല്ലോ കൈ നിറയെ വളകളിലല്ലോ

  • kadhakarankadhakaran March 2012 +1 -1

    വാലിട്ടെഴുതിയ നീലക്കടക്കണ്ണില്‍ മീനോ ഇളം മാനോ
    വാലിട്ടെഴുതിയ നീലക്കടക്കണ്ണില്‍ മീനോ ഓലഞ്ഞാലിക്കുരുവിയോ
    കൂടുകൂട്ടും പുളകമോ പീലി വീശിയാടും മാമയിലോ
    വാലിട്ടെഴുതിയ നീലക്കടക്കണ്ണില്‍ മീനോ ആ..ആ..ആ..ആ.

  • menonjalajamenonjalaja March 2012 +1 -1

    ആരാരോ... ആരാരോ..
    ആരാരോ ആരാരോ?
    പൊന്നമ്പലമേട്ടിന്നുള്ളിലു
    പൂനുള്ളാന്‍ പോരണതാരോ?
    ആരാരോ ആരാരോ

  • mujinedmujined March 2012 +1 -1

    ആരാരോ ആരിരാരോ അച്ഛന്റെ മോള്‍ ആരാരോ
    അമ്മയ്ക്കു നീ തേനല്ലേ ആയിരവല്ലിപ്പൂവല്ലെ
    അമ്മയ്ക്കു നീ തേനല്ലേ ആയിരവല്ലിപ്പൂവല്ലെ
    (ആരാരോ....)

  • vivekrvvivekrv March 2012 +1 -1

    ആയിരം വില്ലൊടിഞ്ഞു
    ആരോമന മെയ് മുറിഞ്ഞു
    ആശ്രമക്കിളി നിന്നെ എയ്തെയ്തെന്റെ ആവനാഴിയിലമ്പ് തീര്‍ന്നു.

  • menonjalajamenonjalaja March 2012 +1 -1

    തുറന്നിട്ട ജാലകങ്ങൾ അടച്ചോട്ടെ
    തൂവൽക്കിടക്ക വിരിച്ചോട്ടെ
    നാണത്തിൽ മുക്കുമീ മുത്തു വിളക്കിന്റെ
    മാണിക്യ കണ്ണൊന്നു പൊത്തിക്കൊട്ടേ

  • mujinedmujined March 2012 +1 -1

    പൊന്‍ കിനാവിന്‍ പുഷ്പരഥത്തില്‍
    പോയ് വരു നീ പോയ് വരു നീ
    ആത്മസഖീ ആത്മസഖീ.....
    പൊന്‍ കിനാവിന്‍ പുഷ്പരഥത്തില്‍
    പോയ് വരു നീ പോയ് വരു നീ
    ആത്മസഖീ ആത്മസഖീ.....

  • vivekrvvivekrv March 2012 +1 -1

    ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍പ്പീലി പിടഞ്ഞു
    വാലിട്ടെഴുതുന്ന രാവിന്‍ വാല്ക്കണ്ണാടി ഉടഞ്ഞു
    വാര്‍മുകിലും സന്ധ്യാംബരവും ഇരുളില്‍ പോയ്മറഞ്ഞൂ
    കണ്ണീര്‍ക്കൈവഴിയില്‍ ഓര്‍മ്മകളിടറി വീണു

  • menonjalajamenonjalaja March 2012 +1 -1

    വൈകാശിത്തെന്നലോ തിങ്കളോ നീ
    വൈശാഖപ്പുലരി തന്‍ പുണ്യമോ
    കോടി ജന്മമായ് നോറ്റ നൊയമ്പോ
    വേദസാരമായ് പെയ്ത മന്ത്രമോ
    ശുഭകരമൊരു ത്യാഗരാജകീര്‍ത്തന ശ്രുതിസുഖലയമോ

  • kadhakarankadhakaran March 2012 +1 -1

    തുമ്പയും തുളസിയും കുടമുല്ലപ്പൂവും
    തൊഴു കയ്യായ് വിരിയണ മലനാട്
    വേലയും പൂരവും കൊടിയേറും കാവില്‍
    വെളിച്ചപ്പാടുറയണ വള്ളുവനാട് ..
    ഒരു വേളിപ്പെണ്ണായ് ചമഞ്ഞൊരുങ്ങും നല്ലൊരു നാട്

  • menonjalajamenonjalaja March 2012 +1 -1

    നൃത്യതി നൃത്യതി ജീവപ്രപഞ്ചം
    നൃത്യതി ഭാസുര ഭാവപ്രപഞ്ചം
    നൃത്യതി നൃത്യതി ജീവപ്രപഞ്ചം
    സര്‍ഗസ്ഥിതി ലയ താള തരംഗിത
    നിത്യവിശാലതയില്‍
    അഞ്ജലീമുകുളം വിടര്‍ന്നുലഞ്ഞൊരു
    പൊന്‍‌താമരയായി

  • mujinedmujined March 2012 +1 -1

    താമരക്കണ്ണാലാരെ തേടുന്നു തമ്പുരാട്ടി
    പൂമരച്ചോട്ടിലാരെ തേടുന്നു തമ്പുരാട്ടി
    മുല്ലമലർക്കാവിൽ നിന്നൊരു മുരളി മൂളണ കേൾക്കുമ്പം
    കള്ളനോട്ടം കാട്ടിയെന്തിനു വളകിലുക്കണു തമ്പുരാട്ടി
    തമ്പുരാട്ടി തമ്പുരാട്ടി
    ഉള്ളിലെന്തേ തമ്പുരാട്ടി

  • vivekrvvivekrv March 2012 +1 -1

    തങ്കനിലാപ്പട്ടുടുത്തു എന്‍ മോഹപ്പൂന്തിങ്കള്‍
    ആലവട്ടം വീശിനിന്നു പൊന്മേഘക്കാവടികള്‍ ആകാശപ്പന്തലിലാകെ ആനന്ദക്കുമ്മിയോടെ മനമാടിപ്പാടും നേരത്ത്, മലയോരത്ത്

  • mujinedmujined March 2012 +1 -1

    മലയാളിപ്പെണ്ണേ നിന്റെ മനസ്സു്
    മലര്‍ മേഘത്തിര നീന്തും നഭസു്
    ശാക്തേയസാരം നിന്‍ മഹസു്
    ശാശ്വതം നിന്‍ രാഗ തപസ്സു്

  • vivekrvvivekrv March 2012 +1 -1

    താണ നിലത്തേ നീരോടൂ
    തപസ്സിരുന്നേ പൂ വിരിയൂ
    നീയും ഞാനും നീരൊഴുക്കിലെ നീല കുമിളകൾ മാത്രം

  • mujinedmujined March 2012 +1 -1

    മാനത്തെ വീട്ടിൽ മണിനാളങ്ങൾ പൂക്കുമ്പോൾ
    സ്വപ്നങ്ങൾ ഉള്ളിൽ നിറജാലം ചാർത്തുമ്പോൾ (2)
    മന്ത്രങ്ങൾ കൊണ്ടും മധുവർഷങ്ങൾ കൊണ്ടും
    ഉല്ലാസത്തിൻ മന്ദാരങ്ങൾ മെല്ലെ വിടരുമ്പോൾ

  • vivekrvvivekrv March 2012 +1 -1

    വാടകവീടൊഴിഞ്ഞു ഞാനെന്റെ വാടകവീടൊഴിഞ്ഞു
    വാതില്‍ താഴിട്ടു, താക്കോലേല്പിച്ചു
    വേദനയോടെ പടിയിറങ്ങി ഞാന്‍ വേദനയോടെ പടിയിറങ്ങി
    വാടകവീടൊഴിഞ്ഞു

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion