ഇതില്‍ ഒരക്ഷരമല്ലേ മാറിയിട്ടുള്ളൂ?
// രണ്ടിൽ കൂടുതലക്ഷരങ്ങൾ മാറരുത് എന്നല്ലേ നിയമം . രണ്ടെണ്ണം നിർബന്ധമായും മാറണമെന്നാണോ നിയമം ?
അല്ല, 'കള്ളക്കുറുപ്പാ'ണ്
'താക്കോൽദ്വാരം' കള്ളത്താക്കോലിനു പാകമായിരുന്നു അല്ലേ?
' കാപാലികനെ' കാത്തിരുന്നു മടുത്തപ്പോൾ അല്പം മയങ്ങിപ്പോയിരിക്കാം.
അപ്പോൾ 'പാലയ്ക്കാമാല'യും വാങ്ങാൻ കഴിയും.
'പാലാഴിത്തിര' കാണാൻ നല്ല ഭംഗിയുണ്ടായിരിക്കും.
പാതിരാക്കോഴി കൂവാറായി !
'പാതിരാപ്പുള്ള്' ചിലച്ചുവോ?
പാതിരാമഴ യുള്ളതുകൊണ്ട് ആ കിളി പോയി.
മഴയുള്ളതുകൊണ്ട് 'ആതിരാരാവ'ല്ല എന്നു വിചാരിക്കുന്നു.
'വാതിൽപ്പടി'യിലിരുന്നാണോ കളി കാണുന്നത് , അതും സന്ധ്യാനേരത്ത്? നരസിംഹം വരും. !!!
'പൂവാലിപ്പശു' ഓടിപ്പോയോ?
'വൻസാമ്രാജ്യ'ത്തിനുടമയാണോ?
സുഷമാ......, അഞ്ച് അക്ഷരം..
കുറെ നാളായല്ലോ കണ്ടിട്ട്. പദപ്രശ്നം ചെയ്യാനും കാണാറില്ല. എന്തു പറ്റി?
എന്നിട്ട് 'മതിൽക്കെട്ടി'നകത്താക്കാമെന്നായിരിക്കും മോഹം.
'പൊതിയടയ്ക്ക' കൂട്ടി മുറുക്കുന്നോ?
'അടിമപ്പെണ്ണാ'വാൻ ആർക്കു താല്പര്യം?
സ്വാതന്ത്ര്യം എന്റെ 'ജന്മാവകാശം' എന്ന് മനസ്സിലാക്കിക്കൊടുക്കും
'ജന്മപത്രിക'യിൽ നോക്കൂ
'ജന്മവൈകല്യ'മില്ലല്ലോ.
'ഹിതോപദേശം' നൽകിയാലും...
'കണ്ടകശ്ശനി' കൊണ്ടേ പോകൂ !!
'കൊണ്ടൽവേണി'ക്കു കണ്ടകശ്ശനിയാണെന്നോ?
കണ്ടൽക്കാടു കൾക്ക് കണ്ടകശ്ശനിയാണെന്നു പറയുന്നു !
കത്രികപ്പൂട്ട് എന്താണെന്നറിയാമോ ?
'പുത്രീവാത്സല്യം' അന്ധവും അമിതവുമാകരുത്.
'കാമവൃക്ഷകം' എന്നാൽ ഇത്തിക്കണ്ണി
കാമ്യകവനം എവിടെയാണെന്നറിയാമോ ?
ഞാനും മുജീബും ഇടയ്ക്ക് സുരേഷും മാത്രം പ്രവേശിക്കുന്ന ഈ പൂങ്കാവനത്തിൽ കൃമികീടങ്ങളുടെ ശല്യം വളരെ കൂടിയിരിക്കുന്നല്ലോ. ഓർഗാനിക് കീടനാശിനി പ്രയോഗിക്കൂ ,അഡ്മിൻ.
അല്ലെങ്കിൽ trespassers will be prosecuted എന്നൊരു ബോർഡ് വയ്ക്കൂ.
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )