മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കുടം Edit
    വെള്ളം എടുക്കാനുള്ള ഒരു തരം പാത്രം, വൃക്ഷം
    a water pot, tree
(പര്യായം) കലശം, കുംഭം, ഘടം


കുടം Edit
    കുടനാട്


Entries from Datuk Database

കുടം1(നാമം):: വാവട്ടംകുറഞ്ഞ് കഴുത്തിടുങ്ങി അതിനുതാഴെയുള്ള ഭാഗം കൂടുതല്‍ വീര്‍ത്തുരുണ്ടതുമായ പാത്രം (പ്ര.) കുടംകമഴ്ത്തിവച്ചു വെള്ളമൊഴിക്കുക = നിഷ്പ്രയോജനമായി പ്രവര്‍ത്തിക്കുക. കുടത്തിലെ വിളക്ക് = പുറത്തറിയാത്ത മേന്മകളുള്ള ആളോ വസ്തുവോ ആശയമോ, ഘടദീപം. പടിക്കല്‍ കൊണ്ടുചെന്നിട്ട് കുടമുടയ്ക്കുക = കാര്യം അവസാനം അവതാളത്തിലാക്കുക, ഒടുവില്‍ അബദ്ധത്തില്‍ ചാടുക. "നിറകുടം തുളുമ്പുകില്ല" (പഴ.)
കുടം1(നാമം):: മൊട്ട്, പൂങ്കുല (വാഴ, തെങ്ങ്, പന, നെല്ല് എന്നിവയുടെ പൂമൊട്ടിനെ കുറിക്കാന്‍ സാധാരണയായി പ്രയോഗം)
കുടം1(നാമം):: വണ്ടിച്ചക്രത്തിന്‍റെ മധ്യത്തിലായി ആരക്കാലുകള്‍ (അഴിക്കാലുകള്‍) ഉറപ്പിച്ചിട്ടുള്ള ഭാഗം
കുടം1(നാമം):: ഒരുതരം വാദ്യം, ഘടം
കുടം1(നാമം):: കുംഭം രാശി
കുടം1(നാമം):: തൂണിന്‍റെ അറ്റത്തുള്ള കുടത്തിന്‍റെ ആകൃതിയില്‍ കടഞ്ഞുചേര്‍ക്കുന്ന ഭാഗം
കുടം1(നാമം):: വീണ തംബൂരു മുതലായവയുടെ വീറ്റ്ത്തഭാഗം
കുടം1(നാമം):: ആനയുടെ തലയില്‍ ഇരുഭാഗത്തും ഉള്ള മുഴ
കുടം1(നാമം):: താഴികക്കുടം
കുടം1(നാമം):: അര്‍ധഗോളാകൃതിയിലുള്ള മേല്‍ക്കൂര
കുടം1(നാമം):: ഒരു അളവ്, ധാന്യം ദ്രാവകങ്ങള്‍ എന്നിവ അളക്കുന്ന തോതുകളില്‍ ഒന്ന്
കുടം1(നാമം):: വീര്‍ത്തവൃഷണം
കുടം1(നാമം):: യോനി
കുടം1(നാമം):: കുടം തലയിലേറ്റിയുള്ള ഒരിനം നൃത്തം, കുടക്കൂത്ത് നോക്കുക
കുടം1(നാമം):: കുടത്തിന്‍റെ ആകൃതിയിലുള്ള കിഴങ്ങ് (ഉള്ളിയെന്നപോലെ പല ഇതളുകള്‍ ചേര്‍ന്നത്) (പ്ര.) കുടമിടുക, കൂട്ടമിടുക, കുടംവിടുക = ഊഞ്ഞാല്‍ ശക്തിയായി ആട്ടി തലയ്ക്കുമീതെ വിടുക. കുടമുടയ്ക്കല്‍ = ശവദാഹത്തോടനുബന്ധിച്ചുള്ള ഒരു ചടങ്ങ്. ചിതയെ പ്രദക്ഷിണംവച്ചു നീര്‍ക്കുടം ഉടയ്ക്കുന്ന ഹൈന്ദവാചാരം
കുടം2(നാമം):: പടിഞ്ഞാറ്, പടിഞ്ഞാറന്‍പ്രദേശം, കൊടുന്തമിഴ് നാടുകളിലൊന്നായ കുടനാട്
കുടം3(നാമം):: വൃക്ഷം
കുടം3(നാമം):: ചുറ്റിക
കുടം3(നാമം):: കോട്ട
കുടം3(നാമം):: പര്‍വതം
കുടം3(നാമം):: ഗൃഹം
കുടം3(നാമം):: കൊടുവേലി
കുടം4(നാമം):: നഗരം
കുടം4(നാമം):: പൂയം നക്ഷത്രം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അനുജ, ആമോഷം, പിരട, പല്ലവന്‍, കുത്സനം


75411 Malayalam words
94618 English words
Hosted on DigitalOcean