Refresh  |   Add New Definition  |   Hyperlink

Edit
    അക്ഷരമായിലെ പതിനൊന്നാമത്തെ സ്വരം
    the eleventh vowel of the alphabet


Entries from Datuk Database

എ1(-):: "അ"കാരത്തിനു ചിലേടത്തുവരുന്ന ഉച്ചാരണഭേദം, പദമധ്യത്തിലെ "അ" കാരത്തിനു ചിലപ്പോള്‍ "എ"കാരച്ഛായയില്‍ ഉച്ചാരണം വരും. ഉദാ: അലക് - അലെക്, വിളക്ക് - വിളെക്ക്, മകള്‍ - മകെള്‍ ഇത്യാദി
എ1(-):: സംസ്കൃതത്തില്‍ നിന്നും മറ്റും കടംകൊണ്ട പദങ്ങളില്‍ മൃദുക്കളോടും മധ്യമങ്ങളോടും (ഗ, ജ, ഡ, ദ, ബ, യ, ര, ല, വ) ചേര്‍ന്നു പിന്നില്‍ നില്‍ക്കുന്ന "അ" കാരത്തിനു "എ" കാരച്ഛായയില്‍ ഉച്ചാരണം. 1-ം, 2-ം ഉച്ചാരണഭേദങ്ങള്‍ വരമൊഴിയില്‍ അംഗീകരിച്ചിട്ടില്ല. അലക്, വിളക്ക്, മകള്‍, ഗജം, യതി എന്ന് "അ" കാരയുക്തമായിത്തന്നെ എഴുതുന്നു
എ1(-):: മധ്യമലയാളത്തില്‍ ചുരുക്കം ചില പദങ്ങളില്‍ "അ" കാരത്തിന്‍റെ സ്ഥാനത്ത് "എ" ചേര്‍ന്നു രൂപവും കാണാം. (ഉദാ: പണ്ണുക, പെണ്ണുക, പറക, പറെക)
എ1(-):: വേറൊരു പദത്തിന്‍റെ പിമ്പില്‍ സന്ധിചേര്‍ന്നു നില്‍ക്കുമ്പോള്‍ "അല്ലോ" എന്നതിലെ "അ" യ്ക്ക് "എ" കാരച്ഛായയില്‍ ഉച്ചാരണം. കണ്ടു + അല്ലോ = കണ്ടുവല്ലോ (കണ്ടെല്ലോ) അവന്‍ + അല്ലോ = അവനെല്ലോ
എ1(-):: ചില തനി മലയാള പദങ്ങളുടെ ആദിയിലും, ആദിയിലെ വ്യഞ്ജനത്തോടു ചേര്‍ന്നു പിന്നിലും നില്‍ക്കുന്ന "ഇ" കാരത്തിന്‍റെ സ്ഥാനത്ത് "എ" കാരവും വരും. അത്തരം പദങ്ങള്‍ക്ക് "ഇ" കാരവും "എ" കാരവും ചേര്‍ന്ന രണ്ടു രൂപങ്ങള്‍ ഉണ്ട്
എ1(-):: "എ" കാരത്തിനു ചിലപ്പോള്‍ "ഇ" വരും. ഉദാ: എനിക്ക് - ഇനിക്ക്
എ1(-):: ചിലസ്ഥാനങ്ങളില്‍ "എ" ദുര്‍ബലമായി "അ" എന്നായിത്തീരും. നല്ല + ഇടം = നല്ലെടം - നല്ലടം. ചെയ്ക + വേണം = ചെയ്യെണം > ചെയ്യണം
എ1(-):: ദീര്‍ഘമായ"ഏ" ചിലെടെത്തു നില്‍ക്കും. ഉദാ: പറയവെ > പറയവേ, വേറെ > വേറേ, തന്നെ > തന്നേ
എ1(-):: മുന്‍കാലത്ത് "എ" യുടെ ഹ്രസ്വദീര്‍ഘങ്ങള്‍ക്ക് ഒരേലിപിതന്നെയാണ് ഉപയോഗിച്ചിരുന്നതെന്നും ശ്രദ്ധിക്കണം
എ2(-):: ആധാരികാഭാസം "ഏ" എന്നതിന്‍റെ സങ്കുചിതരൂപം. (ഉദാ: കാട്ടിലെ, രാവിലെ, ജലത്തിലെ - കാട്ടിലേ, രാവിലേ, ജലത്തിലേ, എന്നു ദീര്‍ഘരൂപങ്ങളും - അവിടെ, ഇവിടെ, എവിടെ, അക്കരെ, ആലപ്പുഴെ, നെയ്യാറ്റിന്‍കരെ "എ" ലോപിച്ചു നെയ്യാറ്റിന്‍കര എന്നും.).
എ3(-):: അവധാരകപ്രത്യയമായ "ഏ" എന്നതിന്‍റെ സങ്കുചിതരൂപം. ഉദാ: തന്നെ (തന്‍ ഏ), അത്ര.
എ4(-):: തന്‍വിനയെച്ചപ്രത്യയം. "ഏ" എന്നും രൂപം. ഉദാ: ചെയ്യെ, ചെയ്യവെ (ചെയ്യവേ).
എ5(-):: പല അവ്യയവങ്ങളുടെയും അന്തം. (അതെ, ആതെ/അല്ലാതെ, ആട്ടെ, അങ്ങനെ, ഇങ്ങനെ, എങ്ങനെ, ആരെ, ആകെ, ആറെ (കേട്ടാറെ) ഇത്യാദി).
എ6(-):: ഒരു ചുട്ടെഴുത്ത്, ചോദ്യസര്‍വനാമം "എ" എന്ന ചോദ്യസര്‍വനാമത്തിനു "ഏ" എന്നു ദീര്‍ഘിച്ച രൂപവുമുണ്ട്. ഉദാ: എത്, ഏത്.
എ7(-):: സംശയാദ്യര്‍ഥത്തെ സൂചിപ്പിക്കുന്ന ഒരു വ്യാക്ഷേപകം.

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ oscillator, zooid, പ്രഹര്‍ഷണന്‍, ചാക്കണ്ണന്‍, മുദാ


75411 Malayalam words
94618 English words
Hosted on DigitalOcean