മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഊതുക Edit
    ബലമായി ശ്വാസം വായില്‍ക്കൂടി പുറത്തേയ്ക്കുവിടുക
    to blow


Entries from Datuk Database

ഊതുക(ക്രിയ):: "ഊ, ഊ" എന്നു ശബ്ദം പുറപ്പെടത്തക്കവണ്ണം ബലമായി ശ്വാസം വായില്‍ക്കൂടി പുറത്തേക്കുവിടുക, ഊക്കോടെ വായു മുമ്പോട്ട് പായത്തക്കവണ്ണം ചുണ്ട് ഉരുട്ടി മുന്നോട്ടാക്കി വായില്‍ക്കൂടെ ശ്വാസം പുറത്തേക്കു തള്ളുക. ഉദാ: വിളക്ക് ഊതിക്കെടുത്തുക
ഊതുക(ക്രിയ):: കാറ്റു വീശുക
ഊതുക(ക്രിയ):: കുഴല്‍ വിളിക്കുക, ശംഖ്, ഓടക്കുഴല്‍ മുതലായ സുഷിര വാദ്യങ്ങളില്‍ക്കൂടി ഊക്കോടെ വായു പുറത്തേക്കുവിട്ടു സംഗീതാത്മകമായ ശബ്ദമുണ്ടാക്കുക
ഊതുക(ക്രിയ):: വായില്‍ക്കൂടെ ഊക്കോടെ വായുപുറപ്പെടുവിച്ചു തീകത്തിക്കുക
ഊതുക(ക്രിയ):: വീര്‍ക്കുക, വണ്ണിക്കുക, കനം വയ്ക്കുക. ഉദാ: വയര്‍ ഊതിപ്പെരുകുക
ഊതുക(ക്രിയ):: ഉലയില്‍ തീകത്തത്തക്ക വണ്ണം തുരുത്തി പ്രവര്‍ത്തിപ്പിക്കുക
ഊതുക(ക്രിയ):: രോഗം ഭയം മുതലായവ ഇല്ലാതാക്കുന്നതിന് മന്ത്രം ജപിച്ച് ഉച്ചാടനകാര്യമായി വായില്‍ക്കൂടി ശ്വാസം ഊക്കോടെ പായിക്കുക
ഊതുക(ക്രിയ):: സ്ഫുടംവയ്ക്കുക, സ്വര്‍ണവും വെള്ളിയും ഉരുക്കാനായി തീയിലിട്ട് ഊതുക
ഊതുക(ക്രിയ):: മീന്‍പിടിക്കാന്‍ അച്ചുകുഴലില്‍നിന്നും ചെറിയ ഉണ്ടയോ അമ്പോ ഊതിത്തെറിപ്പി ക്കുക
ഊതുക(ക്രിയ):: വദനസുരതം ചെയ്യുക (അശ്ലീലം). (പ്ര.) ഊതിക്കഴിക്കുക = തീയില്‍ ഉരുക്കിശുദ്ധിയാക്കുക. ഊതിക്കുടിക്കുക = ചൂടുകഞ്ഞി ഊതിത്തണുപ്പിച്ചുകുടിക്കുക, അരിഷ്ടിച്ചുകഴിക്കുക. ഊതിപ്പെരുക്കുക, -വീര്‍പ്പിക്കുക = ഉള്ളതില്‍നിന്ന് വളരെ വലുതാക്കി (അതിശയോക്തി പരമായി) പറയുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ spew, ഭുവനി, ഒട്ടാരം, അഗ്നിരേതസ്സ്, ആനന്ദമൂര്‍ത്തി


75411 Malayalam words
94618 English words
Hosted on DigitalOcean