മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അന്‍ Edit
    പുല്ലിംഗൈകവചനപ്രത്യയം


Entries from Datuk Database

അന്‍1(-):: പുംലിംഗൈകവചനപ്രത്യയം, ഉദാ: മകന്‍, കൊച്ചന്‍
അന്‍1(-):: സംസ്കൃതത്തിലെ അകാരാന്തപുംലിംഗനാമങ്ങള്‍ മലയാളത്തിലേക്ക് സ്വീകരിക്കുമ്പോള്‍ ചേര്‍ക്കുന്ന പ്രത്യയം. ഉദാ: [സം. രാമ >മ.രാമന്‍, സം. ഗോപ > ഗോപന്]‍
അന്‍1(-):: അതുള്ളവന്‍, അതിലുള്ളവന്‍ ഇത്യാദ്യര്‍ഥങ്ങളില്‍ ചേര്‍ക്കുന്ന തദ്വത്തദ്ധിതപ്രത്യയം. ഉദാ: മടിയുള്ളവന്‍ = മടിയന്‍, കൂനുള്ളവന്‍ = കൂനന്‍, കോട്ടാറിലുണ്ടായത് = കോട്ടാറന്‍ ഇത്യാദി
അന്‍1(-):: ഇത്രാമത്തെ ആള്‍ (പുംലിംഗം) എന്നു കാണിക്കുന്ന പുരണിതദ്ധിതപ്രത്യയം. ഉദാ: രണ്ടാം+അന്‍ >രണ്ടാമന്‍
അന്‍1(-):: നപുംസക ഏകവചനപ്രത്യയമായ "അം" എന്നതിന്‍റെ സ്ഥാനത്തുവരുന്ന പ്രത്യയം. ഉദാ: തുരപ്പന്‍
അന്‍1(-):: ഉത്തമപുരുഷ സര്‍വനാമപ്രത്യയമായ "എന്‍/ഏന്‍" എന്നതിന് ക്രിയയോടു ചേരുമ്പോള്‍ ഉച്ചാരണത്തില്‍ വരുന്ന ഭേദം. കാണുവേന്‍ >കാണുവന്‍
അന്‍2(-):: സ്വരാദിയായ പദത്തിനുമുമ്പില്‍ നിഷേധപ്രത്യയമായ "അ" എന്നതിന്‍റെ രൂപം. ഉദാ: അ+ഏക = അന്‍+ഏക > അനേക.
അന്‍1(വ്യാകരണം):: പ്രഥമപുരുഷസര്‍ വനാമപ്രത്യയം, (പും.ഏ.വ.) ഉദാ: അ+അന്‍ > അവന്‍, ഇ+അന്‍ > ഇവന്‍ ഇത്യാദി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ medius, quarry, sensory, trajectory, weak


75411 Malayalam words
94618 English words
Hosted on DigitalOcean