മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

Edit
    ഒരു ചുട്ടെഴുത്ത്
More details: വിവേചകമായി ‘അ’ എന്നു പ്രയോഗിച്ചാൽ ‘അവൻ’, ‘അവൾ‘, ‘അക്കരെ’, ‘അപ്പുറം’ ഇത്യാദി പോലെ ‘അടുത്തല്ലാത്ത’ എന്നർത്ഥം വരും.


Edit
    പേരെച്ചപ്രത്യയം.
eg: വന്നു+അ = വന്ന


Edit
    അക്ഷരമാലയിലെ ആദ്യ അക്ഷരം, മൂലസ്വരം (ഹ്രസ്വം), കണ്ഠ്യം, ഇന്ത്യയിലെ എല്ലാ ഭാഷകളിലുമുള്ള ആദിമമായ അക്ഷരം.
    The first vowel in the alphabet.


Edit
    നിഷേധാര്‍ത്ഥം കുറിക്കുന്ന ഉപസര്‍ഗ്ഗം.
    prefix attached to, mean negation
eg: ‘അ’ എന്ന ഉപസര്‍ഗ്ഗത്തിന് ആറുമാതിരി അര്‍ത്ഥം വരും: 1.സാദൃശ്യം:- അക്ഷത്രിയന്‍ (കണ്ടാല്‍ ക്ഷത്രിയനെന്നു തോന്നും; എന്നാല്‍ ക്ഷത്രിയനല്ലതാനും) 2. അഭാവം:- അജ്ഞാനം (ജ്ഞാനം ഇല്ലായ്മ). 3. അന്യത്വം:- അപടം (വസ്ത്രമല്ലാത്തത്). 4. അല്പത:- അനുദര (അല്പോദരി). 5. അപ്രാശസ്ത്യം:- അകൃത്യം (കൊള്ളരുതാത്ത കൃത്യം). 6. വിരോധം:- അന്യായം (ന്യായവിരോധം).
More details: നാമങ്ങളുടെയോ വിശേഷണങ്ങളുടെയോ അവ്യയങ്ങളുടെയോ ചിലപ്പോൾ ക്രിയകളുടെയോ മുമ്പിൽ ചേർത്താൽ വിരുദ്ധാർത്ഥം വരും.


Edit
നാമം [പുല്ലിംഗം] (ഏകവചനം)
    വിഷ്ണു.
    Vishnu.
Base: Sanskrit
More details: ‘അകാരോ വിഷ്ണുരുദ്ദിഷ്ടഃ.’
‘ഓം’ (അ+ഉ+മ) എന്ന പ്രണവശബ്ദത്തിൽ അ = വിഷ്ണു.


Edit
നാമം
    ‘അ’ എന്ന ശബ്ദത്തിന് ബ്രഹ്മാവ്, ശിവന്‍, ആമ, അങ്കണം, യുദ്ധം, ഗൗരവം, അന്തഃപുരം, ഹേതു, ആഭരണം, കാല്, പാര്‍വ്വതി, ഞാണ്‍ എന്നീ അര്‍ത്ഥങ്ങളും ഉണ്ട്.


Entries from Datuk Database

അ1(-):: അക്ഷര മാലയിലെ ആദ്യത്തെ അക്ഷരം, ഹ്രസ്വസ്വരം, കണ്ഠ്യം
അ1(-):: ഒരു ചുട്ടെഴുത്ത്, ദൂരെയുള്ള ഒന്നിനെ നിര്‍ദ്ദേശിക്കാന്‍ഉപയോഗിക്കുന്നു
അ1(-):: പേരെച്ചപ്രത്യയം. ഉദാ: ഒഴുകുന്ന, പറയുന്ന
അ2(-):: ഇല്ലായ്മ, അല്ലായ്മ, ഇല്ലാത്ത, അല്ലാത്ത, ഈ അര്‍ത്ഥങ്ങള്‍ കാണിക്കാന്‍ സംസ്കൃതത്തില്‍നിന്ന് എടുത്ത ഒരു പുര:പ്രത്യയം. "ന" എന്ന നിഷേധപ്രത്യയത്തിന്‍റെ നകാരം ലോപിച്ചത്. ഉദാ: അവിഘ്നം, അക്രൂരം.

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ napkin, അങ്ങാടിനമ്പൂരി, അംശല, പ്രവരവാഹനന്മാര്‍, ചെറുപയര്‍


75411 Malayalam words
94618 English words
Hosted on DigitalOcean