ഇടത്തു ഭാഗത്തു മുകളിലായി ആദ്യം കാണുന്ന ചതുരത്തില്‍ മംഗ്ലീഷ് അക്ഷര രൂപത്തില്‍ ടൈപ്പു് ചെയ്യുക. ഉടന്‍ തന്നെ നിഘണ്ടുവില്‍ ലഭ്യമായ വാക്കുകള്‍ മധ്യഭാഗത്തു കാണുന്ന വലിയ ചതുരത്തില്‍ പ്രത്യക്ഷപെടുന്നതാണ്.
ഒരു പദത്തിന്റെ അര്‍ത്ഥം ലഭിക്കണമെങ്കില്‍ “അര്‍ത്ഥം തിരയൂ” എന്ന ബട്ടണ്‍ അമര്‍ത്തേണ്ടതാണ്. നിങ്ങള്‍ റ്റൈപ്പ് ചെയ്ത പദം ഗൂഗിളില്‍ തിരയാന്നായി സമീപത്തുള്ള “ഗൂഗിളില്‍ തിരയൂ” എന്ന ബട്ടണ്‍ അമര്‍ത്തുക.
കൂടുതല്‍ വിശദമായി താഴെ ചേര്‍ക്കുന്നു…
ഇതില്‍ രണ്ടു തരം നിഘണ്ടുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
1. മലയാളം പദങ്ങളുടെ ഇംഗ്ലീഷ് അര്‍ത്ഥം കണ്ടു പടിക്കാന്‍, Malayalam English Dictionary എന്ന റേഡിയൊ ബട്ടണില്‍ ക്ലിക്കു ചെയ്യുക. എന്നിട്ടു മംഗ്ലീഷ് കീ ബോര്‍ഡിന്റെ സഹായത്തോടു കൂടി തൊട്ടുതാഴെ കാണുന്ന സ്ഥലത്ത് മലയാളം ടൈപ്പു ചെയ്യുക.
2. ഇംഗ്ലീഷ് പദങ്ങളുടെ മലയാളം അര്‍ത്ഥം കണ്ടു പടിക്കാന്‍, English Malayalam Dictionary എന്ന റേഡിയൊ ബട്ടണില്‍ ക്ലിക്കു ചെയ്യുക. എന്നിട്ടു സ്മോള്‍ ലെറ്ററില്‍ തൊട്ടുതാഴെ കാണുന്ന സ്ഥലത്ത് ഇംഗ്ലീഷ് ടൈപ്പു ചെയ്യുക.
മലയാള പദങ്ങളുടെ സ്പെല്ലിങ്ങില്‍ എന്തേങ്കിലും സംശയം ഉണ്ടെങ്കില്‍ അറിയാവുന്ന വിധത്തില്‍ മംഗ്ലീഷ് പദങ്ങള്‍ ടൈപ്പു ചെയ്തു മുഴുവനാക്കിയതിനു ശേഷം രണ്ട് സെക്കന്റുകള്‍ കാത്തിരിക്കുക. അല്പസമയത്തിനുള്ളില്‍ താങ്കള്‍ ഉദ്ദേശിച്ച പദത്തിനോട് സാദൃശ്യമുള്ള പദങ്ങള്‍ suggestions: എന്നെഴുതിയ മധ്യത്തിലുള്ള വലിയ ചതുരത്തില്‍ കാണാവുന്നതാണ്.
അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങളില്‍ താങ്കള്‍ തൃപ്തനല്ലെങ്കില്‍ അതിനും താഴെ കാണുന്ന No എന്ന ബട്ടണില്‍ ക്ലിക്കു ചെയ്യുക. സമയമുണ്ടെങ്കില്‍, താങ്കള്‍ എന്തായിരുന്നു പ്രതീക്ഷിച്ചിരുന്നതു എന്നു കൂടി ഞങ്ങള്‍ക്കു എഴുതിയറിയിക്കുമല്ലോ?
Tags: dictionary