മഷിത്തണ്ട് ഹരിശ്രീ

മലയാളത്തില്‍ മക്കളെ ഹരിശ്രീ വരപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വേണ്ടി… മക്കള്‍ക്ക് മലയാളം പറഞ്ഞു കൊടുക്കാന്‍ ഒരു വഴിതിരഞ്ഞു നടക്കുന്നവര്‍ക്കു വേണ്ടി… സര്‍വ്വോപരി മക്കള്‍ മലയാളം എന്തെന്ന് അറിയണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവര്‍ക്കു വേണ്ടി… മഷിത്തണ്ടിന്റെ മറ്റൊരു സംരഭം … ഹരിശ്രീ!

http://harisree.mashithantu.com/

ഇതിന്റെ പാഠ്യപദ്ധതി തയ്യാറാക്കിയത് ജോജ്ജുവും അനിലയുമാണ്‌.. (സ്വന്തം മകള്‍ക്കു വേണ്ടി തന്നെ)… അനിമേഷന്‍ ചെയ്തത് പ്രവീണ്‍ കൃഷ്ണന്‍ … ശബ്ദം നല്‍കിയത് പ്രസീദും തുഷാരയും …   അണിയറയില്‍ … അനൂപ്, അഭിലാഷ്, ബിജോയ്, ധനുഷ്, തനുജ തുടങ്ങി മഷിത്തണ്ടിന്റെ ഒരു പറ്റം സുഹൃത്തുകളും.

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുമല്ലോ?

ഹരിശ്രീ: നിങ്ങള്‍ക്കും പങ്കുചേരാം


 • sanju

  പുതിയ ഉദ്യമത്തിന് എല്ലാ വിധ ആശംസകളും….

 • GK

  Well Done!!
  Congratulations to all the people, who are behind this wonderful initiative.
  I’m sure that a lot of malayalees, especially pravasis, will make use of it.
  I was just thinking how to teach my son (who is 4 years ‘young’) the alphabets of malayalam. This will be a useful platform.
  Once again thanks a lot to the whole ‘mashithandu’ team.
  (sorry, wanted to type these words in malayalam. But, I couldnt install the software in my office PC).

 • Shanmukhapriya

  ഇത് വളരെ നല്ല ഒരു ഉദ്യമം തന്നെ, പുതിയ തലമുറയ്ക്ക് ഇത് തീര്‍ച്ചയായും ഗുണകരമാകും അഭിനന്ദനങ്ങള്‍!!!

 • http://www.anthippuzha.blogspot.com anthippozhan

  പലപ്പോഴും ഓർക്കാറുണ്ടായിരുന്നു കമ്പ്യൂട്ടറിലൂടെ ഭാഷ പഠിക്കാൻ ഒരു വഴി കാണാൻ കഴിഞ്ഞിട്ടില്ലല്ലോ എന്നു്. ആ കുറവു നികത്തുന്നതിനു് ‘മഷിത്തണ്ടി’നു മനം നിറഞ്ഞ അഭിനന്ദനങ്ങൾ….!!
  very very appreciative attempt. Unique എന്നു തന്നെ പറയാം. നല്ല appearance. കുട്ടികൾക്കായി ഇനിയും പൊടിപ്പും തൊങ്ങലും വച്ച് ആകർഷകമാക്കേണ്ടിയിരിക്കുന്നു.
  പെട്ടെന്നു ശ്രദ്ധിച്ച ചില കുറവുകൾ സൂചിപ്പിക്കാം. ചില നിർദ്ദേശങ്ങളും:-
  1. ‘ക്ഷ’ യുടെ ഉദാഹരണം. ‘ആക്ഷരം’ എന്നത് ‘അക്ഷരം’ എന്നു വേഗം തിരുത്തുക.
  2. വ്യഞ്ജനാക്ഷരങ്ങളുടെ സ്വീകാര്യമായ ക്രമം ‘ള,ഴ,റ’ എന്നാണു്. ‘റ,ള,ഴ’എന്നല്ല. ക്രമം മാറ്റിക്കൊടുക്കാൻ കാരണമുണ്ടെങ്കിൽ അറിഞ്ഞാൽ കൊള്ളാം.
  3. ‘ഉ’ എന്നതിന്റെ ഉദാഹരണം ‘ഉരഗം’ എന്ന വാക്ക് ഒഴിവാക്കുക. അല്ലെങ്കിൽ ഒപ്പമുള്ള മുതലയുടെ ചിത്രത്തിനു പകരം പാമ്പിന്റെ ചിത്രം കൊടുക്കുക. ഉരസ്സു കൊണ്ടു ഗമിക്കുന്ന ജീവിവർഗ്ഗത്തിനു പൊതുവായുള്ള പേരാണതു്. പാമ്പും ഉരഗം തന്നെ. ഭാഷയിൽ മുതലയേക്കാൾ പാമ്പിനാണു് ഈ അർത്ഥം സ്ഥായിയായിരിക്കുന്നത്. പഠിതാക്കളിൽ ആശയക്കുഴപ്പമുണ്ടാകരുതല്ലോ.
  പകരം കുട്ടികൾ അറിയുന്ന ‘ഉമ്മ’യാക്കാം. (കുഞ്ഞ് അമ്മയ്ക്ക് ഉമ്മ കൊടുക്കുന്നതിന്റെ close-up ചിത്രം കൊടുക്കാം.)
  4. കൂട്ടക്ഷരങ്ങൾ: ഏറ്റവും സാധാരണമായ ‘ക്ക,ച്ച,ട്ട ത്ത,പ്പ’ ഇവ ഉൾപ്പെടുത്തുക. ഇപ്പോഴുള്ള ക്രമം മാറ്റുക.
  ക്ക, ങ്ങ, ങ്ക (ഖര ദ്വിത്വം, അനുനാസിക ദ്വിത്വം, അനുനാസികാദിയായ കൂട്ടക്ഷരം.)
  ച്ച, ഞ്ഞ, ഞ്ച.
  ട്ട, ണ്ണ, ണ്ട.
  ത്ത, ന്ന, ന്ത.
  പ്പ, മ്മ, മ്പ.
  എന്ന ക്രമം കൂടുതൽ യുക്തിസഹമാണു്.
  (എന്നാൽ പഴയ കാലത്തു് ക്ക, ങ്ക,ങ്ങ എന്നായിരുന്നു ക്രമം)
  5. ‘എ’ യുടെ ഉദാഹരണമായ ‘എരുമ’യുടെ മുഴുചിത്രം കൊടുക്കുക. തല confusion ഉണ്ടാക്കുന്നു.
  6. ‘ഖ’- മുഖം എന്നതിലെ ‘ഖം’ ഉച്ചാരണം ശരിയാക്കുക.(ക്+ഹ)
  7. ഘ- ‘ഘടികാര’ത്തിലെ ‘ഘ’ യുടെ ഉച്ചാരണം.(ഗ്+ഹ)
  8. ട- ‘കുട’യുടെ നിവർത്തിയ ചിത്രമാണു കുട്ടികൾക്കു പരിചയം.
  9. ഢ- ‘ഢലം’ എന്നതിന്റെ ചിത്രത്തിൽ ഒരു വാളിന്റെ ചിത്രം കൂടി കൊടുക്കുക.(വെട്ടു തടയുന്ന പരിച). വാക്കു മുതിർന്നവർക്കുപോലും പരിചിതമല്ലെങ്കിലും ഇന്നത്തെ കുട്ടികൾ ടി.വി., വീഡിയോഗെയിം ഇവയുടെ സ്വാധീനത്താൽ ഇതു തിരിച്ചറിയും.)
  ‘ഢക്ക’യുടെ ഉച്ചാരണത്തിൽ ‘ക്ക’ യെ ‘ഖ’ യാക്കിക്കളഞ്ഞു.
  10. സമാനമായ ഒന്നാണു് ‘കഥ’യെ ‘ഖഥ’യാക്കി ഉച്ചരിച്ചത്.(ഇത്തരം പിഴവ് സാധാരണമാണെങ്കിലും ശ്രദ്ധിച്ച് ഒഴിവാക്കണം)
  11. ദ – ‘ദന്ത’ ത്തിന്റെ നിലവിലുള്ള ചിത്രം കുട്ടികൾക്കു ജുഗുപ്സാവഹമാണു്. പകരം ഒരു കുഞ്ഞിന്റെ ചിരിയുടെ close-up ചിത്രം നന്നു്.
  12. ല – ‘ലത’യുടെ ചിത്രമായി മരത്തിൽ ചുറ്റിപ്പടർന്നു കയറുന്ന ഒരു ചെറിയ വള്ളിച്ചെടി വേണം. ഇപ്പോഴുള്ള ആലു് ഉചിതമല്ല.
  13. ന്ദ – ആദ്യപദം ‘വന്ദനം’ ആകട്ടെ.(കൂപ്പുകൈയുടെ ചിത്രവും).പോരെങ്കിൽ ‘നന്ദിനി’ ആദ്യചിത്രമായി വരട്ടെ. ‘നളന്ദ’ കുട്ടികൾക്കു ഗ്രഹിക്കാൻ എളുപ്പമല്ല. ചിത്രവും. ഒഴിവാക്കുക.
  14. ങ്ങ- ഉച്ചാരണം ഇരട്ടിച്ചില്ല.
  ആദ്യ പദം ‘മാങ്ങ’യാകട്ടെ.
  ഉച്ചാരണം സംബന്ധിച്ച് ഒരു ടിപ്പ് പങ്കുവയ്ക്കാൻ സന്തോഷം. എല്ലാവർക്കും പ്രയോജനപ്പെടുമല്ലോ. വർഗ്ഗാക്ഷരങ്ങൾ ഖരം, അതിഖരം, മൃദു, ഘോഷം, അനുനാസികം എന്നിവയാണല്ലോ.
  ഉച്ചാരണത്തിൽ ഖരം(സ്വരം ചേരാത്ത ‘ക്’ തുടങ്ങിയ വ്യഞ്ജനവർണ്ണം)+ഹ = അതിഖരം
  മൃദു+ഹ = ഘോഷം
  അതായത് ക്+ഹ= ഖ, ഗ്+ഹ=ഘ എന്നിങ്ങനെ.
  ഉച്ചരിക്കേണ്ട അക്ഷരത്തിനു്(അതിഖരമോ ഘോഷമോ) അടിസ്ഥാനമായ വർണ്ണം(ക്,ച്, ട്,ത്,പ് / ഗ്,ജ്,ഡ്,ദ്,ബ്) മനസ്സിലിരുന്നാൽ ഉച്ചാരണം എളുപ്പവും കൃത്യവുമാകും.
  ആവശ്യമെങ്കിൽ ഉച്ചാരണവും മറ്റും റെക്കോഡ് ചെയ്ത് അയക്കാനും(link ശ്രദ്ധിച്ചു) ഒരുക്കമാണു്. പക്ഷേ സാവകാശത്തിൽ.

  മലയാളം പഠിക്കാൻ ഇന്റെർനെറ്റിൽ ത്തന്നെ സൗകര്യമൊരുക്കുന്ന മഷിത്തണ്ട് സംഘത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഇതിനു പിന്നിൽ അധ്വാനിച്ച ഓരോ ആളും പ്രത്യേകാഭിനന്ദനമർഹിക്കുന്നു.

  ( സി-ഡിറ്റ് ഒരുക്കിയ http://www.entemalayalam.org എന്ന ഒരു സൈറ്റ് മാത്രമാണ്‌ സൈറ്റ് മാത്രമാണ്‌ ഇന്റർനെറ്റിൽ ഇക്കൂട്ടത്തിൽ എടുത്തുപറയാവുന്നത്.)
  പല കാര്യങ്ങളിലും ‘ഹരിശ്രീ’ മുൻ കൈ നേടിയിരിക്കുന്നു. എല്ലാ മേഖലകളിലും ‘ഹരിശ്രീ’ മുന്നിലെത്തുമെന്നു പ്രത്യാശിക്കാം. ആശംസകൾ!!
  ഞാനൊരു ഭാഷാപണ്ഡിതനൊന്നുമല്ലാ ട്ടോ. എങ്ങനെയോ ഓർക്കുന്ന കാര്യങ്ങളും യുക്തിയും മാത്രമേ പിൻബലമുള്ളൂ).

  (I will add ‘Harisree’ widget in my blog soon)

  സ്വന്തം
  പോഴൻ

 • http://www.anthippuzha.blogspot.com anthippozhan

  GK,
  Don’t worry to type in Malayalam.ഇതിനായി online ‘വരമൊഴി’യോ(http://varamozhi.appspot.com/assets/index.html)
  google transliteration സൈറ്റോ (http://www.google.com/transliterate/indic/Malayalam) ഉപയോഗിക്കാം. In google you can type in any language.
  No need of installing software.

 • Jerryboy

  Great work. God bless you all.

 • Anish Thomas

  Great initiative and very well executed….
  Simply amazing..
  All the best.

 • Narayanan Viswas

  sathakoti pranaamam

 • admin

  thanks for your valuable comments.

  പോഴൻ, thanks for your efforts. we will fix it.
  send us your pronunciation too..

 • bajlal taurus

  well done.. ! all de wishzz.. :)

 • http://nill deepak

  very nice .every one can use it

 • VEDHA

  THANKS FOR UR REPORTS

 • Geetha

  hai

  thank u very much for ur idea.i am sure it will help lots of people to learn malayalam very easily.

 • joffina

  Excellent guys.This is v useful for the malayalees, who does’t know malayalam ,ie, “mallus”.wonderful job, my hearty congtltns.

 • hemanth

  hello joju n team …congratssss….seen th surya news yday n eagerly checked it today….its too too cool….
  ps:but s3 stld u made me undersession :p

 • sajish kumar

  good work

 • RAVI PALOOR

  ENDA EE HARI SREE. VERE ONNUM ILLE. AA AAA E EE, PORE. HA RI SREE ITHONNUMALLALLO AKSHARAMALAYILE AADYAKSHARANGAL. ITHU BRAHMANNYATHINDE AVASESHICHA ADAYALANGALALLE. ITHU VALICHERIYAN INIYUM MADIYANU ALLE. VALLATHA OARO POLLAPPE. ITHUM THOOKKI VALICHU INIYUM NADAKKANO. NHAYANGAL PALATHUM PARAYANUNDAKUM. PAKSHE KARYAM …. PAZHAYA PROUDI ….. THARAVADITTHAM …… AADYATHAM …….. KASHTAM….. KASHTAM ENNALLATHENDU PARAYANAM. PARAYOO…….

 • shyju

  u people hve taken good effort…..as u said very useful for next generation

 • Anish

  If we are teaching malyalam to our next generation,Do you think that Any body can make a Bright future in Kerala?If we are Indians,we should know Hindi.how many peoples are there in Kerala, who can speak Hindi? Hindi is our national language.If You don`t know Hindi;You can`t say that you are Indians.So we have to give more importance to Hindi & English.

 • Biju Benjamin

  മികച്ച ആശയം….നല്ല ഒരു സംരംഭം .. . അണിയറ പ്രവര്‍ത്തകര്‍ക്ക് എല്ലാം എന്റെ അഭിനന്ദനങ്ങള്‍ !!!!
  -
  ബിജു ബെഞ്ചമിന്‍

 • Rahman

  Salaam!

  Is it possible to have non flash contents for your website that’s compatible with iPad? Harisree section would’ve been much more enjoyable then.

  Thanks for this excellent website, appreciate you efforts !!!

  Warm Regards

  Rahman

 • saheer

  ഹരിശ്രീ
  ഈ ഉദ്യമത്തില്‍ മഷിത്തണ്ട് അംഗങ്ങള്‍ക്ക് ആശംഷകള്‍ നേരുന്നു
  കൂടെ മലയാളം അക്കങ്ങള്‍ കൂടി ഹരിശ്രീയില്‍ ഉള്‍പ്പെടുത്താന്‍ താല്പര്യപ്പെടുന്നു കാരണം കൂടുതല്‍ മലയാളികള്‍ക്കും മലയാള അക്കങ്ങളെ കുറിച്ച് കൂടുതല്‍ ഒന്നും തന്നെ അറിയില്ല അങ്ങനെ ഒന്ന് ഉണ്ടോ എന്ന് പോലും ചിലര്‍ക്ക് സംശയമാണ്
  വരും തലമുറയെങ്കിലും അതിനെ കുറിച്ച് പഠിക്കട്ടെ