മനഃകണക്ക്
 • menonjalajamenonjalaja December 2011 +1 -1

  മറ്റൊരു സ്തീയെ കല്യാണം കഴിക്കാന്‍ ഒരു സ്ത്രീ കാമുകനെ അനുവദിക്കുമോ?

 • kadhakarankadhakaran December 2011 +1 -1

  സ്വന്തം കാമുകനെ അറിഞ്ഞു കൊണ്ടു മരണത്തിനു വിട്ടു കോടുക്കുന്നവളാണോ സ്ത്രീ? :-?

 • aparichithanaparichithan December 2011 +1 -1 (+1 / -0 )

  രാജകുമാരി സിംഹത്തിന്റെ വാതില്‍ ചൂണ്ടിക്കാണിച്ചു.
  രണ്ട് കാരണങ്ങളാലാവാം:
  ഒന്ന്‍ മുജീബ് പറഞ്ഞ പോലെ തന്റെ കൂടെയല്ലാതെ മൂപ്പര്‍ മറ്റൊരുത്തിക്കൊപ്പം സുഖിച്ചു ജീവിക്കേണ്ട എന്ന് പുള്ളിക്കാരി കരുതിക്കാണും. അതല്ലെങ്കില്‍, രാജകുമാരി കൂടെയില്ലാത്ത ഒരു ജീവിതം തനിക്കുണ്ടാവില്ലെന്ന്‍ പണ്ടെപ്പോഴെങ്കിലും ഈ പാവം കാമുകനും പറഞ്ഞിട്ടുണ്ടാവാം. എന്നാപ്പിന്നെ അതങ്ങ് സാധിച്ചുകൊടുക്കാമെന്ന് കുമാരിയും കരുതിക്കാണും.

  ഇനി ആന്റി ക്ലൈമാക്സ്
  രാജകുമാരി ആ വാതിലേ കാണിക്കൂ എന്ന്‍ കാമുകന്‍ ആദ്യമേ കണക്ക് കൂട്ടി
  (ഓനാരാ മോന്‍!!) :)
  അതിനാല്‍ മറ്റേ വാതില്‍ തെരഞ്ഞെടുക്കുകയും
  ശിഷ്ടകാലം സുഖമായി കഴിച്ചു കൂട്ടുകയും ചെയ്തു.
  ശുഭം :)

 • menonjalajamenonjalaja December 2011 +1 -1

  സ്നേഹവതിയായ രാജകുമാരി കാമുകനെ മരണത്തിനു വിട്ടുകൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല.

 • menonjalajamenonjalaja December 2011 +1 -1

  സാഹിത്യവാരഫലത്തില്‍ വായിച്ചതാണീ സമസ്യ. ഉത്തരമില്ലാത്ത സമസ്യയാണെന്ന് വാരഫലക്കാരന്‍ എഴുതിയിരുന്നു. :) :)

 • vivekrvvivekrv December 2011 +1 -1

  ജലജേച്ചീ, ഇതാ പ്രസിദ്ധമായ "പൂര്‍ണമാകാത്ത കഥ" അല്ലേ? പലരും പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചിട്ട് നടക്കാത്ത കാര്യമാണോ ചേച്ചി ഞങ്ങളെക്കൊണ്ട് ചെയ്യിക്കാന്‍ നോക്കുന്നത്?

 • menonjalajamenonjalaja December 2011 +1 -1

  ആര്‍ക്കെങ്കിലും കഴിഞ്ഞാലോ?

 • kadhakarankadhakaran December 2011 +1 -1

  അതു ശരി. തുമ്പികളെക്കൊണ്ട് കല്ലെടുപ്പിക്കുകയാണോ?

 • menonjalajamenonjalaja December 2011 +1 -1

  തുമ്പികളാണോ എന്ന് പരീക്ഷിച്ചാലല്ലേ അറിയൂ. ശ്രമിച്ചുനോക്കുന്നതുകൊണ്ടെന്താ കുഴപ്പം?

 • menonjalajamenonjalaja December 2011 +1 -1

  >>>>>പ്രസിദ്ധമായ "പൂര്‍ണമാകാത്ത കഥ"
  ഇങ്ങനെ ഞാനാദ്യമായിട്ടു കേള്‍ക്കുകയാണ്.

 • menonjalajamenonjalaja December 2011 +1 -1

  എന്നിട്ടും ഉത്തരം പറയാന്‍ കഴിഞ്ഞില്ലല്ലോ.

  ഇനി പുതിയ സമസ്യ വരട്ടെ

 • ponnilavponnilav December 2011 +1 -1

  ഉത്തരമില്ലാത്തതാണോ?

 • vivekrvvivekrv December 2011 +1 -1

  Happy X'mas

 • ponnilavponnilav December 2011 +1 -1

  ഈ ആശംസയല്ലേ അപ്പുറത്ത് മലയാളത്തില്‍ കിട്ടിയത്

 • AdminAdmin December 2011 +1 -1

  അപ്പോ ബ്രാല് വെള്ളത്തില്. :-)


  അടുത്ത ചോദ്യം.

 • mujinedmujined December 2011 +1 -1

  ജലജേച്ചി,
  രാജകുമാരിക്ക് അപ്പോഴും കാമുകനോട് സ്നേഹമുണ്ടെങ്കില്‍,കാമുകന്‍ ജീവിച്ചിരിക്കണമെന്ന് തന്നെയാണ് ആഗ്രഹമെങ്കില്‍,
  രാജകുമരി സുന്ദരിയായ യുവതിയുടെ വാതില്‍ കാണിച്ചു കൊടുക്കാനാണു സാധ്യത സിം ഹത്തിന്റെ വാതില്‍ ആണു കാണിച്ചു കൊടുക്കുന്നതെന്കില്‍ അതോടെ കാമുകന്റെ കഥ കഴിയില്ലേ?

  തല്‍ക്കാലം കാമുകനെ രക്ഷപ്പെടുത്താമല്ലോ? പിന്നെ പകുതി രാജ്യം കിട്ടിയ,കാമുകന്‍ ആ രാജ്യത്തെ രാജാവല്ലേ?
  നമ്മുടെ രാജ്യത്ത് രാജാക്കന്‍മാര്‍ക്ക് രണ്ട് ഭാര്യമാരാകുന്നതിന് തടസ്സമുണ്ടോ?.


  ഈ ചോദ്യത്തില്‍ ഗണിതശാസ്ത്ര ചിന്താപരമയിട്ടു വല്ലതുമുണ്ടോ?

 • mujinedmujined December 2011 +1 -1

  മുകളിലത്തേത്
  രണ്ടാമത്തെ പേജ് വായിക്കാതെ എഴുതിയതാണ് ക്ഷമിക്കുക

 • menonjalajamenonjalaja December 2011 +1 -1

  >>>>>>>ഉത്തരമില്ലാത്തതാണോ?

  ഉത്തരം കണ്ടുപിടിക്കാന്‍ ശ്രമിക്കാമല്ലോ

 • menonjalajamenonjalaja December 2011 +1 -1

  >>>>>>നമ്മുടെ രാജ്യത്ത് രാജാക്കന്‍മാര്‍ക്ക് രണ്ട് ഭാര്യമാരാകുന്നതിന് തടസ്സമുണ്ടോ?.

  തടസ്സം രാജകുമാരിക്കാവാമല്ലോ. :)

 • menonjalajamenonjalaja December 2011 +1 -1

  >>>>>>ഈ ചോദ്യത്തില്‍ ഗണിതശാസ്ത്ര ചിന്താപരമയിട്ടു വല്ലതുമുണ്ടോ?

  ഉവ്വല്ലോ 2 വാതില്‍. :)

  ഏതു സമസ്യയും ഇതിലെഴുതാം. ആരെങ്കിലുമൊക്കെ ഉത്തരം എഴുതിയേക്കാം.

 • kadhakarankadhakaran December 2011 +1 -1 (+1 / -0 )

  ജലജേച്ചീ, അതങ്ങു പള്ളിയില്‍ പറഞ്ഞാല്‍ മതി (രാത്രി കുര്‍ബാനയ്ക്ക് പോകുന്നുണ്ടെങ്കില്‍)

  ജലജേച്ചി സ്വന്തം ഉത്തരം എഴുതൂ. എങ്ങനെയുണ്ടെന്ന് നോക്കട്ടെ.

 • menonjalajamenonjalaja December 2011 +1 -1 (+0 / -1 )

  സ്വന്തമായി ഒരു ശരിയുത്തരം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഗണിതശാസ്ത്രം അല്ലാത്തതുകൊണ്ടാവാം. :)

 • kadhakarankadhakaran December 2011 +1 -1

  പുതിയ ചോദ്യം :

  ഒരുചൂടുകാലം. മുറിക്കുള്ളിലെ ചൂടു പോകാന്‍ ഞാന്‍ ഫ്രിഡ്ജ് തുറന്നിട്ടു. മുറി തണുക്കുമോ ഇല്ലയോ?

  ഉത്തരം ചുമ്മാ പറഞ്ഞാല്‍ പോരാ, വിശദീകരിക്കണം

 • srjenishsrjenish December 2011 +1 -1

  തണുക്കില്ല.. :) മുറിയില്‍ നിന്ന് ചൂടെടുത്ത് വീണ്ടും മുറിയിലേക്ക് തന്നെ വിട്ടാല്‍ എങ്ങനെ തണുക്കാനാ..

 • AdminAdmin December 2011 +1 -1

  ടോം ആന്‍ഡ്‌ ജെറി കാണണം , കഥാകാരാ. എത്ര ലളിതമായാണ് ഫ്രിട്ജിലെ കണക്ഷന്‍ എടുത്തു വെള്ളത്തിനെ ഐസാക്കുന്നത് ?

 • ponnilavponnilav December 2011 +1 -1

  'ടോം ആന്‍ഡ്‌ ജെറി' ക്കും കൂടി ഇവിടെ ഒരു പേജ്
  കൊടുത്താലോ ? :-))

 • kadhakarankadhakaran December 2011 +1 -1

  ജെനീഷിന്റെ ഉത്തരത്തിന് 40 മാര്‍ക്ക് (നൂറില്‍).

  ബാക്കിയെല്ലാവരും ഇതിനെ അവഗണിച്ചോ? :-S

 • salilpk70salilpk70 December 2011 +1 -1

  എന്തായാലും കാമുകന് രക്ഷപ്പെടാന്‍ രാജാവ്‌ തന്നെ ഒരവസരം കൊടുത്തു.... പക്ഷേ വെറുതെയല്ല... കാമുകന്‍ ഒരു വാചകം പറയണം.. അത് സത്യമായാല്‍ രാജാവ്‌ അയാളെ വെട്ടിക്കൊല്ലും... നുണയായാല്‍ തൂക്കി കൊല്ലും. കാമുകന്‍ രക്ഷപ്പെട്ടു... എന്തായിരിക്കും അയാള്‍ പറഞ്ഞത്‌.....

 • menonjalajamenonjalaja January 2012 +1 -1

  രാജാവ് ഭാര്യയെ തല്ലാറുണ്ടെന്നാണോ? :)

 • srjenishsrjenish January 2012 +1 -1

  "അങ്ങ് പ്രജാക്ഷേമതല്പരനും സ്നേഹത്തിന് വില കല്പിക്കുന്നവനുമാണ്.” :)

 • vivekrvvivekrv January 2012 +1 -1

  "പ്രഭോ അങ്ങ് എന്നെ തൂക്കിക്കൊല്ലും" :-D

 • salilpk70salilpk70 January 2012 +1 -1

  വിവേകിന് 100 മാര്‍ക്ക്‌.. =D>

 • srjenishsrjenish January 2012 +1 -1

  @Vivek

  =D>

 • vivekrvvivekrv January 2012 +1 -1

  @ Kadhakaran
  തുടക്കത്തില്‍ മുറിയില്‍ തണുപ്പു തോന്നും. എന്നാല്‍ കൂടുതല്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കമ്പ്രസ്സര്‍ ചൂടായിത്തുടങ്ങും. അതായത് മുറി കൂടുതല്‍ ചൂടാകും.

 • menonjalajamenonjalaja January 2012 +1 -1

  വിവേക്
  =D>

 • vivekrvvivekrv January 2012 +1 -1

  എന്റെ ചോദ്യം

  1992 ഫെബ്രുവരി 29 ന്` ജനിച്ച ഒരാള്‍ 120 വര്‍ഷം ജീവിച്ചു എന്നു കരുതുക. എല്ലാ ജന്മദിനവും ആഘോഷിക്കുന്ന ശീലമുള്ള അയാള്‍ 2112 മാര്‍ച്ച് ഒന്നിന് അന്തരിച്ചതുവരെ എത്ര പിറന്നാള്‍ ആഘോഷിച്ചു കാണും?

 • srjenishsrjenish January 2012 +1 -1

  30

 • vivekrvvivekrv January 2012 +1 -1

  തെറ്റ്

 • mujinedmujined January 2012 +1 -1

  31

 • vivekrvvivekrv January 2012 +1 -1

  തെറ്റ്
  എങ്ങനെ ഉത്തരത്തിലെത്തിയെന്ന് വിശദീകരിക്കുന്നത് നന്നായിരിക്കും

 • srjenishsrjenish January 2012 +1 -1

  1

 • vivekrvvivekrv January 2012 +1 -1

  ഉത്തരം 30 & 31 എനിക്കു മനസ്സിലാക്കാന്‍ കഴിയും. പക്ഷേ, 1? :-?

 • srjenishsrjenish January 2012 +1 -1

  28..

  ഇപ്പോ മനസ്സിലായോ..

 • srjenishsrjenish January 2012 +1 -1

  29 അല്ലേ..

  2100 is not leap year..

 • vivekrvvivekrv January 2012 +1 -1

  വേറെ ആര്‍ക്കെങ്കിലും വല്ലതും പറയാനുണ്ടോ എന്നു നോക്കട്ടെ.

 • menonjalajamenonjalaja January 2012 +1 -1

  120 പിറന്നാള്‍ ഉണ്ടായിക്കാണും. ഒന്ന് ജനനദിവസംതന്നെ. പിന്നെ ആദ്യത്തെ രണ്ടോ മൂന്നോ പിറന്നാളുകള്‍ സ്വയം ആഘോഷിക്കാന്‍ കഴിയില്ലല്ലോ.
  ഫെബ്രുവരി 29 നു ജനിച്ചവര്‍ സാധാരണ ഫെബ്രുവരി 28നോ മാര്‍ച്ച് 1 നോ പിറന്നാളാഘോഷിക്കാറുണ്ട്.

 • mujinedmujined January 2012 +1 -1

  എല്ലാ ജന്മദിനവും ആഘോശിക്കാറുണ്ടെങ്കില്‍ അയാള്‍ 119 എണ്ണം ആഘോശിച്ചിരിക്കും.

 • kadhakarankadhakaran January 2012 +1 -1

  ജനിച്ച ദിവസത്തെ ആരെങ്കിലും പിറന്നാള്‍ ആയി കണക്കാക്കാറുണ്ടോ ജലജേച്ചീ? ജനിച്ച് ഒരു വര്‍ഷം തികയുമ്പോള്‍ ഒന്നാം പിറന്നാള്‍. 100 വര്‍ഷം തികയുമ്പോള്‍ നൂറാം പിറന്നാള്‍. അങ്ങനെ നോക്കിയാല്‍ 120 പിറന്നാള്‍ ആഘോഷിച്ചിരിക്കും.

 • srjenishsrjenish January 2012 +1 -1

  മക്കളേ, ഈ ജന്മദിനം ആഘോഷിക്കാന്‍ ഒരു ദിവസം വേണ്ടേ.. കലണ്ടറില്‍ അതില്ലെങ്കില്‍ പിന്നെങ്ങനെ ആഘോഷിക്കും.. എന്റെ ജന്മദിനം കഷ്ടകാലത്തിന് ഫെബ്രുവരി 26 നായിപ്പോയി. 3 ദിവസം കൂടി വയറ്റില്‍ കിടന്നിരുന്നെങ്കില്‍ ചെലവെങ്കിലും ചുരുക്കാമായിരുന്നു.. ;-)

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion