മലയാളം , സാഹിത്യം
  • AdminAdmin December 2011 +1 -1

    ഒന്നാം ഭാഗം : http://mashithantu.com/cw-discuss/?p=881
    രണ്ടാം ഭാഗം : http://mashithantu.com/cw-discuss/?p=921

  • suresh_1970suresh_1970 December 2011 +1 -1

    മൃത്യുവചനം - എ അയ്യപ്പന്‍


    മൃത്യുവിന്
    ഒരു വാക്കേയുള്ളൂ-
    'വരൂ...പോകാം.'

    മൃത്യു
    അതിഥിയാണ്.
    ആതിഥേയന്‍ നല്‍കേണ്ടത്
    അവന്‍റെ നെഞ്ചിടിപ്പുകള്‍,
    കാഴ്ച,
    നടക്കാന്‍ മറക്കേണ്ട കാലുകള്‍...

    ആകാശത്തിലേക്ക് പറക്കുന്ന
    പോത്തിന്‍റെ പുറകെ നടക്കുക...
    ജീവിതത്തിലേക്ക്
    തിരിഞ്ഞുനോക്കരുത്.

    നിന്നെ സ്നേഹിച്ചവര്‍
    പുച്ഛിച്ചവര്‍
    ഏവരും
    നിന്‍റെ ജഡത്തില്‍ വീണു കരയും.

    സ്വര്‍ഗത്തിലെ സുവര്‍ണസിംഹാസനം
    തുരുമ്പിച്ചുപോയി.
    നരകത്തില്‍
    നിനക്ക്
    അഗ്നിയും,
    തിളയ്ക്കുന്ന വെള്ളവും,
    ദൈവത്തിന്‍റെ കഴുത്തില്‍നിന്നും
    ഇഴഞ്ഞുപോയ
    കണ്‍ഠഭരണവുമുണ്ട്.

    മൃത്യു,
    പ്രിയപ്പെട്ട അതിഥീ;
    എനിക്കൊരു വാക്കേയുള്ളൂ.
    'വറുതികളുടെ ജീവിതത്തില്‍ നിന്ന്
    വരൂ...'

    my tribute to Shri A Ayyappan

  • ponnilavponnilav December 2011 +1 -1

    ഞാന്‍ പരിചയപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഒരു കൃതി .

    കൃതിയുടെ പേര് -രണ്ടാം യാമങ്ങളുടെ കഥ .
    നോവലിസ്റ്റ് -- സല്‍മ (രാജാത്തി റൊക്കയ്യ)
    വിവര്‍ത്തനം - ആറ്റൂര്‍ രവിവര്‍മ
    മൗനത്തിന്റെ മൊഴിയായി വായിക്കാവുന്ന ഒരു കൃതിയാണിത് .

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion