ചെറിയ ചില ഗണിതശാസ്ത്രചിന്തകള്‍.
ചോദ്യം ആര്‍ക്കും ചോദിക്കാം. ഉത്തരം ആര്‍ക്കും കിട്ടിയില്ലെങ്കില്‍ ചോദ്യകര്‍ത്താവ് തന്നെ ഉത്തരം പറയേണ്ടതാകുന്നു.
പണ്ടത്തെ ഒരു ചോദ്യം.
ഒരു കൃഷിക്കാരന്‍ തന്റെ തോട്ടത്തില്‍ വിളഞ്ഞ നാരങ്ങ മുഴുവനും രാജാവിന് സമര്‍പ്പിക്കാന്‍ കൊണ്ടുപോവുകയായിരുന്നു. വഴിയില്‍ 7 ചുങ്കം കടക്കേണ്ടിയിരുന്നു. ഓരോ ചുങ്കത്തിലും കയ്യിലുള്ളതിന്റെ പകുതി നികുതിയായി കൊടുക്കണം. കൃഷിക്കാരന്‍ ആദ്യത്തെ ചുങ്കത്തില്‍ നികുതി കൊടുത്തപ്പോള്‍ ചുങ്കക്കാരന്‍ ഒരു നാരങ്ങ അയാള്‍ക്ക് തിരിച്ചുകൊടുത്തു (വെറുതെ ഒരു സൌജന്യം). രണ്ടാമത്തെ ചുങ്കക്കാരനും ഒരു നാരങ്ങ തിരിച്ചുകൊടുത്തു. അങ്ങനെ 7 ചുങ്കക്കാരും അയാള്‍ക്ക് ഓരോ നാരങ്ങ വീതം തിരിച്ചു കൊടുത്തു. ഏഴാം ചുങ്കം കഴിഞ്ഞപ്പോള്‍ രാജാവിനു കൊടുക്കാനായി കൃഷിക്കാരന്റെ കയ്യില്‍ രണ്ട് നാരങ്ങ അവശേഷിച്ചിരുന്നു. എങ്കില്‍ കൃഷിക്കാരന്റെ തോട്ടത്തില്‍ വിളഞ്ഞ നാരങ്ങയുടെ എണ്ണം എത്ര?
വളരെ ശരി.
ഇനി അടുത്ത ചോദ്യം വരട്ടെ
ആരുമിതേ വരെ എത്താത്ത സ്ഥിതിക്ക് ഞാന്‍ തന്നെ ഒരു ചോദ്യമിടട്ടെ.
10 നാണയം ഓരോ വരിയിലും നാലെണ്ണം വരത്തക്ക വിധത്തില്‍ അഞ്ചു വരിയായി വയ്ക്കുന്നതെങ്ങനെ?
ഈ പേജ് ആര്‍ക്കും വേണ്ടേ???? :(
ഇതിനൊന്നും ഉത്തരം പറയാന്‍ പദപ്രശ്നപ്പുലികള്‍ക്കാവില്ലേ എന്തോ?
ഈ എളിയവന്‍ തന്നെ വേണോ
:">
ചേച്ചി ഉത്തരം തരുമ്പോഴേക്കും മറ്റൊരു സമസ്യ ;
പുറത്തേക്കുകടക്കാന്‍ ആകെ രണ്ട് വാതിലുമാത്രമുള്ള ഒരു മുറിയില്‍ ഒരാള്‍ തടവിലാക്കപ്പെട്ടു. ഒരു വാതില്‍ സ്വാതന്ത്ര്യത്തിലേക്കും മറ്റേത് കാരാഗ്രഹത്തിലേക്കും തുറക്കുന്നതാണ്. രണ്ടുവാതിലിലും ഓരോ കാവല്ക്കാരുണ്ട്. ഓരാള്‍ എന്തു ചോദിച്ചാലും നുണയേ പറയൂ. മറ്റേയാളോ സത്യമല്ലാതെ ഒന്നും പറയില്ല. രാജ്യോത്സവത്തിന്റെ ഭാഗമായി രാജാവ് തടവുകാരന് ഒരു ഇളവു നല്‍കി. ഒരു ചോദ്യം ഒരൊറ്റ ചോദ്യം എതെങ്കിലും ഒരു കാവല്ക്കാരനോട് ചോദിക്കാം. എന്നിട്ട് എതെങ്കിലും ഒരു വാതില്‍ തിരഞ്ഞെടുക്കാം . അതു സ്വതന്ത്ര്യത്തിലേക്കാണെങ്കിലും കാരാവാസമാണെങ്കിലും. ഇനി പറയൂ ആ തടവുകാരന്‍ സ്വാതന്ത്ര്യത്തിലേക്കു നടക്കാന്‍ എന്തായിരിക്കും ചോദിക്കേണ്ടത് ?
ഉത്തരം വരച്ചു കാണിക്കാനറിയില്ല.
ഒരു നക്ഷത്രം വരച്ചാല്‍ മതി.
സുരേഷിന്റെ ചോദ്യത്തിനും ഞാന്‍ പറയണോ? ;-)
sorry. explain jalaja chechis answer please.
അതു വരച്ചു കാണിച്ചാലേ ശരിയാകൂ സുരേഷേ.
ഒരു നക്ഷത്രം ഉണ്ടാക്കൂ. അതിന്റെ മൂലകളിലും രേഖകള്‍ കൂടിച്ചേരുന്ന സ്ഥലങ്ങളിലും 10 നാണയങ്ങള്‍ വെച്ച് ജലജേച്ചിയുടേ ഉത്തരത്തിലെത്താം. "പെയിന്റ്" ഉപയോഗിച്ച് വരയ്ക്കാന്‍ ഞാന്‍ അല്പം പുറകിലാ.
thanks
ജെനിഷ്--- 100 മാര്‍ക്ക്
കഥാകാരന്‍---100 മാര്‍ക്ക്
എന്റെ ചോദ്യത്തിനുത്തരം കിട്ടിയില്ല.
ഈ വാതിലൂടെ കടന്നാല്‍ സാതന്ത്ര്യം കിട്ടുമോ എന്ന് മറ്റേ കാവല്ക്കരനോട് ചോദിച്ചാല്‍ അയാള്‍ എന്ത് പറയും. // എന്നിട്ടോ ?
jenish - wrong !
സത്യവാനോട് - സത്യവാനാണോന്നു ചോദിച്ചാല്‍ ഉത്തരം ആണെന്നു പറയുമ്, നുണയന്റെ വാതില്‍ തിരഞ്ഞെട്ക്കുമ്, അതു നരകത്തിലേക്കുള്ളതാണെങ്കിലോ ?
സത്യം പറയുന്ന കാവല്‍ക്കാരന്‍ നില്‍ക്കുന്ന വാതില്‍ സ്വാതന്ത്ര്യത്തിലേക്ക് എന്ന് ഇവിടെ പറഞ്ഞിട്ടില്ല ജനീഷ്.
"ഈ വാതിലൂടെ കടന്നാല്‍ സാതന്ത്ര്യം കിട്ടുമോ എന്ന് മറ്റേ കാവല്ക്കരനോട് ചോദിച്ചാല്‍ അയാള്‍ എന്ത് പറയും." എന്ന് ഏതെങ്കിലും കാവല്‍ക്കാരനോട് ചോദിക്കുക.
ഇല്ല എന്നാണു ഉത്തരമെന്കില്‍ - ആരോട് ചോദിച്ചുവോ ആ വ്യക്തി സത്യവാനാണ് എന്ന് കരുതുക. എങ്കില്‍ മറ്റെയാള്‍ കള്ളമാണ് പറയുക. സാതന്ത്ര്യം കിട്ടില്ല എന്ന് പറയുന്നത് കള്ളമായിരിക്കും. അതുകൊണ്ട് "ഈ" വാതിലിലൂടെ പോകാം.
ആരോട് ചോദിച്ചുവോ ആ വ്യക്തി നുണയാനാണ് എന്ന് കരുതുക. അപ്പോള്‍ മറ്റേ വ്യക്തി സത്യമേ പറയൂ. അയാള്‍ സത്യം പറയും. "ഈ" വാതില്‍ സാതന്ത്ര്യത്തിലെക്കാന് എന്ന്. പക്ഷെ നമ്മള്‍ ആരോട് ചോദിച്ചുവോ ആ വ്യക്തി കള്ളമേ പറയൂ. അപ്പോള്‍ അയാള്‍ പറയും ഇല്ല എന്ന്.
അതുകൊണ്ട് ഉത്തരം ഇല്ല എന്നാണെങ്കില്‍ "ഈ" വാതിലിലൂടെ പോകുക.
ഉവ്വ് എന്നാണു ഉത്തരമെങ്കില്‍ "മറ്റേ" വാതിലൂടെ പോകുക.
ഒരു കരടി അത് നില്‍ക്കുന്നിടത്ത് നിന്ന് തെക്കോട്ട് ഒരു നൂറു അടി നടന്നു.
എന്നിട്ട് അത് ഇടത്തോട്ട് തിരിഞ്ഞു കിഴക്കോട്ട് ഒരു നൂറു അടി നടന്നു.
വീണ്ടും അത് ഇടത്തോട്ട് തിരിഞ്ഞു വടക്കോട്ട് ഒരു നൂറു അടി നടന്നു.
അപ്പോള്‍ അത് ആദ്യം തുടങ്ങിയടത്തു എത്തി. എങ്കില്‍ അതിന്റെ നിറം എന്ത്?
വിസര്‍ഗത്തിനു ശേഷം കണക്ക് എന്ന് പോരെ 'ക' ഇരട്ടിക്കണോ ?
നിളാ, ഞാന്‍ ആദ്യം മനക്കണക്ക് എന്നാണെഴുതിയത്. പിന്നെ വിസര്‍ഗ്ഗം ഇട്ടു, കൂട്ടക്ഷരം മാറ്റാന്‍ മറന്നുപോയി. തന്മാത്രയുടെ പ്രശ്നം. :)
optionsല്‍ പോയി എഡിറ്റ് ചെയ്യാന്‍ നോക്കുമ്പോള്‍
You do not have permission to access the requested resource എന്ന് വരുന്നു.
വളരെ നന്നായി, അഡ്‌മിന്‍
കരടി തുടങ്ങിയിടത്ത് തന്നെ എത്തണമെങ്കില്‍ പടിഞ്ഞാട്ടും ഒരു നൂറടി നടക്കേണ്ടേ? ജെനിഷ് പറഞ്ഞ പോലെ തെക്കും വടക്കും അറിയാത്ത ഹിമക്കരടി തന്നെ.
സുരേഷിന്റെ സമസ്യ ഞാനിത്തിരി വ്യത്യാസപ്പെടുത്തി എഴുതട്ടെ.
ആ തടവുമുറിയില്‍ ഉള്ളത് രാജകുമാരിയുടെ കാമുകനാണ് .ഒരു സാധാരണക്കാരന്‍. രാജാവിനിഷ്ടപ്പെടാത്ത ബന്ധം. അതുകൊണ്ടയാളെ തടവിലാക്കി. രണ്ടുവാതിലുകള്‍ തന്നെ. ഒരു വാതില്‍ക്കല്‍ വിശന്നിരിക്കുന്ന ഒരു സിംഹം. മറുവാതില്‍ക്കല്‍ ആ നാട്ടിലെ ഏറ്റവും അഴകുള്ള യുവതി. തടവുകാരന് ഏതു വാതില്‍ വേണമെങ്കിലും തുറക്കാം. ഒന്നുകില്‍ സിംഹത്തിന്റെ വായില്‍ അകപ്പെടാം അല്ലെങ്കില്‍ ആ അഴകുള്ള യുവതിയെ വിവാഹം കഴിച്ച് രാജ്യത്തിന്റെ ഒരു ഭാഗവും സ്വന്തമാക്കി ജീവിക്കാം. ശിക്ഷ നടപ്പിലാക്കുന്നത് കാണാന്‍ ജനം തടിച്ചുകൂടിയിരിക്കുന്നു. തടവുകാരന്റെ പ്രതീക്ഷ മുഴുവനും രാജകുമാരിയിലാണ്. രാജകുമാരി എന്തെങ്കിലും അടയാളം കാണിച്ചുകൊടുക്കുമെന്ന് അയാള്‍ പ്രതീക്ഷിക്കുന്നു. രാജകുമാരി ഏതു വാതിലാണ് ചൂണ്ടിക്കാണിക്കുക ? നിങ്ങള്‍ക്കെന്തു തോന്നുന്നു?
സിംഹത്തിന്റെ വാതിലാണ് കിട്ടണതെങ്കില്‍ ഓന്റെ ഭാഗ്യം. അല്ലെങ്കില്‍ കട്ടപ്പൊക.
ഇതിപ്പോ വലിയ കഷ്ടമായല്ലോ. കാമുകന്‍ തടവില്, ഒരു വാതിലില്‍ രാജകുമാരിയുണ്ടെന്നല്ലേ കഥ? പിന്നെങ്ങനെ രാജകുമാരി അടയാളം കാണിക്കും? ഇനിയിപ്പോള്‍ അടയാളം കാണിക്കാന്‍ രാജകുമാരി വന്നാല്‍ പിന്നെ ഏത് വാതിലാണ് സിംഹമെന്നോര്‍ത്ത് വിഷമിക്കുന്നതെന്തിന്?
(ചോദ്യം അല്പം കൂടി വിശദമാക്കാമോ?)
ശിക്ഷ നടപ്പാക്കുന്നത് കാണാന്‍ രാജാവിനോടൊപ്പം രാജകുമാരി എത്തിയിരിക്കുന്നു. അവര്‍ സഭയിലാണ്. അവിടെയിരുന്നാല്‍ അവര്‍ക്ക് തടവുമുറിയിലെ തടവുകാരനെ കാണാം. അഴിയിട്ട മുറിയാണ്. തടവുകാരന് രാജകുമാരിയെയും കാണാം. എന്തെങ്കിലും ഒരു ചെറിയ ആംഗ്യം രാജകുമാരി കാണിച്ച് തന്നെ മരണത്തില്‍ നിന്ന് രക്ഷപ്പെടുത്തുമെന്ന് കാമുകന്‍ പ്രതീക്ഷിക്കുന്നു. ഒരു വാതിലില്‍ സിംഹം, മറുവാതിലില്‍ ആ രാജ്യത്തെ ഏറ്റവും സുന്ദരിയായ യുവതി(അത് രാജകുമാരിയല്ല)
സംഭവം നടന്നത് ഭാരതത്തിലായിരുന്നെങ്കില്‍ ഇതായിരുന്നേനെ.)
ജലജേച്ചിയുടെ ചോദ്യത്തിന് ഒരു ഉത്തരം നല്‍കാന്‍ പാടാണ്. കഥാപാത്രങ്ങളുടെ വൈകാരികതയും മാനസിക നിലകളും പരസ്പര ധാരണകളുമാണ് ഇതിന്റെ ഉത്തരം നിര്‍ണ്ണയിക്കുന്നത്.
ഉദാഹരണത്തിന് രാജകുമാരിക്ക് യുവാവിന്റെ ജീവന്‍ രക്ഷിക്കണം എന്ന് (തനിക്കയാള്‍ നഷ്ടപ്പെടുമെന്നറിയാമെങ്കിലും) ആഗ്രഹമുണ്ടെങ്കില്‍ യുവതിയുള്ള വാതില്‍ കാട്ടിക്കൊടുക്കും. പക്ഷെ, രാജകുമാരി അങ്ങനെ ചെയ്യുമെന്ന് യുവാവിനുറപ്പുണ്ടെങ്കിലെ അയാള്‍ ആ വാതില്‍ ധൈര്യമായി തിരഞ്ഞെടുക്കൂ.
ഇനി രാജകുമാരി ശരിയായ വാതില്‍ കാണിച്ചുകൊടുത്തു എന്നു തന്നെയിരിക്കട്ടെ. രാജകുമാരിയില്ലാത്ത ജീവിതം തനിക്ക് വേണ്ടെന്നു തീരുമാനിച്ചാല്‍ അയാള്‍ മറ്റേ വാതില്‍ സന്തോഷപൂര്‍വം തിരഞ്ഞെടുക്കും.
അഡ്‌മിന്‍,
ആ കടപ്പാട് ശ്ശി നന്നായീ ട്ടോ. :)
കഥാകാരാ,
നിഗമനങ്ങല്‍ നന്നായിട്ടുണ്ട്. പക്ഷെ എന്റെ ചോദ്യം ഇതാണ് . രാജകുമാരി ഏതു വാതിലാണ് ചൂണ്ടിക്കാണിക്കുക ? നിങ്ങള്‍ക്കെന്തു തോന്നുന്നു?
മുജീബ്, രാജകുമാരിക്ക് അപ്പോഴും കാമുകനോട് സ്നേഹമുണ്ട്. അവള്‍ക്ക് കാമുകന്‍ ജീവിച്ചിരിക്കണമെന്ന് തന്നെയാണ് ആഗ്രഹം.
രാജകുമാരി സിംഹമുള്ള വാതില്‍ കാട്ടിക്കൊടുക്കും.
കാമുകന്‍ 'സാധാരണക്കാരന്‍' ആണെന്ന് പറഞ്ഞല്ലോ. അതിനാല്‍ അയാള്‍ താന്‍ പറയുന്നതിനെതിരേ ചെയ്യൂ എന്ന് ബുദ്ധിമതിയായ രാജകുമാരിക്കറിയാം :-))
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )