ഇത് പുല്‍ത്തൊട്ടിയിലെ പട്ടി പോലെയായല്ലോ? ഉത്തരം പറയുകയുമില്ല ....
ജെനീഷ് ഇനി എന്നു വരുമോ എന്തോ? ഓന്‍ വന്നിട്ടെന്താവാനാ?
എങ്ങനെയാണ് കിട്ടിയതെന്നു കൂടി പറയൂ.
അതുകൊള്ളാമല്ലോ. ഞാന്‍ ആ ഭാഗം ശ്രദ്ധിച്ചതേയില്ല.
ഇപ്പോഴത്തെ ചോദ്യക്കടലാസുകളില്‍ കാണുന്ന ലോജിക് ചോദ്യങ്ങളില്‍ പെടുന്നതായിരിക്കും അല്ലേ? ഇത്തരം ചോദ്യങ്ങളൊന്നും എന്റെ കാലത്ത് ഉണ്ടായിരുന്നില്ല. എന്നുവച്ച് ലോജിക് ഇല്ലാത്തവരാണെന്ന് വിചാരിക്കേണ്ട .
ഇത്തരം ചോദ്യങ്ങള്‍ ഇനിയുമുണ്ടെങ്കില്‍ പോരട്ടെ. മനസ്സിലാക്കിയിരിക്കാമല്ലോ.
ശരിയാണ് വിവേക്. അന്ന് ലോജിക്കല്‍ ചോദ്യങ്ങള്‍ ചോദ്യക്കടലാസുകളില്‍ ഉണ്ടായിരുന്നില്ല.
Aruna is taller than Prabha, who is shorter than Anu, who is taller than Saranya, who is shorter than both Aruna and Padma. Prabha is shorter than Padma. The younger person is shorter than Saranya. The eldest person is taller than both Padma and Aruna.
1. Who is the shortest person
2. Who is the tallest person?
3. Who is the eldest person?
4. Who is the second tallest person?
5. If the mean height of girsl is 170cm, then find the height of Padma given that the heights of these girls differ by 5cm each.
അഡ്‌മിന് എഴുതിയ ഉത്തരം തന്നെ എനിക്കും കിട്ടി, ഒന്നൊഴികെ. 4.അരുണയോ പദ്മയോ എന്ന് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. അതൊന്നു പറഞ്ഞുതരൂ.
ആദ്യ രണ്ട് സ്ഥാനത്ത് അനു/അരുണ വരുമെന്നു മനസ്സിലായിക്കഴിഞ്ഞാല്‍ apply "The eldest person is taller than both Padma and Aruna"
അപ്പോള്‍ അരുണയേക്കാള്‍ ഉയരം അനുവിനാണെന്നു പിടികിട്ടും. രണ്ടാം സ്ഥാനം അരുണയ്ക്കും ...
എനിക്ക് ആദ്യസ്ഥാനത്ത് അനുവിനെ മാത്രമേ കിട്ടിയുള്ളൂ. രണ്ടാം സ്ഥാനത്ത് അരുണയെയും പദ്മയെയും കിട്ടി.
ഏതായാലും ഒന്നുകൂടി നോക്കാം.
ഒരു ചോദ്യം എന്റെ വകയായി ഇരിക്കട്ടെ . ഒരു കുസൃതി ചോദ്യമാണ് .ഇന്ത്യയില്‍ നിലവിലുള്ള രണ്ട് നാണയങ്ങള്‍ .രണ്ടും കൂട്ടിയാല്‍ 75 പൈസ കിട്ടും. എന്നാല്‍ അതില്‍ ഒരെണ്ണം 50 പൈസ അല്ല എങ്കില്‍ ആ രണ്ടു നാണയങ്ങള്‍ ഏതൊക്കെ ആണ്.ഉത്തരത്തിനു വിശദീകരണം കൂടെ വേണം
ഇങ്ങളു കൊള്ളാമല്ലോ ബാലമുരളീകൃഷ്ണാ ...
ഒരു നാണയം 50 പൈസ അല്ല ... 25 പൈസ ആണ്. പക്ഷേ മറ്റേ നാണയം 50 പൈസ ആകാമല്ലോ?
ഒരു കാര്യം പറഞ്ഞോട്ടെ .... ഇന്ത്യയില്‍ നിലവിലുള്ള നാണയങ്ങള്‍ 50 പൈസ, 1 രൂപ, 2 രൂപ, 5 രൂപ, 10 രൂപ എന്നിവയാണ്. 25 പൈസയുടേ കട്ടയും പടവും കഴിഞ്ഞ കൊല്ലം മടക്കി.
ആ കുട്ടികളുടെ പൊക്കക്കണക്ക് എനിക്കിപ്പോഴും ശരിയാവുന്നില്ലല്ലോ. നേരത്തെ എഴുതിയ പോലെ തന്നെയാണ് ഇപ്പോഴും കിട്ടുന്നത്.
kadhakaran
=D>
25 പൈസയുടേ കട്ടയും പടവും കഴിഞ്ഞ കൊല്ലം മടക്കി.
അതെനിക്കറിയില്ലായിരുന്നു.പുതിയ അറിവിന് നന്ദി
അമ്പതു പൈസയാണെങ്കിൽ ഇപ്പൊൾ ശത്രുക്കൾക്കു കൊടുക്കാനായി മാത്രമായി. ബസ്സിലൊക്കെ കയറി ചില്ലറയില്ലാന്നെങ്ങാനും പറഞ്ഞാൽ അഞ്ചാറു അമ്പതു പൈ സ പെറുക്കിത്തരും. ചില്ലറതരാത്ത നിനക്കിട്ടൊരു പണി എന്ന മട്ടിൽ.
ചില്ലറയുടെയൊക്കെ ഒരു വിലയേ ...
മൂന്നു കൂട്ടുകാര്‍ ഒരു കടയില്‍ പോയി ചായ കുടിച്ചു. (ഒരു ചായക്കഞ്ചു രൂപയാണ് വില) മൂന്നുപേരും അഞ്ചു രൂപ വീതം ഇട്ട് പതിനഞ്ചു രൂപ വെയിറ്ററുടെ കയ്യില്‍ കൊടുത്തു. കൗണ്ടറിലിരുന്നയാള്‍ അവരുടെ മറ്റൊരു കൂട്ടുകാരനായിരുന്നു. അതിനാല്‍ അഞ്ചു രൂപ വെയിറ്ററുടെ കയ്യില്‍ കൊടുത്തിട്ട് തിരിച്ചു കൊടുത്തേക്കാന്‍ പറഞ്ഞു. കൂട്ടുകാരാകാട്ടെ വെയിറ്റര്‍ക്ക് 2 രൂപ ടിപ്പ് കൊടുത്ത് ബാക്കി മൂന്നു രൂപ വീതിച്ചെടുത്തു (ഒരു രൂപ വീതം).
അപ്പോള്‍ അവര്‍ ഓരോരുത്തരും ചിലവാക്കിയത് 4 രൂപ (5 -1) വീതം. ആകെ പന്ത്രണ്ട് രൂപ. വെയിറ്ററുടെ കയ്യില്‍ രണ്ട് രൂപ. അങ്ങനെ 12 + 2 = 14.
ആദ്യം കൊടുത്ത 15 രൂപയില്‍ ഒരു രൂപ എവിടെപ്പോയി?
അതു ശരിയാണല്ലോ .... ഒരു രൂപ എവിടെപ്പോയി?
അവര്‍ ചെലവാക്കിയത് 12 രൂപ .ഇപ്പോള്‍ 3 രൂപകയ്യിലുള്ളതും കൂട്ടിയാല്‍ 15 ആയില്ലേ? വെയിറ്ററുടെ കയ്യിലുള്ളതും അവര്‍ ചെലവാക്കിയതു തന്നെയല്ലേ?
ചായ--3.33
ടിപ്പ്-- 0.66
ആകെ ചെലവ്-- 3.99. അതായത് 4 രൂപ. ബാക്കി കയ്യിലുള്ളതും കൂട്ടിയാല്‍ 15 രൂപ ആയില്ലേ
അവര്‍ ചെലവാക്കിയത് 12 രൂപ .ഇപ്പോള്‍ 3 രൂപകയ്യിലുള്ളതും കൂട്ടിയാല്‍ 15 ആയില്ലേ? വെയിറ്ററുടെ കയ്യിലുള്ളതും അവര്‍ ചെലവാക്കിയതു തന്നെയല്ലേ?
ചായ--3.33
ടിപ്പ്-- 0.66
ആകെ ചെലവ്-- 3.99. അതായത് 4 രൂപ. ബാക്കി കയ്യിലുള്ളതും കൂട്ടിയാല്‍ 15 രൂപ ആയില്ലേ
വെയിറ്ററുടെ കയ്യിലുള്ള രൂപയുടെ കണക്ക് ഞാന്‍ എഴുതിയിട്ടുണ്ടല്ലോ.
0.66x3=1.98. അപ്പോള്‍ രണ്ട് രൂപ ആയില്ലേ?
കണക്ക് വളഞ്ഞ വഴിക്ക് ചെയ്താല്‍ മാത്രമേ സംശയം ഉണ്ടാവുകയുള്ളൂ
ചേച്ചി പറഞ്ഞത് ശരിയല്ലേ വിവേകേ?
ചായക്ക് അവര്‍ ചിലവാക്കിയത് 10 രൂപ.
വെയ്റ്റര്‍ക്ക് കൊടുത്തത് 2 രൂപ
തിരികെ കിട്ടിയത് 3 രൂപ.
വെയ്റ്റര്‍ക്ക് 2 രൂപ കൊടുത്തത് ചിലവില്‍ ഉള്‍പ്പെടുത്താതിരുന്നാലാണ് സംശയം ഉണ്ടാകുന്നത്..
ഒരാള്‍ 4 രൂപ വീതം ചിലവാക്കി. അങ്ങനെ ആകെ 12. അതില്‍ വെയിറ്റര്‍ക്ക് കൊടുത്തതും ഉള്‍പ്പെടും..
ശരിയാണ് ജെനീഷേ .. ജലജേച്ചി കണക്കെടുത്ത് അമ്മാനമാടുന്നത് കണ്ടപ്പോള്‍ ചുമ്മാ ചോദിച്ചതാ ... ;;)
ആകെ ചിലവായത് 12 രൂപ മാത്രം. കടക്കാരന് കിട്ടിയത് 10 രൂപ (അഞ്ച് രൂപ തിരിച്ചു കൊടുത്തല്ലോ) ... രണ്ടു രൂപ വെയിറ്ററിനും കിട്ടി. 2 രൂപ 12 ല്‍ നിന്നും കുറയ്ക്കുകയാണ് വേണ്ടത് ... കൂട്ടുകയല്ല.
ഞാന്‍ കണക്കെടുത്ത് അമ്മാനമാടിയോ? ഇവിടെ അമ്മാനാട്ടം ധാരാളം കണ്ടിട്ടുള്ളതുകൊണ്ടാകാം. പിന്നെ കണക്ക് എന്റെ ഏറ്റവും പ്രിയപ്പെട്ട വിഷയമാണ്.
എന്തായാലും പ്രയോഗം കൊള്ളാം, വിവേക്.
എന്നാലും ആ അരുണയ്ക്കോ പദ്മയ്ക്കോ പൊക്കക്കൂടുതല്‍ എന്ന് കണ്ടുപിടിച്ച വഴി എനിക്ക് ഇതു വരെ മനസ്സിലായിട്ടില്ല.
എങ്കില്‍ പിന്നെ അഡ്‌മിന്‍ പറയട്ടെ
ഇതിത്ര ചോദിക്കാനുണ്ടോ? ഇങ്ങടെ പേര് വിവേക് എന്നല്ലേ? :-))
അഞ്ച് ഇപ്പോള്‍ അക്ഷരം ആയോ?
പഴയതിന്റെ ഉത്തരം ആദ്യം വ്യക്തമായി അറിയട്ടെ. എന്നിട്ടാവാം പുതിയ കണക്ക്.
വിവേക്, ഉത്തരമില്ലാത്ത ചോദ്യമാണെങ്കില്‍ പോലും ഞാന്‍ ചോദ്യം തെറ്റിച്ച് എഴുതാറില്ല.
പിന്നെ അഡ്‌മിന്‍ എങ്ങനെ ഉത്തരം കണ്ടുപിടിച്ചു? ഈ കുട്ടികള്‍ അഡ്മിന്റെ അയല്‍ക്കാരാണോ?
അഡ്‌മിന് വിവേക് കൊടുത്ത അഭിനന്ദനങ്ങള്‍ പിന്‍വലിക്കേണ്ടതല്ലേ?
ആലോചിക്കാം, സമയം കിട്ടട്ടെ.
എല്ലാവരും കണക്ക് ചെയ്യുമ്പോഴേക്കും വേരൊരു ചോദ്യമിതാ ...
വടകരവളവിലൊരറുപതു തെങ്ങുണ്ടറുപതു തെങ്ങിലുമറുപതു പൊത്തുണ്ടറുപതു പൊത്തിലുമറുപതു നത്തുണ്ടറുപതുനത്തിനുമറുപതു കുഞ്ഞുണ്ടെന്നാല്‍ നത്തിന് കണ്ണെത്ര?
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )