ഉത്തരം പറയുന്നതിന് തൊട്ടു മുമ്പ്.
വിനോദസഞ്ചാരത്തിനിറങ്ങിയ രാജുവും രാമുവും ഒരു മ്യൂസിയത്തിലെത്തി. അവിടെ ഒരു ചിത്രത്തിനു മുമ്പിലെത്തിയ അവര്‍ ആ ചിത്രത്തില്‍ കണ്ടതാരാണെന്നറിയാതെ വിഷമിച്ച് നിന്നപ്പോള്‍ ഒരു ഗൈഡ് അവരുടെ സഹായത്തിനെത്തി.
ആ ചിത്രത്തില്‍ കാണുന്നയാള്‍ ഒരു രാജാവിന്റെ പ്രധാനമന്ത്രിയായിരുന്നു. ഒരിക്കല്‍ രാജാവ് എന്തോ ദേഷ്യത്തിന് അയാളെ പിരിച്ചു വിട്ടു. വീട്ടിലെത്തിയ മന്ത്രി ഭാര്യയുമൊത്ത് സന്ധ്യക്ക് മുട്ടുകുത്തി നിന്ന് പ്രാര്‍ഥിക്കുകയായിരുന്നു. പ്രാര്‍ഥനയ്ക്കിടയില്‍ അയാള്‍ ഉറങ്ങിപ്പോയി. ഉറക്കത്തില്‍ അയാള്‍ ഒരു സ്വപനം കണ്ടു. രാജാവ് തന്നെ വധശിക്ഷയ്ക്ക് വിധിച്ചു. വധശിക്ഷ നടപ്പാക്കാനായി വാളുയര്‍ത്തി നില്‍ക്കുന്ന ആരച്ചാരുടെ മുന്നില്‍ മുട്ടു കുത്തി നില്‍ക്കുകയാണ് താന്‍. വാളുയര്‍ത്തി ആരാച്ചാര്‍ ഒറ്റവെട്ട്. ഇതേ സമയം തന്നെ ഭര്‍ത്താവ് ഉറങ്ങുന്നത് കണ്ട ഭാര്യ ഒരു ചെറിയ വടിയെടുത്ത് ഭര്‍ത്താവിന്റെ കഴുത്തില്‍ ഒന്നു തട്ടി.
രാജാവ് തന്റെ കഴുത്ത് വെട്ടിയതാണെന്ന് കരുതിയ മന്ത്രി തത്ക്ഷണം മരിച്ചു വീണു.
ഇത് കേട്ട പാടെ രാമു പറഞ്ഞു ഇതൊരു നുണക്കഥയാണെന്ന്. രാമുവിന് ഇത്ര വേഗം അതെങ്ങനെ പിടികിട്ടി?
ഞാനും ഓര്‍ത്തു ഇതൊരു ചിത്രകഥയിലെ കഥാപാത്രങ്ങളല്ലേ എന്ന്.
ഞാനതിന് ഉത്തരം പറഞ്ഞില്ലല്ലോ. ശ്രദ്ധിച്ചുവായിക്കാന്‍ സമയം കിട്ടിയില്ല.
അയാൾ ഉറക്കത്തിൽ മരിച്ചു എന്നാണല്ലോ പറഞ്ഞത്.
അപ്പോൾ സ്വപ്നം കണ്ട കാര്യം മറ്റുള്ളവർ അറിയുന്നതെങ്ങനെ?
സംഭവം ശുദ്ധ പുളുവാണെന്ന് ആർക്കും മനസ്സിലാവുമല്ലോ?. :)
ജീവിതം
ഒരു ദിവസം രാവിലെ ഞാന്‍ മാര്‍ക്കറ്റിലേക്കു പോകുമ്പോല്‍ ഒരാള്‍ തന്റെ നാലു ഭാര്യമാരൊടുകൂടി എതിരെ വരുന്നതു കണ്ടു. ഓരോ ഭാര്യയുടെ കയ്യിലും നാലു സഞ്ചിയും ഓരോ സഞ്ചിയിലും നാലു നായ്ക്കളും നാലു നായ്കള്‍ക്കും നാലു കുട്ടികള്‍ വീതവുമുണ്ട്.ഇവയെല്ലാം കണക്കിലെടുത്താല്‍ എത്ര പേര്‍ മാര്‍ക്കറ്റിലേക്കു പോകുന്നുവെന്നു പറയാമോ ?
വിവേകിന് നൂറുമാര്‍ക്കും എവോര്‍ഡും
പെണ്കുട്ടി കളും ആണ്‍കുട്ടികളും മാത്ര മുള്ള ഒരു കുടുംബം . കുടുംബത്തിലെ ഓരോ ആണ്‍കുട്ടിക്കും എത്ര സഹോദരി മാരുണ്ട് അത്ര സഹോദരന്മാരുമുണ്ട്. എന്നാല്‍ ഓരോ പെണ്‍കുട്ടിക്കും എത്ര സഹോദരിമാരുണ്ടോ അതിന്റെ ഇരട്ടി സഹോദരന്മാരുണ്ട് . എങ്കില്‍ സഹോദരി സഹോദരന്മാരുടെ എണ്ണം എത്ര ?
Boys 4, Girls 3
=D>
നൂറുമാര്‍ക്കും എവോര്‍ഡും
"പെണ്കുട്ടി കളും ആണ്‍കുട്ടികളും മാത്ര മുള്ള ഒരു കുടുംബം"
എന്താ ശരിക്കും ഉദ്ദേശിച്ചത്?
ഒരു പൂവന്‍ രണ്ടു പെട. ആകെ മൊത്തം ടോട്ടല് എത്ര കോഴിയുണ്ട്? =P~
മറ്റൊരു നുണക്കഥ
-----------------
രാജുവും രാമുവും വീണ്ടും മുമ്പോട്ടു പോയി. ചെന്നു ചേര്‍ന്നത് അത്യാധുനികമായ ഒരു മൃഗശാലയില്‍. ലോകത്തിലെ ഏതാണ്ട് എല്ലാ പ്രധാന പക്ഷിമൃഗാദികളേയും അവിടെ കാണാം. ഒരോ ജീവികളേയും അവയുടെ സ്വാഭാവിക ജീവിത ശൈലിക്കനുസരിച്ചാണ് അവിടെ പാര്‍പ്പിച്ചിരിക്കുന്നത്.
കുറെ മുമ്പോട്ടു ചെന്നപ്പോള്‍ അവര്‍ ഒരു കൂടിനു മുമ്പിലെത്തി. കൃത്രിമ മഞ്ഞിനു മുകളില്‍ കിടന്നുറങ്ങുകയാണൊരു ധ്രുവക്കരടി. അതിനോടു ചേര്‍ന്നൊരു പെന്‍ഗ്വിനും, അതിനൊട്ടും പേടിയില്ല. വീണ്ടുമൊരു ഗൈഡ് അവിടെയെത്തി അവരോടു പറഞ്ഞു. "ഈ കരടി ഇതേ പെന്‍ഗ്വിനെ ആക്രമിക്കുന്ന സമയത്താണ് ഞങ്ങള്‍ രണ്ടു പേരേയും ഒരുമിച്ചു പിടിച്ചത്. ഇവിടെയെത്തിയപ്പോഴെക്കും രണ്ടുപേരും ചങ്ങാതിമാരായി. ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതുമെല്ലാം ഒരുമിച്ചാണ്"
വീണ്ടും രാമു ചാടി വീണു: മറ്റൊരു നുണക്കഥ. പാവം രാജുവിന് ഒന്നും പിടി കിട്ടിയില്ല. രാമു എങ്ങനെയാണ് ഇത് നുണയാണെന്ന് ഇത്ര വേഗം കണ്ടു പിടിച്ചത്? നിങ്ങള്‍ക്ക് രാജുവിനെ സഹായിക്കാമോ?
കൃത്രിമമഞ്ഞ് ഇവിടെ ഒരു mall ല്‍ ഉണ്ട്. അവിടെ skiing ചെയ്യാം.
ഞാന്‍ സാധാരണ നുണ പറയാത്തതുകൊണ്ട് നുണകള്‍ പിടികിട്ടാന്‍ വലിയ വിഷമമാണ്. :)
ധ്രുവക്കരടി വടക്കേ ധ്രുവപ്രദേശത്ത്,പെന്‍ഗ്വിന്‍ തെക്കേ ധ്രുവത്തില്‍ . അപ്പോള്‍ എങ്ങനെയാ ഫോണില്‍ കൂടി ആയിരുന്നോ ഫൈറ്റ്?
ആദ്യത്തെ അക്കം 1000 ,
ഒരു 40 നെ ഒന്നാമന്‍റെ കൂടെ കൂട്ടുക..
അവര്‍ക്കൊരു കൂട്ടായി വീണ്ടും ഒരു 1000 നെ കൂട്ടുക..
അതാ ഓടി വരുന്നൂ കൂടെ കൂടാന്‍ ഒരു 30 ..
അവനെ പിടിയ്ക്കാന്‍ പിന്നാലെ വരുന്നത് അവന്‍ തന്നെ, വീണ്ടും 1000..
ഇവന്മാരെയെല്ലാം കൂട്ടി ഒറ്റകെട്ടാക്കിക്കൊള്ളു..
അപ്പോഴതാ ഒരു 20.. അവനേയും
കൂട്ടം തെറ്റി പോയ ഒരു 1000 നേയും
അവന്‍റെ വാല്‍ 10 നേയും കൂടെ കൂട്ടി കൊള്ളു..
ഹൊ..എല്ലാവരേയും പിടിച്ച് കെട്ടിയോ..?
ഇനി പറഞ്ഞേ…നിങ്ങള്‍ക്ക് എത്ര കിട്ടി..
അപ്പുക്കുട്ടന്‍ മാങ്ങ പറിച്ചു. സാവിത്രി തിന്നു. എത്ര മാങ്ങാ മിച്ചമുണ്ട്?
മുജീബിന് മുഴുവന്‍ മാര്‍ക്കും.
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )