മനഃകണക്ക്
  • srjenishsrjenish January 2012 +1 -1

    ബക്കറ്റ് രണ്ടും ഒരേ അളവാണോ സുരേഷേ? :)

  • menonjalajamenonjalaja January 2012 +1 -1

    അയ്യേ ഞാനെന്റെ കണ്ണ് പരിശോധിപ്പിച്ച് അധികനാളായില്ലല്ലോ.പിന്നെന്താ ഇങ്ങനെ?
    തിരിച്ചു വാങ്ങുന്നത് ശരിയല്ലല്ലോ. അതുകൊണ്ട് സുരേഷ് അത് അഡ്‌മിന് കൊടുത്തേയ്ക്കൂ. ബക്കറ്റ് നിറയെ സ്വര്‍ണ്ണം കിട്ടാന്‍ പോവല്ലേ?
    അഡ്‌മിന്‍, ഞാന്‍ 100മാര്‍ക്ക് സുരേഷ് വശം കൊടുത്തിട്ടുണ്ട്. എങ്ങനെയെങ്കിലും വാങ്ങാന്‍ നോക്കൂ.

  • suresh_1970suresh_1970 January 2012 +1 -1

    അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ച് എന്നെ തേജോവധം ചെയ്യാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് ഇപ്പോള്‍ മുതല്‍ നാളെ കാലത്ത് 6 മണിവരെ അനിശ്ചിതകാല നിരാഹാരം ഉറങ്ങുന്നതായിരിക്കും. :-))

  • menonjalajamenonjalaja January 2012 +1 -1

    രണ്ടും പ്ലാസ്റ്റിക്ക് ബക്കറ്റാണോ?
    സ്വര്‍ണ്ണനാണയങ്ങളുടെ വലിപ്പമനുസരിച്ചിരിക്കും

  • suresh_1970suresh_1970 January 2012 +1 -1

    ബക്കറ്റ് രണ്ടും ഒരേ അളവാണോ സുരേഷേ? yes

  • vivekrvvivekrv January 2012 +1 -1

    ഇഷ്ടമുള്ളതെടുത്തോളാനല്ലേ പറഞ്ഞത്? മുഴുവനെടുത്തോളാണം. (ഒരു ബക്കറ്റേ എടുക്കാന്‍ പറ്റുകയുള്ളു എന്നു പറഞ്ഞില്ലല്ലോ) :-D

  • suresh_1970suresh_1970 January 2012 +1 -1

    ഒരു ബക്കറ്റേ എടുക്കാന്‍ പറ്റുകയുള്ളു . ആക്രാന്തം വേണ്ട. :-D

  • menonjalajamenonjalaja January 2012 +1 -1

    ഏതു ബക്കറ്റ് വേണമെങ്കിലും എടുക്കാം. സ്വര്‍ണ്ണം തുല്യമായിരിക്കും.

  • suresh_1970suresh_1970 January 2012 +1 -1

    100 marks. തിരികെ തരുന്നു.

  • suresh_1970suresh_1970 January 2012 +1 -1

    ഒരു ദിവസം വിചിത്രമായൊരു സംഗതി എന്റെ വാച്ചില്‍ സംഭവിക്കുന്നത് ഞാന്‍ കണ്ടു. ഓരോ 65 മിനിട്ട് കൂടുമ്പോഴും മണിക്കൂര്‍ സൂചിയും , മിനിട്ട് സൂചിയും ഒരുമിച്ചുവരുന്നു. എന്റെ വാച്ച് സമയം ലാഭിക്കുകയാണോ അതോ നഷ്ടപ്പെടുത്തുകയാണോ ?

  • menonjalajamenonjalaja January 2012 +1 -1

    ഞാന്‍ വിചാരിച്ചു ഒരു മാഹാണി ബക്കറ്റ് സ്വര്‍ണ്ണമെങ്കിലും തരുമെന്ന്.

  • srjenishsrjenish January 2012 +1 -1

    അതെന്താ ചേച്ചീ ഈ മാഹാണി?

  • srjenishsrjenish January 2012 +1 -1

    വാച്ച് ശരിക്കോടുന്നുണ്ടല്ലോ സുരേഷേ... :)

  • suresh_1970suresh_1970 January 2012 +1 -1

    വാച്ച് ശരിക്കോടുന്നുണ്ടല്ലോ സുരേഷേ.. R U Sure ?

  • suresh_1970suresh_1970 January 2012 +1 -1

    2300 hrs. Good night. SD

  • srjenishsrjenish January 2012 +1 -1

    yes..

  • AdminAdmin January 2012 +1 -1

    സുരേഷേ, ഒരു നൂറു ഇവിടെ കിട്ടിയില്ല :-)

  • suresh_1970suresh_1970 January 2012 +1 -1

    വാച്ചിനെ ക്കുറിച്ച് മറ്റാരും ഒന്നും പറഞ്ഞില്ല. ജെനിഷിന്റെ ഉത്തരം തെറ്റാണ്.

    #സുരേഷേ, ഒരു നൂറു ഇവിടെ കിട്ടിയില്ല - Redirected.

  • kadhakarankadhakaran January 2012 +1 -1

    സുരേഷിന്റെ വാച്ച് ശരിക്കോടുന്നു എന്നാണതിനര്‍ഥം

  • suresh_1970suresh_1970 January 2012 +1 -1

    ശരിയല്ലല്ലോ അത്. വാച്ച് 65 മിനിറ്റില്‍ 5/11 മിനിറ്റ് ലാഭിക്കുന്നു. അതായത് ഒരു മണിക്കൂറില്‍ 60/143 മിനിറ്റ് ലാഭിക്കുന്നു.

  • suresh_1970suresh_1970 January 2012 +1 -1

    പതിനാറു പ്രാവശ്യം നാലുപയോഗിച്ചു 1000 ഉണ്ടാക്കാമോ ?

  • AdminAdmin January 2012 +1 -1

    444+444+44+44+4+4+4+4+4+4

  • kadhakarankadhakaran January 2012 +1 -1

    ശരിയല്ലല്ലോ അത്. വാച്ച് 65 മിനിറ്റില്‍ 5/11 മിനിറ്റ് ലാഭിക്കുന്നു. അതായത് ഒരു മണിക്കൂറില്‍ 60/143 മിനിറ്റ് ലാഭിക്കുന്നു.

    വിശദീകരിക്കാമോ?

  • suresh_1970suresh_1970 January 2012 +1 -1

    ഒരു തവണ മണിക്കൂര്‍ മിനിറ്റ് സൂചികല്‍ ഒന്നിച്ചു വന്നാല്‍ പിന്നീട് വരാന്‍ 65 മിനിട്ടും കുറച്ച് ദശാംശവും വേണം വാച്ച് കൃത്യം 65 മിനിട്ടു കഴിയുമ്പോള്‍ ഒന്നിച്ചു വരുന്നതിനാല്‍ ആ ദശാംശ ഭാഗം ലാഭിക്കുന്നു.

  • srjenishsrjenish January 2012 +1 -1

    യെസ്സ്... ഇപ്പോ പിടികിട്ടി.. ;)

  • kadhakarankadhakaran January 2012 +1 -1

    ഹൊ ഈ ദശാംശത്തിന്റെ ഒരു കാര്യം. അടുത്ത ചോദ്യം ദശാംശം ഉള്ളതാകട്ടെ.

    ആയിരത്തില്‍ നിന്ന് 77/99 എത്ര പ്രാവശ്യം കുറയ്ക്കാം?

  • suresh_1970suresh_1970 January 2012 +1 -1

    ഒരൊറ്റ ത്തവണ. അതില്ക്കൂടുതല്‍ ചെയ്താല്‍ വിവരമറിയും !!!! :-))

  • aparichithanaparichithan January 2012 +1 -1

    ഒരു മുറിയില്‍ 3 ബള്‍ബുകളുണ്ട്. പക്ഷെ സ്വിച്ച് അടുത്ത മുറിയിലാണ്. സ്വിച്ചിനടുത്ത് നിന്ന്‍ നോക്കിയാല്‍ ബള്‍ബുകള്‍ കാണാന്‍ കഴിയില്ല. ഒരു തവണ മാത്രം ഈ രണ്ടു മുറികളിലും കയറിനോക്കി ഓരോ ബള്‍ബിന്റെയും സ്വിച്ച് ഏതാണെന്ന് കണ്ടുപിടിക്കണം. പറ്റുമോ?

  • suresh_1970suresh_1970 January 2012 +1 -1

    *-:)

  • vivekrvvivekrv January 2012 +1 -1

    സുരേഷേ, അരപ്പവന്‍ നാണയത്തിന് 15 സെ മീ വ്യാസവും, ഒരു പവന്‍ നാണയത്തിന് 5 സെ മീ വ്യാസവുമാണെങ്കിലോ? X(

  • vivekrvvivekrv January 2012 +1 -1 (+1 / -0 )

    ഒരു സ്വിച്ച് (സ്വിച്ച് നം:1) അഞ്ച് മിനിറ്റ് ഇട്ട് ഓഫ് ചെയ്യുക. അതിനു ശേഷം വേറൊരു സ്വിച്ചിട്ട് (നം:2) അടുത്ത മുറിയിലോട്ട് പോകൂ. ഇപ്പോള്‍ തെളിഞ്ഞു കിടക്കുന്നത് സ്വിച്ച് നം:2 വുമായി കണക്റ്റ് ചെയ്തിരിക്കുന്നു. അണഞ്ഞു കിടക്കുന്ന രണ്ടു ബള്‍ബില്‍ തൊട്ടു നോക്കുക. ചൂടുള്ളത് സ്വിച്ച് നം:1 ന്റേത്. തണുത്തിരിക്കുന്നത് സ്വിച്ച് നം:3

  • vivekrvvivekrv January 2012 +1 -1

    അടുത്ത ചോദ്യം - വളരെ എളുപ്പമുള്ളത്
    ---------------

    മഷിത്തണ്ടിന്റെ പദപ്രശ്നം പേജ് കാണൂ
    http://crossword.mashithantu.com/assets/game/cwplaylist.php

    ജലജേച്ചിയുടെ FUN-7 പദപ്രശ്നത്തിന് ഞാന്‍, ജലജേച്ചി, ജെനീഷ്, സുരേഷ്, സുബൈര്, നിള എന്നിവര്‍ റേറ്റിംഗ് നല്കി. ആകെ റേറ്റിംഗ് 5.83.

    എന്റെ FUN-6 പദപ്രശ്നത്തിനാകട്ടെ ഇവരെക്കൂടാതെ ബാലന്മാഷും കഥാകാരനും കൂടി റേറ്റിംഗ് നല്കി. എന്നിട്ടും ആകെ റേറ്റിംഗ് 5.88 മാത്രമേ ആയുള്ളൂ. ജലജേച്ചിക്ക് കൊടുത്ത റേറ്റിംഗ് തന്നെയാണ് മറ്റെല്ലാവരും എനിക്കും തന്നതെങ്കില്‍ എന്റെ പദപ്രശ്നത്തിന് കഥാകാരനും മാഷും നല്‍കിയ റേറ്റിംഗുകള്‍ എത്ര?
    \:D/

  • AdminAdmin January 2012 +1 -1

    അവനവന്റെ റേറ്റിംഗ് അവരവരുടെ പദപ്രശ്നത്തിനു കൂട്ടുമോ? ഇല്ല എന്നാണു അറിവ്.

  • vivekrvvivekrv January 2012 +1 -1

    ഓ കെ. ഞാനും ജലജേച്ചിയുമല്ല. അഞ്ജനയും ഷണ്മുഖപ്രിയയുമാണ് രണ്ടു പദപ്രശ്നങ്ങള്‍ക്കും റേറ്റിംഗ് കൊടുത്തത്. പ്രശ്നം തീര്‍ന്നോ?

    ഇങ്ങള് അതും ഇതും പറയാതെ ചോദ്യത്തിന്റെ ഉത്തരം പറ അഡ്മിനെ.

  • AdminAdmin January 2012 +1 -1

    5.88 *8 = 5.83 * 6+ 2y

    47 = 35 + 2y
    y = 6 points

  • AdminAdmin January 2012 +1 -1

    പിന്നെ കഥാകാരന്‍ ഇങ്ങള്‍ തന്നെയാണ് എന്ന് അഞ്ജനയ്ക്ക് സംശയം ഉള്ള നിലയ്ക്ക് അതും കൂടി കണക്കില്‍ എടുത്താല്‍

    കഥാകാരന്‍ - 10,
    മാഷ് - 2
    .
    .
    .










    .
    .
    .
    .
    .
    .
    .
    .
    (നിങ്ങള്‍ തമ്മില്‍ തല്ലാണല്ലോ :-))

  • vivekrvvivekrv January 2012 +1 -1

    ആരൊക്കെ ആരൊക്കെയാണെന്ന് അഡ്മിനറിയാതിരിക്കുമോ? :) പിന്നെയാ സംശയത്തിന് സ്ഥാനമില്ല

    തല്ലൊന്നുമില്ല. കഴിഞ്ഞ പദപ്രശ്നം വരെ ഞങ്ങള്‍ ഭായി-ഭായി ആയിരുന്നു. ഈ പദപ്രശ്നത്തിലാണ് മഴ പെയ്തത്. :-D

  • AdminAdmin January 2012 +1 -1

    :-D

    ഉത്തരം രണ്ടു പേരും കൂട്ടിയാല്‍ 12. ശരിയാണോ? :-?

  • vivekrvvivekrv January 2012 +1 -1

    ശരിയാണ്. ആരൊക്കെ എത്ര വീതം കൊടുത്തു എന്നറിയണമെങ്കില്‍ ഇത്രയും information പോര

  • vivekrvvivekrv January 2012 +1 -1

    സുരേഷിനോട് ചോദിക്കാനുള്ള ഒരു ചോദ്യം വിട്ടുപോയി. (മഴ പെയ്യുന്നതിനിടയ്ക്ക് ഇതൊക്കെ സംഭവിക്കും) :/

    ലോറിയുടെ പിന്‍വശം പൊതുസ്ഥലമാണോ?

  • suresh_1970suresh_1970 January 2012 +1 -1

    ലോറിയുടെ പിന്‍വശം പൊതുസ്ഥലമാണോ? Vivek , Why to me ?

  • menonjalajamenonjalaja January 2012 +1 -1

    "ആരൊക്കെ ആരൊക്കെയാണെന്ന് അഡ്മിനറിയാതിരിക്കുമോ? പിന്നെയാ സംശയത്തിന് സ്ഥാനമില്ല”

    ആ നിശ്ചയം കൊണ്ടാണോ അഡ്‌മിനും അങ്ങനെ എഴുതിയത്? :)

  • vivekrvvivekrv January 2012 +1 -1

    @ Suresh -why to me?
    അയ്യയ്യോ ആളു മാറിപ്പോയി - അത് മുജീബിന്റെ ചോദ്യമാ... സുരേഷിനോടുള്ള ചോദ്യം നേരത്തെ ചോദിച്ചിട്ടുണ്ട്.

  • vivekrvvivekrv January 2012 +1 -1

    @ Mujeeb - ലോറിയുടെ പിന്‍വശം പൊതുസ്ഥലമാണോ? :>

  • suresh_1970suresh_1970 January 2012 +1 -1

    ശരിക്കാ സ്വര്ണ്ണത്തിന്റെ ചോദ്യം " ഒരേ വലിപ്പമുള്ള അരപ്പവന്‍ സ്വര്‍ണനാണയത്തിന്റെ ഒരു ബക്കറ്റും ഒരു പവന്‍ സ്വര്‍ണനാണയത്തിന്റെ അര ബക്കറ്റും " എന്നായിരുന്നു. ധിറുതിയില്‍ റ്റൈപ് ചെയതപ്പൊള്‍ തെറ്റി, അതു മനസ്സിലായപ്പൊഴേക്കും എല്ലാ കമന്റും വന്നു. ഞാന്‍ നിശബ്ദനായി തടിയൂരി. ഹഹഹ. :-ss

  • vivekrvvivekrv January 2012 +1 -1

    @ Suresh - So I should get that 100 points. Where is Jalajechi ?

  • suresh_1970suresh_1970 January 2012 +1 -1

    സ്വപ്നത്തിനു മാര്ക്കു ചോദിക്കുന്നവരെ ഞാനാദ്യായിട്ടു കാണുകയാണേ ! O:)

  • mujinedmujined January 2012 +1 -1

    വിവേക്, ലോറിയുടെ പിന്‍ വശം മാത്രമല്ല, എല്ലാ വാഹനങ്ങളുടെയും പിറകുവശത്തുണ്ട് വാഹനങ്ങളെല്ലാം പൊതുസ്ഥലത്തിലൂടെയാണല്ലോ ഓടുന്നത്, ജെനീഷിന്‍റെ ഉത്തരത്തില്‍ വാഹനങ്ങളുടെയെന്നാണ് വേണ്ടിയിരുന്നത്. മാര്‍ക്ക് കട്ട് ചെയ്യണോ?

  • srjenishsrjenish January 2012 +1 -1

    ഈ വിവേകിനെക്കൊണ്ട് തോറ്റു.. ~X(

  • menonjalajamenonjalaja January 2012 +1 -1

    സ്വര്‍ണ്ണനാണയത്തിന്റെ വലിപ്പത്തെക്കുറിച്ച് ഞാന്‍ നേരത്തെ എഴുതിയിരുന്നുവല്ലോ. ഈ കമന്റ് ശ്രദ്ധിക്കൂ

    menonjalaja January 5 Permalink +1 -1
    രണ്ടും പ്ലാസ്റ്റിക്ക് ബക്കറ്റാണോ?
    സ്വര്‍ണ്ണനാണയങ്ങളുടെ വലിപ്പമനുസരിച്ചിരിക്കും

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion