ജനിച്ച ദിവസത്തെ പിറന്നാള്‍ ആയി കണക്കാക്കുമോ എന്നറിയില്ല.( അതല്ലേ പിറന്ന നാള്‍). എന്നാലും അന്ന് ചെറിയ ഒരു സദ്യയുണ്ടാവാറുണ്ട്. അതും കൂടി കണക്കാക്കിയാല്‍ 121 എണ്ണം ഉണ്ടാകും. അല്ലെങ്കില്‍ 120.
നാലു കൊണ്ടു ഹരിക്കാവുന്നവയാണ് അധിവര്‍ഷങ്ങളായി വരിക. എന്നാല്‍ നൂറു കൊണ്ട് ഹരിക്കാവുന്നവ അധിവര്‍ഷങ്ങളല്ല. ഇവയില്‍ തന്നെ നാനൂറ് കൊണ്ട് ഹരിക്കാവുന്നവ വീണ്ടും അധിവര്‍ഷമാകും. അതായത് 2000 അധിവര്‍ഷമാണ്(400 കൊണ്ട് ഹരിക്കാം). എന്നാല്‍ 1900, 2100 ഇവ അധിവര്‍ഷങ്ങളല്ല).
അധിവര്‍ഷത്തില്‍ ജനിച്ചവര്‍ പിറന്നാള്‍ ആഘോഷിക്കുന്നത് നാലു വര്‍ഷത്തിലൊരിക്കലാണ് എന്നത് ഒരു തെറ്റിദ്ധാരണയാണ്. എല്ലാ വര്‍ഷവും അവര്‍ ആഘോഷിക്കും (മിക്കവാറും ഫെബ്രുവരി 28ന്).
(ഔദ്യോഗികമായി അവരുടെ പ്രായം കണക്കാക്കുന്നതില്‍ പല രാജ്യങ്ങളും പല മാനദണ്ഡങ്ങളാണുള്ളത്. ചില രാജ്യങ്ങള്‍ മാര്‍ച്ച് ഒന്ന് ആണ് ഉപയോഗിക്കുക)
അതിനാല്‍ ശരിയുത്തരം 120.
ജലജേച്ചി / കഥാകാരന്‍ - 100 മാര്‍ക്ക്
അടുത്ത ചോദ്യം പോരട്ടെ
തങ്ക് യൂ .. തങ്ക് യൂ
അടുത്ത ചോദ്യം :
8 കുരങ്ങന്മാര്‍ 8 മിനിറ്റു കൊണ്ട് 8 പഴം തിന്നും. എന്നാല്‍,
1. 3 കുരങ്ങന്മാര്‍ക്ക് 3 പഴം തിന്നാന്‍ എത്ര സമയമെടുക്കും?
2. 80 മിനിറ്റില്‍ 80 പഴം തിന്നാന്‍ എത്ര കുരങ്ങന്മാര്‍ വേണം?
തെറ്റ്
1. 3 കുരങ്ങന്മാര്‍ക്ക് 3 പഴം തിന്നാന്‍ എത്ര സമയമെടുക്കും? Ans 8
2.80 മിനിറ്റില്‍ 80 പഴം തിന്നാന്‍ എത്ര കുരങ്ങന്മാര്‍ വേണം? Ans 10
സുരേഷിന് നൂറില്‍ അമ്പത് മാര്‍ക്ക്
1. 3 കുരങ്ങന്മാര്‍ക്ക് 3 പഴം തിന്നാന്‍ എത്ര സമയമെടുക്കും? Ans 8
2.80 മിനിറ്റില്‍ 80 പഴം തിന്നാന്‍ എത്ര കുരങ്ങന്മാര്‍ വേണം?-- Ans.8
ജലജേച്ചിക്ക് മുഴുവന്‍ മാര്‍ക്കും
8 കുരങ്ങന്മാര്‍ 8 മിനിറ്റു കൊണ്ട് 8 പഴം തിന്നുമെങ്കില്‍ ഒരു കുരങ്ങന് ഒരു പഴം തിന്നാന്‍ 8 മിനിറ്റ് വേണം. അപ്പോള്‍ സ്വാഭാവികമായും 3 കുരങ്ങന്മാര്‍ക്കും 3 പഴം തിന്നാന്‍ 8 മിനിറ്റ് വേണം.
ഒരു കുരങ്ങന് ഒരു പഴം തിന്നാന്‍ 8 മിനിറ്റ് മതിയെങ്കില്‍ അത് 80 മിനിറ്റ് കൊണ്ട് 10 പഴം തിന്നും. ബാക്കി 70 പഴം തിന്നാന്‍ അതിനാല്‍ 7 കുരങ്ങന്മാര്‍ കൂടി മതി.
അടുത്ത ചോദ്യം:
10 മേസ്തിരിമാര്‍ 10 ദിവസം കൊണ്ട് ഒരു മതില്‍ കെട്ടി. അങ്ങനെയാണെങ്കില്‍ 12 മേസ്തിരിമാര്‍ക്ക് ആ മതില്‍ കെട്ടാന്‍ എത്ര ദിവസം വേണം?
ഇതേതോ PSC പരീക്ഷയുടെ ചോദ്യം പോലെയുണ്ടല്ലോ കഥാകാരാ.
എനിക്ക് കോഴി, താറാവ് ,മുട്ട ഇവകളുമായി സമ്പര്‍ക്കമുണ്ടായിട്ടില്ലാത്തതിനാല്‍ ഇതൊന്നും നിരീക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല.
പിന്നാരോടാണ് ചോദിക്കുക? താറാവിനോടോ?
"10 മേസ്തിരിമാര്‍ 10 ദിവസം കൊണ്ട് ഒരു മതില്‍ കെട്ടി. അങ്ങനെയാണെങ്കില്‍ 12 മേസ്തിരിമാര്‍ക്ക് ആ മതില്‍ കെട്ടാന്‍ എത്ര ദിവസം വേണം? "
ഇതിന്റെ ഉത്തരം പറയാനും ആരുമില്ലേ? :-(
ഉത്തരം 0 (ഉണ്ടാക്കിക്കഴിഞ്ഞ മതില്‍ പിന്നേയും കെട്ടേണ്ട കാര്യമില്ലല്ലോ?)
I-)
അടുത്ത ചോദ്യം - മുട്ടയിടുന്ന ഒരു സസ്തനി
"എനിക്ക് കോഴി, താറാവ് ,മുട്ട ഇവകളുമായി സമ്പര്‍ക്കമുണ്ടായിട്ടില്ലാത്തതിനാല്‍ ഇതൊന്നും നിരീക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല." -
അതു ശരി. എന്നാല്‍ ജലജേച്ചിക്കുള്ള സ്പെഷ്യല്‍ ചോദ്യം - നെല്ലാണോ നെല്‍ചെടിയാണോ ആദ്യമുണ്ടായത്? :-j
ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞാല്‍ മുട്ടയാണോ കോഴിയാണോ ആദ്യം വരിക എന്നു വേണമെങ്കില്‍ ഞാന്‍ പറയാം B-)
ഇങ്ങനത്തെ ചോദ്യമിട്ടാല്‍ വലിയ താമസമില്ല കട്ടവും പടവും മടങ്ങാന്‍
എന്റെ ഉത്തരം മറിയാമ്മ റ്റീച്ചര്‍ എന്നാണെങ്കിലോ?
:-))
സ്ലേറ്റിലിട്ടാല്‍ മുട്ടയാകില്ലേ? എന്റെ വീട്ടിലെ കോഴി പണ്ട് അടുപ്പിലാ മുട്ടയിട്ടിരുന്നത്.
ഒരു പറ്റം പൂമ്പാറ്റകള്‍ ഒരു പൂന്തോട്ടത്തില്‍ പറക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് അവയെല്ലാം അവിടെയുള്ള പൂക്കളില്‍ ഇരുന്നു. ഓരോ പൂവിലും ഓരോന്ന്. ഒരു പൂമ്പാറ്റയ്ക്ക് ഇരിക്കാന്‍ പൂവുണ്ടായിരുന്നില്ല. അപ്പോള്‍ അവ വീണ്ടും പറന്നുയര്‍ന്നു. വീണ്ടും പൂക്കളില്‍ ഇരുന്നു.ഇത്തവണ ഒരു പൂവില്‍ രണ്ടു പൂമ്പാറ്റ വീതം ഇരുന്നു.അപ്പോള്‍ ഒരു പൂവ് ബാക്കി വന്നു.
ആകെ എത്ര പൂമ്പാറ്റകളുണ്ടായിരുന്നു? എത്ര പൂക്കളുണ്ടായിരുന്നു?
(ഇത് നടന്ന സംഭവമാണോ എപ്പോഴെങ്കിലും നടക്കുമോ എന്നൊക്കെ സംശയമുണ്ടോ? ഒരിക്കല്‍ അങ്ങനെ സംഭവിച്ചുപോയി എന്ന് വിചാരിച്ചാല്‍ മതി)
ഇന്നലെ സ്വപ്നത്തില്‍ ദൈവം / ഇടമറുക് വന്നു. >:-)
ഒരു ഓഫറും തന്നു. ഒരു ബക്കറ്റ് നിറയെ അരപ്പവന്‍ സ്വര്ണ്ണനാണയങ്ങളും ഒരു ബക്കറ്റ് നിറയെ ഒരു പവന്‍ സ്വര്‍ണ്ണ നാണയങ്ങ്ളും കാണിച്ചു തന്നിട്ട് ഇഷ്ടമുള്ളതെടുത്തോളാന്‍ പറഞ്ഞു. ഏതെടുത്താലാണ് എനിക്ക് കൂടുതല്‍ സ്വര്ണ്ണം കിട്ടുക. :/
സുരേഷിന് 100 മാര്ക്ക്
സ്വപ്നമല്ലായിരുന്നെങ്കില്‍ ഏതാണെടുക്കേണ്ടിയിരുന്നത്. ?
ചേച്ചിക്ക് യൂണിവേര്‍സിറ്റിയിലായിരുന്നോ പണി ? ഉത്തരം തരാതെ മാര്ക്ക് തന്നതിനാലു തോന്നിയതാ !!
>>>സുരേഷിന് 100 മാര്‍ക്ക്"
എന്തിനാ?<<<<br />
വെറുതെ കുറെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ നിരത്തിയതിന്
>>>സുരേഷിന് 100 മാര്‍ക്ക്"
എന്തിനാ?<<<<br />
വെറുതെ കുറെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ നിരത്തിയതിന് .
????????????????????????
അഡ്മിന് വെച്ചത് സുരേഷിന് കൊടുത്തോ ചേച്ചീ?
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )