മറ്റൊരു സ്തീയെ കല്യാണം കഴിക്കാന്‍ ഒരു സ്ത്രീ കാമുകനെ അനുവദിക്കുമോ?
സ്വന്തം കാമുകനെ അറിഞ്ഞു കൊണ്ടു മരണത്തിനു വിട്ടു കോടുക്കുന്നവളാണോ സ്ത്രീ? :-?
രാജകുമാരി സിംഹത്തിന്റെ വാതില്‍ ചൂണ്ടിക്കാണിച്ചു.
രണ്ട് കാരണങ്ങളാലാവാം:
ഒന്ന്‍ മുജീബ് പറഞ്ഞ പോലെ തന്റെ കൂടെയല്ലാതെ മൂപ്പര്‍ മറ്റൊരുത്തിക്കൊപ്പം സുഖിച്ചു ജീവിക്കേണ്ട എന്ന് പുള്ളിക്കാരി കരുതിക്കാണും. അതല്ലെങ്കില്‍, രാജകുമാരി കൂടെയില്ലാത്ത ഒരു ജീവിതം തനിക്കുണ്ടാവില്ലെന്ന്‍ പണ്ടെപ്പോഴെങ്കിലും ഈ പാവം കാമുകനും പറഞ്ഞിട്ടുണ്ടാവാം. എന്നാപ്പിന്നെ അതങ്ങ് സാധിച്ചുകൊടുക്കാമെന്ന് കുമാരിയും കരുതിക്കാണും.
ഇനി ആന്റി ക്ലൈമാക്സ്
രാജകുമാരി ആ വാതിലേ കാണിക്കൂ എന്ന്‍ കാമുകന്‍ ആദ്യമേ കണക്ക് കൂട്ടി
(ഓനാരാ മോന്‍!!) :)
അതിനാല്‍ മറ്റേ വാതില്‍ തെരഞ്ഞെടുക്കുകയും
ശിഷ്ടകാലം സുഖമായി കഴിച്ചു കൂട്ടുകയും ചെയ്തു.
ശുഭം :)
സ്നേഹവതിയായ രാജകുമാരി കാമുകനെ മരണത്തിനു വിട്ടുകൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല.
സാഹിത്യവാരഫലത്തില്‍ വായിച്ചതാണീ സമസ്യ. ഉത്തരമില്ലാത്ത സമസ്യയാണെന്ന് വാരഫലക്കാരന്‍ എഴുതിയിരുന്നു. :) :)
ആര്‍ക്കെങ്കിലും കഴിഞ്ഞാലോ?
അതു ശരി. തുമ്പികളെക്കൊണ്ട് കല്ലെടുപ്പിക്കുകയാണോ?
തുമ്പികളാണോ എന്ന് പരീക്ഷിച്ചാലല്ലേ അറിയൂ. ശ്രമിച്ചുനോക്കുന്നതുകൊണ്ടെന്താ കുഴപ്പം?
>>>>>പ്രസിദ്ധമായ "പൂര്‍ണമാകാത്ത കഥ"
ഇങ്ങനെ ഞാനാദ്യമായിട്ടു കേള്‍ക്കുകയാണ്.
എന്നിട്ടും ഉത്തരം പറയാന്‍ കഴിഞ്ഞില്ലല്ലോ.
ഇനി പുതിയ സമസ്യ വരട്ടെ
ജലജേച്ചി,
രാജകുമാരിക്ക് അപ്പോഴും കാമുകനോട് സ്നേഹമുണ്ടെങ്കില്‍,കാമുകന്‍ ജീവിച്ചിരിക്കണമെന്ന് തന്നെയാണ് ആഗ്രഹമെങ്കില്‍,
രാജകുമരി സുന്ദരിയായ യുവതിയുടെ വാതില്‍ കാണിച്ചു കൊടുക്കാനാണു സാധ്യത സിം ഹത്തിന്റെ വാതില്‍ ആണു കാണിച്ചു കൊടുക്കുന്നതെന്കില്‍ അതോടെ കാമുകന്റെ കഥ കഴിയില്ലേ?
തല്‍ക്കാലം കാമുകനെ രക്ഷപ്പെടുത്താമല്ലോ? പിന്നെ പകുതി രാജ്യം കിട്ടിയ,കാമുകന്‍ ആ രാജ്യത്തെ രാജാവല്ലേ?
നമ്മുടെ രാജ്യത്ത് രാജാക്കന്‍മാര്‍ക്ക് രണ്ട് ഭാര്യമാരാകുന്നതിന് തടസ്സമുണ്ടോ?.
ഈ ചോദ്യത്തില്‍ ഗണിതശാസ്ത്ര ചിന്താപരമയിട്ടു വല്ലതുമുണ്ടോ?
>>>>>>>ഉത്തരമില്ലാത്തതാണോ?
ഉത്തരം കണ്ടുപിടിക്കാന്‍ ശ്രമിക്കാമല്ലോ
>>>>>>നമ്മുടെ രാജ്യത്ത് രാജാക്കന്‍മാര്‍ക്ക് രണ്ട് ഭാര്യമാരാകുന്നതിന് തടസ്സമുണ്ടോ?.
തടസ്സം രാജകുമാരിക്കാവാമല്ലോ. :)
>>>>>>ഈ ചോദ്യത്തില്‍ ഗണിതശാസ്ത്ര ചിന്താപരമയിട്ടു വല്ലതുമുണ്ടോ?
ഉവ്വല്ലോ 2 വാതില്‍. :)
ഏതു സമസ്യയും ഇതിലെഴുതാം. ആരെങ്കിലുമൊക്കെ ഉത്തരം എഴുതിയേക്കാം.
ജലജേച്ചീ, അതങ്ങു പള്ളിയില്‍ പറഞ്ഞാല്‍ മതി (രാത്രി കുര്‍ബാനയ്ക്ക് പോകുന്നുണ്ടെങ്കില്‍)
ജലജേച്ചി സ്വന്തം ഉത്തരം എഴുതൂ. എങ്ങനെയുണ്ടെന്ന് നോക്കട്ടെ.
സ്വന്തമായി ഒരു ശരിയുത്തരം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഗണിതശാസ്ത്രം അല്ലാത്തതുകൊണ്ടാവാം. :)
പുതിയ ചോദ്യം :
ഒരുചൂടുകാലം. മുറിക്കുള്ളിലെ ചൂടു പോകാന്‍ ഞാന്‍ ഫ്രിഡ്ജ് തുറന്നിട്ടു. മുറി തണുക്കുമോ ഇല്ലയോ?
ഉത്തരം ചുമ്മാ പറഞ്ഞാല്‍ പോരാ, വിശദീകരിക്കണം
ജെനീഷിന്റെ ഉത്തരത്തിന് 40 മാര്‍ക്ക് (നൂറില്‍).
ബാക്കിയെല്ലാവരും ഇതിനെ അവഗണിച്ചോ? :-S
രാജാവ് ഭാര്യയെ തല്ലാറുണ്ടെന്നാണോ? :)
വിവേക്
=D>
120 പിറന്നാള്‍ ഉണ്ടായിക്കാണും. ഒന്ന് ജനനദിവസംതന്നെ. പിന്നെ ആദ്യത്തെ രണ്ടോ മൂന്നോ പിറന്നാളുകള്‍ സ്വയം ആഘോഷിക്കാന്‍ കഴിയില്ലല്ലോ.
ഫെബ്രുവരി 29 നു ജനിച്ചവര്‍ സാധാരണ ഫെബ്രുവരി 28നോ മാര്‍ച്ച് 1 നോ പിറന്നാളാഘോഷിക്കാറുണ്ട്.
ജനിച്ച ദിവസത്തെ ആരെങ്കിലും പിറന്നാള്‍ ആയി കണക്കാക്കാറുണ്ടോ ജലജേച്ചീ? ജനിച്ച് ഒരു വര്‍ഷം തികയുമ്പോള്‍ ഒന്നാം പിറന്നാള്‍. 100 വര്‍ഷം തികയുമ്പോള്‍ നൂറാം പിറന്നാള്‍. അങ്ങനെ നോക്കിയാല്‍ 120 പിറന്നാള്‍ ആഘോഷിച്ചിരിക്കും.
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )