അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല
അന്നു നിന്റെ കവിളിത്ര ചുമന്നിട്ടില്ല
പൊട്ടുകുത്താനറിയില്ല കണ്ണെഴുതാനറിയില്ല
എട്ടും പൊട്ടും തിരിയാത്ത പാവാടക്കാരി
ഒരു തൊട്ടാല്‍വാടി കരളുള്ള പാവാടക്കാരി
തരിവളകള് ചേര്‍ന്നു കിലുങ്ങി
താമരയിതള്‍ മിഴികള്‍ തിളങ്ങി
തരുണി മണി ബീവി നബീസാ
മണിയറയില്‍ നിന്നു വിളങ്ങി
സംഗീതമേ നിന്‍ പൂഞ്ചിറകില്‍
എന്നോമലാള്‍ തന്‍ കണ്ണീരോ
വിട ചൊല്ലി പിരിയും വേദിയിതില്‍
വേദന വിടര്‍ത്തിയ പനി നീരോ
വെള്ളിപ്പൂന്തട്ടമിട്ട് വെള്ളിക്കൊലുസും കാലിലിട്ട്
വെണ്ണിലാവേ നീയാരെക്കാണാന്‍ വന്നതിങ്ങോട്ട്
ഇപ്പോള്‍ വന്നതിങ്ങോട്ട്
മൊഞ്ചത്തിപ്പെണ്ണേ നിന്‍ പുഞ്ചിരികാണാന്‍
അന്തിക്കു ഞാനുമെത്തുമ്പോള്‍
ഞൊറിയിട്ടു തൂക്കിയ തിരശ്ശീലക്കുള്ളില്‍
മറഞ്ഞു നില്‍ക്കുന്നതെന്താണ്
അപ്പോള്‍ മിഴിയില്‍ വിടരുന്നതെന്താണ്
വാലിട്ടു കണ്ണെഴുതും കര്‍ണ്ണികാരം നിന്നെ
വരവേല്‍ക്കും ശംഖുപുഷ്പം
പൂമേനീല്‍ പൂത്തൊരുങ്ങും പാരിജാതം നിന്‍റെ
കവിളിന്മേല്‍ കനകാംബരം
ഇതായിരം തികഞ്ഞത് ആരും അറിഞ്ഞില്ലാ ന്നു തോന്നുന്നു. =D>
മണിവര്‍ണ്ണനില്ലാത്ത വൃന്ദാവനം
മധുമാസം പുണരാത്ത പൂങ്കാവനം
ഉയിരിന്നുമുയിരാണു കണ്ണന്‍
അവന്‍ ഊരാകെ വണങ്ങുന്ന കാര്‍മേഘവര്‍ണ്ണന്‍
മേഘം പൂത്തു തുടങ്ങി, മോഹം പെയ്തു തുടങ്ങി
മേദിനി കേട്ടു നെഞ്ചില്‍ പുതിയൊരു താളം
ആരാരെ ആദ്യമുണര്‍ത്തി, ആരാരുടെ നോവു പകര്‍ത്തി
ആരാരുടെ ചിറകിലൊതുങ്ങി അറിയില്ലല്ലോ, അറിയില്ലല്ലോ അറിയില്ലല്ലോ
വാകപ്പൂമരം ചൂടും വാരിളം പൂംകുളക്കുള്ളില്‍
വാടകക്കൊരു മുറിയെടുത്തു വടക്കന്‍ തെന്നല്‍
പണ്ടൊരു വടക്കന്‍ തെന്നല്‍
വാതിലില്‍ വന്നെത്തിനോക്കിയ
വസന്ത പഞ്ചമിപ്പെണ്ണിന്‍
വളകിലുക്കം കേട്ട് കോരിത്തരിച്ചു നിന്നു
തെന്നല്‍ തരിച്ചു നിന്നു
ദേവസഭാതലം രാഗിലമാകുവാന്‍
നാദമയൂഖമേ സ്വാഗതം സ്വാഗതം
മയൂരനാദം സ്വരമായ് വിടരും ഷഡ്ജമനാഹതമന്ത്രം
മയൂരനടനം ലയമായ് തെളിയും ഷഡ്ജം ആധാരനാദം
പമഗമഗ നിനി സരിഗമപധനിസരിരി - ഋഷഭം ഉം
പാടാം നമുക്കു പാടാം
വീണ്ടുമൊരു പ്രേമഗാനം
പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം
പാടി പതിഞ്ഞ ഗാനം, പ്രാണനുരുകും ഗാനം ഗാനം
പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം
ദീപം കാട്ടുക നീലാകാശമേ
ദീപം കാട്ടുക നീ.. ദീപം കാട്ടുക നീ..
നിത്യപ്രകാശത്തിന്‍ കോവില്‍ തുറക്കുവാന്‍
കാത്തുനില്‍ക്കുന്നു ഞങ്ങള്‍
ദീപം... ദീപം
തിരയും തീരവും ചുംബിച്ചുറങ്ങി
തരിവളകള് വീണു കിലുങ്ങി
നദിയുടെ നാണം നുരകളിലോതുങ്ങി
നനഞ്ഞ വികാരങ്ങള് മയങ്ങീ
വനഗായികേ വാനില്‍ വരൂ നായികേ
വാനില്‍ വരൂ നായികേ
സുരതാരമേ ഈ ഞാന്‍ ഇണയാകുമോ
നിന്നോടിണയാകുമോ?
നീലനിലാവൊരു പാലാഴി
ഞാനതിലൊഴുകും വനമുരളി
ഇന്ദു കരാംഗുലി തഴുകുമ്പോള്‍
തേടി ഉണര്‍ന്നൊരു വനമുരളി
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )