ചിലങ്കേ ചിരിക്കൂ ചിലങ്കേ പൊട്ടിച്ചിരിക്കൂ
തെളിഞ്ഞു ദീപമാല ഉയർന്നൂ വീണാരവം
'വിമൂക ശോക സ്മൃതികളുണര്‍ത്തീ
വീണ്ടും പൗര്‍ണമി വന്നൂ...
വിഷാദ ഗീഥികള്‍ മാത്രം വിരിയും
വിപഞ്ചികേ നീ പാടൂ...
നീ പാടൂ....''
പാലാഴിക്കടവില് നീരാട്ടിനിറങ്ങിയ
പാലപ്പൂങ്കാവിലെ പൂ നിലാവേ
പൂനിലാവേ പൂനിലാവേ
പുഷ്പ വിമാനമെനിക്കു തരൂ
തങ്കത്തിങ്കള്‍ക്കിളിയായ് കുറുകാം, താരത്തൂവല്‍ മെനയാം നനയാം
നീരാടിയാടും നിറസന്ധ്യയില്‍
വണ്ടുലഞ്ഞ മലര്‍പോലെ, വാര്‍നിലാവിനിതള്‍പോലെ
നെഞ്ചിനുള്ളിലൊരു മോഹം, അതിനിന്ദ്രനീല ലയഭാവം
കുങ്കുമമേഘം കുളിരു കോര്‍ക്കുമൊരു മഞ്ഞലപോലെയുലാവാം
അമ്പിളിനാളം പതിയെ മീട്ടുമൊരു തംബുരുപോലെ തലോടാം
നിന്റെ കണ്ണില്‍ വിരുന്നുവന്നു നീലസാഗരവീചികള്‍ (2)
പുഞ്ചിരിക്കൊരു പൂച്ചെണ്ടു തന്നു പുഷ്യരാഗമരീചികള്‍
നിന്റെ കണ്ണില്‍ വിരുന്നുവന്നു നീലസാഗരവീചികള്‍ (2)
അന്തിമേഘം വിണ്ണിലുയര്‍ത്തി നിന്റെ കവിളിന്‍ കുങ്കുമം (2)
മനുഷ്യന് മതങ്ങളെ സൃഷ്ടിച്ചു
മതങ്ങള് ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണുപങ്കുവെച്ചു, മനസ്സുപങ്കുവെച്ചു
പാലാഴി കടഞ്ഞെടുത്തോരഴകാണു ഞാൻ
കാലിൽ കാഞ്ചന ചിലമ്പണിയും കലയാണു ഞാൻ
പാലാഴി കടഞ്ഞെടുത്തോരഴകാണു ഞാൻ
കാലിൽ കാഞ്ചന ചിലമ്പണിയും കലയാണു ഞാൻ
നീലപ്പൊന്മാനേ എന്റെ നീലപ്പൊന്മാനേ
വെള്ളിവെയിലു നെയ്ത പുടവ വേണോ
പുളിയിലക്കര പുടവ വേണോ ചോലപ്പൊന്മാനെ
താജ് മഹൽ നിർമ്മിച്ച രാജശില്പി
ഷാജഹാൻ ചക്രവർത്തി
അങ്ങയെ പ്രേമവിരഹിണികൾ
ഞങ്ങൾ അനുസ്മരിപ്പൂ
ആകാശഗംഗയുടെ കരയില്‍
അശോകവനിയില്‍
ആരെയാരെത്തേടിവരുന്നൂ
വസന്തപൌര്‍ണ്ണമി നീ
നീലരാവിലിന്നു നിന്റെ താരഹാരമിളകി
സോമബിംബ കാന്തിയിന്നു ശീതളാംഗമേകി
പാർവതീ പരിണയ യാമമായി
ആതിരേ ദേവാംഗനേ
കുളിരഴകിൽ ഗോരോചനമെഴുതാനണയൂ
എട്ടപ്പം ചുടണം ചുട്ടപ്പം വരണം
അപ്പപ്പം രണ്ടപ്പം കപ്പം തരണം
രുചി നോക്കുമ്പം എന്റപ്പം താ
കൊതി മൂക്കുമ്പം എന്റപ്പം താ
തീരം തേടി തിര വന്നു കരളേ നീ കരഞ്ഞു
തീരം തേടി തിര വന്നു കരളേ നീ കരഞ്ഞു
തിര പുൽകി കരയവേ കര കണ്ണീർ ചൊരിഞ്ഞൂ
തിര പുൽകി കരയവേ കര കണ്ണീർ ചൊരിഞ്ഞൂ
കരയും ഞാൻ കരൾപൊട്ടി കര പണ്ടേ ചൊല്ലീ
തീരം തേടി തിര വന്നു കരളേ നീ കരഞ്ഞു
നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍
നരകവാരിധി നടുവില്‍ ഞാന്‍
നരകത്തീന്നെന്നെ കരകേറ്റീടണം
തിരുവൈക്കം വാഴും ശിവശംഭോ
വാലിട്ടെഴുതിയ നീലക്കടക്കണ്ണില്‍ മീനോ ഇളം മാനോ
വാലിട്ടെഴുതിയ നീലക്കടക്കണ്ണില്‍ മീനോ ഓലഞ്ഞാലിക്കുരുവിയോ
കൂടുകൂട്ടും പുളകമോ പീലി വീശിയാടും മാമയിലോ
വാലിട്ടെഴുതിയ നീലക്കടക്കണ്ണില്‍ മീനോ ആ..ആ..ആ..ആ.
ആരാരോ... ആരാരോ..
ആരാരോ ആരാരോ?
പൊന്നമ്പലമേട്ടിന്നുള്ളിലു
പൂനുള്ളാന്‍ പോരണതാരോ?
ആരാരോ ആരാരോ
തുറന്നിട്ട ജാലകങ്ങൾ അടച്ചോട്ടെ
തൂവൽക്കിടക്ക വിരിച്ചോട്ടെ
നാണത്തിൽ മുക്കുമീ മുത്തു വിളക്കിന്റെ
മാണിക്യ കണ്ണൊന്നു പൊത്തിക്കൊട്ടേ
വൈകാശിത്തെന്നലോ തിങ്കളോ നീ
വൈശാഖപ്പുലരി തന്‍ പുണ്യമോ
കോടി ജന്മമായ് നോറ്റ നൊയമ്പോ
വേദസാരമായ് പെയ്ത മന്ത്രമോ
ശുഭകരമൊരു ത്യാഗരാജകീര്‍ത്തന ശ്രുതിസുഖലയമോ
തുമ്പയും തുളസിയും കുടമുല്ലപ്പൂവും
തൊഴു കയ്യായ് വിരിയണ മലനാട്
വേലയും പൂരവും കൊടിയേറും കാവില്‍
വെളിച്ചപ്പാടുറയണ വള്ളുവനാട് ..
ഒരു വേളിപ്പെണ്ണായ് ചമഞ്ഞൊരുങ്ങും നല്ലൊരു നാട്
നൃത്യതി നൃത്യതി ജീവപ്രപഞ്ചം
നൃത്യതി ഭാസുര ഭാവപ്രപഞ്ചം
നൃത്യതി നൃത്യതി ജീവപ്രപഞ്ചം
സര്‍ഗസ്ഥിതി ലയ താള തരംഗിത
നിത്യവിശാലതയില്‍
അഞ്ജലീമുകുളം വിടര്‍ന്നുലഞ്ഞൊരു
പൊന്‍താമരയായി
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )