അന്താക്ഷരി
  • vivekrvvivekrv February 2012 +1 -1

    പൊന്നില്‍ കുളിച്ചു നിന്നു ചന്ദ്രികാവസന്തം
    ഗന്ധര്‍വ്വഗായകന്റെ മന്ത്രവീണ പോലെ
    നിന്നെക്കുറിച്ചു ഞാന്‍ പാടുമീ രാത്രിയില്‍
    ശ്രുതി ചേര്‍ന്നൂ മൗനം, അതു നിന്‍ മന്ദഹാസമായ്
    പ്രിയതോഴീ

  • mujinedmujined February 2012 +1 -1

    പ്രിയമാനസാ നീ വാ വാ
    പ്രേമമോഹനാ ദേവാ
    വാതില് തുറന്നു നിന്‍
    വരവും കാത്തിരിപ്പൂ ഞാന്‍

  • vivekrvvivekrv February 2012 +1 -1

    ഞാനൊരു പാട്ടു പാടാം
    കുഞ്ഞുമണിവീണ മീട്ടാം
    പാട്ടു കേട്ടു പൂവാലാട്ടും കാട്ടുമൈനേ നീയറിഞ്ഞോ
    കുഞ്ഞുമുളംകൂട്ടില്‍ പാടും കുറുമ്പിയാമെന്റെകുറിഞ്ഞിപ്പെണ്ണിനെ താലി കെട്ടികൊണ്ടോകും
    ഞാന്‍ കൊണ്ടു പോകും

  • menonjalajamenonjalaja February 2012 +1 -1

    കാനനച്ഛായയിലാടു മേയ്ക്കാന്‍
    ഞാനും വരട്ടയോ നിന്റെ കൂടെ
    പാടില്ല പാടില്ല നമ്മെ നമ്മള്‍
    പാടെ മറന്നൊന്നും ചെയ്തുകൂടാ

  • mujinedmujined February 2012 +1 -1

    ചലോ ചലോ പൂനാവാലാ
    കണ്ണൂര്‍വാലാ കാബൂളിവാലാ
    ചലോചലോ ചലോചലോ
    ആനമയിലൊട്ടകം കുതിര
    ആള്‍ക്കരടി നീര്‍ക്കരടി കടുവാ
    ഹിന്ദുമുസല്‍മാന്‍ കൃസ്ത്യാനി
    ഹിപ്പി ജിപ്സി പട്ടാണീ
    ലാലലലലലാലാലലാ....
    ചലോ ചലോ.....

  • menonjalajamenonjalaja February 2012 +1 -1

    ചന്ദനത്തില് കടഞ്ഞെടുത്തൊരു സുന്ദരീ ശില്പം
    മഞ്ഞുതുള്ളികള് തഴുകിയൊഴുകും മധുരഹേമന്തം
    പ്രിയയോ കാമശിലയോ -
    നീയൊരു ...പ്രണയഗീതകമോ

  • mujinedmujined February 2012 +1 -1

    പ്രിയമാനസാ നീ വാ വാ
    പ്രേമമോഹനാ ദേവാ
    വാതില് തുറന്നു നിന്‍
    വരവും കാത്തിരിപ്പൂ ഞാന്‍ ...

  • menonjalajamenonjalaja February 2012 +1 -1

    വണ്ടിക്കാരാ വണ്ടിക്കാരാ
    വഴിവിളക്ക് തെളിഞ്ഞൂ
    സ്വപ്നം കണ്ടു നടക്കും നീയൊരു
    സ്വാഗതഗാനം കേട്ടു
    നാളെ നാളെ നാളെ

  • mujinedmujined February 2012 +1 -1

    നാളെ നാളെ
    ഇതുവരെ പുലരാത്ത നാളെ
    എവിടെ എവിടെ
    നേതാക്കള്‍ ചൊല്ലുന്ന നല്ല നാളെ
    എല്ലാര്‍ക്കും നാളെയെന്നതു മാത്രം
    ഇന്നെന്നതാര്‍ക്കും വേണ്ട....

  • menonjalajamenonjalaja February 2012 +1 -1

    വാര്‍ത്തിങ്കള്‍ തെല്ലല്ലേ വരവീണക്കുടമല്ലേ
    മാനത്തേ മാന്‍പേടപ്പെണ്ണ് ഓ...
    മാനത്തേ മാന്‍പേടപ്പെണ്ണ് ഓ...

  • mujinedmujined February 2012 +1 -1

    മാന്‍ കിടാവിനെ മാറിലേന്തുന്ന തിങ്കളേ
    മലര്‍ത്തിങ്കളേ
    തങ്കനാണയം വാരിവിതറുന്ന
    തിങ്കളേ മലര്‍ത്തിങ്കളേ

  • ponnilavponnilav February 2012 +1 -1

    മഴനീര്ത്തുള്ളികള് നിന് തനുനീര്മുത്തുകള്
    തണുവായ് പെയ്തിടും കനവായ് തോര്ന്നിടും
    വെണ് ശംഖിലെ ലയഗാന്ധര്വ്മായ്
    നീയെന്റെ സാരംഗിയില് ഇതളിടും നാളത്തിന്
    തേന് തുള്ളിയായ് കതിരിടും
    മോഹത്തിന് പൊന്നോളമായ്

  • mujinedmujined February 2012 +1 -1

    പൊന്നൂഞ്ഞാലേ പൊന്നൂഞ്ഞാലേ
    പോയാട്ടെ മാനം മുട്ടി പൊങ്ങിയാട്ടെ
    മധുരപ്പതിനേഴായി മലരമ്പിനു മൂര്‍ച്ചയായി
    മാരന്‍ വന്നെത്തിയില്ലല്ലോ പൊന്നൂഞ്ഞാലെ..

  • vivekrvvivekrv February 2012 +1 -1

    പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളേ
    ആമരത്തിന്‍ പൂന്തണലില് വാടിനില്ക്കുന്നോളേ
    വാടി നില്ക്കുന്നോളേ.

  • mujinedmujined February 2012 +1 -1

    നീലവാനം പൂത്തു നിന്നൂ
    താഴെ മണ്ണില്‍പൂവുകൾ കൊഴിഞ്ഞൂ
    ഹാ പൂമഴ (നീലവാനം..)
    ഈ വനവീഥിയില്‍ ഉത്സവമായൊരു
    പാര്‍വണ ശശികല പോല്‍ നീ വാ നീ ഗാനം പാടിവാ
    വാര്‍മഴവിൽ പുടവയുമായ്
    ഈ കാവില്‍ പൂങ്കാവില്‍ ഗാനം പാടിവാ

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    പാപ്പീ അപ്പച്ചാ എടാ മോനേ പാപ്പീ എന്താ എന്റപ്പച്ചാ
    അപ്പച്ചനോടോ അമ്മച്ചിയോടോ പാപ്പിക്കു സ്നേഹം
    എന്റെപ്പച്ചനോടല്ലേ അപ്പച്ചോ ! പാപ്പി അപ്പച്ചാ പാപ്പി അപ്പച്ചാ
    പാപ്പി ഏയ് അപ്പച്ചാ പാപ്പി അപ്പച്ചാ
    :-D

  • mujinedmujined February 2012 +1 -1

    അപ്പനിപ്പം വരും നിങ്ങളുറങ്ങല്ലേ മക്കളേ
    അത്തലെല്ലാം തീരുമെന്റെ കരളിന്റെ പൂക്കളേ
    ആർത്തിയോടെ വാരിയെടുത്തുമ്മവച്ചു മുകരാൻ...

  • ponnilavponnilav February 2012 +1 -1

    മന്ദാര ചെപ്പുണ്ടോ മാണിക്ക്യ കല്ലുണ്ടോ കൈയ്യില് വാര്മതിയെ
    പൊന്നും തേനും വയമ്പുമുണ്ടോ വാനമ്പാടി തന് തൂവലുണ്ടോ
    ഉള്ളില് ആമോദ തിരകള് ഉയരുമ്പോള് മൌനം പാടുന്നു
    മന്ദാര ചെപ്പുണ്ടോ മാണിക്ക്യ കല്ലുണ്ടോ .

  • mujinedmujined February 2012 +1 -1

    കല്ലിലും മുള്ളിലും കാല്‍‌വെച്ചു മുന്നോട്ടു
    ചെല്ലുക പിഞ്ചിളം പൈതങ്ങളേ
    നാളത്തെ പൂക്കളേ നാളത്തെ പൂക്കളേ
    നാടിന്റെയോമല്‍ സമൃദ്ധികളേ മല
    നാടിന്റെയോമല്‍ പ്രതീക്ഷകളേ

  • ponnilavponnilav February 2012 +1 -1

    പണ്ടുപാടിയ പാട്ടിലൊരെണ്ണം ചുണ്ടിലൂറുമ്പോള്
    കൊണ്ടുപോകരുതേ എന് മുരളീ കൊണ്ടുപോകരുതേ
    പാടിപ്പാടീ ചുണ്ടുകള് നോവും പാതിരാപ്പൂങ്കുയിലുകള് പോലെ
    പാവമീ ഞാന് അലയുകയല്ലേ പാടീ പാടി വളര് ന്നവനല്ലേ ...

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    വിരലൊന്നില്ലെങ്കിലും വീരനല്ലെങ്കിലും ഭർത്താവ് നിങ്ങൾ മതി
    ഒരു മുഴം തുണി വാങ്ങി തന്നാ മതി
    കല്യാണം കളിയല്ലാ തുണി വാങ്ങാൻ കാശില്ല
    പൊല്ലാപ്പെനിക്കു വേണ്ട ജാനകീ പുന്നാരമൊന്നും വേണ്ട :-))

  • mujinedmujined February 2012 +1 -1

    വളകിലുക്കും വാനമ്പാടീ
    വഴിതെളിക്കാനാരാണ് ?
    വഴിതെളിക്കാന്‍ വാനിലൊരു
    മണിവിളക്കുണ്ട് മണിവിളക്കുണ്ട്..

  • ponnilavponnilav February 2012 +1 -1

    മയക്കത്തിന്‍ ചിറകുകള്‍ കുടഞ്ഞെണിറ്റു
    കുന്നിന്‍ മുടിക്കെട്ടില്‍ മുകില്‍ പക്ഷികള്‍ മുഖമണച്ചു
    തുടക്കത്തില്‍ നിലച്ചൊരു മധുരനൃത്തം
    ഇന്നും തുടങ്ങുന്നു മരച്ചില്ലയില്‍ വളകിലുക്കി

  • menonjalajamenonjalaja February 2012 +1 -1

    വാസന്തരാവിന്റെ വാതില്‍ തുറന്നു വരും
    വാടാമലര്‍ക്കിളിയേ
    നീയെന്റെ മനസ്സിന്റെ ചാരത്തു വന്നിരുന്നു
    കൂടൊന്നു കൂട്ടിയല്ലോ

  • mujinedmujined February 2012 +1 -1

    കൂട്ടിലൊരു തത്തമ്മ കാത്തിരിക്കുന്നേ തന്റെ
    കൂട്ടുകാരന്‍ വരും വഴി പാത്തിരിക്കുന്നേ
    കൂട്ടുകാരെല്ലാം പിരിഞ്ഞു പാട്ടുപാടാന്‍ മറന്നു
    വാട്ടമൊന്നു കലര്‍ന്നിതാ വന്നിരിക്കുന്നേ...

  • vivekrvvivekrv February 2012 +1 -1

    വാസന്തപഞ്ചമി നാളില്‍
    വരുമെന്നൊരു കിനാവു കണ്ടു
    വരുമെന്നൊരു കിനാവ് കണ്ടു
    കിളിവാതിലില്‍ മിഴിയും നട്ടു
    കാത്തിരുന്നു ഞാന്‍

  • menonjalajamenonjalaja February 2012 +1 -1

    ഞാറ്റുവേലക്കിളിയേ നീ പാട്ടുപാടിവരുമോ
    കൊന്നപൂത്തവഴിയിൽ പൂവെള്ളുമൂത്തവയലിൽ
    കാത്തുനിൽപ്പുഞാനി പുത്തിലഞ്ഞിച്ചോട്ടിൽ തനിയേ

  • mujinedmujined February 2012 +1 -1

    തനിയേ പറക്കുന്ന പക്ഷീ
    നിനക്കണയേണ്ട പൂഞ്ചില്ലയെങ്ങോ
    എവിടേയ്ക്ക് നീയണഞ്ഞാലും നിന്നെ
    പിറകേ വിളിക്കുന്നതാരോ..

  • menonjalajamenonjalaja February 2012 +1 -1

    വിത്തും കൈക്കോട്ടും
    വിത്തും കൈക്കോട്ടും പാടും പൈങ്കിളിയേ
    നീയറിഞ്ഞോ നീയറിഞ്ഞോ
    ഞങ്ങൾ ഒന്നല്ലൊ

  • mujinedmujined February 2012 +1 -1

    ഒന്നാനാം കുന്നിലിന്നലെ മണിമാരന്‍ വന്നല്ലോ
    കരിമ്പിന്റെ വില്ലില്ല കയ്യില്‍ പൂവമ്പില്ല!
    ചുരുള്‍മുടിയുണ്ടേ ലലലലലാ‍
    കരിമിഴികണ്ടേ ലലലലലാ
    ചന്ദനത്തടിയുടെ ചന്ദവുമുണ്ടേ....

  • vivekrvvivekrv February 2012 +1 -1

    ചന്ദനക്കാറ്റേ കുളിര്‍ കൊണ്ടുവാ
    മുറിവേറ്റ പൈങ്കിളിക്കൊരു
    സ്വരരാഗകല്പകത്തിന്‍ തളിര്‍ കൊണ്ടുവാ
    ചന്ദനക്കാറ്റേ കുളിര്‍ കൊണ്ടുവാ

  • mujinedmujined February 2012 +1 -1

    കടക്കണ്ണിൻ മുന കൊണ്ടു കത്തെഴുതി പോസ്റ്റു ചെയ്യാൻ
    ഇടയ്ക്കിടെ വേലിക്കൽ വരുന്ന ബീവി
    നടക്കുമ്പോൾ എന്തിനാണൊരു തിരിഞ്ഞുനോട്ടം - നിന്റെ
    പടിഞ്ഞാറേ വീട്ടിലേക്കൊരു പരൽമീൻ ചാട്ടം

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    :-h

  • mujinedmujined February 2012 +1 -1

    :-h

  • vivekrvvivekrv February 2012 +1 -1

    ചന്ദനം മണക്കുന്ന പൂന്തോട്ടം
    ചന്ദ്രികമെഴുകിയ മണിമുറ്റം
    ഉമ്മറത്തമ്പിളി നിലവിളക്ക്
    ഉച്ചത്തില് സന്ധ്യക്കു നാമജപം

  • mujinedmujined February 2012 +1 -1

    നാമേ മുതലാളി നമുക്കിനി നാമേ തൊഴിലാളി
    ഈ ജീവിതമാകും സംസാരത്തില്‍ മുന്നേറും പടയാളി
    മുന്നേറും പടയാളി....

  • menonjalajamenonjalaja February 2012 +1 -1

    പാമരം പളുങ്ക്‌ കൊണ്ട്‌
    പന്നകം കരിമ്പ്‌ കൊണ്ട്‌
    പഞ്ചമിയുടെ തോണിയിലെ
    പങ്കായം പൊന്ന്‌ കൊണ്ട്‌

  • mujinedmujined February 2012 +1 -1

    കൊച്ചമ്മയാകിലും മെച്ചമാണെങ്കിലും
    പ്രണയമില്ലാത്ത പെണ്ണെന്തിനാ
    ലവ് ആകുവാന്‍ കൊള്ളാത്ത പെണ്ണെന്തിനാ...

  • menonjalajamenonjalaja February 2012 +1 -1

    പ്രളയപയോധിയില്‍ ഉറങ്ങിയുണര്‍ന്നൊരു
    പ്രഭാ മയൂഖമേ കാലമേ
    പ്രകൃതിയുമീശ്വരനും ഞാനും നിന്റെ
    പ്രതിരൂപങ്ങളല്ലേ

  • mujinedmujined February 2012 +1 -1

    പ്രതികാരദുര്‍ഗ്ഗേ - പായുക നീ പടവാളുമായ്
    കൂടപ്പിറപ്പിനെ കൊന്ന വഞ്ചകനെത്തേടി ...
    വീരമരണമിതെന്തിനു കണ്ണീര്‍
    വിഷാദമരുതരുതേ - പിതാവേ
    വിഷാദമരുതരുതേ

  • vivekrvvivekrv February 2012 +1 -1

    വലം‌പിരിശംഖില്‍ പുണ്യോദകം
    ഉദയാദ്രിയില്‍ സൂര്യഗായത്രി സൂര്യഗായത്രി
    കാമവും കര്‍മ്മവും ലോഭമോഹങ്ങളും
    ധര്‍മ്മമായ് തുയിലുണരാന്‍
    ഉഷസ്സേ അനുഗ്രഹിക്കൂ

  • menonjalajamenonjalaja February 2012 +1 -1

    അന്നു നിന്നെ കണ്ടതില് പിന്നെ
    അനുരാഗമെന്തെന്നു ഞാനറിഞ്ഞു
    അതിനുള്ള വേദന ഞാനറിഞ്ഞു.

  • mujinedmujined February 2012 +1 -1

    ഞാനൊരു മുല്ലനട്ടു മൂവന്തിക്കാവില്‍
    പൂവിറുക്കാന്‍ സഖി പോരുന്നോ സഖി പോരുന്നോ
    കൊച്ചുകൊച്ചു താരങ്ങള്‍ കൊമ്പത്തു മിന്നി മിന്നി
    കത്തിനില്‍ക്കും മിന്നിനില്‍ക്കും ഭംഗികാണാന്‍ പോരുന്നോ..

  • menonjalajamenonjalaja February 2012 +1 -1

    പ്രമദവനത്തില്‍ വെച്ചെന്‍ ഹൃദയാധിനാഥനിന്നും
    പ്രണയകലഹത്തിന്നു വന്നൂ സഖീ
    മുല്ലപ്പൂബാണമേറ്റു മുറിഞ്ഞൂ...തനു തളര്‍ന്നൂ
    ഇവളല്ലിത്താമരമാല കൊടുത്തതു
    കള്ളന്‍ തട്ടിയെറിഞ്ഞുകളഞ്ഞു

  • vivekrvvivekrv February 2012 +1 -1

    കളഭം തരാം, ഭഗവാനെന്‍ മനസ്സും തരാം
    മഴപ്പക്ഷി പാടും പാട്ടിന്‍ മയില്‍പ്പീലി നിന്നെ ചാര്‍ത്താം
    ഉറങ്ങാതെ നിന്നൊടെന്നും ചേര്‍ന്നിരിയ്ക്കാം

  • menonjalajamenonjalaja February 2012 +1 -1

    ചന്ദ്രികാചര്‍ച്ചിതമാം രാത്രിയോടോ
    ചമ്പകപ്പൂവനക്കുളിരിനോടോ
    ഏതിനോടേതിനോടുപമിക്കും ഞാന്‍
    ഏഴഴകുള്ളൊരു ലജ്ജയോടോ

  • mujinedmujined February 2012 +1 -1

    ലജ്ജാവതീ........ലജ്ജാവതീ......
    ലജ്ജാവതീ ലജ്ജാവതീ നിൻ മിഴികളടഞ്ഞൂ...
    രത്നാധരത്തിൽ പൂമൊട്ടു വിരിഞ്ഞൂ.....(ലജ്ജാവതീ.....)
    പുത്തൻ കനവാൽ...പൂജാരി മനസ്സിൽ......
    പുഷ്പാർച്ചന തുടർന്നൂ.....

  • kadhakarankadhakaran March 2012 +1 -1

    താരനൂപുരം ചാർത്തി മൂകയാമം
    ശ്യാമപരിഭവം പെയ്തു മഞ്ഞു വീണു
    മൌനരാഗമോടെ പ്രിയചന്ദ്രലേഖ നിന്നൂ

  • mujinedmujined March 2012 +1 -1

    നീമാത്രമിന്നു ചാരേ
    നീമാത്രമിന്നു ചാരേ
    തോരാത്തകണ്ണുനീരേ
    തോരാത്തകണ്ണുനീരേ

  • menonjalajamenonjalaja March 2012 +1 -1

    കിളി ചിലച്ചു.. കിലുകിലെ കൈവള ചിരിച്ചു..
    കളമൊഴീ നിൻ കൈയ്യിലൊരു കുളിരുമ്മവെച്ചു..
    കതിർചൂടും പുന്നെല്ലിൻ മർമ്മരമോ..
    കരളിലെ പുളകത്തിൻ മൃദുമന്ത്രമോ..
    മധുരമൊഴീ കാതോർത്തു നീ നുകർന്നൂ.

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion