കുടി Edit
മദ്യപാനം
കുടി Edit
കുടിക്കല്‍, വാസസ്ഥലം
drinking, house
Entries from Datuk Database
കുടി1(-):: "കുടിക്കുക" എന്നതിന്‍റെ ധാതുരൂപം.
കുടി2(നാമം):: കുടിക്കല്‍, ഉദാഃ കഞ്ഞികുടി, മുലകുടി, കള്ളുകുടി ഇത്യാദി. (പ്ര.) വയ്പും കുടിയും, അനത്തും കുടിയും = ആഹാരം പാകംചെയ്യലും കഴിക്കലും. കുടിമാറാത്തകുട്ടി = പാലുകുടിമാറാത്ത കുഞ്ഞ്. കുടിവറ്റുക = കറവ അവസാനിക്കുക, കുട്ടി മുലകുടിക്കുന്ന കാലം തീരുക
കുടി2(നാമം):: മദ്യപാനം, ലഹരിയുള്ള ദ്രാവകങ്ങള്‍ കഴിക്കല്‍. "കുടിമൂലം കുടികെടും" (പഴ.)
കുടി2(നാമം):: കുടിക്കുന്നതിനുള്ള പദാര്‍ഥം. (പ്ര.) കടിയും കുടിയും = തിന്നാനും കുടിക്കാനുമുള്ള പദാര്‍ഥങ്ങള്‍
കുടി3(നാമം):: വാസസ്ഥലം, ഗൃഹം, വീട്, പാര്‍പ്പിടം
കുടി3(നാമം):: പാവപ്പെട്ടവരുടെ വീട്, കുടില്‍, ചെറിയ വീട്
കുടി3(നാമം):: ഒരടിമയും അവന്‍റെ ഭാര്യയുംകൂടിയ രണ്ടുപേര്‍
കുടി3(നാമം):: മലവര്‍ഗക്കാരും മറ്റും കൂട്ടമായി താമസിക്കുന്ന സ്ഥലം. ഉദാഃ കാണിക്കുടി, അരയക്കുടി
കുടി3(നാമം):: വംശം, ഗോത്രം. "കുടിയറിഞ്ഞേ പെണ്ണുകൊടുക്കാവൂ" (പഴ.)
കുടി3(നാമം):: കുടുംബം, കുടുംബാംഗങ്ങള്‍
കുടി3(നാമം):: കുടിയാന്‍, കൊഴുവന്‍
കുടി3(നാമം):: ഉടമസ്ഥാവകാശമില്ലാത്ത വസ്തുവില്‍ കുടികിടക്കുന്ന കുടുംബമോ വ്യക്തിയോ
കുടി3(നാമം):: പ്രജ, ഒരു രാജ്യഭരണാധികാരത്തിന്‍ കീഴില്‍ ജീവിക്കുന്ന ആളുകള്‍
കുടി3(നാമം):: ഭാര്യ. ഉദാഃ മുതല്‍ക്കുടി, മുതുക്കുടി, മുത്തുക്കുടി, മുത്താങ്കുടി = ആദ്യഭാര്യ. ഇളംകുടി = രണ്ടാം വേളി ഇത്യാദി
കുടി3(നാമം):: നവവധു, വിവാഹത്തിനുശേഷം ഭര്‍തൃഗൃഹത്തിലേക്ക് ആനയിക്കപ്പെടുന്ന വധു (നമ്പൂതിരിഭാഷ)
കുടി3(നാമം):: പ്രദേശം, സ്ഥലം, ഗ്രാമം, നാട്ടിന്‍പുറം, പട്ടണം മുതലായവയെ കുറിക്കാന്‍ പ്രയോഗം
കുടി3(നാമം):: കുടിക്കാരി (പ്ര.) കുടികെടുക്കുക, കുടികൊള്ളുക, കുടിപതിക്കുക, കുടിപാര്‍ക്കുക ഇത്യാദി. കുടിയേറുക, കുടിയിരിക്കുക = ഒരുസ്ഥലത്തുനിന്നും മറ്റൊരുസ്ഥലത്തുചെന്ന് സ്ഥിരമായി താമസിക്കുക. വീടും കുടിയും ഇല്ലാത്ത = പാര്‍പ്പിടവും ബന്ധുക്കളും ഇല്ലാത്ത
കുടി4(നാമം):: വളവ്
കുടി4(നാമം):: ശരീരം
കുടി4(നാമം):: മരം
കുടി5(നാമം):: ഒരു സുഗന്ധദ്രവ്യം, മുരാമഞ്ചി
കുടി5(നാമം):: കുടപ്പായല്‍
visit http://olam.in/ for details
Do you have any comments about this word? Use this Section