കാറ്റ് Edit
ഇളകിക്കൊണ്ടിരിക്കുന്ന വായു
wind
(പര്യായം) സമീരൻ, സമീരണൻ, പവനൻ, പവമാനൻ, സഭാഗതി, മരുത്, അനിലൻ, ആശുഗൻ, മാരുതൻ, വാതം
More details: (പ്രയോഗങ്ങള്‍ )
കാറ്റില്‍പ്പറപ്പിക്കുക = തീരെ നിസ്സാരമായിക്കരുതി തള്ളിക്കളയുക.
കാറ്റുള്ളപ്പോള്‍ തൂറ്റുക / പാറ്റുക = അനുകൂലമായ സാഹചര്യം മുതലെടുക്കുക.
കാറ്റു തിരിച്ചടിക്കുക/മാറിവീശുക = സാഹചര്യങ്ങള്‍ എതിരായിവരുക.
കാറ്റാടുക = വെറ്റിലമുറുക്കുക
കാറ്റ് Edit
പ്രാണന്‍, ശ്വാസം
life breath
More details: (പ്രയോഗങ്ങള്‍ )
കാറ്റുപോവുക = മരിക്കുക.
കാറ്റടക്കുക = കൊല്ലുക.
Entries from Datuk Database
കാറ്റ്(നാമം):: ചലിക്കുന്ന അല്ലെങ്കില്‍ ഇളകിക്കൊണ്ടിരിക്കുന്ന വായു. സ്വാഭാവികമായോ കൃത്രിമമായോ ഉള്ള വായുവിന്‍റെ പ്രവാഹം
കാറ്റ്(നാമം):: വായു (പഞ്ചഭൂതങ്ങളിലൊന്ന് എന്നു പൗരസ്ത്യ ശാസ്ത്ര മതം) അന്തരീക്ഷത്തിനു രൂപം നല്‍കുന്ന വാതകങ്ങളുടെ - പ്രധാനമായും പാക്യജനകത്തിന്‍റെയും പ്രാണവായുവിന്‍റെയും സമ്മിശ്രം
കാറ്റ്(നാമം):: വായു ഭഗവാന്‍
കാറ്റ്(നാമം):: പ്രാണന്‍, ശ്വാസം. (പ്ര.) കാറ്റുപോവുക = മരിക്കുക. കാറ്റടക്കുക = കൊല്ലുക. കാറ്റത്തെ പഞ്ഞി = എളുപ്പത്തില്‍ ചിന്നിച്ചിതറിപ്പോകുന്നത്. കാറ്റാടുക = വെറ്റിലമുറുക്കുക. കാറ്റില്‍പ്പറപ്പിക്കുക = തീരെ നിസ്സാരമായിക്കരുതി തള്ളിക്കളയുക. കാറ്റുള്ളപ്പോള്‍ തൂറ്റുക, -പാറ്റുക = അനുകൂലമായ സാഹചര്യത്തില്‍ വേണ്ടതുപോലെ പ്രവര്‍ത്തിക്കുക. കാറ്റു തിരിച്ചടിക്കുക, -മാറിവീശുക, -മാറിവീഴുക = സാഹചര്യങ്ങള്‍ എതിരായിവരുക. കാറ്റുവാക്ക് = കാറ്റുകൊള്ളത്തക്കവണ്ണം. കാറ്റുകൊള്ളുക = കാറ്റു ശരീരത്തില്‍ ഏല്‍ക്കുക. "കാറ്റുനന്നെങ്കില്‍ കല്ലും പറക്കും, കാറ്റു ശമിച്ചാല്‍ പഞ്ഞിയും പറക്കില്ല, കാറ്റില്ലാതെ ഇലയനങ്ങുകയില്ല" (പഴ.)
visit http://olam.in/ for details
Do you have any comments about this word? Use this Section