കളം Edit
ധാന്യങ്ങള്‍ മെതിക്കുന്നതിനുള്ള സ്ഥലം, മധുരമായ ശബ്ദം
a threshing floor, sweet, sound
കളം Edit
കളത്രം.
Entries from Datuk Database
കളം1(നാമം):: ധാന്യങ്ങള്‍ മെതിക്കുന്നതിനും ഉണക്കുന്നതിനും മറ്റുമായി അടിച്ചൊതുക്കി നിരപ്പാക്കിയ സ്ഥലം. (പ്ര.) കളമൊരുക്കുക = രംഗം തയ്യാറാക്കുക, ഒരുക്കം ചെയ്യുക. കളംപിരിയുക = രംഗത്തുനിന്ന് ഒഴിയുക. കളംതീര്‍പ്പ് = കളംപിരിയുമ്പോള്‍ തലപ്പുലയനു കൊടുക്കുന്ന അവകാശക്കറ്റ. കളത്തില്‍ കൂറ് = കൂട്ടായ കൃഷി, ജന്മിയും കൃഷിക്കാരനും പരസ്പരധാരണയോടുകൂടി കൃഷിചെയ്തു കളത്തില്‍വച്ചു പങ്കുവീതിച്ചെടുക്കുന്നത്
കളം1(നാമം):: കൃഷിയുടെ മേല്‍നോട്ടം വഹിച്ചു താമസിക്കുവാന്‍വേണ്ടി പണിചെയ്യുന്ന ഭവനം
കളം1(നാമം):: സ്ഥലം, സ്ഥാനം, വളപ്പ്
കളം1(നാമം):: യുദ്ധത്തിനുള്ള സ്ഥലം, യുദ്ധക്കളം, പടനിലം
കളം1(നാമം):: യാഗശാല
കളം1(നാമം):: ശാല, അരങ്ങ്, സഭ
കളം1(നാമം):: കടലിലെ മേട്, കടലിലുണ്ടാകുന്ന മണല്‍ത്തിട്ട
കളം1(നാമം):: പൂജ, മന്ത്രവാദം മുതലായ കര്‍മങ്ങള്‍ക്കായി പലവര്‍ണത്തിലുള്ള പൊടികൊണ്ടു ദേവതാരൂപങ്ങളെഴുതിയ തറ. ഉദാ: കളമിടുക, കളമെഴുത്ത്, കളംപാട്ട്, കളംപൂജ. (പ്ര.) കളംകൊടുക്കല്‍ = നാഗങ്ങളുടെ പ്രസാദത്തിനായി നടത്തുന്ന ഒരു കര്‍മം, പുള്ളുവന്മാരുടെ കളമെഴുത്തും പാട്ടും, കളംപൂജയും നാഗങ്ങളുടെ കോമരങ്ങളായിവരുന്ന കന്യകകളുടെ നൃത്തവും ഇതില്‍ ഉള്‍പ്പെടുന്നു. കളത്തില്‍ അരിയും പാട്ടും = കാവുകളില്‍ നടത്തുന്ന ഒരാഘോഷം
കളം1(നാമം):: ആവൃത്തി, വട്ടം, രംഗം (ഗുസ്തി, ചൂത് മുതലായവയിലെപ്പോലെ)
കളം1(നാമം):: ഭാഗം
കളം1(നാമം):: ചതുരശ്രഖണ്ഡം, കള്ളി (ചതുരംഗത്തിലെന്നപോലെ)
കളം2(നാമം):: അവ്യക്തമധുരമായ ശബ്ദം (കുഞ്ഞുങ്ങളുടെയും മറ്റും പോലെ) മൃദുവായ ശബ്ദം
കളം2(നാമം):: സന്തോഷം
കളം2(നാമം):: താളത്തിന്‍റെ പത്ത് അവയവങ്ങളിലൊന്ന്
visit http://olam.in/ for details
Do you have any comments about this word? Use this Section