എഴുതുക Edit
അക്ഷരം കുറിക്കുക, പടം വരയ്ക്കുക
to write, to paint
Entries from Datuk Database
എഴുതുക(ക്രിയ):: പടം വരയ്ക്കുക. ഉദാ: ചിത്രം എഴുതുക
എഴുതുക(ക്രിയ):: ലിപി അടയാളപ്പെടുത്തുക, അക്ഷരം രേഖപ്പെടുത്തുക
എഴുതുക(ക്രിയ):: രേഖപ്പെടുത്തിയവിവരം അയച്ചുകൊടുക്കുക
എഴുതുക(ക്രിയ):: ഗ്രന്ഥം നിര്‍മിക്കുക, രചിക്കുക
എഴുതുക(ക്രിയ):: രേഖചമയ്ക്കുക. ഉദാ: പ്രമാണം എഴുതി
എഴുതുക(ക്രിയ):: എഴുതിപ്പിടിക്കുക = പ്രമാണം എഴുതി വസ്തുക്കള്‍ വാങ്ങുക
എഴുതുക(ക്രിയ):: എഴുതിപ്പിടിപ്പിക്കുക = ദുരുദ്ദേശത്തോടെ ലേഖകന്‍റെ മനോധര്‍മമനുസരിച്ച് എഴുതിയുണ്ടാക്കുക
എഴുതുക(ക്രിയ):: എഴുതിയെടുക്കുക = മറ്റൊരാളുടെവാക്കുകള്‍ അതേപടി രേഖപ്പെടുത്തുക
എഴുതുക(ക്രിയ):: പകര്‍ത്തിയെടുക്കുക = വ്യാജമായി കണക്കില്‍കൊള്ളിച്ചിട്ട് അപഹരിക്കുക
എഴുതുക(ക്രിയ):: എഴുതിവയ്ക്കുക = രേഖപ്പെടുത്തുക
എഴുതുക(ക്രിയ):: കയ്യൊപ്പിടുക. (പ്ര.) എഴുതിവയ്പ്പിക്കുക = തെളിവിനോ ഉറപ്പിനോവേണ്ടി രേഖപ്പെടുത്തിക്കുക. എഴുതിവരിക = വിവരത്തിന് കത്തോ അറിയിപ്പോ വിജ്ഞാപനമോ ലഭിക്കുക
എഴുതുക(ക്രിയ):: എഴുതിവാങ്ങുക = രേഖാപൂര്‍വം വാങ്ങുക, പ്രമാണമെഴുതി വസ്തുക്കളും മറ്റും വാങ്ങുക
എഴുതുക(ക്രിയ):: എഴുതിവിടുക = അറിയിപ്പ് കൊടുക്കുക
എഴുതുക(പ്ര.):: എഴുതാപ്പുറം വായിക്കുക = ഉദ്ദേശിക്കാത്ത അര്‍ത്ഥം കാണുക
visit http://olam.in/ for details
Do you have any comments about this word? Use this Section