ഇടുക Edit
താഴെ വീഴ്ത്തുക, ധരിക്കുക
to drop, to wear
Entries from Datuk Database
ഇടുക(ക്രിയ):: ഘനപദാര്‍ഥം താഴത്തേക്കു വീഴിക്കുക, മുകളിലുള്ള വസ്തു നിലത്തുപതിപ്പിക്കുക, ഉദാ: തെങ്ങില്‍ നിന്നു തെങ്ങാ ഇടുക
ഇടുക(ക്രിയ):: വച്ചുകൊടുക്കുക, എറിഞ്ഞുകൊടുക്കുക, ഉദാ: പശുവിന് പുല്ല് ഇട്ടുകൊടുക്കുക
ഇടുക(ക്രിയ):: വിസര്‍ജിക്കുക, പശു ചാണകം ഇടുക
ഇടുക(ക്രിയ):: പ്രസവിക്കുക
ഇടുക(ക്രിയ):: വിതയ്ക്കുക, നടുക, ഉദാ: വിത്ത് ഇടുക
ഇടുക(ക്രിയ):: നിക്ഷേപിക്കുക, സൂക്ഷിക്കുക, തടങ്കലില്‍വയ്ക്കുക, ഉദാ: പെട്ടിയില്‍ പണം ഇടുക, കള്ളനെ ജയിലില്‍ ഇടുക
ഇടുക(ക്രിയ):: കുഴിച്ചുമൂടുക, (മൃതശരീരവും മറ്റും)
ഇടുക(ക്രിയ):: അണിയുക, ധരിക്കുക, ഉദാ: കമ്മല്‍ ഇടുക
ഇടുക(ക്രിയ):: പുരട്ടുക, പൂശുക, നിരത്തുക, ഉദാ: വ്രണത്തില്‍ മരുന്ന് ഇടുക
ഇടുക(ക്രിയ):: അടയാളമുണ്ടാക്കുക, വരയ്ക്കുക, എഴുതുക, ഉദാ: ഒപ്പ് ഇടുക
ഇടുക(ക്രിയ):: കെട്ടുക, ബന്ധിക്കുക
ഇടുക(ക്രിയ):: ഉണ്ടാക്കുക, ഉദാ: വഴക്കിടുക
ഇടുക(ക്രിയ):: പുറത്തുകാട്ടുക, ഉദാ: തളിര്‍ ഇടുക, മൊട്ട് ഇടുക
ഇടുക(ക്രിയ):: ഉണ്ടാക്കുക, പുറപ്പെടുവിക്കുക, ഉദാ: ഒച്ചഇടുക
ഇടുക(ക്രിയ):: അനുപ്രയോഗമായും നില്‍ക്കും, അപ്പോള്‍ "ഈടുക" എന്നും രൂപം. ഉദാ: വന്നിടുക-വന്നീടുക, ചൊന്നിടുക-ചൊന്നീടുക. വാക്യമധ്യത്തില്‍ നിരര്‍ഥകമായും നില്‍ക്കും. ഇട്ടിട്ട്, ഇട്ടേച്ച്, ഇട്ടുംവച്ച് = ഉപേക്ഷിച്ചിട്ട്
visit http://olam.in/ for details
Do you have any comments about this word? Use this Section