Prev Page Next Page

പദപ്രശ്നം നിര്‍മ്മിക്കേണ്ടതെങ്ങിനെ?

കളികളത്തില്‍‌ ചെന്നെത്തുവാന്‍‌


1. ആദ്യം തന്നെ ലോഗിന്‍ ചെയ്യുക.

2. നിങ്ങള്‍‌ എത്തുന്നത്‌ Home > My Account > History ആയിരിക്കും

3. ആദ്യമായിട്ടാണ് പദപ്രശ്നം നിര്‍മ്മിക്കാന്‍ എത്തുന്നതെങ്കില്‍ ആ പേജില്‍‌ ഒന്നും കാണാന്‍ കഴിയുകയില്ല.

4. CREATE ലിങ്കില്‍ അമര്‍‌ത്തുക.


കളികളത്തില്‍ എത്തിയതിനു ശേഷംപദപ്രശ്നത്തിന്റെ നിയമങ്ങള്‍ക്കനുസൃതമായി പദപ്രശ്ന പലക തയ്യാറാക്കുക. അതിനു ശേഷം അത് എങ്ങിനെ മഷിത്തണ്ടില്‍ കൂട്ടിച്ചേര്‍ക്കണം എന്ന് പരിശോധിക്കാം.


ആദ്യം പദപ്രശ്നപലകയുടെ വലിപ്പം ടേബിള്‍ റോ, ടേബിള്‍ കോളം എന്നിവയില്‍ ചേര്‍ത്ത് “ക്രിയേറ്റ് ആന്റ് ലോക്ക് സൈസ്” എന്ന ബട്ടണ്‍ ഞെക്കുക. ഉടനടി ആ വലുപ്പത്തിലുള്ള പലക താഴെ വലതു വശത്തായി കാണാം. അത് താങ്കള്‍ ഉദ്ദേശിച്ചപോലെ തന്നയോ എന്നു പരിശോധിക്കുക. അല്ലെങ്കില്‍ ഒന്നു റീഫ്രഷ് ചെയ്ത്, ഒരു തവണ കൂടി പലകയുടെ വലിപ്പം റോയും കോളവും മാറ്റി കൊടുക്കുക. അതിനു ശേഷം ടേബിള്‍ ലോക്ക് ചെയ്യുക. (ഇനിയും തെറ്റുകയാണെങ്കില്‍ കൊടുത്തിരിക്കുന്ന വലുപ്പം ശരിയായിരിക്കാന്‍ സാധ്യതയില്ല)

രണ്ടാമത്തെ പടിയായി കറുത്ത കളങ്ങള്‍ എങ്ങിനെ അടയാളപ്പെടുത്താം എന്നു നോക്കാം. അതിനായി “സെലെക്റ്റ് ഡെഡ് സെല്‍ “ എന്ന ബട്ടണ്‍ ഞെക്കുക. അതിനുശേഷം ഏതാണോ കറുത്തകളമായി അടയാളപ്പെടുത്താന്‍ ഉദ്ദേശിച്ചത് അവിടെ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ആവശ്യമുള്ള എല്ല കളങ്ങളിലും ഞെക്കുക. ഏതേങ്കിലും കളം തെറ്റായി കറുപ്പിച്ചു എന്നു മനസ്സിലായാല്‍ “ക്ലിയര് ഡെഡ് സെല്‍” എന്ന ബട്ടണ്‍ ഞെക്കിയതിനു ശേഷം മായ്ക്കേണ്ട കളങ്ങളില്‍ ഞെക്കുക.മൂന്നാമതായി എങ്ങിനെ ഒരോരോ ചോദ്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാം എന്നു നോക്കാം.
അ) പലകയില്‍ എവിടെയാണ് ഈ ഉത്തരം ആരംഭിക്കേണ്ടത് എന്നതു അടയാളപ്പെടുത്തണം. അതിനായി ആദ്യം “സെല്‍ നമ്പര്‍“ ടൈപ്പു് ചെയ്യുക. പിന്നീട് “സെലെക്റ്റ് സ്റ്റാര്‌ട്ടിങ്ങ് സെല്‍” എന്ന ബട്ടണ്‍ ക്ലിക്കു ചെയ്തതിനു ശേഷം ഏതുകളത്തിലാണോ ഉത്തരം തുടങ്ങേണ്ടത് അവിടെ ഞെക്കുക. തെറ്റിയെങ്കില്‍ “ക്ലെയര്‍ സെല്‍ “ എന്ന ബട്ടണില്‍ ഞെക്കാം.
ആ) ഉത്തരം വലത്തോട്ടാണോ താഴോട്ടാണോ എന്നു വ്യക്തമാക്കുക.
ഇ) ഉത്തരവും അതിന്റെ സൂചനയും ചേര്‍ക്കുക.
ഈ) ‘വെരിഫൈ’ ബട്ടണ്‍ ഉപയോഗിച്ച് ഈ ഉത്തരം പദപ്രശ്നപലകയില്‍ യോജിക്കുമോ എന്നു പരിശോധിക്കാവുന്നതാണ്.

ഉ) “സേവ്” ബട്ടണ്‍ ഉപയോഗിച്ച് ഈ ഉത്തരവും ചോദ്യവും പദപ്രശ്നത്തിന്റെ ഭാഗമാക്കാം.
(ശ്രദ്ധിക്കുക: ഈ ചോദ്യം മഷിത്തണ്ടിന്റെ ഡാറ്റാബേസില്‍ ഇതുവരേയും സൂക്ഷിച്ചിട്ടില്ല)

എന്നിട്ട്പദപ്രശ്നത്തിനു വിഷയവും കൂട്ടിച്ചേര്‍ക്കുക. പ്രത്യേകിച്ച് ഒരു വിഷയം ഇല്ലെങ്കില്‍ ആ കളം വെറുതെ വിടുക.

അവസാനമായി പദപ്രശ്നം “സേവ്” ചെയ്യുക അല്ലെങ്കില്‍ “പബ്ലിഷ്” ചെയ്യുക.

പബ്ലിഷ് ചെയ്താല്‍ അതു മഷിത്തണ്ടിന്റെ പരിശോധകന്റെ മുമ്പില്‍ എത്തും. അവര്‍ ഒരു പക്ഷേ ചില മാറ്റങ്ങള്‍ നിദ്ദേശിച്ചേക്കാം. പദപ്രശ്നം നിബന്ധനകള്‍ക്ക് അനുസൃതമാണെങ്കില്‍ അവര്‍ അതിന് അംഗീകാരം നല്‍കും.

Verify-Crossword എന്ന ബട്ടണ്‍ ഞെക്കിയത്തിനു ശേഷം പലനിറത്തില്‍ കളങ്ങള്‍ കാണുന്നുണ്ടെങ്കില്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അതിന്റെ അര്‍ത്ഥം അവ പരസ്പരം ബന്ധപ്പെട്ടിട്ടില്ല എന്നാണ്. തീര്‍ച്ചയായും താങ്കളുടെ പദപ്രശ്നം അവര്‍ തിരിച്ചയയ്ക്കും. എങ്കിലും കളങ്ങള്‍ പരസ്പരം ബന്ധപ്പെടുത്താന്‍ പരിശോധകന്റെ സഹായം തേടാവുന്നതാണ്.

hint1

© Copyright MashiThantu Softwares