കളികളത്തില്‍ ചെന്നെത്തുവാന്‍
1. ആദ്യം തന്നെ ലോഗിന്‍ ചെയ്യുക.
2. നിങ്ങള്‍ എത്തുന്നത് Home > My Account > History ആയിരിക്കും
3. ആദ്യമായിട്ടാണ് പദപ്രശ്നം കളിക്കാന്‍ എത്തുന്നതെങ്കില്‍ ആ പേജില്‍ ഒന്നും കാണാന്‍ കഴിയുകയില്ല.
4. PLAY ലിങ്കില്‍ അമര്‍ത്തുക.
5. അവിടെ മത്സരത്തിനു തയാറായിട്ടുള്ള പദപ്രശ്നങ്ങളെ കാണാം. ഇഷ്ടപ്പെട്ട പദപ്രശ്നത്തിനു നേരേ Play Now എന്ന ലിങ്കില്‍ അമര്‍ത്തുക.
കളികളത്തില്‍ എത്തിയതിനു ശേഷം
1. ഇവിടെ നാലു ഭാഗങ്ങള്‍ നിങ്ങള്‍ക്കു കാണാം
അ) സൂചനകള്‍
ആ) പദപ്രശ്നം കളിക്കാനുള്ള പലക
ഇ) മലയാളം കീബോര്‍ഡ്.
ഈ) സൂചന വിശദമായി പ്രദര്‍ശ്ശിപ്പിച്ചിരിക്കുന്ന കളവും സഹായക കളവും
2. സൂചനകള്‍ പ്രദര്‍ശിപ്പിച്ചിരുക്കുന്ന ഭാഗത്തില്‍ ഒരെണ്ണം തിരഞ്ഞെടുത്താല്‍ താഴെ കാണുന്ന മാറ്റങ്ങള്‍ ദര്‍ശിക്കാം.
അ) പദപ്രശ്ന പലകയില്‍ ഏതുഭാഗത്താണോ ഉത്തരം ചേര്‍ക്കേണ്ടത് അവിടെ ഹൈലൈറ്റ് ചെയ്തിരിക്കുന്നതു കാണാം
ആ) താഴെ ഉത്തരം സ്വീകരിക്കാന്‍ തയ്യാറായി ഒരു ചതുരം കാണാം. അവിടെ മഷിത്തണ്ടിന്റെ മംഗ്ലീഷ് മാതൃകയില്‍ ഉത്തരം ചേര്‍ക്കാവുന്നതാണ്.
ഇ) സൂചനകളില്‍ കാണുന്നതിനേക്കാളും നന്നായി ആ തിരഞെടുത്ത സൂചന ഈ ഉത്തരത്തിനും മുകളില്‍ കാണാം എന്നതും ശ്രദ്ധിച്ചിരിക്കുമല്ലോ?
ഈ) ഉത്തരത്തില്‍ എത്ര അക്ഷരങ്ങള്‍(ശബ്ദങ്ങള്‍) ഉണ്ടെന്ന് സൂചനയുടെ അന്ത്യത്തിലുള്ള ബ്രാക്കറ്റില്‍ കാണാം
3. പദപ്രശ്ന പലകയിലും മൌസുകൊണ്ട് ക്ലിക്ക് ചെയ്യാവുന്നതാണ്. ആദ്യത്തെ ക്ലിക്കില്‍ ആ കളം മാത്രം ഹൈലൈറ്റ് ചെയ്യപ്പെടും. രണ്ടാമത്തെ ക്ലിക്കില്‍ വലത്തോട്ടുള്ള ഏതേങ്കിലും ഉത്തരവുമായി ആ കളത്തിനു ബന്ധമുണ്ടോ അതിനോടനുബന്ധിച്ച സൂചന തിരഞ്ഞടുത്ത് പ്രദര്‍ശ്ശിപ്പിക്കും. മൂന്നാമത്തെ ക്ലിക്കില്‍ താഴോട്ടുള്ള ഉത്തരവുമായി ബന്ധമുണ്ടെങ്കില്‍ ആ സൂചന തിരഞ്ഞെടുക്കും. ഏതാണോ താങ്കള്‍ക്കു എളുപ്പമായി തോന്നുന്നത്, അതിന്റെ ഉത്തരം ടൈപ്പുചെയ്യാവുന്നതാണ്. കൂടുതല്‍ ഉത്തരങ്ങളുമായി ആ കളത്തിനു ബന്ധമുണ്ടെങ്കില്‍ തുടര്‍ന്നുള്ള ക്ലിക്കുകളില്‍ അവയും കാണാവുന്നതാണ്.
4. ആവശ്യമെങ്കില്‍ മലയാള കീബോര്‌ഡില്‍ നിന്ന് മൌസ്സുപയോഗിച്ച് വാക്കുകള്‍ നിര്‍മ്മിക്കാവുന്നതാണ്. ഹെല്പ് ഡെസ്ക് ഉപയോഗിച്ച് ആവശ്യമുള്ള പദങ്ങളുടെ മലയാള അര്‍ത്ഥവും ഗൂഗ്ഗിള്‍ തിരച്ചിലും നടത്താവുന്നതാണ്.
5. സ്കോര്‍ ബട്ടണ്‍ ഉപയോഗിച്ച് താങ്കളുടെ ഇപ്പോഴത്തെ പോയിന്റ് കണ്ടുപിടിക്കാവുന്നതാണ്. താങ്കള്‍ക്ക് പേപ്പറും പെന്‍സിലും ഉപയോഗിച്ച് കളിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ “പ്രിന്റ് ക്രോസ് വേര്ഡ്” എന്ന ബട്ടണ്‍ ഉപയോഗിക്കുക.
6. ഉത്തരങ്ങള്‍ ഇടയ്ക്കിടെ “സേവ്” ചെയ്യുന്നത് നല്ലതായിരിക്കും. പിന്നീടെപ്പോഴെങ്കിലും തുടര്‍ന്നു കളിക്കാവുന്നതാണ്. തൃപ്തികരമായി പദപ്രശ്നം പൂരിപ്പിച്ചു കഴിഞ്ഞെങ്കില്‍ “പബ്ലിഷ്” ചെയ്യാവുന്നതാണ്.
Tags: crossword