സ്ത്രീപര്‍വം
 • vivekrvvivekrv April 2012 +1 -1

  >:D<

 • menonjalajamenonjalaja April 2012 +1 -1

  അതു ശരിയാണ് ജെനിഷ്.

  പിന്നെ ഉപദേശം കൊടുക്കുന്നതും ഒരു സുഖമുള്ള കാര്യമല്ലേ?

 • srjenishsrjenish April 2012 +1 -1

  അതും ശരിയാണ് ചേച്ചീ..

 • kadhakarankadhakaran April 2012 +1 -1

  ജെനീഷ്, ബഹുമാനം കൊടുത്താലേ ബഹുമാനം കിട്ടൂ.

  ഇതാണോ ഭാരതീയ ദര്‍ശനം?

 • srjenishsrjenish April 2012 +1 -1

  കൊടുത്തതൊന്നും തിരിച്ച് കിട്ടാറില്ല എന്നതാണ് കലികാല ദര്‍ശനം... :-(

 • menonjalajamenonjalaja April 2012 +1 -1

  അപ്പോള്‍ ഭഗവാന്‍ അവതരിക്കാറായോ?

 • aparichithanaparichithan April 2012 +1 -1 (+1 / -0 )

  ജെനീഷ്,
  കൊടുത്താല്‍ കൊല്ലത്തും(വെട്ടിക്കവലയിലും) കിട്ടുമെന്നല്ലേ? :)

 • ആമിര്‍ ഖാന്റെ സത്യമേവ ജയതേ കാണാത്തവര്‍ക്കായി
  13 മെയ് 2012 ലെ ഷോ -

  http://www.youtube.com/watch?feature=player_embedded&v=hY8CyTeegrM

  കാണുക .

 • ആമിര്‍ ഖാന്റെ സത്യമേവ ജയതേ കാണാത്തവര്‍ക്കായി

  06 മെയ് 2012ലെ ഷോ -  കാണുക .

 • സുരേഷ്,
  ഞാൻ മനഃപൂർവം കാണാതിരുന്നതാണ്. വെറുതെ എന്തിനു മനസ് വിഷമിപ്പിക്കുന്നു എന്നു തോന്നി. ഇപ്പോൾ അല്പം കേട്ടു. മതിയായി. ഒന്നും ചെയ്യാൻ കഴിവില്ലാത്ത സ്ഥിതിക്ക് ഇതൊക്കെ അറിയാതിരിക്കുന്നതല്ലേ നല്ലത്? അല്ലെങ്കിലും കുറെയൊക്കെ അറിയുന്നതു തന്നെയാണല്ലൊ.

  കേരളത്തിൽ ഈ സ്ഥിതിവിശേഷമായിട്ടില്ല എന്നതൊരാശ്വാസം. ചില സമുദായങ്ങളിൽ മരുമക്കത്തായം നിലനിന്നിരുന്നതാണോ കാരണം? അതോ വിദ്യാഭ്യാസത്തിന്റെ ഗുണമോ?

  ഈ പരിപാടി കൊണ്ട് എന്തെങ്കിലും ഗുണമുണ്ടാകുമോ? അതോ ഉന്നതവിദ്യാഭ്യാസം ലഭിച്ചവർക്കും സമൂഹത്തിന്റെ ഉന്നതശ്രേണിയിലുള്ളവർക്കും ഇങ്ങനെയാകാമെങ്കിൽ ഞങ്ങൾക്കും ആയിക്കൂടേ എന്ന് മറ്റുള്ളവർ ചിന്തിക്കാൻ തുടങ്ങുമോ?

 • ചേച്ചി പറഞ്ഞതിലും കാര്യമുണ്ട് , ഇങ്ങിനെ കുറെ പരിപാടിയുമുണ്ടല്ലേ, ഛേ വെറുതെ വേസ്റ്റായിട്ട്, എന്നു ചിന്തിക്കുന്നവരും ഉണ്ടാവാമല്ലോ ! അവര്‍ക്കൊരു പുതിയ അറിവും വഴികാട്ടിയും ആവുമോ എന്തോ !

 • !! അതോ വിദ്യാഭ്യാസത്തിന്റെ ഗുണമോ?

  അങ്ങിനെ അഹങ്കരിക്കണോ ? കേരളേയര്‍ക്ക് വിദ്യാഭ്യാസം മാത്രമേയുള്ളൂ വിവരമില്ലാന്ന് ആരോ പറയണകേട്ടു. അതു മനസ്സിലാക്കാന്‍ പത്രമോ വാര്‍ത്താചാനലുകളോ കുറച്ചു സമയം കണ്ടാമതി . കയ്യിലുള്ള എന്തും നശിപ്പിച്ചു മദിക്കുന്ന മലയാളിക്ക് ഇതും ഒരു ബിസിനസ്സാകും ഉടനെ .

 • :-))

 • :-))

 • vivek_rvvivek_rv May 2012 +1 -1

  സ്ത്രീകളുടെ ശത്രുക്കളില്‍ പകുതിയും സ്ത്രീകള്‍ തന്നെയാണ്

 • suresh_1970suresh_1970 May 2012 +1 -1 (+1 / -0 )

  ഹാവു ബാക്കി പകുതി ഈ ആമ്പ്രന്നോര്‍ തന്നെയാണെന്നെങ്കിലും സമ്മതിച്ചല്ലോ !

 • menonjalajamenonjalaja June 2012 +1 -1

  :-))

 • vivek_rvvivek_rv June 2012 +1 -1

  അല്ലെന്നാരു പറഞ്ഞു. മുഴുവന്‍ ആണുങ്ങളല്ലെന്നേ ഞാന്‍ പറഞ്ഞുള്ളു

 • കഴിഞ്ഞ ദിവസത്തെ ഒരു പത്രവാര്‍ത്ത:
  http://www.mathrubhumi.com/online/malayalam/news/story/1643138/2012-06-06/india
  ഒരു പ്രത്യേക മതക്കാരായത് കൊണ്ട് മാത്രം,
  നിയമവിരുദ്ധമായ ഒരു കാര്യം നിയമവിധേയമാവുന്നതിനെ അസംബന്ധം എന്നേ വിശേഷിപ്പിക്കാനാവൂ. :-(

 • menonjalajamenonjalaja June 2012 +1 -1

  ഇതിനെയാണൊ ഈ മതേതരത്വം എന്നുപറയുന്നത്?

  അസംബന്ധം മാത്രമല്ല ഇത്തിരി ബാലികാപീഡനവുമല്ലേ

 • ഇത് തന്നെ മതേതരത്വം.
  'ഗംഗ' എന്ന് പേരുള്ള വീട്ടില്‍ താമസിക്കാന്‍ വിസമ്മതിക്കുന്ന,
  നിലവിളക്ക് കൊളുത്തുന്നത് മതവിരുദ്ധമെന്നു കരുതുന്ന വിദ്യാഭ്യാസമന്ത്രിയും
  ഇതേ മതേതര ഇന്ത്യയില്‍ തന്നെയാണല്ലോ!!! :-?

 • suresh_1970suresh_1970 June 2012 +1 -1 (+1 / -0 )

  1. സര്‍ക്കാര്‍ വക വീടിന്റെ പേരുമാറ്റുന്നത് ഒരു കുറ്റമാണോ ?
  2. സര്‍ക്കാര്‍ വക വീടിന് ഗംഗ എന്ന പേരിട്ടത് മതേതരചിന്തമുറുകെ പിടിച്ചാണോ ?
  3. ഗംഗ എന്നത് നദിയുടെ പേരായതിനാലാണോ ഹൈന്ദവ വിശ്വാസത്തിലധിഷ്ഠിതമായതിനാലാണോ മാറ്റരുതെന്നു പറയുന്നത് ?
  4. ഉദ് ഘാടനങ്ങള്‍ നിലവിളക്കു കോളുത്തിയേ ചെയ്യാവൂ എന്നുണ്ടോ ? മെഴുകുതിരി വച്ചായാലെന്താ കുഴപ്പം പ്രകാശത്തെ പ്രതീകമാക്കിയിട്ടാണെങ്കില്‍ ?
  5. എല്ലാവര്‍ക്കും അവരവര്‍ക്ക് ശരിയെന്നു തോന്നുന്ന മതത്തില്‍ വിശ്വസിക്കാമെന്നിരിക്കേ റബ്ബിന്റെ വിശ്വാസങ്ങള്‍ ഇന്ന രീതിയിലാവണമെന്നു നമ്മള്‍ നിര്‍ബന്ധം പിടിക്കണോ ?
  6. സുബൈറു ചൂണ്ടിക്കാണിച്ച വിധി പ്രസ്താവം നിയമ സംഹിതക്ക് എതിരാണെങ്കില്‍ ഈ പറഞ്ഞ മതേതര / പുരോഗമന / വനിതാ / പുരുഷ / പരിഷകളൊന്നും അപ്പീലു പോകാന്‍ തുനിയാത്തതെന്താണ്.
  7. വിധി പ്രസ്താവം തെറ്റായതിനു സമുദായമോ മന്ത്രിയോ എന്തു പിഴച്ചു ? 15 വയസ്സായ കുട്ട്യോളെ കെട്ടിക്കണമെന്നു ഏതെങ്കിലും മതം അനുശാസിക്കുന്നുണ്ടോ ?
  8. എന്തിനും ഏതിനും മറ്റാരെയെങ്കിലും കുറ്റം പറഞ്ഞ് തടിയൂരുന്ന ശരാശരി മലയാളിയുടെ സ്ഥിരം ജാഡയല്ലേ ഇത് ?
  9. മതമില്ലാത്ത ജീവന്റെ പാഠ്യഭാഗം മാറ്റാന്‍ ചന്ദ്രഹാസമിളക്കിയതും മലയാളികളല്ലായിരുന്നോ ? അന്നീ മതേതര വാദികളെവിടെയായിരുന്നു ?
  10. മതേതരത്വവും മതസഹിഷ്ണുതയും ഒന്നാണോ ? അല്ലെങ്കില്‍ മതസഹിഷ്ണുതയല്ലേ വളര്‍ത്തേണ്ടത് ?
  11. grace എന്ന പദത്തിന്റെ മഷിത്തണ്ടിലെ അര്‍ത്ഥം ഇതും ആണ് - (Christian theology) a state of sanctification by God; the state of one who is under such divine influence ! അങ്ങിനെയാണെങ്കില്‍ ഒരു മുസ്ലീം മന്ത്രി (പ്രയോഗം ക്ഷമിക്കണം ) ചെയ്തത് ശരിയായ മതേതരവാദമല്ലേ ?
  12. മതേതരവാദികളായി ഫേസ് ബുക്കിലും സോഷ്യല്‍ നെറ്റ്‌‌വര്‍ക്കുകളിലും വിലസുന്ന പലരും തീവ്ര ഹൈന്ദവ വികാരം വളര്‍ത്താന്‍ ശ്രമിക്കുന്നവരല്ലേ എന്ന് സംശയം തോന്നിയാല്‍ (പല ബ്ലോഗുകളും / ഷേയറുകളും കണ്ടിട്ട്) കുറ്റം പറയേണ്ടതുണ്ടോ ?
  13. ഇതു ലീഗ് മന്ത്രിമാരെ മാറ്റിയതുകൊണ്ടോ , നായര്‍, ഈഴവ, ക്രൈസ്തവ മന്ത്രിമാരെ മാറ്റിയതു കൊണ്ടോ മാറുന്ന അസുഖമാണോ മലയാളികളെ ബാധിച്ചിട്ടുള്ളത് ? ആറ്റിറ്റ്യൂഡല്ലേ മാറേണ്ടത് ?

  (ചിലപ്പോള്‍ തുടരും )

 • srjenishsrjenish June 2012 +1 -1

  1. സര്‍ക്കാര്‍ വക സ്ഥാപനങ്ങള്‍ക്ക് തന്റെ വീട്ടുപേരിടുന്നത് കുറ്റമാണ്. ഗണേശന്‍ വനം മന്ത്രി ആയാല്‍ സൈലന്റ് വാലിക്ക് ‘ഗണേശ വനം’ എന്ന് പേരിട്ടാല്‍ എങ്ങനിരിക്കും?

  2.‘ഗംഗ‘ എന്നത് ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നദികളിലൊന്നാണ്. അതിന്റെ പേരും മതേതരത്വവും തമ്മില്‍ എന്താണ് ബന്ധം?

  3.ഗംഗ എന്ന നദി ഭാരതീയ സംസ്കാരത്തിന്റെ ഭാഗമാണ്. അതിനെ ഒരു മത ചിഹ്നമായി കാണുന്നതിലെ അല്പത്വം കാണാതിരുന്നുകൂടാ..

  4.മെഴുകുതിരി കൊളുത്തിയാലും ഒരു കുഴപ്പവുമില്ല്ല. പക്ഷേ അത് ക്രൈസ്തവരുടെ ചിഹ്നമാ‍ണെന്ന് പറഞ്ഞാല്‍ അയാളെ എന്ത് ചെയ്യണം?

  5.ഏതുമതത്തിലെയും ചിലര്‍ അങ്ങനെ നിര്‍ബന്ധം പിടിക്കുന്നു. അവരെ അകറ്റി നിര്‍ത്തുക..

  6.അപ്പീലു പോകുന്നത് ആ മതസ്ഥര്‍ തന്നെ ആകുന്നതല്ലേ നല്ലത്. മറ്റ് ഏത് മതക്കാരന്‍ അപ്പീലു പോയാലും അതിനെ മതത്തിനെതിരെയുള്ള ആക്രമണമായി വളച്ചൊടിക്കാന്‍ എളുപ്പമാണ്.

  7.അങ്ങനെ ഒരു വിധി പ്രഖ്യാപിച്ചവരും അങ്ങനെ ഒരു വിധിക്കുവേണ്ടി പോയവരും ഒരുപോലെ തെറ്റുകാരല്ലേ?

  8.കുറ്റം പറയുന്നത് മനുഷ്യസഹജമാണ്. അതില്‍ മലയാളിയും മറ്റുള്ളവരും ഒരുപോലെയാണ്.

  9.മതം എന്നത് ഒരു ആറ്റംബോംബായി മാറിയിരിക്കുന്നു. അതിനെ തൊട്ടാല്‍ പൊള്ളും, പൊട്ടും. പേടിയാണ് സുഹൃത്തേ പ്രതികരിക്കാന്‍.

  10.മതേതരത്വത്തില്‍ ഉള്‍പ്പെടും മതസഹിഷ്ണുത.

  11.സ്വന്തം വീട്ടുപേര് ഒരു സര്‍ക്കാര്‍ കെട്ടിടത്തിനിടുന്നതില്‍ എന്ത് മതം, മതേതരത്വം. ഇതിന് അഹങ്കാരം എന്ന് പറയും.

  12.ഏത് മതത്തിലെ തീവ്രവാദികള്‍ക്കും ഫേസ് ബുക്ക് അകൌണ്ടുകളുണ്ട്. ഇപ്പോള്‍ ഇന്റര്‍നെറ്റിലൂടെയാണ് പലരും മതം പ്രചരിപ്പിക്കുന്നത്.

  13.മന്ത്രിയായി കഴിഞ്ഞാല്‍ എന്തും ചെയ്യാം എന്ന ഒരു ബോധം വളര്‍ന്നു വരുന്നുണ്ട്. തെരഞ്ഞെടുപ്പുകളില്‍ ജയിക്കാനായി ഒരു ഉളുപ്പുമില്ലാതെ ജനങ്ങളുടെ മുന്നില്‍ വളഞ്ഞു നില്‍ക്കുന്ന ഇവര്‍ അതുകഴിഞ്ഞാല്‍ കാണിക്കുന്ന ധാര്‍ഷ്ട്യം സഹിക്കാവുന്നതിലും അപ്പുറമാണ്. എന്നിട്ടും ഇവരെയൊക്കെ വീണ്ടും വീണ്ടും ജയിപ്പിക്കുന്ന ജനങ്ങള്‍ കഴുതകളാണ് എന്നാണ് പൊതുവെ പറയുന്നത്. ഇത് ശരിയല്ല. ജനങ്ങളിലെ മൂല്യച്യുതിയാണ് ഇത് വെളിവാക്കുന്നത്. കള്ളന്മാരും കൊലപാതകികളും ഒക്കെ ജയിക്കുമ്പോള്‍ അവരുടെ ആശയങ്ങളോടും നിലപാടുകളോടും കൂറ് പുലര്‍ത്തുന്ന, അവരെ അംഗീകരിക്കുന്ന ആള്‍ക്കാരുടെ എണ്ണം കൂടുന്നു എന്ന് വേണം കരുതാന്‍.

 • aparichithanaparichithan June 2012 +1 -1 (+1 / -0 )

  1. പേരു മാറ്റുന്നത് വലിയ അപരാധമൊന്നുമല്ല. പക്ഷെ ഗംഗ എന്ന പേര്‌ ഒരു വിഭാഗത്തിന്റെ വിശ്വാസവുമായി ബന്ധമുള്ളതാണെന്ന ഒറ്റക്കാരണത്താൽ അതുമാറ്റിയേ തീരൂ എന്നു ശഠിക്കേണ്ടതുണ്ടോ? അത് സങ്കുചിതത്വം അല്ലെങ്കിൽ പിന്നെന്താണ്‌? ഓരോരുത്തർക്കും സ്വന്തം വീടിന്‌ അവരവർക്കിഷ്ടമുള്ള പേരിടാൻ അവകാശമുണ്ട്. പക്ഷെ മന്ത്രിമന്ദിരം മന്ത്രിക്ക് സ്വന്തമല്ലല്ലോ?
  2. സർക്കാർ വീടുകൾക്ക് പേരിടുന്നത് ആരാണെന്നറിയില്ല. എന്തായാലും ഇന്ത്യയിലെ നദികളുടെ പേരുകൾ സർക്കാർ വീടുകൾക്ക് നല്കിയതിൽ കുറ്റം പറയാനാവില്ല.
  3. ഗംഗ എന്ന പേര്‌ മാറ്റണമെന്നു തോന്നുന്നത് എന്തുകൊണ്ടാണ്‌? അതൊരു നദിയുടെ പേരായി മാത്രം കാണാൻ ബഹു.മന്ത്രിക്ക് കഴിയാത്തതുകൊണ്ടല്ലേ? ഇക്കണക്കിന്‌ മറ്റേതെങ്കിലും മതവുമായി ബന്ധമുള്ള പേരുള്ള വാടകവീടുകളിൽ പോലും താമസിക്കാൻ പറ്റാതെ വരില്ലേ? സുരേഷ് തന്നെ പറഞ്ഞതുപോലെ പേരിലല്ല, കാഴ്ചപ്പാടിലാണ്‌ പ്രശ്നം.
  4. എന്നാരു പറഞ്ഞു? മെഴുകുതിരി കത്തിച്ചോ, നാട മുറിച്ചോ പാട്ടുപാടിയോ ചിത്രം വരച്ചോ , അങ്ങനെ ഏതുരീതിയിലുമാവാം. പക്ഷെ നിലവിളക്ക് കത്തിക്കുന്നത് വിശ്വാസത്തിനെതിരാണെന്ന് ഒരു മന്ത്രി പറയുമ്പോൾ അയാൾ ഒരു വിഭാഗത്തിന്റെ മാത്രം മന്ത്രിയല്ലെന്നു കൂടി​ ഓർമ്മിക്കേണ്ടേ? മാത്രമല്ല അങ്ങനെ ഒരു മതത്തിനോ വിശ്വാസത്തിനോ എതിരായുള്ള ഒരു കാര്യം സർക്കാർ ചടങ്ങുകളിൽ നിന്ന്‌ പൂണമായും ഒഴിവാക്കാൻ ഈ വിശ്വാസികൾക്ക് കോടതിയെ സമീപിച്ചുകൂടേ? മന്ത്രിയാവുമ്പോൾ വിശ്വാസത്തിനെതിരായ കാര്യങ്ങൾ ചെയ്യേണ്ടി വരുമെന്നു കരുതുന്നയാൾ മന്ത്രിപ്പണിയേ വേണ്ടെന്നു വക്കുന്നതല്ലേ ഉചിതം?
  5. ഓരോരുത്തർക്കും അവരവർക്ക് ഇഷ്ടമുള്ള വിശ്വാസം വെച്ചുപുലർത്താൻ ഇന്നാട്ടിൽ പരിപൂർണ സ്വാതന്ത്ര്യം ഉണ്ടല്ലോ? ഇവിടെ പ്രശ്നം അതല്ലല്ലോ?
  6.ഓരോരുത്തർക്ക് ഓരോ നിയമം എന്നതിലെ അപഹാസ്യതയാണ്‌ ഞാൻ ചൂണ്ടിക്കാണിച്ചത്. സിവിൽ നിയമങ്ങളിൽ മതനിയമങ്ങൾ വേണമെന്നു വാശി പിടിക്കുന്നവർ ക്രിമിനൽ നിയമങ്ങളിൽ അതു വേണമെന്നുപറയാത്തതെന്ത്?
  7. ഇതിൽ മന്ത്രിയെ ആരും പരാമർശിച്ചിട്ടില്ല. പക്ഷെ മന്ത്രി ഉൾപ്പെടുന്ന പാർട്ടിയും സമുദായത്തിലെ ബഹുഭൂരിപക്ഷവും മുൻപേ സൂചിപ്പിച്ച പൊതുനിയമത്തിനെതിരാണ്‌ എന്നോർക്കുക.
  8. അധികാരസ്ഥാനത്തിരിക്കുന്നവരുടെ നടപടികൾ കൂടുതൽ നിഷ്കൃഷ്ടമായി വിലയിരുത്തപ്പെടും. അവരുടെ പിഴവുകൾക്ക് സാധാരണക്കാർ ചെയ്യുന്നതിലും ഗൗരവം കൂടും. കുറ്റപ്പെടുത്തലുകൾ സ്വാഭാവികം മാത്രം

  (തുടരും )

 • menonjalajamenonjalaja June 2012 +1 -1

  മെഴുകുതിരി കൊണ്ട് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നടത്തുന്നത് ഇവിടെ കണ്ടിട്ടുണ്ട്.

  ഭാരതീയസംസ്കാരത്തിനു വേണ്ടി നിലകൊള്ളുന്നു എന്നവകാശപ്പെടുന്ന ഒരു സംഘടനയുടെ ചടങ്ങിൽ സിഗററ്റ് ലൈറ്റർ കൊണ്ട് നിലവിളക്ക് കൊളുത്തുന്നതും കണ്ടിട്ടുണ്ട്. ചെരിപ്പിട്ട് സിഗററ്റ് ലൈറ്റർ കൊണ്ട് നിലവിളക്ക് കൊളുത്തുന്നതാണോ ഭാരതീയസംസ്കാരം എന്ന് അതിന്റെ ഒരു ഭാരവാഹിയോട് ഞാൻ ചോദിക്കുകയുമുണ്ടായി.

  യേശുദാസ് നിലവിളക്ക് കൊളുത്തുന്നതിനു മുന്നോടിയായി ചെരിപ്പ് ഊരി വയ്ക്കുന്നത് കണ്ടിട്ടുണ്ട്.

 • aparichithanaparichithan June 2012 +1 -1 (+1 / -0 )

  കറന്റ് പോയതുകൊണ്ടാണ്‌ ഇടയ്ക്ക് നിർത്തേണ്ടി വന്നത്...

  9. ഈ ചോദ്യത്തിന്‌ ഉത്തരം പറയേണ്ട ബാധ്യത എനിക്കില്ല.എങ്കിലും പറയാം..
  യഥാർത്ഥ മതേതര വാദികൾ അന്നും പ്രതികരിച്ചിരുന്നു. അന്നു മാത്രമല്ല, അക്കിത്തത്തിന്റെ കവിതയിലെ വരികൾ മാറ്റിയപ്പോഴും.
  10. ജെനീഷ് പറഞ്ഞതുപോലെ മതേതരത്വം കുറേക്കൂടി വിശാലമായ ആശയമാണ്‌.
  11. 'grace' എന്ന ആംഗലപദത്തിന്‌ 'ഗംഗ' എന്ന ഭാരതീയനാമത്തിനെക്കാൾ എന്തെങ്കിലും ശ്രേഷ്ഠതയുണ്ടെന്നു ഞാൻ കരുതുന്നില്ല.പിന്നെ മതേതരത്വം ഉയർത്തിപ്പിടിക്കാനല്ല, 'ഗംഗ'യോടുള്ള അസഹിഷ്ണുതയാണ്‌ പേരുമാറ്റത്തിന്റെ യഥാർത്ഥകാരണം എന്ന് ആർക്കാണരിയാത്തത്? ആ അസഹിഷ്ണുതയെയാണ്‌ ഞാൻ വിമർശിച്ചതും.
  12. തീർച്ചയായും കുറ്റം പറയാൻ പറ്റില്ല. പക്ഷെ തീവ്രവികാരമുള്ള 'കപടമതേതരവാദികൾ' എല്ലാ വിഭാഗക്കാരിലുമുണ്ട് എന്നതും കാണാതിരിക്കരുത്.
  13.മന്ത്രിമാരെ മാറ്റിയതുകൊണ്ടൊന്നും കാര്യമില്ല. മാറ്റം കൊണ്ട് ചിലപ്പോൾ ഒരു കാലിലെ മന്ത് മറ്റേ കാലിലേക്ക് മാറുമായിരിക്കും. അത്ര തന്നെ. മന്ത്രിമാരും ജനപ്രതിനിധികളും ജനങ്ങളുടെ പ്രതിനിധികളാവുന്നതിനുപകരം സമുദായത്തിന്റെ പ്രതിനിധികൾ മാത്രമായി താഴ്ന്നുപോകുമ്പോൾ ഇതും ഇതിലപ്പുറവും സംഭവിക്കും.

 • menonjalajamenonjalaja June 2012 +1 -1

  ഈ വിവരം കെട്ടവരെയൊക്കെ ജയിപ്പിക്കുന്നതും മന്ത്രിയാക്കുന്നതും തടയാനെന്താ വഴി?

 • aparichithanaparichithan June 2012 +1 -1 (+1 / -0 )

  ഓരോരുത്തരും തങ്ങളുടെ വിശ്വാസവും സംസ്കാരവും കാത്തു സൂക്ഷിക്കുന്നതോടൊപ്പം തന്നെ ഇതര മതക്കാരുടെ സംസ്കാരത്തെ ബഹുമാനിക്കാനും തയ്യാറാവണം . അതുവഴി സ്വന്തം വലുപ്പം കുറയുകയല്ല കൂടുകയാണു ചെയ്യുന്നത് എന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാവേണ്ടിയിരിക്കുന്നു.

  >>ഈ വിവരം കെട്ടവരെയൊക്കെ ജയിപ്പിക്കുന്നതും മന്ത്രിയാക്കുന്നതും തടയാനെന്താ വഴി?>>
  ഒരു ജനതയ്ക്ക് അവരർഹിക്കുന്ന ഭരണാധികാരികളേ ലഭിക്കൂ എന്ന്‌ പണ്ടാരാണ്ട് പറഞ്ഞിട്ടുണ്ടല്ലോ!!
  :-(

 • menonjalajamenonjalaja June 2012 +1 -1

  എഴുതുമ്പോൾ അതെന്റെ മനസ്സിലും വന്നിരുന്നു.

 • kadhakarankadhakaran June 2012 +1 -1

  ഇതെല്ലാം ഈ സ്ത്രീപര്‍വം പേജില്‍ എഴുതുന്നതെന്തിനാണാവോ?

 • kadhakarankadhakaran June 2012 +1 -1 (+2 / -0 )

  1. <<<<<സര്ക്കാ ര്‍ വക വീടിന്റെ പേരുമാറ്റുന്നത് ഒരു കുറ്റമാണോ? >>>>>
  അതെ, തെറ്റാണ്. പൊതുമുതലുകള്ക്ക് സ്വന്തം ഇഷ്ടപ്രകാരമല്ല പേരിടേണ്ടത്. സ്വന്തം കുഞ്ഞിന്റെയോ സ്വന്തം വീടിന്റേയോ പേരു മാറ്റുന്നതു പോലെയല്ല, ഔദ്യോഗികവസതിയുടെ പേരുമാറ്റം.

  2. <<<സര്ക്കാോര്‍ വക വീടിന് ഗംഗ എന്ന പേരിട്ടത് മതേതരചിന്തമുറുകെ പിടിച്ചാണോ? >>>>

  നദികള്‍, പര്വ തങ്ങള്‍ തുടങ്ങിയവയുടെ പേരിടുന്നത് സാധാരണയാണ്. അതില്‍ മതത്തിന് കാര്യമുണ്ടെന്നു തോന്നുന്നില്ല. ഗവണ്മന്റ് ഓഫീസുകളില്‍ മാത്രമല്ല, ഞങ്ങളുടെ ഓഫീസില്‍ മീറ്റിംഗ് റൂമുകള്ക്ക് ഇത്തരം പേരുകളാണുള്ളത് (ഇന്ത്യയിലേയും വിദേശത്തേയും). കൂടാതെ ലോക നഗരങ്ങളുടെ പേരുകളും ഉണ്ട്. കൂടുതല്‍ മതപരമായി ചിന്തിച്ചാല്‍ വസിഷ്ഠ്, കാശ്യപ്, വിശ്വാമിത്ര്, ധേനുക, രഞ്ജിനി തുടങ്ങിയ കൂടിയ ഇനങ്ങളുമുണ്ട്. അതിലെല്ലാം മതം കാണാന്‍ തുടങ്ങിയാല്‍ ഇന്ത്യയില്‍ ജീവിക്കാന്‍ പറ്റില്ല. മുസ്ലീം പേരുള്ള കടകളിലും ഹോട്ടലുകളിലും ഹിന്ദുക്കള്‍ കയറില്ലെന്ന് തീരുമാനിച്ചാല്‍ എന്തു ചെയ്യും? സിഖുകാരനായ പ്രധാനമന്ത്രിയെടുക്കുന്ന തീരുമാനങ്ങള്‍ ക്രിസ്ത്യാനികളും പാഴ്സികളും അനുസരിക്കില്ലെന്നു വെച്ചാല്‍ എന്തു ചെയ്യും?

  3. <<<ഗംഗ എന്നത് നദിയുടെ പേരായതിനാലാണോ ഹൈന്ദവ വിശ്വാസത്തിലധിഷ്ഠിതമായതിനാലാണോ മാറ്റരുതെന്നു പറയുന്നത് ? >>>

  അത് പറയേണ്ടത് മാറ്റിയവരാണ്. അത് അവര്‍ വിശദീകരിച്ചിട്ടുമുണ്ട്. അതിനാല്‍ ചോദ്യത്തിന് പ്രസക്തിയില്ല.

  4. <<<ഉദ് ഘാടനങ്ങള്‍ നിലവിളക്കു കോളുത്തിയേ ചെയ്യാവൂ എന്നുണ്ടോ? മെഴുകുതിരി വച്ചായാലെന്താ കുഴപ്പം പ്രകാശത്തെ പ്രതീകമാക്കിയിട്ടാണെങ്കില്‍ ?>>>

  ഇല്ലല്ലോ. മുകളില്‍ പറഞ്ഞ പല രീതിയിലും നടത്താം. "ഞാന്‍ ഉദ്ഘാടനം നിര്വ്ഹിക്കുന്നു" എന്നു വെറുതെ പറഞ്ഞും നടത്താം

  5. << ഓരോരുത്തര്ക്കും് അവരവര്ക്ക് ഇഷ്ടമുള്ള വിശ്വാസം വെച്ചുപുലര്ത്താരന്‍ ഇന്നാട്ടില്‍ പരിപൂര്ണാ സ്വാതന്ത്ര്യം ഉണ്ടല്ലോ? ഇവിടെ പ്രശ്നം അതല്ലല്ലോ?>>>

  ഉണ്ടോ? ആഴത്തില്‍ ചിന്തിക്കൂ. അങ്ങനെയൊരവസ്ഥയില്‍ ഒരു ജീവിതം ഒരു സമൂഹത്തില്‍ സാധ്യമല്ല. ഒരിക്കലും ....

 • kadhakarankadhakaran June 2012 +1 -1

  നിലവിളക്ക് കൊളുത്തിയുള്ള ആരംഭത്തിന് ഹൈന്ദവാചാരങ്ങളുമായുള്ള ബന്ധം ആര്ക്കും നിഷേധിക്കാനാവില്ല.

  അല്ലെന്ന് ആര്ക്കെ ങ്കിലും പറയാമോ?


  ഇനി വെറുതെ പ്രകാശം പരത്തുക എന്നുള്ളതാണുദ്ദേശമെങ്കില്‍ ഒരു ബള്‍ബ്ബിട്ടാല്‍ പോരേ? എന്തിനാണ് ഹൈന്ദവഗൃഹങ്ങളില്‍ നിലവിളക്കു കൊളുത്തുന്നത്? സന്ധ്യയാകുമ്പോളൊരു ബള്‍ബിടുക. (സോറി, റ്റ്യൂബോ സി എഫ് എലോ ഇടുക)

 • kadhakarankadhakaran June 2012 +1 -1 (+2 / -0 )

  മറ്റുള്ള മതങ്ങളേയും വിശ്വാസങ്ങളേയും ബഹുമാനിക്കുക അതാണ് പ്രധാനം. അതിനു വയ്യാത്തവര്‍ അത്തരം ചടങ്ങുകളില്‍ പങ്കെടുക്കാതിരിക്കുക.

  1. പവനന്‍ പങ്കെടുത്തിരുന്ന പരിപാടികളില്‍ ഈശ്വരപ്രാര്ത്ഥ നയുടെ സമയത്ത് അദ്ദേഹവും എഴുനേറ്റു നില്ക്കുിമായിരുന്നു. അത് വിശ്വാസം കൊണ്ടല്ല, വിശ്വാസത്തിനോടുള്ള ബഹുമാനം കൊണ്ടാണ് എന്നാണ് കളിയാക്കിയവരോട് അദ്ദേഹം പറഞ്ഞത്

  2. ഇഫ്താര്‍ വിരുന്നുകളില്‍ നിരീശ്വരവാദിയായ എ കെ ആന്റണിയും മാര്ക്സി സ്റ്റ് നേതാക്കളും പങ്കെടുക്കാറുണ്ട്.

  3. ജി സുധാകരന്‍ ദേവസ്വം മന്ത്രിയായിരുന്നപ്പോള്‍ ഇത് തന്റെ വിശ്വാസത്തിനെതിരാണ് എന്നും പറഞ്ഞ് വെറുതെയിരിക്കുകയല്ല അദ്ദേഹം ചെയ്തത്. മണ്ഡലകാലത്ത് ശബരിമല ക്ഷേത്രത്തില്‍ സന്ദര്ശിനം വരെ നടത്തിയിരുന്നു(അതിന്റെ പേരില്‍ ധാരാളം പഴിയും കേട്ടു)

  4.സുവര്ണ്ണ ക്ഷേത്രത്തില്‍ പ്രവേശിക്കണമെങ്കില്‍ തലയില്‍ തുണി കെട്ടിയിരിക്കണം എന്നാണ് നിയമം. അത് പാലിക്കാന്‍ കഴിയാത്തവര്‍ അവിടെ പോകാതിരിക്കുന്നതല്ലേ നല്ലത്?

  ചുരിക്കിപ്പറഞ്ഞാല്‍, ഔദ്യോകിക സ്ഥാനത്തിരിക്കുന്നവര്‍ മത, ജാതീയ, വംശീയ ചിന്തകള്ക്ക്തീതരായി പ്രവര്ത്തി ക്കണം. കൂടാതെ ഔദ്യോഗിക വസതികളിലും സ്ഥാപനങ്ങളിലും യാതൊരുവിധ മതപരിപാടികളും നടത്തരുത്. (ഗൃഹപ്രവേശനം, വെഞ്ചരിപ്പ്, ദിവസപ്രാര്ഥനകള്‍ തുടങ്ങിയവ ഉള്പ്പെതടെ).

  ഓഫീസുകളിലും കമ്പനികളിലും വിദ്യാലയങ്ങളിലും നടത്തുന്ന എല്ലാ മതപരമായ പ്രവര്‍ത്തികളും അവസാനിപ്പിക്കണം.

  പ്രാര്‍ഥന, നിസ്കാരമുറികള്‍, പൂജ വെയ്പ് എന്നു വേണ്ട മതപരമായ ഒന്നും പൊതുസ്ഥാപനങ്ങളില്‍ പാടില്ല.

  അങ്ങനെയൊരു തീരുമാനമെടുക്കാന്‍ ധൈര്യമുണ്ടോ?

 • menonjalajamenonjalaja June 2012 +1 -1

  >>>>>>എന്തിനാണ് ഹൈന്ദവഗൃഹങ്ങളില്‍ നിലവിളക്കു കൊളുത്തുന്നത്? സന്ധ്യയാകുമ്പോളൊരു ബള്‍ബിടുക.<<<<<<<br />
  അതു വരെ ഇട്ടിരുന്ന ബൾബ് കെടുത്തി നിലവിളക്ക് കൊളുത്തുന്നവരും ഉണ്ട്.

 • menonjalajamenonjalaja June 2012 +1 -1

  നല്ലതെന്തെങ്കിലും ചെയ്യാൻ കഴിയും എന്ന് ആത്മവിശ്വാസമില്ലാത്തത് കൊണ്ട് ചുളുവിൽ ഇത്തിരി പ്രശസ്തി നേടാനുള്ള തന്ത്രമായിരിക്കുമോ?

 • mujinedmujined June 2012 +1 -1

  നിലവിളക്ക് കത്തിക്കാത്തതും, ഔദ്ദ്യോഗിക വസതിയുടെ പേരു മാറ്റിയതും വെറും വിവരക്കുറവായി കരുതിയാല്‍ മതി.
  മതേതര രാജ്യമായ ഇന്ത്യയില്‍ ഔദ്ദ്യോഗിക സ്ഥാനത്തിരിക്കുന്നവര്‍ ഇങ്ങനെയുള്ള പലചടങ്ങുകളിലും ഇതൊക്കെ ചെയ്യേണ്ടിവരും അതിനുപറ്റാത്തവര്‍ ഔദ്ദ്യോഗിക പദവികള്‍ വഹിക്കാതിരിക്കുന്നതല്ലേ നല്ലത്?
  അവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോള്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ കാത്തു സൂക്ഷിച്ചുകൊള്ളാമെന്നു പ്രതിജ്ഞയെടുക്കുന്നുമില്ലേ?

 • suresh_1970suresh_1970 July 2012 +1 -1

  പെണ്ണുങ്ങളുടെ പ്രശ്നങ്ങളെല്ലാം തീരുമാനമായീന്നു തോന്നുന്നു !

 • menonjalajamenonjalaja July 2012 +1 -1

  മൂന്നുദിവസത്തെ മുല്ലവാഴ്ച ,അല്ലാതെന്ത്!!

 • srjenishsrjenish July 2012 +1 -1

  ഒരു കാര്യം ശ്രദ്ധിച്ചോ.. നമ്മുടെ ചാനലുകളിലെ പരമ്പരകളിലെല്ലാം ഇപ്പോള്‍ സ്ത്രീകളാണ് പ്രശ്നക്കാരായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ഒന്നിലും വില്ലന്മാരില്ല.. വില്ലത്തികളേയുള്ളൂ..
  :-(

  പാവം സ്ത്രീകള്‍.. സ്ത്രീകള്‍ക്ക് വേണ്ടി വാദിക്കാന്‍ പോലും ആരുമില്ല.. :-((

 • mujinedmujined July 2012 +1 -1

  മുല്ലവാഴ്ച ????????

 • menonjalajamenonjalaja July 2012 +1 -1

  അത് ഗൂഗിൾ ചെയ്തുനോക്കൂ.

 • menonjalajamenonjalaja July 2012 +1 -1

  വില്ലന്മാരുടെ സ്ഥാനത്തും പുരുഷന്മാരുടെ ആവശ്യമില്ലെന്നാണല്ലോ സീരിയലുകാരുടെ കണ്ടെത്തൽ. സീരിയലുകളിലെ അണിയറയിലുള്ള പുരുഷന്മാർ(അവരാണല്ലോ ഭൂരിപക്ഷം) എന്തേ സ്വന്തം വർഗ്ഗത്തിന്റെ പ്രാധാന്യം ഇത്ര കുറച്ചുകാണുന്നു!!!

 • srjenishsrjenish July 2012 +1 -1

  “സ്ത്രീ അമ്മയാണ്, ആദി ഗുരുവാണ്, ലോകത്തിന്റെ മാര്‍ഗ്ഗദര്‍ശിയാണ്.“ അവരെ വെറും വില്ലത്തികളാക്കി ചിത്രീകരിക്കുന്നത് ശരിയല്ല..

  സീരിയലുകള്‍ കാണുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണല്ലോ.. അതിനാല്‍ നായികയും വില്ലത്തിയും സ്ത്രീകള്‍ ആകുമ്പോള്‍ കാണുന്നവര്‍ക്ക് തങ്ങളുടെ കഥയാണെന്ന് തോന്നാന്‍ ഒരു അവസരം സൃഷ്ടിക്കുകയാണ് പുരുഷ സംവിധായകര്‍‌.

 • menonjalajamenonjalaja July 2012 +1 -1

  ആ അവസരം മിക്കവാറും സ്ത്രീകൾ പാഴാക്കുകയാണല്ലോ. ഇതൊക്കെ കണ്ട് സ്വന്തം കഥയാണെന്ന് വിചാരിക്കുന്ന സ്ത്രീകളൊന്നും ഇന്നില്ല. മിക്കവാറും പേർ സീരിയൽ കാണുന്നത് വളരെ ലാഘവത്തോടെയാണ്.  എനിക്ക് സീരിയൽ കാണുമ്പോൾ ചിരിയാണ് വരാറുള്ളത്.

 • suresh_1970suresh_1970 July 2012 +1 -1

  സ്ഥിരമായി സീരിയല്‍ കണ്ടാല്‍ പിന്നെ നിറുത്താനാവാത്ത ചിരി വരും !

 • menonjalajamenonjalaja July 2012 +1 -1

  ശരിയാണ്.പക്ഷേ അത്രയും ആത്മാർത്ഥമായി ആരും സീരിയൽ കാണാറില്ലെന്നുതോന്നുന്നു.
  സീരിയലിൽ കഥ മാത്രമല്ല ഉള്ളത്. നല്ല വസ്ത്രധാരണം, ആഭരണങ്ങൾ, വീടുകൾ, ഗൃഹോപകരണങ്ങൾ(വാഷിങ് മെഷീൻ മിക്കവാറും ഉണ്ടാവില്ല ) അങ്ങനെ എന്തെല്ലാം.

 • suresh_1970suresh_1970 July 2012 +1 -1

  ഇന്നലെ ട്രെയിനില്‍ കേട്ടത് - ഇനിയിപ്പോ ആരും കമ്പാര്‍ട്ടുമെന്റില്‍ പോലീസില്ലാന്ന് പറഞ്ഞ് പരാതികൊടുക്കൂലല്ലോ ! രണ്ടു പോലീസുകാര്‍ക്ക് സസ്പെന്ഷന്‍ കിട്ടിയാലെന്താ , മൊത്തം പോലീസുകാര്‍ക്ക് ഉപകാരായില്ലേ ,

 • ponnilavponnilav November 2012 +1 -1

  നേര്‍ച്ചക്കോഴികള്‍

  ഒരിക്കല്‍ അമ്മ പറഞ്ഞു :
  ‘മകളെ നിലത്തു നോക്കി നടക്കണം .
  കല്ലും മുള്ളുമുണ്ട്.
  കല്ലില്‍ തട്ടി വീഴരുത് .
  മുള്ളുകൊണ്ട് മുറിയരുത്’
  മകള്‍ തലയാട്ടി .
  കല്ലും മുള്ളും നോക്കി നടന്നു .
  എന്നിട്ടും കല്ലും മുള്ളും തറച്ചു പിടഞ്ഞു.

  ഇന്ന് മകള്‍ അമ്മയോട് പറയുന്നു:
  ‘അമ്മേ നിലത്തു നോക്കി നടക്കരുത് .
  തലയ്ക്കു ചുറ്റും കണ്ണുകള്‍
  പന്തം പോലെ എരിയണം.
  കല്ലിനെയും മുള്ളിനെയും പേടിക്കേണ്ട.
  കണ്ണുകള്‍ പന്തം പോലെ കത്തണം .’

  മകള്‍ തലയ്ക്കു ചുറ്റും കത്തുന്ന പന്തങ്ങളുമായി
  പോരുകോഴിയെപ്പോലെ കാവലിരുന്നിട്ടും
  അമ്മയുടെ പപ്പും പൂടയുമില്ലാത്ത ശരീരം
  പൂമുഖത്ത് ചോരകൊണ്ട് കളമെഴുതി .
  പൊരുന്നു കോഴിയെപ്പോലെ കാര്‍പ്പിച്ചു .

  മകള്‍ കരഞ്ഞില്ല .
  നെഞ്ചിലൊട്ടിക്കിടന്ന കുരുന്നിനെ
  വീറോടെ നോക്കി : ‘മകളെ
  നിന്നെ കൊല്ലണോ ? തിന്നണോ?’

 • suresh_1970suresh_1970 November 2012 +1 -1

  ഒരേ കോയീനെ രണ്ടു പള്ളീലിക്ക് നേര്‍ന്നത് സര്യല്ലാട്ടോ !

 • mujinedmujined November 2012 +1 -1

  പൊന്നിലാവ് തിരിച്ചുവന്നല്ലോ! സ്വാഗതം............. =D> =D>

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion