എന്റെ സാഹിത്യ പരീക്ഷണങ്ങള്‍
 • menonjalajamenonjalaja January 2012 +1 -1

  ജെനിഷ്, ഞാന്‍ കിടന്നിട്ടുണ്ട്,ഒരിക്കലല്ല പലതവണ

 • srjenishsrjenish January 2012 +1 -1

  സ്വപ്നത്തിലായിരിക്കും? ;-)

 • menonjalajamenonjalaja January 2012 +1 -1

  ശരിക്കും കിടന്നിട്ടുണ്ട്.

 • AdminAdmin January 2012 +1 -1

  ബോധവും വിവരവും ഇല്ലാത്തപ്പോഴേ സാഹസികത ഉണ്ടല്ലേ ! അത് നന്നായി.

 • menonjalajamenonjalaja January 2012 +1 -1

  ശരിക്കും കിടന്നിട്ടുണ്ട്. ഞാന്‍ മാത്രമല്ല എന്റെ വീട്ടിലെല്ലാവരും എന്നു വേണമെങ്കില്‍ പറയാം

 • AdminAdmin January 2012 +1 -1

  കഥാകാരന്‍ പറയുന്ന തരത്തിലുള്ള പാമ്പുകള്‍ അല്ലല്ലോ ;-)
  just kidding


  ആ പാമ്പ് ജീവിതത്തിന്റെ ഉള്ളറകളിലേക്ക് ക്യാമറ നീങ്ങട്ടെ!

 • menonjalajamenonjalaja January 2012 +1 -1

  കഥാകാരന്റെ പാമ്പ് അല്ല . മൂര്‍ക്കന്‍ എന്ന മൂര്‍ഖന്‍

 • suresh_1970suresh_1970 January 2012 +1 -1

  ചേച്ചി പറയുന്ന കഥയുടെ അവസാനം ഞ്ഞാന്‍ പറയാം - ചേച്ചി വിറക്കുന്ന കൈകളോടെ ശബ്ദതാരവലി മൂര്‍ഖനു നേരെ നീട്ടി. മൂര്‍ഖന്‍ കിടന്നിടത്ത് പൊടിപോലുമില്ല കണ്ടു പിടിക്കാന്‍. അല്ലേ ചേച്ചീീീീീീ. (FUN) >:-)

 • menonjalajamenonjalaja January 2012 +1 -1

  :-))

 • suresh_1970suresh_1970 January 2012 +1 -1

  എന്റെ യാത്രാവിവരണം തുടങ്ങുകയാണു സുഹൃത്തുക്കളെ. നേരത്തെ ശീലമില്ലാത്തതിനാലും , ഭാഷാ പരിജ്ഞാനം കുറവായതിനാലും പോരായ്മകളസാരംണ്ടാവും. വിമര്‍ശിക്കാം , വിമര്‍ശിക്കണം , തല്ലാന്‍ ആളെ വിടരുത്.

 • suresh_1970suresh_1970 January 2012 +1 -1

  ദേവഭൂമി യാത്ര :- 1990. ദല്‍ഹിക്കടുത്ത ഗാസിയാബാദില്‍ ജോലി ചെയ്തിരുന്ന കാലം. സമപ്രായരായ കുറെയേറെ മലയാളി "ചെക്കന്മാര്‍ " കൂട്ടിനുണ്ട്. ടീന്‍ കഴിഞ്ഞു നില്ക്കുന്ന ഈ കുട്ടി പട്ടാളക്കാര്‍ക്ക് ബാലജനം എന്ന പേരും ചാര്‍ത്തി തന്നു. ആഴ്ചയിലഞ്ചുദിവസത്തെ പ്രവര്‍ത്തന ദിവസം കഴിഞ്ഞാല്‍ രണ്ട് ദിവസത്തെ അവധി. പരിചയമുള്ള സുഹൃത്തുക്കളുടെ വീടുകളിലെ സന്ദര്‍ശനം കഴിഞ്ഞാല്‍ പിന്നെയും സമയം ഒരു പാട് ബാക്കി. ശരി എന്നാലൊരു ദല്‍ഹിയാത്ര നടത്തിയാലോ എന്നായി ചിന്ത. ദല്‍ഹിക്കു പോയി. അന്നു 5 രൂപയുടെ ടിക്കറ്റെടുത്താല്‍ ഒരു ദിവസം മുഴുവനും ഡി ടി സി ബസ്സില്‍ എത്ര തവണയും കയറാം. അങ്ങിനെ കുറെ ദല്‍ഹി യാത്രകള്‍. ജന്തര്‍ മന്തര്‍ , രാജ് പത്, രാജ് ഘട്ട് , ശക്തി സ്ഥല്‍ , ലോട്ടസ് ടെമ്പില്‍ , ബിര്‍ളാ മന്ദിര്‍ , റെഡ് ഫോര്‍ട്ട് , പ്രഗതി മൈദാന്‍ , കുത്തബ് മിനാര്‍ , കണ്ടു. അമൃതം അധികം കുടിച്ചാല്‍ അതിസാരം എന്നല്ലെ ഇല്ലത്തെ പ്രമാണം (!). മടുത്തു. ഇനിയെന്ത് എന്നായി ചിന്ത.

  മൊബൈല്‍ അന്നു പ്രചാരത്തിലില്ലായിരുന്നതു കൊണ്ടാവാം , റേഞ്ച് കൂട്ടുന്നതിനെപറ്റി വൈകി ബോധം വന്നത്. മഥുര, ആഗ്ര, ഝാന്‍സി, എന്നിവിടങ്ങളിലൂടെ കറങ്ങി നടന്നു. അപ്പോളാണ് കണ്ടക്ടഡ് ടൂറു നടത്താനൊരാശയം ഒരുത്തനു തോന്നിയത്. പണിക്കരു ട്രാവല്‍സു കാരു 24 മണിക്കൂര്‍ നേരത്തേക്ക് അന്നു 35 സീറ്റുള്ള ബസ്സ് 4500 രൂപക്ക് വാടകക്ക് തരും . റിസ്കെടുത്തു. ബസ്സു ബുക്കുചെയ്തു. വരാന്‍ താത്പര്യമുള്ളവരെ അണിനിരത്തി ആദ്യത്തെ പിക്നിക്. സംഗതി ഏറ്റു. പലതവണ ലൊക്കേഷനുകള്‍ മാറി ട്രിപ് നടത്തി. ഇനിഷ്യല്‍ പണം മുടക്കുന്ന ഞങ്ങളുടെ ലാഭം സൗജന്യ യാത്ര എന്നതു മാത്രമായിരുന്നു. ആളെ സംഘടിപ്പിക്കുക, ഭക്ഷണം ഒരുക്കുക എന്ന പണികളും മൊത്തത്തിലുള്ള റിസ്കും ചേര്‍ക്കുമ്പോള്‍ അതൊരു ലാഭം ആയിരുന്നില്ല.

  താജും , മുഗളന്മാരുടെ കൊട്ടാരങ്ങളും കണ്ടു മടുത്തപ്പോള്‍ പിന്നെ യാത്ര കിഴക്കോട്ടായി. ഹരിദ്വാറും ഋഷീകേശും പലതവണ സന്ദര്‍ശിച്ചു. ആയിടക്കാണ് ഗംഗോത്രിയില്‍ നിന്നും ചെറിയ കുടത്തില്‍ ഗംഗാജലവും എടുത്ത് കാല്‍ നടയായി വരുന്ന കാവട്കളെന്നു വിളിക്കുന്ന ഭക്തരുടെ യാത്രയെകുറിച്ച് അറിയുന്നത്. ഇതേ പോലെ വൈഷ്ണോദേവിയില്‍ നിന്നും ആള്‍ക്കാര്‍ നടന്നു പോകാറുണ്ട്.

  സംഘാടനം ചപ്പാത്തിക്കു കുഴക്കലല്ലാ (cake walk) എന്നു മനസ്സിലാവന്‍ അധികകാലം വേണ്ടിവന്നില്ല. ഇവന്മാരു പൈസ പിരിച്ചു ടൂറു നടത്തി കാശുണ്ടാക്കുകയല്ലേ എന്നൊരു കമന്റ്. അതു തമാശിനു പറഞ്ഞതാണോ അതോ കാര്യമായിട്ടണോ എന്നത് ഇന്നെ കാര്യമാക്കിയില്ല. ആ പരുപാടി അവിടെ നിറുത്തി . ഇനി എന്തു വേണം എന്നായി .

  കാവട്കളെ കണ്ടത് മനസ്സീന്നു പോയിട്ടില്ലായിരുന്നു. കേദാറും ബദരിയും ഗംഗോത്രിയും ഒക്കെ ഒന്നു ചുറ്റിയാലോ എന്നായി ചിന്ത. അടുത്തകൂട്ടുകാരുടെ ഒരു ചെറു സംഘത്തിനു ഒന്നിച്ചു ഒരാഴ്ച ലീവു കിട്ടുന്ന സന്ദര്‍ഭത്തിനു കാത്തിരിപ്പായി. ലീവു കിട്ടി. ഒരു സെപ്റ്റെംമ്പര്‍ കാലം. വെള്ളിയാഴ്ച്ചത്തെ ഡ്യൂട്ടി കഴിഞ്ഞു വൈകുന്നേരത്തെ ഋഷീകേശ് ബസ്സില്‍ കയറി പ്പറ്റി. രാത്രി മുഴുവന്‍ പുറംലോകത്തെ കാഴ്ച്ചകള്‍ കണ്ടും ഉറങ്ങിയും പുലര്‍ച്ചെ ഋഷീകേശിലെത്തി. ഋഷീകേശിലെ ബസ് സ്റ്റാന്‍ഡില്‍ നിന്നു ഓട്ടോ പിടിച്ച് ഗഡ്​വാള്‍ മോട്ടോര്‍ ഓണേഴ്സ് യൂണിയന്റെ ബസ് സ്റ്റാന്‍ഡിലെത്തി. അവിടെ നിന്നുമാണ് കേദാരത്തേക്കും ബദരിയിലേക്കുമൊക്കെ ബസ്സുള്ളത്. ദേവഭൂമിയിലേക്കുള്ള യാത്ര തുടങ്ങുകയായി.

 • AdminAdmin January 2012 +1 -1

  സംഘടനാ കഴിവുകള്‍ കിട്ടുക എളുപ്പമല്ല. കുറച്ചു സ്ഥലങ്ങള്‍ കറങ്ങി എന്ന് ചുരുക്കം അല്ലേ

 • mujinedmujined January 2012 +1 -1

  എനിക്ക് ഏകദേശം പത്ത് വയസുള്ളപ്പോള്‍ നടന്ന ഒരു സംഭവം ഇവിടെ വിവരിക്കാം
  ജെനീഷിന്റെ പാമ്പിന്‍ കഥ കേട്ടപ്പോള്‍ ചെറുപ്പകാലത്ത് എനിക്കുണ്ടായ ഒരു സംഭവ കഥ.
  ഞങ്ങളുടെ വീട്ടില്‍നിന്നും ഏകദേശം ഇരുന്നൂറു മീറ്ററോളം നടന്നാല്‍-
  ഒരു ചെറിയ തോടും വിശാലമായ ഒരു പാടശേഖരവുമുണ്ടായിരുന്നു( ഇന്നത്തെ അവസ്ഥ പറയേണ്ടതില്ലല്ലോ ?) എന്റെ വീട്ടില്‍ രണ്ടോ മൂന്നോ ആടുണ്ടായിരുന്നു.
  ഒഴിവു സമയങ്ങളില്‍ ഇവയെ പാടത്തുകൊണ്ടുപോയി തീറ്റിക്കല്‍ പതിവായിരുന്നു.
  വേനല്‍ക്കാലമായിരുന്നതിനാല്‍ പാടങ്ങളെല്ലാം വറ്റിവരണ്ട് ഉണങ്ങിക്കിടന്നിരുന്നു.
  ഒരിക്കല്‍ ആടിനെ തീറ്റിക്കാനായി ഞാനും എന്റെ കൂട്ടുകാരന്‍ അലിയും പാടശേഖരത്തിലെത്തി, ആടിനെ തീറ്റയ്ക്കായി വിട്ടിട്ട് ഞങ്ങള്‍ പുല്ല് നിറഞ്ഞ ഒരു സ്ഥലത്തിരുന്നു സിനിമാക്കഥ പറയുകയായിരുന്നു. കൂട്ടുകാരനായിരു കഥാകാരന്‍ ( നമ്മുടെ കഥാകാരനല്ല)
  അവന്‍ തീയറ്ററില്‍ പോയിക്കണ്ട ' പാലാട്ട് കുഞ്ഞിക്കണ്ണന്‍ 'എന്ന ഒരു സിനിമാക്കഥയായിരുന്നു അതെന്ന് ഇന്നും ഞാന്‍ ഓര്‍ക്കുന്നു.
  അന്ന് ഞാന്‍ ധരിച്ചിരുന്നത് ഒരു വള്ളി നിക്കര്‍ ആയിരുന്നു.
  കഥ പറഞ്ഞ് കുറച്ചു കഴിഞ്ഞപ്പോള്‍ കൂട്ടുകാരന് ദാഹം വന്നു,
  അവന്‍ അടുത്തവീ ട്ടില്‍ വെള്ളം കുടിക്കാന്‍ പോയി.
  ഞാന്‍ അവിടെത്തന്നെയിരുന്നു. എനിക്കു തോന്നി അവിടെയങ്ങ് കിടക്കാമെന്ന്.
  ഞാന്‍ കിടന്നു, കൂട്ടുകാരന്‍ വെള്ളം കുടിച്ചുവന്ന് അവനും കിടപ്പായി കഥ തുടര്‍ന്നു.
  കുറച്ചു കഴിഞ്ഞപ്പോള്‍ എന്റെ ചന്തിയുടെ ഭാഗത്തായി ഒരു തണുപ്പ് അനുഭവപ്പെടാന്‍ തുടങ്ങി.
  ഞാന്‍ എന്താണെന്നു നോക്കാനായി കൈകടത്തി നോക്കി,എന്തോ വള്ളിയാണെന്നു കരുതി വലിച്ചൂരിയെടുത്തു നോക്കിയപ്പോള്‍ ദാ കയ്യില്‍ കിടന്നൊരു മൂര്‍ഖന്‍ പുളയുന്നു.
  പാമ്പാണെന്നു മനസിലായതപ്പോള്‍ ആണ്, ഞാന്‍ പാമ്പിനെ വലിച്ചെറിഞ്ഞു.
  അപ്പോള്‍ അവന്‍ ഞങ്ങളുടെ നേരെ ചീറിയടുത്തു, ഞങ്ങള്‍ ജീവനും കൊണ്ടോടി.
  അപ്പോയും എന്‍റെ വിചാരം പാമ്പെന്നെ കടിച്ചിട്ടുണ്ടെന്നാണ്, പാമ്പുകടിച്ചാല്‍ വേദനയുണ്ടാവുമെന്നൊന്നും എനിക്കറിയില്ലായിരുന്നുവെന്നതാണ് സത്യം,
  എന്നെ പാമ്പുകടിച്ചൂ, ഞാനിപ്പോള്‍ മരിക്കും എന്നാണ് എന്റെ വിചാരം.
  ഓടി വീട്ടിലെത്തി കാര്യം പറഞ്ഞപ്പോള്‍ വീട്ടുകാരും പേടിച്ചു നിലവിളിയായി.
  അവസാനം എന്‍റെ ചേട്ടന്‍ വന്ന് നിക്കറഴിച്ച് പരിശോധിച്ചപ്പോള്‍ അവിടെ കടിച്ച പാടൊന്നും ഇല്ലെന്നും കടിച്ചെങ്കില്‍ വലിയ വേദനയുണ്ടാവുമെന്നൊക്കെ പ്പറയുന്നുണ്ടങ്കിലും ചേട്ടന്‍ എന്നെ സമാധിനിപ്പിക്കാന്‍ പറയുന്നതാണെന്നും എന്നെ പാമ്പു കടിച്ചിട്ടുണ്ടെന്നും,
  ഞാനിപ്പോള്‍ തന്നെ മരിക്കും എന്നായിരുന്നു എന്റെ പേടി.
  ആ ഭയം മാറിക്കിട്ടാന്‍ രണ്ടു ദിവസമെടുത്തു വെന്നാണ് പറയുന്നത്.
  അതില്‍പിന്നെ ആടിനെ തീറ്റിക്കാന്‍ ആ വഴി പോയിട്ടില്ലെന്നാണ് അറിവ്.
  X_X X_X

 • kadhakarankadhakaran January 2012 +1 -1

  @ ജെനീഷ്‌ - =D> =D> =D> കടുവയെ പിടിച്ച കിടുവയെ കാണാനാകും ആ പാമ്പ്‌ തിരിച്ചു വന്നത്. അതോ ബഹളത്തിനിടയ്ക്ക് ആ പാവത്തിന്റെ വല്ലതും അടിച്ചെടുത്തിരുന്നോ?

  @ സുരേഷ് - =D> =D> =D> എന്തെങ്കിലും ചെയ്യുന്നവനെ കുറ്റം പറയാനേ മറ്റുള്ളവരെക്കൊണ്ട് പറ്റൂ. പ്രത്യേകിച്ച് സംഘാടകരെ.

  @ മുജീബ്‌ - =D> =D> =D> ഞാനല്ല ആ കൂട്ടുകാരനെന്ന്‍ എന്താ ഉറപ്പ്‌? മുജീബിന്റെ ആ കരച്ചിലോക്കെ എനിക്ക് നല്ല ഓര്‍മ്മയുണ്ട്. തന്നെയുമല്ല അന്നത്തെ നമ്മുടെ ഓട്ടം കൊണ്ടാണ്‌ അവിടെ ഇന്നും പുല്ലു കിലുക്കാതതെന്നല്ലേ ഇന്നും നാട്ടുകാര്‍ പറയുന്നത്?

 • AdminAdmin January 2012 +1 -1

  മുജീബ്‌ , ആ പാമ്പ്‌ പാലാട്ട് കുഞ്ഞിക്കണ്ണന്‍റെ കഥ കേട്ട് കിടക്കുകയായിരുന്നിരിക്കും. അതിനെ പിടിച്ചു വലിക്കേണ്ട വല്ല കാര്യവുമുണ്ടോ?

  ജലജേച്ചിയുടെ പാമ്പ് കഥ കേട്ടില്ലല്ലോ? മച്ചമ്പി രാത്രി ജനാലയിലൂടെ കയറി കൂടിയതാണോ?

 • srjenishsrjenish January 2012 +1 -1

  @Jalaja

  ഞാനും കേട്ടിരുന്നു പാമ്പ് യജ്ഞത്തെപ്പറ്റി.. പക്ഷേ ചേച്ചി ഉണ്ടായിരുന്നോ അതില്‍..
  എന്തായാലും കഥ പോരട്ടെ.. പിന്നെ സുരേഷ് പറഞ്ഞതുപോലെ മൂര്‍ഖന്റെ പേറ്റന്റ് ഞാന്‍ എടുത്തിട്ടുണ്ട്. അതുകൊണ്ട് ചേച്ചിയുടെ കഥയിലെ നായകന് വല്ല പുളവനെന്നോ, നീര്‍ക്കോലിയെന്നോ, പച്ചിലപ്പാമ്പെന്നോ, ചേരയെന്നോ കൊടുക്കുന്നതായിരിക്കും നല്ലത്. വെറുതെ എന്റെ വക്കീലിനു പണിയുണ്ടാക്കരുതേ..

  :)

 • srjenishsrjenish January 2012 +1 -1

  @Mujeeb

  മാളമാണെന്ന് കരുതി മുജീബിന്റെ നിക്കറില്‍ കയറിയ മൂര്‍ഖന്‍ പാമ്പിന്റെ പേര് ചേര എന്നാക്കിയാലോ? ഈ മൂര്‍ഖന്‍ കുറച്ച് standard ഒക്കെയുള്ള പാമ്പാണ്. അത് ഇമ്മാതിരി അബദ്ധം കാണിക്കുമോ? ;-)

 • srjenishsrjenish January 2012 +1 -1

  @Suresh

  ഇന്ത്യ മുഴുവന്‍ കറങ്ങിയ ലക്ഷണമുണ്ടല്ലോ... :)

 • srjenishsrjenish January 2012 +1 -1

  ഇനിയും ആരെല്ലാം ‘വിവേക് കഥ‘കളുമായി വരുമെന്ന് കണ്ടറിയാം.. :-?

 • mujinedmujined January 2012 +1 -1

  കഥാകാരാ, നന്ദി മറന്നില്ലല്ലോ ഈ കൂട്ടുകാരനെ,അതു മാത്രം മതി, തൃപ്തിയായി :-h
  admin, പാമ്പാണെന്ന് വിചാരിച്ചല്ല വലിച്ചത്, പാമ്പാണ് കയറിയതെന്ന് മനസിലായിരുന്നങ്കില്‍ ചിലപ്പോള്‍ കഥ തന്നെ മാറിയേനെ! :-?
  ജെനീഷ്, മൂര്‍ഖന്റെ പേറ്റന്റ് എടുത്തതുകൊണ്ടാണോ? ചേര നമ്മുടെ നേരെ ചിറ്റി വരുമോ? :-c

 • kadhakarankadhakaran January 2012 +1 -1

  @ ജെനിഷ്‌ - വിവേക് കഥ : സര്‍ദാര്‍ജി കഥകള്‍, ടിന്റുമോന്‍ കഥകള്‍ എന്നൊക്കെ കേട്ടിട്ടുണ്ട്. ഇതെന്താണാവോ? :-S

  സുരേഷ് പറഞ്ഞത്‌ സാക്ഷാല്‍ അനന്തപത്മനാഭന്റെ കാര്യമല്ലേ, ജെനീഷ്‌?

 • kadhakarankadhakaran January 2012 +1 -1

  എല്ലാവരോടും ഒരപേക്ഷ - പാമ്പുകളെ ഇങ്ങനെ അപമാനിക്കരുത്. ഞങ്ങളും ജീവിച്ചു പൊക്കോട്ടെ. %-(

 • srjenishsrjenish January 2012 +1 -1

  @Kadhakaran

  മനഃക്കണക്ക് പംക്തിയിലാണ് ഈ കഥകള്‍ സാധാരണ പ്രസിദ്ധീകരിക്കാറ്.. നായകര്‍ രാജുവും രാമുവും.. ;)

 • menonjalajamenonjalaja January 2012 +1 -1

  എന്റെ അച്ഛന്റെ വീട്ടുപേര് മൂര്‍ക്കനാട്ട് എന്നാണ്. അതുകൊണ്ട് അച്ഛനെ സഹപ്രവര്‍ത്തകര്‍ കളിയായി(ചിലപ്പോള്‍ കാര്യമായും) മൂര്‍ക്കന്‍ എന്ന് വിശേഷിപ്പിക്കാറുണ്ടത്രേ. ശേഷം ജാതകത്തിലേതു പോലെ ചിന്ത്യം.

 • kadhakarankadhakaran January 2012 +1 -1 (+1 / -0 )

  അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍
  മൂര്‍ഖന്‍ പാമ്പിനഭിവാദ്യങ്ങള്‍ (അതോ പാമ്പത്തിയോ) B-)

 • srjenishsrjenish January 2012 +1 -1

  :) അതൊരു പ്രതീക്ഷിക്കാത്ത twist ആയിരുന്നല്ലോ ചേച്ചീ... ഞാന്‍ പറഞ്ഞതെല്ലാം തിരിച്ചെടുത്തു..

 • mujinedmujined January 2012 +1 -1

  പേറ്റന്‍റ് ജലജേച്ചിക്ക് പണ്ടനാ ഉള്ളതാ ജെനീഷ്, അതങ്ങ് കൊടുത്തേക്ക് ;;)

 • vivek_rvvivek_rv January 2012 +1 -1

  ഞാന്‍ ഓര്‍ത്തതും ജലജേച്ചി പറഞ്ഞതും തമ്മില്‍ വലിയ വ്യത്യാസമില്ലായിരുന്നു. വീട്ടുപെരാണെന്നെനിക്കറിയില്ലായിരുന്നു. കഥാകാരന്റെ പാമ്പായിരിന്നു എന്റെ മനസ്സില്‍). മിണ്ടാതിരുന്നത് നന്നായില്ലേ? :>

 • vivek_rvvivek_rv January 2012 +1 -1

  "മനഃക്കണക്ക് പംക്തിയിലാണ് ഈ കഥകള്‍ സാധാരണ പ്രസിദ്ധീകരിക്കാറ്.. നായകര്‍ രാജുവും രാമുവും"

  ഹും വേണ്ട വേണ്ട. :-@

 • aparichithanaparichithan January 2012 +1 -1

  സന്തോഷമായി. പാമ്പിനെ കണ്ടിട്ടാണെങ്കിലും ഇവിടെ നല്ല ആളനക്കമുണ്ടായല്ലോ! :)

  ചില സംശയങ്ങള്‍

  @ ജെനീഷ്
  >>>എന്നു പറഞ്ഞാല്‍, ബോധവും വിവരവും ഒന്നും വലുതായിട്ട് ഇല്ലാതിരുന്ന കാലം.>>>
  ഇപ്പറഞ്ഞതൊക്കെ ഇപ്പോഴുണ്ടോ? :-D

  @ സുരേഷ്
  യാത്ര തുടങ്ങിയപ്പോഴേക്കും 'വിവരണം' നിര്‍ത്തിയോ? അതോ സംഗതി 'തുടരന്‍' ആണോ? :-S

  @ മുജീബ്
  പശ്ചാത്തല വിവരണത്തില്‍ നിന്ന് സാധനം നീര്‍ക്കോലിയാവാനാണ് സാധ്യത എന്ന് തോന്നുന്നു.:-(

  @ജലജേച്ചി
  മൂര്‍ഖന്റെ മകള്‍ എന്ന് വിളിക്കാമോ? :-))

 • mujinedmujined January 2012 +1 -1 (+1 / -0 )

  @ജലജേച്ചി
  നിങ്ങളെല്ലാവരും മൂര്‍ഖന്റെ പുറത്ത് കിടന്നിട്ടുണ്ടെന്ന് പറഞ്ഞത് ഈ അര്‍ത്ഥത്തിലാവും അല്ലെ?

  @aparichithan

  പാമ്പ് മൂര്‍ഖനായാലും നീര്‍ക്കോലിയായാലും എട്ടടിമൂര്‍ഖന്‍റെ ഫലം ചെയ്തു.
  അന്നു പേടിച്ചതിന്‍റത്ര പേടി ജീവിതത്തിലുണ്ടായിട്ടില്ലെന്നു പറഞ്ഞാല്‍ മതിയല്ലോ?

 • srjenishsrjenish January 2012 +1 -1

  @Aparichithan

  ##ഇപ്പറഞ്ഞതൊക്കെ ഇപ്പോഴുണ്ടോ?

  ആരാ അത് ചോദിക്കുന്നതെന്ന് നോക്കിയിരിക്കുവാരുന്നു...

  ഉണ്ടോ? ഇല്ലേ? ഉണ്ടില്ലേ? B-)

  @Jalaja


  മൂര്‍ഖന്റെ മകള്‍ എന്നാണോ ചേച്ചി നാട്ടില്‍ അറിയപ്പെടുന്നത്? കുട്ടിക്കാലത്ത് കൂട്ടുകാരികള്‍ കളിയാക്കി കൊന്നുകാണുമല്ലോ? ;)

 • suresh_1970suresh_1970 January 2012 +1 -1

  @ സുരേഷ്
  യാത്ര തുടങ്ങിയപ്പോഴേക്കും 'വിവരണം' നിര്‍ത്തിയോ? അതോ സംഗതി 'തുടരന്‍' ആണോ?

  ഇതു വെറും ട്രൈലര്‍ മാത്രം. ആമുഖം. ഏമുഖം എന്നു ചോദിക്കരുത്. നിങ്ങളുടെകഷ്ടകാലം തീര്‍ന്നിട്ടില്ല എന്നു കരുതിയാല്‍ മതി. :-))

 • menonjalajamenonjalaja January 2012 +1 -1

  എന്നെ മൂര്‍ഖന്റെ മകള്‍ എന്ന് ആരും കളിയാക്കിയിട്ടില്ല. അച്ഛനെ സഹപ്രവര്‍ത്തകര്‍ അങ്ങനെ വിളിച്ചിരുന്നു എന്ന കാര്യം ഞാന്‍ (ഞങ്ങള്‍) അറിഞ്ഞത് ഏകദേശം 8 കൊല്ലങ്ങള്‍ക്ക് മുമ്പാണ്. അച്ഛന്റെ ഒരു സഹപ്രവര്‍ത്തകന്റെ മകനാണ് എന്റെ ചേച്ചിയുടെ മകളെ കല്യാണം കഴിച്ചിരിക്കുന്നത്. ആ സഹപ്രവര്‍ത്തകന്‍ പറഞ്ഞ അറിവാണ്.

 • menonjalajamenonjalaja January 2012 +1 -1

  ജെനിഷ്,
  ആ പാമ്പിന് വലിയ പരിക്കെന്തെങ്കിലും പറ്റിയിരുന്നുവോ? ഇല്ലെങ്കില്‍ പിറ്റേന്ന് ആ പാമ്പിനെ തിരിച്ചറിഞ്ഞ മുത്തശ്ശിക്ക് നമോവാകം!

  മുജീബ്, വിവരമറിഞ്ഞയുടനെ ആരും ഉപ്പും മുളകുമൊന്നും തിന്നാന്‍ തന്നില്ലേ? രാത്രി പട്ടിണിയും ഉറക്കമൊഴിക്കലും ഉണ്ടായോ?

 • menonjalajamenonjalaja January 2012 +1 -1

  ജെനിഷ്,
  വിവേക് കഥകള്‍! കൊള്ളാം!
  അപ്പോള്‍ മുജീബ് എഴുതിയത് ജെനിഷ് കഥ അല്ലേ? കൊള്ളാം കൊള്ളാം. നേരെ ചൊവ്വെ പറഞ്ഞാല്‍ പോരേ?

 • menonjalajamenonjalaja January 2012 +1 -1

  സുരേഷ്,
  ദേവഭൂമിയിലേയ്ക്കുള്ള യാത്രയല്ലേ? എം.പി വീരേന്ദ്രകുമാറിന്റെ ഹൈമവതഭൂവില്‍ എന്ന പുസ്തകം അടുത്ത് വച്ചോളൂ. ഉപകരിക്കും. :)

 • suresh_1970suresh_1970 January 2012 +1 -1

  ഞാന്‍ ഹൈമവതഭൂവില്‍ വായിച്ചിട്ടില്ല. രണ്ടാമതായി അങ്ങോട്ട് പോകുമ്പോഴും വരുമ്പോഴും യാത്രയിലുണ്ടായ അനുഭവങ്ങളും ചില ഉപകാര പ്രദമായേക്കാവുന്ന വിവരങ്ങളും ആണ്. ഇരുപതു വര്‍ഷം മുംപിലുള്ള കാര്യങ്ങളാണ്. ഓര്മ്മ ചതിക്കുമോ എന്നറിയില്ല. ഒരു ശ്രമം. ഭാഷാ സ്വാധീനം എത്രത്തോളമുണ്ടെന്ന് ഒരു വിലയിരുത്തലും ആകും. (ഒരു പക്ഷിക്ക് രണ്ടു വേടി, രണ്ടും കൊണ്ടില്ല , പക്ഷി പറന്നു പോയി എന്നു പുതിയ പ്രമാണം ).

 • aparichithanaparichithan January 2012 +1 -1

  :) :)

 • aparichithanaparichithan January 2012 +1 -1 (+6 / -0 )

  നിനക്ക്...
  ***************

  മറന്നുകളയുക
  മൃതമായൊരാ പഴഞ്ചൻകഥകളും
  സ്മൃതിയിൽ പിന്നെയും ജ്വലിച്ചുനില്ക്കുമാ പഴയ കാലവും

  മറന്നുകളയുക
  ഇടയ്ക്ക് കയ്ച്ചാലും പിന്നെ മധുരിക്കുമേറെയോർമ്മകൾ
  നമുക്കായ് ശേഷിപ്പിച്ച പഴയ ക്ലാസ്സിനെ

  മറന്നുകളയുക
  ഇടറിപ്പെയ്യുമാ ചിങ്ങമഴയിലും
  ഇരിപ്പ് മാറ്റാത്ത തണുപ്പിൻ കടയെയും

  മറന്നുകളയുക
  കഥകളേറെ പറഞ്ഞുതീർത്തൊരാ പഴയ കാന്റീനിനെ
  കവിതമൂളിയലസം നീങ്ങുന്ന വന്ദ്യഗുരുവിനെ

  മറന്നുകളയുക
  തടവറയുടെ മണം പൊഴിക്കുമാ പഴയ ലൈബ്രറിയെ
  അവിടെ, 'ഇല്ല'യെന്നേ ഉരുവിടുന്നൊരു കുറിയ മനുഷ്യനെ

  മറന്നുകളയുക
  ആണ്ടറുതിയിൽ വിരുന്നിനെത്തും പരീക്ഷാനാളിനെ
  നിദ്രക്കവധിയേകിയൊരേപ്രിൽ രാവിനെ

  മറന്നുകളയുക
  എവിടുന്നോ വന്നോർ നമ്മളന്യോന്യമറിഞ്ഞതും
  ഒടുവിലീയൊരേ മരത്തണലു പങ്കിട്ടതും

  മറന്നുകളയുക
  പരസ്പരം നമ്മൾ പഴി പറഞ്ഞതും,പിന്നെ
  യൊരിറ്റുകണ്ണീരിൽ പരിഭവം തീർത്തതും

  മറന്നുകളയുക
  ഒടുവിലെ ദിനത്തിലെയൊടുങ്ങാത്ത മൗനത്തെയും
  ഒടുവിൽ പൊഴിഞ്ഞൊരാ ചുടുവീർപ്പിനെയും

  മറന്നുകളയുക
  പറയുവാൻ നമ്മൾ കരുതിയതൊക്കെയും
  പാതി വഴിയിലേ വിറങ്ങലിച്ചതും

  മറന്നുകളയുക
  അറിയാമെന്നാലുമറിഞ്ഞിടാത്തൊരു മധുര സ്വപ്നത്തെ
  അടുത്ത നാൾ തൊട്ടേ വളർന്നുവന്നോരു മോഹമുകുളത്തെ

  മറന്നുകളയുക
  പറയാതെ നാം ബാക്കിവച്ചൊരാ പകല്ക്കിനാവിനെ, പിന്നെ
  തിരികെ വരാത്തൊരാനല്ല നാളിലെ കരി പുരളാത്ത കുഞ്ഞുമോഹത്തെയും! • suresh_1970suresh_1970 January 2012 +1 -1

  ഇതെഴുതിയത് അങ്ങിനെയങ്ങ് മറന്നു കളയില്ല്യാ ട്ടോ ! :)

 • srjenishsrjenish January 2012 +1 -1

  =D>

 • aparichithanaparichithan January 2012 +1 -1 (+2 / -0 )

  സുഹൃത്തുക്കളേ,
  പതിനാലു വര്ഷം മുന്‍പുള്ള ഒരു 'വികൃതി' അതേപടി പകര്‍ത്തിയതാണിത്.
  ഇപ്പോള്‍ എനിക്ക് തന്നെ ബാലിശമായി തോന്നുന്ന ഒന്ന്‍....
  ഇത് പ്രസിദ്ധപ്പെടുത്താന്‍ ഉദ്ദേശമില്ലായിരുന്നു. പതിനഞ്ചു മിനിട്ടിനകം തിരിച്ചെടുക്കാമെന്നു കരുതി ഒരു പരീക്ഷണം നടത്തിയതാണ്. പക്ഷെ അതിനിടയില്‍ 'തീക്കുറുക്കന്‍' (കടപ്പാട്: ജെനീഷ്) 'തകര്‍ന്നു' പോയി. ശരിയായി വന്നപ്പോഴേക്കും സംഗതി കൈവിട്ടുപോയിരുന്നു.
  നിങ്ങളുടെ വിധി എന്ന് കരുതി സമാധാനിക്കുക! :-(
  അല്ലെങ്കില്‍ ഇതില്‍ കൂടുതല്‍ തവണ ആവര്‍ത്തിച്ച കാര്യം ചെയ്യുക! :)

 • mujinedmujined January 2012 +1 -1 (+1 / -0 )


  =D> =D> =D>
  മറക്കുകയോ,
  എങ്ങിനെ മറക്കാന്‍,
  മറക്കില്ലൊരിക്കലും,
  ഇതൊക്കെയെന്നും എന്‍ ഓര്‍മ്മയില്‍ കാണും!!!!!!!!!!!!!!!
  അപരിചിതാ, ഈ വികൃതികള്‍.

 • suresh_1970suresh_1970 January 2012 +1 -1

  സുഹൃത്തുക്കളെ - ഒരു പോസ്റ്റ് ഇഷ്ടപ്പെട്ടാല്‍ (+) ക്ലിക്കുക, ഇല്ലെങ്കില്‍ (-) ക്ലിക്കുക. എല്ലാ പോസ്റ്റിനും കമന്റെഴുതല്‍ നടക്കില്ലല്ലോ !

 • menonjalajamenonjalaja January 2012 +1 -1 (+1 / -0 )

  =D> =D>

  എന്നിട്ട് എല്ലാം മറന്നോ സുബൈര്‍?

 • kadhakarankadhakaran January 2012 +1 -1

  =D> =D> =D>

  =D> =D> =D>

 • AdminAdmin January 2012 +1 -1

  എല്ലാം മറന്നു കളഞ്ഞാല്‍ , പിന്നെയെന്താണ് ജീവിതത്തില്‍ ബാക്കിയുണ്ടാവുക?

 • mujinedmujined January 2012 +1 -1 (+1 / -0 )

  എല്ലാം മറന്നാല്‍ കുറെ കട്ടപ്പുക ബാക്കി ;;)

 • vivekrvvivekrv January 2012 +1 -1 (+1 / -0 )

  @ Admin / Mujeeb - എല്ലാം മറക്കാന്‍ പറഞ്ഞില്ലല്ലോ?

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion