നിഘണ്ടു അഡ്മിന്‍ ശ്രദ്ധിക്കുക
 • AdminAdmin December 2011 +1 -1

  നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ പറയുക.

 • srjenishsrjenish January 2012 +1 -1

  2000 words ആയി..... :)

 • AdminAdmin January 2012 +1 -1

  ഗ്രേറ്റ്‌. നിങ്ങള്‍ക്ക്‌ ഒരു സ്പെഷ്യല്‍ ലോഗിന്‍ ഒരുക്കുവാന്‍ പറയാം. എന്നിട്ടും നിഘണ്ടു പദപ്രശ്നങ്ങളില്‍ ഒന്നാമതെത്തിയില്ലെങ്കില്‍ അത് അപ്പോള്‍ തന്നെ തിരിച്ചെടുക്കപ്പെടും. :-(

  ഒരാഴ്ചയ്ക്കകം ഒരു പുതിയ ലോഗിന്‍ കിട്ടിയില്ലെങ്കില്‍ .... റിമൈന്‍റ് മീ !

  കൂടുതല്‍ ചേര്‍ക്കൂ. ഇനിയും ഒരു സര്‍പ്രൈസ്‌ ഗിഫ്റ്റ്‌ ഉണ്ട്.

  (ലോഗിന്‍ ബ്ലാക്കില്‍ കൊടുക്കരുത്. പദപ്രശ്നത്തില്‍ ചേര്‍ത്ത ഉത്തരങ്ങളും ക്വിസില്‍ ചേര്‍ത്ത ഉത്തരങ്ങളും എല്ലാം പുറത്താകും. :-)

 • suresh_1970suresh_1970 January 2012 +1 -1

  2000 words ആയി - ജെനീഷെ, തനിക്ക് ഒരു ദിവസത്തില്‍ 26 മണിക്കൂറുണ്ടോ ? എങ്ങിനെ സമയം കിട്ടുന്നു ഇത്രക്കും. വൈറ്റിലും ബ്ലാക്കിലുമായി കുറെ അഭിനന്ദനങ്ങള്‍. =D>
  :)>-

 • menonjalajamenonjalaja January 2012 +1 -1

  ഞാന്‍ ആയിരത്തിനു മുകളിലെത്തിയിട്ടേയുള്ളൂ. ഇനി ഫെബ്രുവരി 5 വരെ ഇത്തിരി തിരക്കിലായതുകൊണ്ട് വല്ലതും ചേര്‍ക്കാനാകുമോ എന്ന് കണ്ടറിയണം. അത് കഴിഞ്ഞാല്‍ പിന്നെ പ്രശ്നമില്ല.

 • suresh_1970suresh_1970 January 2012 +1 -1

  മറന്നുകിടക്കുകയായിരുന്നു. ശരി. നാളെ മുതല്‍ പുനരാരംഭിക്കാം.

 • srjenishsrjenish January 2012 +1 -1

  Admin,

  Thanks..നിഘണ്ടു edit ചെയ്തതുകൊണ്ടൊന്നും നിഘണ്ടു പദപ്രശ്നങ്ങളില്‍ ഒന്നാമതെത്താന്‍ കഴിയില്ല..വല്ലതും ഓര്‍ത്തുവെക്കുന്നെങ്കിലല്ലേ!!

 • srjenishsrjenish January 2012 +1 -1

  Suresh,

  :) .. 26 ഒന്നുമില്ലേ... വെറും 8 മണിക്കൂര്‍.. മിക്കവാറും ഓഫീസിലാണ് എന്റെ മഷിത്തണ്ടുപയോഗം.. ‘വിശ്രമവേളകള്‍ ആനന്ദകരമാക്കൂ‘ എന്ന മോഹന്‍ലാലിന്റെ ആപ്തവാക്യം കേട്ടിട്ടില്ലേ..

 • AdminAdmin January 2012 +1 -1

  >>> നിഘണ്ടു edit ചെയ്തതുകൊണ്ടൊന്നും നിഘണ്ടു പദപ്രശ്നങ്ങളില്‍ ഒന്നാമതെത്താന്‍ കഴിയില്ല..വല്ലതും ഓര്‍ത്തുവെക്കുന്നെങ്കിലല്ലേ!!

  ഈ ലോഗിനില്‍ പദങ്ങള്‍ ഒരു പ്രത്യേക രീതിയില്‍ സേര്‍ച്ച്‌ ചെയ്യാം. അതുകൊണ്ടും പദപ്രശ്നത്തില്‍ ഒന്നാമത് എത്തണം എന്നില്ല. എന്തായാലും താങ്കളുടെ നിഘണ്ടു എഡിറ്റിംഗിന് അത് പ്രയോജനപ്പെടും.

 • suresh_1970suresh_1970 January 2012 +1 -1

  ## മിക്കവാറും ഓഫീസിലാണ് എന്റെ മഷിത്തണ്ടുപയോഗം.. ‘വിശ്രമവേളകള്‍ ആനന്ദകരമാക്കൂ‘

  അപ്പോള്‍ ഓഫീസില്‍ പോയാണോ വിശ്രമിക്കുന്നത് ! ഈശ്വരാ !

 • vivekrvvivekrv January 2012 +1 -1

  വീട്ടിലത്ര മാത്രം പണിയാണോ ജെനീഷേ? :-))

  പുതിയ ലോഗിന്റെ കാര്യം നേരത്തെ പറയണ്ടേ? ഞാനും കൂടുമായിരുന്നല്ലോ ........... *-:)

 • srjenishsrjenish January 2012 +1 -1

  ##വീട്ടിലത്ര മാത്രം പണിയാണോ ജെനീഷേ?

  No comments... B-)

 • AdminAdmin January 2012 +1 -1

  ജനീഷ്‌, നിഘണ്ടു ലോഗിന്‍ കുറച്ചു വൈകും. എല്ലാവരും ക്വിസ്‌ പണിയിലാണ്. കളിക്കാനുള്ള പേജ് തയ്യാറാക്കി കഴിഞ്ഞാല്‍ നിഘണ്ടുവില്‍ ചില പണികള്‍ ഉണ്ട്. :-(

 • srjenishsrjenish January 2012 +1 -1

  Ok.. ഞാനും ചില സാഹിത്യ പരീക്ഷണങ്ങളിലാണ്... :">

 • menonjalajamenonjalaja January 2012 +1 -1


  പര്‍ക്കത്ത് എന്ന പദം മഷിനിഘണ്ടുവില്‍ നോക്കുന്നയാള്‍ ഇങ്ങനെ കാണുന്നു.

  പര്‍ക്കത്ത് (.അറിയില്ല) edit
  അവസരം.
  ..

  ഇതിലെ ‘അറിയില്ല’ എന്നതില്‍ നിന്ന് അയാള്‍ എന്തു മനസ്സിലാക്കും?

 • suresh_1970suresh_1970 January 2012 +1 -1

  ഇതു എഡിറ്റ് ചെയ്ത ആള്‍ക്ക് അറിയ്യില്ലാന്നു. :-D

 • menonjalajamenonjalaja January 2012 +1 -1

  എന്ത് അറിയില്ല എന്ന്?

 • srjenishsrjenish January 2012 +1 -1

  അത് നാമമോ ക്രിയയോ വിശേഷണമോ എന്ന് അറിയില്ല...

 • AdminAdmin January 2012 +1 -1

  ശരിയാണല്ലോ. അവിടെ ഒന്നും വരാന്‍ പാടില്ല അല്ലെ? (കുറച്ചു സ്പേസ് കൊടുത്തു നോക്കാം. അല്ലെങ്കില്‍ കുത്തുകള്‍ )

 • menonjalajamenonjalaja January 2012 +1 -1

  ജെനിഷ്, അത് നമുക്കല്ലേ അറിയൂ. മറ്റുള്ളവര്‍ എന്ത് മനസ്സിലാക്കും?

 • menonjalajamenonjalaja January 2012 +1 -1

  അഡ്‌മിന്‍, അവിടെ ഒന്നും ഇല്ലാത്തതാണ് അഭികാമ്യം. ഇപ്പോള്‍ അറിയില്ല എന്ന് വന്നവ മായ്ക്കാനും ശ്രമിക്കണം. ഞാന്‍ നാട്ടിലായിരുന്ന സമയത്താണെന്നു തോന്നുന്നു ഈ പരിഷ്കാരം വന്നത്.

 • AdminAdmin January 2012 +1 -1

  (ഒരു കുത്ത് ആക്കിയിട്ടുണ്ട്. ടൈപ്പ്‌ അറിയില്ലെങ്കില്‍ ഒരു കുത്ത് കൊടുത്താല്‍ മതി)

 • suresh_1970suresh_1970 January 2012 +1 -1

  ടൈപ്പ്‌ അറിയില്ലെങ്കില്‍ ഒരു കുത്ത് കൊടുത്താല്‍ മതി - > . . . . . . . . . . . . . .
  :-))

 • srjenishsrjenish January 2012 +1 -1

  ###ടൈപ്പ്‌ അറിയില്ലെങ്കില്‍ ഒരു കുത്ത് കൊടുത്താല്‍ മതി.

  ആര്‍ക്ക്?

 • menonjalajamenonjalaja January 2012 +1 -1

  :-))

 • AdminAdmin January 2012 +1 -1

  :-D

 • menonjalajamenonjalaja July 2012 +1 -1

  >>>>>ഈ ലോഗിനില്‍ പദങ്ങള്‍ ഒരു പ്രത്യേക രീതിയില്‍ സേര്‍ച്ച്‌ ചെയ്യാം. അതുകൊണ്ടും പദപ്രശ്നത്തില്‍ ഒന്നാമത് എത്തണം എന്നില്ല. എന്തായാലും താങ്കളുടെ നിഘണ്ടു എഡിറ്റിംഗിന് അത് പ്രയോജനപ്പെടും.<<<<<<br />
  എനിക്കുമൊരെണ്ണം വേണം. അർഹത നേടിയിട്ടുണ്ട്.

 • srjenishsrjenish July 2012 +1 -1

  Congrats...

  മഷിത്തണ്ടിലെ എഴുത്തമ്മയ്ക്ക് മഷിശ്രീ...

 • menonjalajamenonjalaja July 2012 +1 -1

  എഴുത്തമ്മ എന്ന വാക്ക് ശരിയല്ല. ഇത് വെറും കോപ്പിയടിയല്ലേ?

 • suresh_1970suresh_1970 July 2012 +1 -1

  കോപ്പിയമ്മ എന്നൊ കോപ്പിയക്ക എന്നൊ വിളിക്കേണ്ടിവരുമോ ?

 • menonjalajamenonjalaja July 2012 +1 -1

  എനിക്ക് സ്വന്തമായി ഒരു പേരുണ്ടല്ലോ. എനിക്ക് ഒരു പാടിഷ്ടമുള്ള ഒരു പേര്. പിന്നെന്തിന് മാറ്റണം?!?!

 • AdminAdmin July 2012 +1 -1

  ജലജചേച്ചി നിങ്ങളുടെ സ്ഥിരോത്സാഹത്തിനു നന്ദി. അഭിനന്ദനങ്ങള്‍ .
  Login ശരിയായിട്ടില്ല. മൊത്തം നിഘണ്ടു സോഫ്റ്റ്‌വെയര്‍ മാറ്റി കൊണ്ടിരിക്കുന്നു.
  ഒരൊറ്റ മഷിത്തണ്ട് ലോഗിന്‍ എന്നതിലേക്ക് കാര്യങ്ങള്‍ കൊണ്ട് വരുന്നു.

 • suresh_1970suresh_1970 July 2012 +1 -1

  മൂന്നുനാലു ലോഗ്ഗിന്‍ ഐഡികളുമായി വിലസുന്ന സുന്ദരന്മാരും സുന്ദരികളും പെട്ടുപോകുന്നമട്ടാണല്ലോ ?

 • menonjalajamenonjalaja July 2012 +1 -1

  നന്ദി ,അഡ്മിൻ .
  പതുക്കെ മതി,തിരക്കൊന്നുമില്ല.

 • menonjalajamenonjalaja July 2012 +1 -1

  അഡ്മിൻ,
  കൂട്ടത്തിൽ പുലിംഗവും മാറ്റിക്കോളൂ.

 • menonjalajamenonjalaja August 2012 +1 -1

  ശബ്ദതാരാവലി തൊട്ടുള്ള നമ്മുടെ [ ഏതുഭാഷയിലേയും ] നിഘണ്ടുക്കളൊക്കെയും വാക്കര്‍ഥങ്ങള്‍ കണ്ടെത്താനുള്ള ഒരു സംവിധാനം അല്ലേയല്ല എന്നല്ലേ നാം തിരിച്ചറിയേണ്ടത്. ഭാഷയുടെ തുടക്കം തൊട്ടുള്ള പദങ്ങള്‍ സംരക്ഷിക്കുന്ന ഒരു ഭണ്ഡാരമാകുന്നു ഇതെല്ലാം. പദങ്ങള്‍ സംരക്ഷിക്കുന്നു എന്നതുകൊണ്ട് ആത്യന്തികമായി സംസ്കാരത്തെ , ചരിത്രത്തെ രേഖപ്പെടുത്തിവെച്ചിരിക്കയാണിതിലൊക്കെ എന്നു വേണം മനസ്സിലാക്കാന്‍. ഈ സംസ്കാരത്തെ മനസ്സിലാക്കാന്‍ നിഘണ്ടുക്കള്‍ ക്ളാസില്‍ നാം എത്രമാത്രം പ്രയോജനപ്പെടുത്തുന്നുണ്ട് എന്നും ഒപ്പം ആലോചിക്കണം. അപ്പോഴാണ്` നാമും നിഘണ്ടുക്കള്‍ നിര്‍മ്മിക്കേണ്ടവരാണെന്ന് / നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നവരാണെന്ന് തിരിച്ചറിയുക.

  കടപ്പാട്

  http://sujanika.blogspot.com/2012/06/blog-post_30.html

 • suresh_1970suresh_1970 August 2012 +1 -1

  [-(

 • AdminAdmin September 2012 +1 -1

  @menonjalaja

  ഇപ്പോള്‍ സെര്‍ച്ച്‌ സ്പീഡ്‌ കൂടിയോ എന്ന് നോക്കുമോ?

 • menonjalajamenonjalaja September 2012 +1 -1

  search speed ok ആണ്. search നുശേഷം എഡിറ്റ് ക്ലിക്ക് ചെയ്യുമ്പോൾ ആണ് പേജ് വരാൻ സമയമെടുക്കുന്നത്. അതിനിപ്പോഴും മാറ്റമില്ല.

 • srjenishsrjenish September 2012 +1 -1

  അഡ്മിന്‍‌,

  ‘സ’ യില്‍ തുടങ്ങുന്ന വാക്കുകള്‍ വീണ്ടും തിരുത്താനായി കിട്ടാന്‍ വല്ല വഴിയുമുണ്ടോ? ‘സേവിക്കുക’ വരെ തിരുത്തിയതാ.. അബദ്ധവശാല്‍ 'Delete a few allotment' -ല്‍ ക്ലിക്കി. ഇപ്പോള്‍ ‘ക’ യില്‍ തുടങ്ങുന്നവയില്‍ എത്തിനില്‍ക്കുന്നു...

 • AdminAdmin September 2012 +1 -1

  സ ബോറടിചില്ലേ?
  താങ്കള്‍ മൂന്നു മണിക്കൂര്‍ അടുപ്പിച്ചു തിരുത്താന്‍ ഇരിക്കുമോ? ലോഗ് കണ്ടിട്ട് അങ്ങിനെ തോന്നുന്നു. സമ്മതിക്കണം.

 • srjenishsrjenish September 2012 +1 -1

  ഒരു സിനിമ കണ്ടോണ്ടിരുന്നു.. ഇടയ്ക്ക് തിരുത്തലും നടക്കും... :)

 • menonjalajamenonjalaja September 2012 +1 -1

  എനിക്ക് പ മടുത്തുതുടങ്ങി. പ പ്ര യിലിടാൻ പറ്റിയ വാക്കുകളൊന്നുമില്ലെന്നേ.
  കുട്ടികൾ നാട്ടിൽ നിന്ന് തിരിച്ചെത്തിയതോടെ സമയവും കുറഞ്ഞു. എന്നാലും ദിവസവും 10 വാക്കെങ്കിലും ചേർക്കാൻ നോക്കുന്നുണ്ട്.

  ഞാൻ സ യിൽ തുടങ്ങുന്ന വാക്കുകൾ മാത്രമായി 2പ പ്ര നിർമ്മിച്ചുവച്ചിട്ടുണ്ട്. ജെനിഷ് സ ആണ് ചെയ്യുന്നതെന്ന് അറിയില്ലായിരുന്നു.

 • suresh_1970suresh_1970 September 2012 +1 -1 (+1 / -0 )

  ഇതുവരുമ്പോ നേരത്തേ പറയണേ - മുങ്ങാനാ

 • srjenishsrjenish September 2012 +1 -1

  'Base language' -ല്‍ ഓപ്ഷനിലില്ലാത്തത് കൊടുക്കാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ അഡ്മിന്‍‌?

 • AdminAdmin September 2012 +1 -1

  which language to be added?

 • srjenishsrjenish September 2012 +1 -1

  കന്നട, തെലുങ്ക്, തുര്‍ക്കി, ഗുജറാത്തി, ഗ്രീക്ക്, ചൈനീസ്, ജര്‍മ്മന്‍‌, തുളു, ഫ്രെഞ്ച്, ബെങ്കാളി, മറാത്തി, ലാറ്റിന്‍‌...

 • suresh_1970suresh_1970 September 2012 +1 -1 (+1 / -0 )

  തോമസുകുട്ടീ വിട്ടോടാ !!!!!!

 • srjenishsrjenish September 2012 +1 -1

  :-)) :-))

 • menonjalajamenonjalaja September 2012 +1 -1

  :-)) :-)) :-))

 • AdminAdmin September 2012 +1 -1

  :-) അത്രയും മലയാളത്തിലേക്ക് വന്നിട്ടുണ്ടോ !!!

  മലയാളത്തിന്റെ സ്വന്ത്വം പദങ്ങള്‍ ഉണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നതാകും നല്ലതല്ലേ?

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion