പരിചയപ്പെടൂ
 • kadhakarankadhakaran January 2012 +1 -1

  ????

  സാംഗത്യം വിശദമാക്കുക (മാര്ക്ക് 10)

 • srjenishsrjenish January 2012 +1 -1

  @kadhakaran

  Watch 'Salt & Pepper'.

 • srjenishsrjenish January 2012 +1 -1

  മഷിത്തണ്ടിലെ തരുണീമണികളുടെ തിരുവാതിരയുണ്ടോ ഇന്ന്? :)

 • menonjalajamenonjalaja January 2012 +1 -1

  ഉണ്ടല്ലോ. ദുബായ് സമയം ഉച്ചയ്ക്ക് രണ്ടരമണിക്ക്. രശ്മിയാണ് പാടുന്നത്.

 • menonjalajamenonjalaja January 2012 +1 -1

  ഉണ്ടല്ലോ. ദുബായ് സമയം ഉച്ചയ്ക്ക് രണ്ടരമണിക്ക്. രശ്മിയാണ് പാടുന്നത്.

 • kadhakarankadhakaran January 2012 +1 -1

  @ ജെനീഷ്‌ - പുടി കിട്ടി

  തിരുവാതിര കളിക്കാന്‍ ഞാനും പോകുകയാണ്. :>

 • suresh_1970suresh_1970 January 2012 +1 -1

  എല്ലാ തിരുവാതിര ക്കളിക്കാര്‍ക്കും എന്റെ ആശംസകള്‍

 • jayeshsanjayeshsan January 2012 +1 -1

  ഞാന്‍ ജയേഷ്..വെറുതെ ഒരു രസത്തിന്‌ മഷിത്തണ്ട് പദപ്രശ്നം കളിച്ച് നോക്കിയതാ..ഇപ്പോള്‍ ഉല്സാഹമായി. പാലക്കാടാണ്‌ സ്വദേശം ..തോന്നുന്നിടത്തൊക്കെ പോയി കിട്ടുന്ന പണികള്‍ ചെയ്ത് ജീവിക്കുന്നു (സ്ഥിരമായി ഒരു സ്ഥലം പറയാനില്ല എന്ന്)

  എല്ലാവരേയും വഴിയേ പരിചയപ്പെടാം

 • mujinedmujined January 2012 +1 -1

  മഷിത്തണ്ടിലെ പുതിയ അംഗമായ ജയേഷിന് സുസ്വാഗതം =D>

 • suresh_1970suresh_1970 January 2012 +1 -1

  ജയേഷിന് മഷിത്തണ്ടിലേക്ക് സ്വാഗതം. കമന്‍റ് / ഫോറം പേജുകളില്‍ നിറ സാന്നിദ്ധ്യമാകട്ടെ എന്നാശംസിക്കുന്നു. :-W

 • unnikmpunnikmp January 2012 +1 -1

  ഏതായാലും എന്നെയും ഫോര്‍മല്‍ ആയി പരിചയപ്പെടുത്താം...നാമധേയം, ഉണ്ണികൃഷ്ണന്‍...നാട് അങ്ങ് വടക്കന്‍ മലബാറില്‍ നീലേശ്വരം...ഇപ്പോള്‍ ഹൈദരാബാദില്‍ ജോലി...

 • suresh_1970suresh_1970 January 2012 +1 -1

  ഉണ്ണികൃഷ്ണന്‍ തൃക്കരിപ്പൂരു കാരനാണെന്നല്ലേ മഷി പ്രൊഫൈലില്‍ എഴുതിയത് . കുറച്ചുകൂടി അടുത്തായി. സ്വാഗതം .

 • mujinedmujined January 2012 +1 -1

  ഉണ്ണികൃഷ്ണനു ചര്‍ച്ചാവേദിയിലേക്ക് അതിലും അടുത്തായി സ്വാഗതം =D>

 • unnikmpunnikmp January 2012 +1 -1

  അല്ല സുരേഷ്,ചെറുവത്തൂര്‍ എന്നാ പറഞ്ഞത്...നാട് നീലേശ്വരം ആണ്,കുറച്ചു വര്‍ഷങ്ങള്‍ ആയി ചെറുവത്തൂരിലേക്ക് മാറിയിട്ട്...വേരുകള്‍ ഇപ്പോഴും മനസ്സില്‍ നീലേശ്വരം തന്നെയാണ്...അത് കൊണ്ട് തന്നെ ആര് ചോദിച്ചാലും അതാണ്‌ എന്റെ നാട്...താണ്ടിയ വഴികളില്‍ കാലടിയില്‍ പതിഞ്ഞ മണ്‍തരികള്‍ ഏറെയും അവിടുത്തെതാണ്,ഓര്‍മ്മകളുടെ വസന്ത കാലവും അവിടെ തന്നെയാണ്...
  @മുജീബ്‌ - നന്ദി..ചര്‍ച്ചകള്‍ എന്നും എനിക്ക് ഇഷ്ടമുള്ള കാര്യമാണ്

 • jayeshsanjayeshsan January 2012 +1 -1

  ഉണ്ണി ഹൈദരാബാദില്‍ ആണോ? ഞാനും അതേ

 • srjenishsrjenish January 2012 +1 -1

  ജയേഷിന് ജനിഷിന്റെ സ്വാഗതം... ഉണ്ണിക്കും..

 • ponnilavponnilav January 2012 +1 -1

  ഉണ്ണി ,ജെയേഷ്,
  പരിചയപ്പെടുത്തിയിട്ട് മിണ്ടാതിരിക്കുന്നോ ?
  ഈ പേജുകളില്‍ എന്തെങ്കിലും കുത്തിക്കുറിക്കൂ.
  ആശയങ്ങള്‍ ,അഭിപ്രായങ്ങള്‍ പങ്കു വയ്ക്കൂ .

 • kadhakarankadhakaran January 2012 +1 -1

  ഈ പറയുന്നയാളെ ഇപ്പോളെങ്ങും കാണാറില്ലല്ലോ? :-))

 • srjenishsrjenish January 2012 +1 -1

  =D>

 • ponnilavponnilav January 2012 +1 -1

  =D> =D> =D> =D> =D> =D>

 • VIDOOSHAKANVIDOOSHAKAN January 2012 +1 -1

  ഒന്ന് പരിചയപ്പെടാം അല്ലേ.
  നോം വിദൂഷകന്‍ .
  ജോലി -- മുന്നും പിന്നും നോക്കാതെ വെറുതെ അങ്ങ് സംസാരിക്കുക.
  നാട് -- മഷിത്തണ്ട് പി.ഓ .

 • kpcpisharodykpcpisharody January 2012 +1 -1

  ഞാന്‍ ഒരിക്കല്‍ പരിചയപ്പെടുത്തിയതാണ് .... എങ്കിലും ഞാന്‍ ചന്ദ്രചൂഡന്‍.(പിഷാരോടി).....വേരുകള്‍ അങ്ങ് തെക്ക് കോട്ടയത്ത്‌ പുതുപ്പള്ളി എന്ന കൊച്ചു ഗ്രാമത്തില്‍ എണ്‍പത്തിരണ്ടില്‍ കേരളം വിട്ടു. പിന്നെ ഉത്തരേന്ത്യ മുഴുവന്‍ കറങ്ങി... തൊണ്ണൂറ്റി രണ്ടില്‍ ഗള്‍ഫിലെ വാതായനം തുറന്നപ്പോള്‍ അങ്ങോട്ട്‌ കടന്നു 2002 ല്‍ തിരികെയെത്തി. ഇപ്പോള്‍ .ജോലി ആവശ്യാര്‍ത്ഥം തൃശൂരില്‍ സ്ഥിര താമസം മുളങ്കുന്നത്കാവ്‌ എന്ന സ്ഥലത്ത്....ഇപ്പോള്‍ തൃശൂര്‍ ബില്ടെര്‍സ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ പര്‍ച്ചേസ് മാനേജര്‍ ആയി ജോലി നോക്കുന്നു. എല്ലാവര്ക്കും റിപബ്ലിക് ദിനാശംസകള്‍ .... ജയ് ഹിന്ദ്‌

 • mujinedmujined January 2012 +1 -1

  വിദൂഷകനും,പിഷാരടിച്ചേട്ടനും മഷിത്തണ്ട് വേദിയിലേക്ക് സ്വാഗതം. =D> =D> =D>
  വിദൂഷകന് പിഷാരടിച്ചേട്ടന്‍റെ ഒരു 'ടച്ച്' ( jeneesh). ഇതാ രണ്ടുപേരും ഒരേ സമയം ചര്‍ച്ചാവേദിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.ആകെ കണ്‍ഫ്യൂഷന്‍. :-? :-? :-?

 • kadhakarankadhakaran January 2012 +1 -1

  സ്വാഗതം വിദൂഷകാ .... സജീവമാകൂ (എന്നെപ്പോലെ വല്ലപ്പോഴുമാകാതെ) :)

  പിഷാരടി സാറിനും വീണ്ടും സ്വാഗതം

 • srjenishsrjenish January 2012 +1 -1

  വിദൂഷകന് ഒരു മുന്‍ഷി ടച്ച്... ;)

 • aparichithanaparichithan January 2012 +1 -1

  ഷാരടിച്ചേട്ടന്‍ പിന്നേം സ്ഥാപനം മാറിയോ?

 • menonjalajamenonjalaja January 2012 +1 -1

  ദൈവമേ പിഷാരടി പിന്നേം ജോലി മാറിയോ? ഇത്ര എളുപ്പമാണോ നാട്ടില്‍ ജോലി കിട്ടാന്‍?

 • kadhakarankadhakaran January 2012 +1 -1

  ജോലി മാറിയോ അതോ അവര് മാറ്റിയോ? \:D/

 • unnikmpunnikmp January 2012 +1 -1

  പത്താം തരം വരെ പഠിച്ചത് രാജാസ് ഹൈസ്കൂളില്‍...ബിരുദം കണ്ണൂര്‍ എന്ജിനീയറിംഗ് കോളേജില്‍ നിന്നും...തുടര്‍ന്ന് ജോലി കിട്ടി ഇവിടെ നിസാമിന്റെ നാട്ടിലെത്തി...ഒരു വ്യാഴവട്ടം പൂര്‍ത്തിയാകാന്‍ പോകുന്നു ഇവിടെ...മലയാള ഭാഷയെ,സാഹിത്യത്തെ മനസ്സ് നിറഞ്ഞു സ്നേഹിക്കുന്നു...ആ സ്നേഹം തന്നെയാണ് എന്നെ മഷിത്തണ്ടിലേക്ക് എത്തിച്ചതും.. ചിത്രകലയോട് അല്പം കമ്പവും ഉണ്ട്...ആക്ഷേപഹാസ്യം ചിലപ്പോഴൊക്കെ തൂലികയില്‍ വിരിയിക്കാറുമുണ്ട്...

 • AdminAdmin January 2012 +1 -1

  അത് എവിടെ കാണുവാന്‍ പറ്റും?

 • VIDOOSHAKANVIDOOSHAKAN January 2012 +1 -1

  നിസാം എന്ത് പറയുന്നു ഉണ്ണി .കാണാറുണ്ടോ ?
  കാണുമ്പോ എന്റെ അന്വേഷണം പറഞ്ഞോളൂ .
  എന്നെ ഓര്‍മയില്ലാതെ വരില്ല.

 • AdminAdmin January 2012 +1 -1

  >>> ആക്ഷേപഹാസ്യം ചിലപ്പോഴൊക്കെ തൂലികയില്‍ വിരിയിക്കാറുമുണ്ട്...

  എന്തെങ്കിലും ബ്ലോഗ്‌ തുടങ്ങൂ . എല്ലാവരും കാണട്ടെന്ന്‍

 • unnikmpunnikmp January 2012 +1 -1

  @വിദൂഷകന്‍ - നിസാം വെപ്രാളത്തില്‍ ആണ് ഇപ്പോള്‍, തെലുങ്കാന എന്ന് മുറവിളി കൂട്ടുന്ന കുറേ കശ്മലന്മാര്‍ ചേര്‍ന്ന് അദ്ദേഹത്തിന്റെ നഗരത്തെ കീറി മുറിക്കുമോ എന്ന ഭയത്തില്‍... ;-)
  @അഡ്മിന്‍ - ഒരു ഫോറത്തില്‍ എഴുതുന്നുണ്ട്...ബ്ലോഗ്‌ തുടങ്ങി എഴുതാന്‍ മാത്രം ഒന്നും ഇല്ലെന്നെ...

 • ponnilavponnilav January 2012 +1 -1

  എഴുത്ത് ഇവിടെയും ആയാലോ ? വായിക്കാന്‍ ഞാന്‍ (ഞങ്ങളും ) തയാര്‍ .
  എന്ത് പറയുന്നു ഉണ്ണി ?

 • kadhakarankadhakaran January 2012 +1 -1

  എനിക്കൊരു വെപ്രാളവുമില്ല ഉണ്ണി ...... ഉത്രാടം ഉച്ചയാകുമ്പോള്‍ അല്പം വെപ്രാളമുണ്ട്, അത്ര മാത്രം .... :">

 • VIDOOSHAKANVIDOOSHAKAN January 2012 +1 -1

  ഇതെന്തൂട്ട്ണ് കഥാകാരാ ഒരു വെപ്രാളം . എന്താ കാര്യം . ആ ഉണ്ണിക്കുട്ടന്‍ ഒന്ന്വങ്ങ്ട് പറഞ്ഞില്ലല്ലോ ത്ര വെപ്രാളപ്പെടാന്‍?

 • kadhakarankadhakaran January 2012 +1 -1

  വിദൂഷകന്‍ - "നിസാം വെപ്രാളത്തില്‍ ആണ് ഇപ്പോള്‍" - എന്ന് പറഞ്ഞില്ലേ? എനിക്കൊരു വെപ്രാളവുമില്ല എന്ന് പറയേണ്ട ബാധ്യത എനിക്കില്ലേ?

 • unnikmpunnikmp January 2012 +1 -1

  എഴുത്ത് ഇവിടെയും ആയാലോ ? വായിക്കാന്‍ ഞാന്‍ (ഞങ്ങളും ) തയാര്‍ .
  എന്ത് പറയുന്നു ഉണ്ണി ?>>> - എഴുതാം,അനുബന്ധ വിഷയങ്ങള്‍ ഒന്ന് കിട്ടിക്കോട്ടെ...

 • mujinedmujined January 2012 +1 -1

  ഉണ്ണി അനുബന്ധ വിഷയങ്ങള്‍ തേടി എങ്ങും പോകേണ്ടാ വിഷയം ഇവിടെതന്നയുണ്ടല്ലോ 'അണിയറയിലെ കള്ളക്കളികള്‍'

 • ponnilavponnilav January 2012 +1 -1

  അണിയറയില്‍ മാത്രമല്ല അരങ്ങിലും കള്ളക്കളികള്‍ അല്ലെ ?
  ഇപ്പോള്‍ കള്ളക്കളികള്‍ ആണല്ലോ എല്ലായിടത്തും അരങ്ങു വാഴുന്നത് .

 • unnikmpunnikmp January 2012 +1 -1

  കള്ളക്കളികളോ???..എന്റെ മുജീബേ അതും നടക്കുന്നുണ്ടോ?..'പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിക്കപ്പെടും' എന്ന വിശ്വാസത്തില്‍ എല്ലാവര്‍ക്കും അങ്ങ് നീങ്ങാം,വിശ്വാസം അതല്ലേ എല്ലാം....കക്കാനും ഒപ്പം നിക്കാനും പഠിച്ചാല്‍ പിന്നെ പ്രശ്നമില്ലല്ലോ... :-))

 • VIDOOSHAKANVIDOOSHAKAN January 2012 +1 -1

  നിക്കാനും നടക്കാന് പഠിച്ചിരിക്കണ് .ഇനി കാക്കാന്‍ പഠിച്ചാലോന്നു നിരീക്യ .
  പിടിക്കപ്പെടില്ല്യാന്നു വിശ്വസിക്കാല്ലേ . വിശ്വാസം അതല്ലേ എല്ലാം എന്നാണല്ലോ മഹാകവി ഉണ്ണി ഇവിടെ പറഞ്ഞിരിക്കണ് .
  നോം തൊടങ്ങ്വായി. പോലീസ് പിടിക്യാച്ചാ ഉണ്ണീടെ പേരങ്ങ് പറയന്നെ .

 • balamuraleebalamuralee February 2012 +1 -1

  ഞാന്‍ ബാലമുരളി . നാട് അമ്പലപ്പുഴയില്‍ ആണ്.ഇപ്പോള്‍ മസ്കറ്റില്‍ ജോലി ചെയ്യുന്നു . ഇതില്‍ ചര്‍ച്ച ചെയ്ത കുറെ കാര്യങ്ങള്‍ വായിച്ചു . കൊള്ളാം കുറച്ചു അഭിപ്രായങ്ങള്‍ ഉണ്ട്. വഴിയെ എഴുതാം.

 • srjenishsrjenish February 2012 +1 -1

  സ്വാഗതം ബാലമുരളി... :)

 • mujinedmujined February 2012 +1 -1

  ബാലമുരളിക്ക് മഷിത്തണ്ട് ഫോറത്തിലേക്ക് സ്വാഗതം =D>

 • suresh_1970suresh_1970 February 2012 +1 -1

  നേരത്തെ കൊറേ ആള്‍ക്കാര്‍ അയിപ്രായം ഇപ്പോ പ്പറയാന്നു പറഞ്ഞിട്ടു പോയതാ , പിന്നെ ഈ വയീക്കൂടെ കണ്ടിട്ടില്ല . പറഞ്ഞാണീന്നും ങ്ങള്.

 • mujinedmujined February 2012 +1 -1

  പറഞ്ഞാണീന്നും ങ്ങള്.?

 • menonjalajamenonjalaja February 2012 +1 -1

  സ്വാഗതം, ബാലമുരളി

 • suresh_1970suresh_1970 February 2012 +1 -1

  പറഞ്ഞോളൂ താങ്കള്‍ !!!!!

 • VIDOOSHAKANVIDOOSHAKAN February 2012 +1 -1

  പറയും പറയും എന്ന് പേടിപ്പിക്കുന്നതല്ലാതെ ആരും പറയുന്നില്ലല്ലോ .

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion