മലയാളത്തില്‍ പ്രശ്നോത്തരി. അടുത്ത് തന്നെ ലൈവ് ആകും. ഇപ്പോള്‍ ചോദ്യങ്ങള്‍ നിര്‍മ്മിക്കാനുള്ള വിഭാഗം ശരിയായി കഴിഞ്ഞു.
ഒന്ന്) എന്തൊക്കെ പ്രധാന വിഷയങ്ങള്‍ വേണം?
പൊതുവിജ്ഞാനം(G.K.), ചരിത്രം(History) കായികം (Sports) ശാസ്ത്രം (Science) കല, സാഹിത്യം,
രാഷ്ട്രീയം (Politics) മതം ( Religion) ചലച്ചിത്രം (Movie)
രണ്ടു) ഒരു വിഷയത്തിനു ഓരോ അപ്പ്രൂവര്‍ വയ്ക്കണോ?
മൂന്നു) കളിക്കുന്ന വിധം.
നാലോ അഞ്ചോ ഉത്തരങ്ങളില്‍ നിന്ന് ശരിയുതരത്തില്‍ ക്ലിക്ക് ചെയ്യണം.
ഒരു ചോദ്യം ചെയ്യുവാന്‍ വ്യത്യസ്ത സമയങ്ങള്‍ (20 - 50 sec)
പോയിന്റു ലഭിക്കുന്നത് ബാക്കിയുള്ള സമയത്തിന് അനുസരിച്ച്.
നെഗറ്റീവ് പോയിന്റു ഉണ്ടാകും. (ചെറുത്)
ഒരു ചോദ്യം കഴിഞ്ഞാല്‍ pause ചെയ്യുവാന്‍ അവസരം ഉണ്ടായിരിക്കും. (ചോദ്യത്തിന്റെ ഇടയ്ക്ക് pause ചെയ്യുവാന്‍ പറ്റില്ല).
ഒരു മത്സരത്തില്‍ ആകെ 20 ചോദ്യങ്ങള്‍ ഉണ്ടാകും.
നാല്) ആര്‍ക്കൊക്കെ create login വേണം? ചോദ്യങ്ങള്‍ ഇപ്പോള്‍ ടൈപ്പ് ചെയ്യാവുന്ന നിലയില്‍ ആണ്.
ഇത്രയും പ്രാഥമിക വിവരങ്ങള്‍ ... ഇനി നിങ്ങളുടെ അഭിപ്രായങ്ങള്‍ പോരട്ടെ.
നല്ല കാര്യം. അഭിനന്ദനങ്ങള്‍!!!
=P~
കാല്‍ കിലോ ലോഗിന്‍ എന്തു വിലക്കു കിട്ടും ? APL / BPL കാര്‍ഡുകള്‍ക്ക് ഇളവുണ്ടോ ?
അഡ്മിന്‍,
സംഗതി കൊള്ളാം, പക്ഷെ ലോഗിന്‍ എന്തിനു പത്തില്‍ നിര്‍ത്തുന്നു?
സുരേഷേ, ലോഗിന്‍ ബ്ലാക്കില്‍ കിട്ടാനുണ്ട്. എന്ത് തരും? :>
ഭൂമിശാസ്ത്രം, വാണിജ്യം, സിനിമ, ആനുകാലികം....
സന്തോഷ് പണ്ടി (ണ്ഡി) റ്റ്
ടിവിപരിപാടി,വിശേഷിച്ചും സീരിയല്‍ .
ആദ്ധ്യാത്മികം
ചോദ്യം ഇപ്പോള്‍ തന്നെ പരസ്യമാക്കണോ? :)
സുരേഷേ, ലോഗിന്‍ ബ്ലാക്കില്‍ കിട്ടാനുണ്ട്. എന്ത് തരും?
അപരിചിതന്‍ ബ്ലാക്കില്‍ ടിക്കറ്റിതുവരെ വാങ്ങിയിട്ടില്ല എന്നു തോന്നുന്നു. ബ്ലാക്കിലെ ടിക്കറ്റിന്റെ വില വാങുന്നയാളല്ല നിശ്ചയിക്കുന്നത് കൊടുക്കുന്നയാളാണ്. വില പേശാമെങ്കിലും.
>>>അപരിചിതന്‍ ബ്ലാക്കില്‍ ടിക്കറ്റിതുവരെ വാങ്ങിയിട്ടില്ല എന്നു തോന്നുന്നു>>>
സത്യം!
എന്നാലും ഈ രീതിയില്‍, കൂടുതല്‍ ഓഫര്‍ ചെയ്യുന്നവര്‍ക്ക് കൊടുക്കാമല്ലോ?
ബ്ലാക്കില്‍ കൊടുക്കുമോ എന്ന പേടി കാരണം, വൈറ്റായി കൊടുക്കുന്നു.
http://mashithantu.com/quiz/
/:-)
kindly describe how to add questions ? just to be sure what is being done is correct or not !
കുരുട്ടു ബുദ്ധിയില്‍ തോന്നിയ കാര്യമാണ്.
ഈ ക്വിസ്സ് ഒന്ന് വിപുലീകരിച്ച് psc ചോദ്യങ്ങളുടെ ഒരു section കൂടി ഉണ്ടാക്കിയലല്‍ ഇങ്ങോട്ടുള്ള ആള്ക്കാരുടെ സന്ദര്‍ശനത്തിന്റെ എണ്ണം കൂട്ടാം. പി എസ് സി ടേതാകുമ്പോള്‍ മലയാളത്തിലുള്ള ചോദ്യം മതിയാകും .
ഈ കുരുട്ടു ബുദ്ധി ഇഷ്ടപ്പെട്ടു.
പി എസ് സി ചോദ്യങ്ങള്‍ക്ക് വേണ്ടി ഒരു വിഭാഗം ഉണ്ടാക്കാന്‍ ഉള്ള സ്കോപ്പ് ഉണ്ട്.
അതുപോലെ കുറച്ചധികം ആളുകള്‍ പങ്കെടുക്കുന്ന പരിപാടിയാണ് ലോഗോസ് ക്വിസ് (ബൈബിള്‍ ).
മഷിത്തണ്ടിന്റെ ഉത്ഭവത്തിനു കാരണം തന്നെ മലയാളത്തിലെ ആ ക്വിസ് പരിപാടിയാണ്.
പി എസ് സി ചേര്‍ത്തിട്ടുണ്ട്. ഇനി മുതല്‍ പി എസ് സി പരീക്ഷയുടെ ചോദ്യങ്ങള്‍ ചേര്‍ക്കുമ്പോള്‍ ഈ വിഷയം കൂടി ക്ലിക്ക് ചെയ്യുക. (While pressing Ctrl button)
ഇതിന്റെ പഴയ കാല ചോദ്യപേപ്പര്‍ നെറ്റില്‍ ഉണ്ടോ? ഔദ്യോഗികമായി?
(sports എന്നത് ഡിലീറ്റ് ചെയ്തിട്ടുണ്ട്. കായികം ഉപയോഗിച്ചാല്‍ മതിയല്ലോ.)
പഴയ കാല ചോദ്യപേപ്പര്‍ നെറ്റില്‍ ഔദ്യോഗികമായി www.keralapsc.org ല്‍ ഉണ്ട്. No Answer.
Pisharody was connected with some sort of this job. He may be able to help.
ജെനീഷും സുരേഷും നല്ല തുടക്കം നല്‍കിയിട്ടുണ്ട്.
എല്ലാവരും ഒരു പത്തു ചോദ്യമെന്കിലും കൂട്ടിച്ചേര്‍ക്കൂ.
അടുത്ത ആഴ്ച അവസാനം നമ്മുടെ ആദ്യ മത്സരം തുടങ്ങാം.
ആര്‍ക്കെങ്കിലും മോഡറേറ്റര്‍ ആകുവാന്‍ താത്പര്യം ഉണ്ടോ? അവര്‍ക്കും കളിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ചോദ്യത്തില്‍ , ഉത്തരത്തില്‍ തെറ്റുണ്ടോ എന്ന് മാത്രം നോക്കിയാല്‍ മതി.
ഇതില്‍ നാല് മോഡറേറ്റര്‍ , രണ്ടു ക്വിസ് ഡിസൈനര്‍ ആണ് ഉണ്ടാവുക.
ഡിസൈനര്‍ ആണ് ഏതൊക്കെ ചോദ്യങ്ങള്‍ ഒരു മത്സരത്തില്‍ ഉള്‍പെടുത്തണം എന്ന് തീരുമാനിക്കുന്നത്. ഡിസൈനര്‍ കളിക്കുവാന്‍ പാടില്ല. ഇദ്ദേഹത്തിന് എല്ലാ ചോദ്യവും ഉത്തരവും കാണാം. അത്കൊണ്ട് മഷിത്തണ്ടിലെ ആരെയെങ്കിലും തുടക്കത്തില്‍ ഏല്‍പ്പിക്കാം.
ഡിസൈനര്‍ ചില ചോദ്യങ്ങള്‍ മോഡറേറ്റര്‍മാര്‍ക്ക് കൊടുക്കും. അത് പരിശോധിക്കുന്ന കാര്യം മാത്രമേ അവര്‍ ചെയ്യേണ്ടതുള്ളൂ. അതൊക്കെ ഏതു മത്സരത്തില്‍ വരും എന്ന് മോഡറേറ്റര്‍ അറിയുകയില്ല. അവര്‍ പരിശോധിക്കുന്ന ചോദ്യങ്ങള്‍ മാത്രമല്ല ഒരു മത്സരത്തില്‍ ഉണ്ടാവുക.
ഇതിന്റെ റാങ്ക് രീതിയും വ്യത്യസ്തമാണ്. അത് ഒന്ന് കൂടി ഞങ്ങള്‍ ചര്‍ച്ച ചെയ്തിട്ട് അറിയിക്കാം. തെറ്റുണ്ടെങ്കില്‍ ആദ്യമേ തന്നെ തിരുത്താമല്ലോ
ചോദ്യത്തില്‍ , ഉത്തരത്തില്‍ തെറ്റുണ്ടോ എന്ന് മാത്രം നോക്കിയാല്‍ മതി. // Source for verification ?
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )