എന്റെ സാഹിത്യ പരീക്ഷണങ്ങള്‍
  • aparichithanaparichithan December 2011 +1 -1

    എഴുത്തിന്റെ 'അസ്കിത'യുള്ളവര്‍ക്ക്
    സ്വന്തം രചനകള്‍ അവതരിപ്പിക്കാന്‍ ഒരിടം
    കഥ,കവിത, നിരൂപണം,അനുഭവം, യാത്ര,......
    അങ്ങിനെയങ്ങിനെ എന്തും എഴുതാം...


  • menonjalajamenonjalaja December 2011 +1 -1

    ഞാന്‍ വിചാരിച്ചു സുബൈറിന്റെ സാഹസികതകളാണെന്ന്.

  • aparichithanaparichithan December 2011 +1 -1

    ആരും ഒന്നും എഴുതാൻ ഭാവമില്ലെങ്കിൽ
    ഞാൻ തന്നെ ചില സാഹസങ്ങൾ കാട്ടേണ്ടി വരും!
    ജാഗ്രതൈ!!!
    :-?

  • menonjalajamenonjalaja December 2011 +1 -1

    റോയല്‍റ്റി ???????????? :) 10,000രൂപയില്‍ കുറഞ്ഞാല്‍കഥകള്‍ കൊടുക്കാറില്ലെന്ന് ഒരിക്കല്‍ മാധവിക്കുട്ടി പറഞ്ഞിരുന്നു. :)

  • aparichithanaparichithan December 2011 +1 -1

    എന്തോന്ന് പതിനായിരം?
    ഒരു പൂജ്യം കൂടി ചേർത്താൽ ഒരു വിധം ഒപ്പിയ്ക്കാം! :)

  • menonjalajamenonjalaja December 2011 +1 -1

    ഏയ് അതുവേണ്ട . മാധവിക്കുട്ടിയേക്കാളും വലുതാണ് എന്ന ഭാവമൊന്നും എനിക്കില്ല. :)

    പിന്നെ പൂജ്യത്തിന് ഇത്ര വില കുറഞ്ഞകാര്യം ഞാന്‍ അറിഞ്ഞതുമില്ല.

  • aparichithanaparichithan December 2011 +1 -1

    രൂപയുടെ മൂല്യം ദിനംപ്രതി താഴോട്ട് പോവുന്ന കാര്യമൊന്നും അറിയുന്നില്ലേ?
    പിന്നെ റോയല്‍റ്റിയുടെ കാര്യത്തിൽ അഡ്മിനല്ലേ അവസാനവാക്ക് പറയേണ്ടത്?:)


  • menonjalajamenonjalaja December 2011 +1 -1

    അറിയാം. അത് ഗള്‍ഫുകാരല്ലേ ആദ്യം അറിയുന്നത്? :)

  • AdminAdmin December 2011 +1 -1

    റോയല്‍റ്റി ഇല്ലാത്ത കൃതികള്‍ ഇവിടെ കൊടുത്താല്‍ മതിയല്ലോ! അപ്പോള്‍ പ്രശ്നം ഇല്ലല്ലോ :-)

  • menonjalajamenonjalaja December 2011 +1 -1

    റോയല്‍റ്റി ഇല്ലാതാവുന്നത് 50 വര്‍ഷം കഴിയുമ്പോഴല്ലേ? :)

  • AdminAdmin December 2011 +1 -1

    20 അല്ലേ?

  • aparichithanaparichithan December 2011 +1 -1

    50 തന്നെ.

  • kadhakarankadhakaran December 2011 +1 -1 (+1 / -0 )

    >>>>>>>50 തന്നെ.


    ഭാഗികമായേ ശരിയാകൂ. റോയല്‍റ്റി ഇല്ലാതാകുന്നത് രചയിതാവിന്റെ മരണശേഷം അമ്പത് വര്‍ഷം കഴിഞ്ഞാണ്. (കൃതി എഴുതിയതിന് ശേഷമല്ല). അതു വരെ കര്‍ത്താവിന്റെ കുടുംബാങ്ങള്‍ക്കാണ് (അല്ലെങ്കില്‍ അതു പോലെ നിയമപരമായി അവകാശമുള്ളവര്‍) റോയല്‍റ്റി.

  • aparichithanaparichithan December 2011 +1 -1

    കഥാകാരന്‍,
    താങ്കള്‍ പറഞ്ഞതാണ് ശരി.

    മറ്റൊരു കാര്യം കൂടി,
    പേരില്‍ മാത്രമേ കഥയുള്ളോ?
    അതല്ല ശരിക്കും കഥാകാരനാണെങ്കില്‍
    റോയല്‍റ്റി വേണ്ടാത്ത വല്ല കഥകളും ഇവിടെ കൊടുക്കാമല്ലോ.

  • ponnilavponnilav December 2011 +1 -1

    പേരില്‍ കഥയുള്ളവരും ഇല്ലാത്തവരും ഇവിടെ
    കഥകള്‍ എഴുതൂ .
    വിമര്‍ശിക്കാന്‍ ഞാന്‍ തയാറായിക്കഴിഞ്ഞു . :-))

  • kadhakarankadhakaran December 2011 +1 -1

    ഞാനൊരു കഥയില്ലാത്തവനാണെന്ന് എല്ലാവരും പറയുന്നു. അതു കൊണ്ട് വിമര്‍ശനം നടത്താനാണിഷ്ടം. B-)

    കഥയും കവിതയും മാത്രമല്ല സാഹിത്യം. അനുഭവങ്ങളെഴുതൂ, യാത്രാവിവരണങ്ങളെഴുതൂ, നര്‍മ്മ ഭാവനകള്‍ പങ്കു വെയ്ക്കൂ

  • menonjalajamenonjalaja December 2011 +1 -1

    അങ്ങനെ റോയല്‍റ്റി നിയമം അറിയാന്‍ കഴിഞ്ഞു. ഇനി എഴുത്തുതുടങ്ങാം. :)

  • ponnilavponnilav December 2011 +1 -1

    ആരും എഴുതിന്നില്ലല്ലോ കര്‍ത്താവേ .
    ഇനി ഈ കടുംകൈയും ഞാന്‍ തന്നെ ചെയ്യേണ്ടി വരുമോ ?
    :-(

  • menonjalajamenonjalaja December 2011 +1 -1

    ഭാവന ഉണരട്ടെ !!!

  • srjenishsrjenish December 2011 +1 -1

    പാവം കിടന്ന് ഉറങ്ങട്ടേന്നേ.. ഇന്നലെ ഷൂട്ടിംഗ് കാരണം ഉറങ്ങിക്കാണില്ല...

  • menonjalajamenonjalaja December 2011 +1 -1

    പതുക്കെ മതി.

  • kadhakarankadhakaran December 2011 +1 -1

    എല്ലാവരും എഴുതും എഴുതും എന്നു ഭീഷണിപ്പെടുത്തുന്നതല്ലാതെ ഒന്നും കാണുന്നില്ലല്ലോ. :-W

  • aparichithanaparichithan January 2012 +1 -1

    ഇവിടേക്ക് ആരും തിരിഞ്ഞുനോക്കാത്ത സ്ഥിതിക്ക്
    ഞാന്‍ തന്നെ ചില കടുംകൈകള്‍ ചെയ്യേണ്ടി വരുമെന്ന് തോന്നുന്നു!! :-(

  • AdminAdmin January 2012 +1 -1

    ദേ, പിന്നെയും ഭീഷണി

  • vivekrvvivekrv January 2012 +1 -1

    ആരും എഴുതിയില്ലെങ്കില്‍ ഒരാഴ്ചക്കകം ഞാനൊരെണ്ണം എഴുതും

  • suresh_1970suresh_1970 January 2012 +1 -1

    അടുത്തുതന്നെ ഒരു യാത്രാക്കുറിപ്പു പ്രസിദ്ധീകരിക്കുന്നതാണ്. നിങ്ങളുടെ കോപ്പികള്‍ -
    ഒന്നുമില്ല സമയം കിട്ടുമ്പോള്‍ വായിക്കുക , അത്ര തന്നെ.

  • vivekrvvivekrv January 2012 +1 -1

    എന്റെ ആദ്യ പരീക്ഷണം താഴെ.

  • vivekrvvivekrv January 2012 +1 -1 (+1 / -0 )

    പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ....
    --------------------------------


    കഴിഞ്ഞ മാസത്തിലെ ഒരു രാത്രി.

    പുതിയ അപ്പാര്ട്ട്മെന്റിലെക്ക് താമസം മാറാനുള്ള തിരക്കിലായിരുന്നു ഞാന്‍. കുറച്ചു ദിവസമായി അവധിയെടുത്ത് രാവിലെ മുതല്‍ രാത്രി വരെ പുതിയ അപ്പാര്ട്ട്മെ ന്റില്‍ തന്നെയാണ്. ചെറിയ ചെറിയ പണികള്‍ തീര്ത്ത് കിട്ടിയില്ലെങ്കില്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്ത്‌ ഒരു മാസം കൂടി വാടക കൊടുക്കേണ്ടി വരുമെന്നതിനാല്‍ എങ്ങനെയെങ്കിലും അതെല്ലാം തീര്ക്കാ ന്‍ ഞാന്‍ ഓടി നടക്കുകയാണ്.

    ഷിഫ്റ്റ്‌ ചെയാനുള്ള ദിവസത്തിന്റെ തലേന്ന്‍ പതിവിലധികം വൈകി. രാത്രി ഏതാണ്ട് എട്ടരയായിക്കാണണം. പുതിയ സ്ഥലത്ത് നിന്നും വാടകവീട്ടിലേക്ക് തിരിക്കുന്നതിനു തൊട്ടു മുമ്പ്‌ പതിവ് പോലെ ഞാന്‍ വീട്ടില്‍ വിളിച്ച് കളത്രത്തിന് അന്ന് നടന്ന പണികളുടെ ഒരു ലഘുവിവരണം നല്കി്. ബൈക്കിലോട്ടു കയറി സ്റാര്ട്ടാ ക്കിയപ്പോഴാണ് ഒരു കാര്യമോര്ത്ത ത്. നാളെ വെളുപ്പിനെ ഒരു സുഹൃത്തിന്റെ ഗൃഹപ്രവേശമാണ്. വല്ലതും മേടിക്കാനുണ്ടോ ആവോ? ഗണപതി പൂജയ്ക്കുള്ള പൂക്കളോ മറ്റോ വേണമെങ്കില്‍ പോകുന്ന വഴിക്ക്‌ വാങ്ങാം. എന്റെ വീട്ടിലെ ചടങ്ങുകള്ക്കാ യി പെരുമഴയത്ത് രാത്രി ഒമ്പതരയ്ക്ക് ഹോസ റോഡ്‌ മാര്ക്കവറ്റില്‍ നിന്നും ഞങ്ങളൊരുമിച്ചാണ് പൂക്കള്‍ മേടിച്ചതാണ്. (അതും പെരുമഴയത്ത്) അങ്ങനെ വല്ല സഹായവും വേണമെങ്കിലോ?

    ഒരേ ഓഫീസില്‍ പണിയെടുക്കുന്ന (ചുമ്മാതിരിക്കുന്ന) ഞങ്ങള്‍ അഞ്ചാറു പേര്‍ ഒരുമിച്ചാണ് വീട് വാങ്ങാനിറങ്ങിയതും അവസാനം ഓരോരുത്തിടത്ത് തല വെച്ച് കൊടുത്തതും.അതിനാല്‍ ഗൃഹപ്രവേശനച്ചടങ്ങുകളും ഏതാണ്ട് ഒരേ സമയത്തായി വന്നു ചേര്ന്നു ). ഈ പറഞ്ഞ സുഹൃത്താകട്ടെ എന്റെ വീട്ടിലെ ചടങ്ങുകള്ക്ക് ആദ്യാവസാനം തന്റെ പനി വക വെയ്ക്കാതെ കൂടെയുണ്ടായിരുന്നു താനും (അതിനു പകരമായി ഒരു കറുത്ത പട്ടിയെ ശാപ്പിട്ടെങ്കിലും).

    വിളിച്ചപ്പോള്‍ അവന്‍ ഓഫീസില്‍. അവനു പൂവൊന്നും വേണ്ട. പകരം വേണ്ടത്‌ ഒരു ഫോട്ടോ. എന്റെയല്ല, ഏതെങ്കിലും ദൈവത്തിന്റെ. ബാച്ചിയായതിനാല്‍ ഇത്തരം സാധങ്ങള്‍ സ്റ്റോക്കില്ല. ഏതു ദൈവത്തിന്റെ വേണമെന്നവനും വലിയ ഐഡിയ ഒന്നുമില്ല (എനിക്കും). വലിയ കുഴപ്പമൊന്നുമില്ലാത്ത ആരെങ്കിലും മതിയെന്നായി അവന്‍. എന്ന് വെച്ചാല്‍ ശിവന്‍ തുടങ്ങിയ ഉഗ്രമൂര്ത്തി കളും കൃഷ്ണനെപ്പോലുള്ള അല്പം വശപ്പിശകുള്ളവരും (അല്ലെങ്കിലും ഞങ്ങള്‍ ആണുങ്ങള്ക്ക് പുള്ളിക്കാരനെ അത്ര പഥ്യമല്ല. അസൂയയായിരിക്കും) വേണ്ട. ലക്ഷ്മിയോ ഗണപതിയോ മതിയെന്നു പെട്ടെന്ന് തീരുമാനമായി. അടുത്ത കാര്യത്തിനാണ് തീരുമാനമാകാത്തത്. ഈ രാത്രി എവിടെ നിന്ന് വാങ്ങും?

    മാറത്തഹള്ളിയില്‍ ഒരു കൈ നോക്കാന്‍ ഞാന്‍ തീരുമാനിച്ചു. അവിടെ ഒരു അമ്പലത്തിനോടടുത്ത് ഒരു ചെറിയ മാര്ക്ക റ്റ്‌ നേരത്തെ കണ്ടിട്ടുണ്ടായിരുന്നു. അവിടെത്തുമ്പോള്‍ ഒരു ഒമ്പതരയാകും. കിട്ടിയില്ലെങ്കില്‍ തത്കാലം എന്റെ വീട്ടിലിരിക്കുന്ന ദൈവങ്ങളെ കടം കൊടുക്കാം.

  • vivekrvvivekrv January 2012 +1 -1 (+1 / -0 )

    ഒരു ഒമ്പതേകാലായപ്പോള്‍ സ്ഥലത്തെത്തി. ഭാഗ്യം ഒരു കട തുറന്നിട്ടുണ്ട്. ഇത്ര വൈകിയിട്ടും രണ്ടുമൂന്നാളുകള്‍ സാധനം വാങ്ങാന്‍ കടയിലുണ്ടുതാനും. ഒരു പയ്യന്‍ (ഒരു ഇരുപതുവയസ്സുള്ളയാളെ അങ്ങനെ വിളിക്കാമെങ്കില്‍) ഫോട്ടോകള്‍ കാണിച്ചു. ഒരു ലക്ഷ്മീദേവിയുടെ ഫോട്ടോ സെലക്ട്‌ ചെയ്തു. അപ്പോഴാണ് മറ്റൊരു നല്ല ഫോട്ടോ കിടക്കുന്നത് കണ്ടത്‌. ഗണപതിയും മഹാലക്ഷ്മിയും ഒരേ ഫോട്ടോയില്‍. ദേവി മുകളില്‍, ഗണപതി താഴെ. ഒരു വെടിക്ക് രണ്ടു പക്ഷി!!!! ഫോട്ടോ എന്നാല്‍ വെറും ഫോട്ടോയാണു കേട്ടോ. ഫ്രെയിമൊന്നും ചെയ്തിട്ടില്ല. ഒരു കാര്ഡ്ക‌ ബോര്ഡിതല്‍ ഒട്ടിച്ച ഒരു സാധാരണ ഫോട്ടോ. ഒരു ഇരുപത് മുപ്പത്‌ രൂപയ്ക്ക് നാട്ടില്‍ കിട്ടും. പക്ഷെ വില ചോദിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. "നൂറു രൂപ". !!! വിലപേശലിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ച ഉത്തരേന്ത്യന്‍ ഗുരുക്കനമാരെ മനസ്സില്‍ ധ്യാനിച്ച് ഞാന്‍ എന്റെ വായില്‍ വന്ന വില പറഞ്ഞു.
    "അമ്പത്‌ .." പറഞ്ഞു കഴിഞ്ഞപ്പോള്‍ തോന്നി മുപ്പത്‌ പറഞ്ഞാല്‍ മതിയായിരുന്നെന്ന്‍. പോട്ടെ. വേറെ കടയൊന്നും ഇപ്പോള്‍ തുറന്നിരിപ്പുണ്ടാകാന്‍ ഒരു സാധ്യതയുമില്ല. ഞാനാകട്ടെ ആകെ ക്ഷീണിതനും.
    അവന്‍ : "തൊണ്ണൂറ്"
    ഞാന്‍ പത്ത് കൂട്ടിയിട്ടു. "അറുപത്"
    "എണ്പ‍ത്" വീണ്ടും അവന്‍ പത്ത്‌ കുറച്ചു.
    അവസാനം എഴുപത് രൂപയില്‍ കച്ചവടം ഉറപ്പിച്ചു. ആവശ്യം എന്റെയായി പോയില്ലേ? ഈ രാത്രിയില്‍ ഇനി എവിടെ പോകാന്‍?

    പേഴ്സില്‍ നിന്നും ഒരു നൂറു രൂപ നോട്ടെടുത്ത്‌ കൊടുത്തപ്പോള്‍ അവന്റെ കയ്യില്‍ ചില്ലറയില്ല. പെട്ടിയും പൂട്ടി മുതലാളി പുറത്ത് പോയിരിക്കുകയാണത്രെ. ചില്ലറ തപ്പി അവന്‍ തന്നെ അടുത്തുള്ള കടകളിലേക്ക് പോയി. ഫോട്ടോ ഭദ്രമായി എന്റെ സന്തതസഹചാരിയായ ബാഗിലാക്കി ഞാന്‍ കൌണ്ടറില്‍ കാത്തു നിന്നു. അപ്പോഴേക്കും കടയുടെ മുതലാളി തിരിച്ചെത്തി.
    എഴുപത് രൂപയ്ക്ക് ഫോട്ടോ മേടിച്ച കാര്യം ആരോടും പറയില്ലെന്ന്‍ ഞാന്‍ തീരുമാനിച്ചു. മനുഷ്യന് അഭിമാനമല്ലേ വലുത്?
    പക്ഷെ അഞ്ച് മിനിറ്റു കഴിഞ്ഞിട്ടും പോയവന്റെ പൊടി പോലുമില്ല. മുങ്ങിയോ? ഇനി അവന്‍ ശരിക്കും ഈ കടയിലുള്ളവനല്ലേ? എന്റെ ചിന്തകള്‍ കാടു കയറിത്തുടങ്ങിയപ്പോഴേക്കും ഭാഗ്യത്തിന് അവന്‍ തിരിച്ചെത്തി ആ സന്തോഷവാര്ത്ത എന്നെ അറിയിച്ചു. എങ്ങും ചില്ലറയില്ലത്രെ. നൂറു രൂപാ നോട്ട് മുതലാളിക്ക് കൈ മാറി ഫോട്ടോ വിറ്റ കാര്യവും എനിക്ക് 30 രൂപ തിരിച്ചു കൊടുക്കുന്ന കാര്യവും അദ്ദേഹത്തെ ഏല്പ്പിംച്ച് ഞാന്‍ ഈ നാട്ടുകാരനല്ല എന്ന ഭാവത്തില്‍ അവന്‍ പതിയെ സ്ഥലം കാലിയാക്കി.

    70 രൂപയ്ക്ക് ഫോട്ടോ മേടിച്ച അത്ഭുതജീവിയെ ഒന്നു നോക്കിയിട്ട് അയാള്‍ മേശ തുറന്ന് മൂന്ന്‍ പത്ത് രൂപാ നോട്ടെടുത്ത് എന്റെ കയ്യില്‍ തന്നു. അതു വാങ്ങി ഞാന്‍ പേഴ്സിലിട്ടപ്പോഴേക്കും മേശപ്പുറത്ത് കിടന്ന മഹാലക്ഷ്മിയുടെ ഫോട്ടോ അദ്ദേഹം ഒരു കൂടിലാക്കിക്കഴിഞ്ഞു. അതും എന്നെ ഏല്പിച്ചു. കയ്യില്‍ വരുന്ന മഹാലക്ഷ്മിയെ തട്ടിക്കളയരുതെന്ന മുതിര്ന്നപവരുടെ ഉപദേശം ശിരസാ വഹിച്ച് ഞാന്‍ പതുക്കെ സ്ഥലം വിട്ടു.
    രാത്രിക്കു തന്നെ ഫോട്ടോ ഏല്പ്പി ക്കാന്‍ ഓഫീസിലേക്കു പോകും വഴി എനിക്കൊരേയൊരു കണ്ഫ്യൂസഷനെ ഉണ്ടായിരുന്നുള്ളൂ..... ബാഗില്‍ ഇരിക്കുന്ന ഗണപതിയും ലക്ഷ്മിയും ചേര്ന്നുിള്ള ഫോട്ടോ അവനു കൊടുക്കണോ അതോ ഇപ്പോള്‍ കിട്ടിയ മഹാലക്ഷ്മിയുടെ ചിത്രം കൊടുത്താല്‍ മതിയോ?

  • vivekrvvivekrv January 2012 +1 -1

    വല്ല അക്ഷരതെറ്റുകളും വ്യാകരണത്തെറ്റുകളും ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കണം. അവരെ പ്രൂഫ് റീഡര്‍മാരായി അംഗീകരിക്കുന്നതായിരിക്കും. ;;)

  • suresh_1970suresh_1970 January 2012 +1 -1 (+1 / -0 )

    ഇനി രക്ഷയില്ല. അഡ്മീ..................................നേ കാപ്പാത്തണേ. :-))

  • suresh_1970suresh_1970 January 2012 +1 -1

    വല്ല അക്ഷരതെറ്റുകളും വ്യാകരണത്തെറ്റുകളും ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കണം. -> അവരൊന്നും ഈ വഴിക്ക് വരാറില്ല വിവേകേ !

    96 മുതല്‍ 01 വരെ ഞാന്‍ മുരുകേഷ് പാളയത്തായിരുന്നു താമസം .
    :-j

  • mujinedmujined January 2012 +1 -1

    വിവേക്,
    കൂട്ടുകാരന് ഏത് ഫടം അല്ല, പടം കൊടുത്തൂ?

  • vivekrvvivekrv January 2012 +1 -1

    @ Suresh - Murugesh Palya has changed a lot ....

    @ Mujined - no question, no story (കഥയില്‍ ചോദ്യമില്ല)

  • AdminAdmin January 2012 +1 -1

    ആവിഷ്കാര സ്വാതന്ത്രം! അതില്‍ തുടരുത്. ജിജ്ഞാസ ഉണ്ടെങ്കില്‍ അല്ലേ ഒരു രസം.

  • menonjalajamenonjalaja January 2012 +1 -1

    പ്രൂഫ്‌റീഡറാകാന്‍ താല്പര്യമില്ലാത്തതുകൊണ്ട് ഒന്നും പറയുന്നില്ല. ( ഇപ്പോള്‍ തെറ്റുണ്ടോ എന്ന് ഒരു സംശയം ജനിപ്പിക്കാന്‍ കഴിഞ്ഞിരിക്കുമെന്ന് വിശ്വസിക്കുന്നു)

  • vivekrvvivekrv January 2012 +1 -1

    അക്ഷരത്തെറ്റുകള്‍ വേഡില്‍ നിന്നും copy-paste ചെയ്തപ്പോള്‍ ഉണ്ടാകുന്നതാണ്. font വ്യത്യാസമായിരിക്കും. original file ലില്‍ തെറ്റൊന്നുമില്ല.

    വ്യാകരണം, ഭാഷാദോഷങ്ങള്‍ തുടങ്ങിയവയൊക്കെ കാണിച്ചു തന്നാല്‍ ജലജേച്ചിക്ക് എഡിറ്റര്‍ ആയി സ്ഥാനക്കയറ്റം തന്നേക്കാം >:D<

  • srjenishsrjenish January 2012 +1 -1

    Vivek,

    സംഭവം ഇഷ്ടമായി..

    ദൈവത്തിനെ വാങ്ങുമ്പോഴും കള്ളത്തരമോ? ... :-))

  • vivekrvvivekrv January 2012 +1 -1

    അങ്ങനെ ചിന്തിക്കുന്നത് തെറ്റാണ്. ദൈവത്തെ (ചിത്രത്തെ) വില്ക്കുന്നവരെ ദൈവം പറ്റിച്ചതായാണ് എന്റെ വീക്ഷണം :p

  • menonjalajamenonjalaja January 2012 +1 -1

    അപ്പോള്‍ വിവേക് ദൈവം.

    ആ ദൈവികം പേജില്‍ കറങ്ങുന്നവരുടെ സംശയം തീര്‍ന്നിരിക്കുമല്ലോ. :)

  • mujinedmujined January 2012 +1 -1

    ജലജേച്ചി,
    ഇതാണ് എല്ലാവരും അന്വേഷിച്ചു നടന്ന ആ ദൈവം 'വിവേക് ദൈവം' :P

  • suresh_1970suresh_1970 January 2012 +1 -1

    വിവേക് ദൈവം അല്ല ദൈവത്തിന്റെ വിവേകം

  • mujinedmujined January 2012 +1 -1

    ഈ ദൈവത്തിന്‍റെ ഒരു വികൃതികളെ!!!!!

  • kadhakarankadhakaran January 2012 +1 -1

    ഇതാണോ പ്രസിദ്ധമായ "ദൈവത്തിന്റെ വികൃതികള്‍?


    ഒരാള്‍ വാക്ക് പാലിച്ചു. വേറെ ആരെങ്കിലും എഴുതുന്നുണ്ടോ എന്തോ? അതോ ഞാന്‍ ഒരെണ്ണം എഴുതിയാലോ?

  • suresh_1970suresh_1970 January 2012 +1 -1

    വേഗമാകട്ടെ, നിന്‍ തിരുവെഴുത്തുകാണാന്‍
    വെമ്പി നില്ക്കുന്നൂ എന്‍ മനം .

  • AdminAdmin January 2012 +1 -1

    അങ്ങിനെ രണ്ടു വരിയായി സുരേഷ് തുടങ്ങിയിട്ടുണ്ട്. പോസ്റ്റിന്റെ വലത്തേ ഭാഗത്തേക്ക് നീട്ടിയടിച്ചു കഴിഞ്ഞു. ഇനി എന്തും സംഭവിക്കാം.

  • vivekrvvivekrv January 2012 +1 -1

    സുരേഷിന്റെ യാത്രാവിവരണം എവിടം വരെയായി?

    ജലജേച്ചിയല്ലാതെ മറ്റു മഹിളമണികളെയൊന്നും ഇപ്പോള്‍ കാണാറില്ലല്ലോ

  • suresh_1970suresh_1970 January 2012 +1 -1

    സുരേഷിന്റെ യാത്രാവിവരണം എവിടം വരെയായി?

    സമയമായില്ലാ പോലും
    സമയമായില്ലാ പോലും
    ക്ഷമയെന്റെ മനസ്സിലൊഴിഞ്ഞു തോഴാ

  • aparichithanaparichithan January 2012 +1 -1

    പഴയ കടലാസുകൾക്കിടയിൽ നിന്ന് വർഷങ്ങൾക്കു മുൻപുള്ള ഒരു 'വികൃതി' കണ്ടുകിട്ടി. അതിവിടെ പരീക്ഷിച്ചാലോ എന്ന് ആദ്യം തോന്നിയിരുന്നെങ്കിലും രണ്ടാമതൊന്നു കൂടി വായിച്ചുനോക്കിയപ്പോൾ വേണ്ടെന്ന് തോന്നി.
    പക്ഷെ ആരും ഈ വഴി വരുന്നില്ലെങ്കിൽ, ഞാൻ ചിലപ്പോൾ അത് ചെയ്തുകളയും!! :)

  • srjenishsrjenish January 2012 +1 -1

    കൃഷ്ണശയനം :-

    എന്റെ കുട്ടിക്കാലം. എന്നു പറഞ്ഞാല്‍, ബോധവും വിവരവും ഒന്നും വലുതായിട്ട് ഇല്ലാതിരുന്ന കാലം. ആ കാലങ്ങളില്‍ ഞങ്ങളുടെ വേനലവധിദിനങ്ങള്‍ മിക്കതും അച്ഛന്റെ കുടുംബവീട്ടിലായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഒരു ജുറാസിക്ക് പാര്‍ക്കില്‍ എത്തിയതുമാതിരിയുള്ള ഒരു അനുഭൂതിയായിരുന്നു അവിടെ ചെന്നാല്‍. മുറ്റത്ത് തുളസിത്തറ. ചുറ്റും കാടുപോലെ പല തരത്തിലുള്ള ചെടികള്‍ പൂക്കളുമായി നില്ക്കുന്നു. സൂര്യപ്രകാശം കടക്കാത്തവണ്ണം ഇടതൂര്‍ന്ന് നില്ക്കുന്ന മരങ്ങള്‍. ഒരു കുന്നിന്റെ മുകളിലായി വരും വീട്. അവിടുന്ന് താഴോട്ട് കുത്തനെ ഇറക്കം. ഇറക്കം ഇറങ്ങിച്ചെന്നാല്‍ ഒരു കിണറും കുളവും. അത് കഴിഞ്ഞാല്‍ അടുത്ത കുന്ന് തുടങ്ങുകയായി. ഓടിക്കളിക്കാന്‍ ഇഷ്ടം പോലെ സ്ഥലം. എവിടെ നോക്കിയാലും പലതരം പഴങ്ങള്‍. അതില്‍ മുള്ളിക്കയായിരുന്നു ഞങ്ങളുടെ favourite. സംഭവം ഒന്നുമില്ല, വളരെ ചെറുത്. പക്ഷേ അല്പം സാഹസികതയിലൂടെയേ ആ പഴങ്ങള്‍ കൈക്കലാക്കാന്‍ സാധിക്കൂ. അതുകൊണ്ടുതന്നെ കൂടെയുള്ള ഗോപികമാര്‍ക്ക് ഞങ്ങളുടെ സഹായം വേണ്ടിവന്നിരുന്നു. അതായിരുന്നു അതിലെ ത്രില്ലും.

    പക്ഷേ ഇങ്ങനൊക്കെയാണെങ്കിലും ആ സ്ഥലം ഒരു danger area ആയിരുന്നു. ഇഷ്ടം പോലെ പാമ്പുകളും ചേരയും സ്വൈരവിഹാരം നടത്താറുള്ള ഇടം. കുടുംബവീട്ടില്‍ താമസിക്കുന്ന വല്ല്യച്ഛനാണെങ്കില്‍ ബഷീറിന്റെ ചേട്ടനായിട്ടു വരും. എല്ലാം ഭൂമിയുടെ അവകാശികള്‍. ഒന്നിനെയും ഉപദ്രവിക്കില്ല. മുത്തശ്ശിയാണെങ്കില്‍ പറയുകയും വേണ്ട. അതുകൊണ്ടെന്താ, ഇഷ്ടം പോലെ മുന്തിയ ഇനം പാമ്പുകളെ കാണാന്‍ പ്രയാസമില്ല.

    അന്നും പതിവുപോലെ രാവിലെയുള്ള സര്‍ക്കീട്ടും സാഹസങ്ങളും കഴിഞ്ഞു കുഴഞ്ഞാണ് വീട്ടിലെത്തിയത്. എത്തിയപാടെ ഉമ്മറത്തുകിടന്ന ചാരുകസേരയില്‍ കയറിക്കിടന്നു. തുണികൊണ്ടുള്ള ചാരുകസേര. കാലുരണ്ടും അതിന്റെ കൈകളില്‍ കയറ്റിവച്ച് കുറച്ചുനേരം കിടന്നാല്‍ സകല ക്ഷീണവും മാറും. കിടന്നപാടെ ചെറിയ തണുപ്പനുഭവപ്പെട്ടു. ആദ്യം കാര്യമാക്കിയില്ല. തണുപ്പ് കൂടിക്കൂടി വരുന്നു. ഞാന്‍ പതുക്കെ ചാരുകസേരയുടെ തുണി ചെറുതായി ഒന്ന് മാറ്റിനോക്കി. ഒരു പാമ്പ് തല പൊക്കിപ്പിടിച്ചിരിക്കുന്നു. ഒന്നേ നോക്കിയുള്ളൂ. അവിടുന്ന് അനങ്ങാതെ സ്വിച്ച് ഓണ്‍ ചെയ്തു, കരച്ചിലിന്റെ. പിന്നെ ആ നിലവിളി അവസാനിച്ചത് ആശുപത്രിയില്‍ ചെന്നപ്പോഴായിരുന്നു. കരച്ചിലുകേട്ട് ഓടിവന്ന അമ്മൂമ്മ കണ്ടത് ഒരു മൂര്‍ഖന്‍ പത്തിവിടര്‍ത്തി നില്ക്കുന്നതും ഞാന്‍ അതിനുമുകളില്‍ ചാരുകസേരയില്‍ കിടന്നുനിലവിളിക്കുന്നതുമാണ്. അപ്പോഴേ പൊക്കിയെടുത്ത് വണ്ടി വിളിച്ച് ആശുപത്രിയിലേക്കോടി. അവിടെ ചെന്ന് ഡോക്ടര്‍ പരിശോധിച്ച് കടിയൊന്നും കിട്ടിയില്ലെന്നറിഞ്ഞപ്പോഴാണ് എല്ലാവര്‍ക്കും സമാധാനമായത്.

    തിരിച്ചു വീട്ടിലെത്തിയപ്പോഴേക്കും മൂര്‍ഖന്‍ സ്ഥലം വിട്ടിരുന്നു. അതും വിരണ്ടു കാണാം. അമ്മാതിരി കരച്ചിലല്ലാരുന്നോ!! പിറ്റേന്ന് ഞാന്‍ ഉറങ്ങിക്കിടന്നപ്പോള്‍ എന്റെ കട്ടിലിനടുത്ത് ആ മൂര്‍ഖന്‍ വീണ്ടും വന്നെന്നും ഒന്നും ചെയ്യാതെ ഇഴഞ്ഞ് പോയെന്നുമൊക്കെ മുത്തശ്ശി പറഞ്ഞ് കേട്ടിട്ടുണ്ട്. സുഖവിവരം തിരക്കാന്‍ വന്നതായിരിക്കണം. എന്തായാലും ആ സംഭവത്തോടെ ഞാന്‍ ഒരു കൊച്ച് താരമായി. സ്വയം പുകഴ്ത്തലായി കരുതിക്കോളൂ. പക്ഷേ സംഭവം സത്യമാണ്. മൂര്‍ഖന്റെ തലയില്‍ ധൈര്യമായി കിടന്ന ഏകവ്യക്തി. എന്തൊരു ഗമയായിരുന്നു. എല്ലാവരോടും വച്ച് കാച്ചി. ഇപ്പോള്‍ നിങ്ങളോടും. ഇനി പറ, മൂര്‍ഖന്റെ തലയില്‍ കിടന്ന വേറെ ആരുണ്ടിവിടെ?

  • suresh_1970suresh_1970 January 2012 +1 -1

    തിരുവനന്തപുരത്തെ ഏതോ അനന്തപത്മനാഭന്‍ വക്കീലിനെ അന്വേഷിക്കുന്നുണ്ടെന്നു കേട്ടു. പേറ്റന്റ് ആരോ മോഷ്ടിച്ചൂന്നും പറഞ്ഞ് കേസുകൊടുക്കാന്‍ !!! :-)) =D>

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion