കണ്ണാടി
അമ്മയെക്കാണാന്‍ കണ്ണാടി നോക്കിയാല്‍ മതി
എന്ന് എന്റെ കവി സുഹൃത്ത് പറഞ്ഞു .
അമ്മയെക്കാണാന്‍ കണ്ണാടിയില്‍ നോക്കി
താഴത്തും തലയിലും വയ്ക്കാതെ
ഓമനിച്ചു വളര്‍ത്തുന്ന മകളുടെ അമ്മ എവിടെ?
കണ്ടത്........
മക്കളുടെ കണ്ണിലെ ചിരിക്കപ്പുറം
വിജയത്തിന്റെ നക്ഷത്രത്തിളക്കം തേടുന്ന അമ്മയെ ...
മക്കളുടെ ആട്ടും തുപ്പും മടുത്തു തെരുവോരത്ത്
തണുത്തു മരവിച്ച അമ്മയെ ............
അച്ഛന്റെ കഴുകന്‍ കണ്ണുകളില്‍ നിന്ന്
മകളെ ഒളിപ്പിക്കാന്‍ ഗര്‍ഭപാത്രത്തിലേക്ക്
വഴി തേടുന്ന ,കണ്ണില്‍ നിന്ന്
രക്തം വാര്‍ക്കുന്ന അമ്മയെ .....
മക്കളുടെ വിശന്നൊട്ടുന്ന വയര്‍ നിറക്കാന്‍
കാമാഭ്രാന്തിനു മുന്നില്‍ തുണിയഴിച്ച്
പെറ്റുകൂട്ടുന്ന അമ്മയെ ......
കാലനും കഴുകനും കൊടുക്കാതെ
മക്കളെ പൊതിഞ്ഞു പിടിക്കാന്‍ തണല്‍
തേടുന്ന അമ്മയെ ......
കണ്ണാടി പൊട്ടിച്ച് എറിഞ്ഞു ഞാന്‍
കണ്ണ് പൊട്ടിക്കാന്‍ ആവില്ലല്ലോ !
=D> =D> =D>
ഇതൊക്കെ കയ്യിലുണ്ടായിട്ടാണോ ഇതുവരെ മിണ്ടാതിരുന്നത്?
=D> =D> =D> =D> =D> =D>
ഇനിയുമുണ്ടെങ്കിൽ പോരട്ടെ.
കഥകളിത്തിരക്കിനിടയിൽ കമന്റെഴുതാൻ കഴിഞ്ഞില്ല. പിന്നെ മറന്നും പോയി . :)
ജീര്‍ണത
സ്വപ്‌നങ്ങള്‍ എല്ലാം
തട്ടില്‍ കയറ്റി വച്ചിട്ട്
കോണി മാറ്റി വച്ചിരുന്നു.
വീണ്ടും എടുത്ത് ചിന്തേരിടാന്‍
നോക്കുമ്പോള്‍ ദാ കോണി
ചിതലരിച്ചിരിക്കുന്നു.
മനസ്സിന്റെ നാലതിരിലും
ചിതല്‍പ്പുറ്റുകളുണ്ട്.
ചിതലുകള്‍ തിന്നുകൊഴുത്തു
ചത്തുവീഴുമ്പോഴെങ്കിലും
നാലതിരിലും പുലലാന്തികള്‍
പൂവിടുമായിരിക്കുമല്ലേ ?
പക്ഷെ വസന്തം വന്നപ്പോള്‍
ഞാന്‍ വടിയെടുത്തു ,
ഉറഞ്ഞുതുള്ളി .
മണമില്ലാത്ത പൂക്കള്‍
വിടര്‍ന്നിട്ടു എന്താണ് കാര്യം?
കടലാസുപൂക്കള്‍ !!!!!!!!!
മനസ്സിന്റെ നാലതിരില്‍ മാത്രമല്ല
കാതലിലും ചിതലുകള്‍ക്ക്
തിമിര്‍ക്കാന്‍ പുറ്റുകള്‍ ഉണ്ട് .
അതോ പാമ്പുകള്‍ക്ക് ഒളിക്കാനോ?
-- ജയന്തി അരുണ്‍
(എം എ രണ്ടാം വര്ഷം ' പാശ്ചാത്യ നിരൂപണത്തി'ന്റെ നോട്ട് ബുക്കില്‍ ഉറങ്ങിക്കിടന്നതാണ് ഇത്.)
ഇവിടം പതിവായി സന്ദർശിക്കുന്നവർ ഞങ്ങൾ കോക്കസ് അംഗങ്ങൾ മാത്രം. വേറെ ഒന്നുരണ്ടുപേർ ഇടയ്ക്ക് തല കാണിച്ചെങ്കിലായി.
>>എന്താണ് ഈ ‘പുലലാന്തികള്‍‘??>>
ഞങ്ങൾ പുല്ലാനികൾ എന്നു വിളിക്കുന്ന കുറ്റിച്ചെടിയാണെന്നു തോന്നുന്നു.
രചന ഇഷ്ടമായി.
നിളയുടെ അമ്മയ്ക്ക് അഭിനന്ദനങ്ങൾ!! :)
=D>
പുല്ലാന്തി എന്ന് പറയുന്നതു പുല്ലാനിയെ ആണോ എന്ന് അറിയില്ല .
ഇളം മഞ്ഞ നിറമുള്ള പൂക്കള്‍ കുലകളായി വിരിയും .
കൊയ്ത്തു കഴിഞ്ഞ പാടത്തിന്റെ വരമ്പില്‍ പുല്ലാന്തി
തണലിലിരുന്നു ഞാന്‍ എത്ര പുസ്തകങ്ങളാണ് വായിച്ചത് .
ഒരിക്കലും സന്ധ്യയാവല്ലേ എന്ന് പ്രാര്‍ഥിച്ചു കൊണ്ട് ,
ഒരിക്കലും വായിച്ചു തീരല്ലേ എന്ന് ആഗ്രഹിച്ചു കൊണ്ട് ................
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )