ജയഗീതാ വിഷയത്തില്‍ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല,
നിങ്ങളുടെ അറിവിലേക്കായി ചില വിവരങള്‍ :-
ഒന്നു റെയില്‍വേയിലെ സ്ലീപ്പര്‍ ക്ലാസ്സു മുതല്‍ മുകളിലോട്ടുള്ള ഏത് സീസണ്‍ ടിക്കറ്റ് കാര്ക്കും ഉള്ള ഒരു തെറ്റായ ധാരണ യാണ് അതാത് ക്ലാസ്സിലെ യാത്ര അവരുടെ അവകാശമാണെന്ന് ! അല്ല എന്നു പറയേണ്ടിവന്നതില്‍ ഖേദിക്കുന്നു . ഉദാഹരണത്തിന് എക്സ്പ്രെസ് വണ്ടിയിലെ രണ്ടാം ക്ലാസ്സ് സീസണ്‍ ഉള്ള ആള്‍ക്ക് ഏത് എക്സ്പ്രെസ് (സൂപ്പര്‍ഫാസ്റ്റ് അല്ലാത്ത ) വണ്ടിയിലെ രണ്ടാം ക്ലാസ്സ് യാത്ര അനുവദിച്ചിട്ടുണ്ട്, ഇത് വച്ച് സൂപ്പര്‍ ഫാസ്റ്റില്‍ കയറണമെങ്കില്‍ 10 രൂപ ടിക്കറ്റ് കൂടി എടുക്കണം അല്ലെങ്കില്‍ സൂപ്പര്‍ ഫാസ്റ്റ് സെക്കന്‍ഡ് ക്ലാസ് ടിക്കറ്റെടുക്കണം . ഈ ടിക്കറ്റുകൊണ്ട് സ്ലീപ്പര്‍ യാത്ര അനുവദിച്ചിട്ടില്ല, അങ്ങിനെ യാത്ര ചെയ്യുന്നവര്‍ ഉണ്ടെങ്കിലും . ഇനി എക്സ്പ്രെസ് വണ്ടിയിലെ സ്ലീപ്പര്‍ സീസണ്‍ ടിക്കറ്റുള്ളവര്‍ക്ക് എല്ലാ എക്സ്പ്രെസ് സ്ലീപ്പരിലും പ്രവേശനം അനുവദിച്ചിട്ടില്ല , ഓരോ വണ്ടിയിലും ഡീ റിസര്‍വ്വ് കോച്ചുകള്‍ റയില്‍വേ പ്രസിധ്ദ്ധപ്പെടുത്തിയിട്ടുണ്ട് ആത്തരം കൊച്ചിലെ യാത്ര ചെയ്യാവൂ എന്നാണ് നിയമം . അല്ലെങ്കില്‍ സ്ലീപ്പര്‍ കൊച്ചിലെ ടി ടി ഇ യില്‍ നിന്നും റിസര്‍വേഷന്‍ ചാര്‍ജടക്കണം . സാധാരണ ഗതിയില്‍ ടി ടി ഇ മാര്‍ സ്ലീപ്പറില്‍ ഒഴിവുണ്ടെങ്കില്‍ ഇരുന്നു യാത്ര ചെയ്യുന്നത് വിലക്കാറില്ല . ഫസ്റ്റ് ക്ലാസ്സ് / ഫസ്റ്റ് ക്ലാസ്സ് സൂപ്പര്‍ ഫസ്റ്റ് (ഇപ്പോള്‍ നിലവിലില്ല ) സീസണ്‍ ടിക്കറ്റ് ഉള്ളവര്‍ക്ക് റിസര്‍വേഷന്‍ ഇല്ലാത്ത ഫസ്റ്റ് ക്ലാസ് കാംപര്‍ട്മെന്‍റ് ഉള്ള ട്രെയിനിലേ യാത്ര ചെയ്യാന്‍ അനുവാദമുള്ളൂ .
ഇനി അവരുടെ കേസു മായി വന്ന പത്ര വാര്ത്തകള്‍ ഒന്നുകൂടി വായിക്കുക .
ജയഗീതാ പ്രശ്നത്തില്‍ സംഭവിച്ചതെന്താണെന്ന് എനിക്കുമറിയില്ല, താഴെ പറയുന്നതിനുമായി അതിന് ബന്ധവുമില്ല. ......
റിസര്‍വ്ഡ് കമ്പാര്‍ട്ട്മെന്റില്‍ സീസണ്‍ ടിക്കറ്റുകാര്‍ക്കും മറ്റ് സാധാരണ ടിക്കറ്റുകാര്‍ക്കും യാത്ര ചെയ്യാമെന്നത് ഏതാണ്ട് എല്ലാവരുടേയും ഒരു തെറ്റിധാരണയാണ്. ആതൊരവകാശമായാണ് മിക്കവരും കാണുന്നത്. എന്നാല്‍ ദീര്‍ഘദൂരയാത്രക്കാര്‍ക്ക് അവരുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. അത്തരം ധാരാളം അനുഭവങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. സ്ഥിരമായി കന്യാകുമാരി - ബാംഗ്ലൂര്‍ എക്സ്പ്രസ്സില്‍ ഈ പ്രശ്നം ഞാന്‍ അനുഭവിച്ചിട്ടുണ്ട്. രാത്രി 10:30 - 11 മണിക്ക് കയറിക്കിടക്കുന്നവരെ രാവിലെ പാലക്കാടു നിന്നും കയറുന്നവര്‍ തട്ടി വിളിക്കും. കാരണം കയറുന്നവര്‍ക്കിരിക്കണമെങ്കില്‍ കിടക്കുന്നവര്‍ എഴുനേല്‍ക്കണം. ആരെങ്കിലും പ്രഭാതകൃത്യങ്ങള്‍ക്കെഴുന്നേറ്റു പോയാല്‍ ആ സീറ്റ് പോയതു തന്നെ. സീറ്റ് കയ്യടക്കുന്നവര്‍ എഴുനേല്‍ക്കുന്ന പ്രശ്നമുദിക്കുന്നില്ല. ചോദ്യം ചെയ്താല്‍ സംഘടിതമായ ആക്രമണമാണ്. അതില്‍ സ്ത്രീയാത്രക്കാരാണ് മുന്‍പന്തിയില്‍. ഇരിക്കുന്നവരെ കൂടാതെ നില്‍ക്കുന്നവരുമുണ്ട്.കാലു പോലും നീട്ടിവെയ്ക്കാന്‍ പറ്റാറില്ല. ഇവരെപ്പേടിച്ച് റ്റിറ്റിമാര്‍ ആ വഴിക്ക് വരാറുപോലുമില്ല.
തിരിച്ചുള്ള യാത്രയിലും ഇതു തന്നെ പ്രശ്നം. റിസര്‍വ്ചെയ്ത സീറ്റുകളില്‍ ഇരിക്കണമെങ്കില്‍ കയ്യേറിയവരുടെ കാരുണ്യം വേണം.
എന്റെ അനുഭവം വെച്ചു പറഞ്ഞാല്‍, സ്ത്രീ യാത്രക്കാര്‍ക്ക് അല്പം ധാര്‍ഷ്ട്യം കൂടുതലാണ്. വനിതാരത്നങ്ങള്‍ എന്നെ അക്രമിച്ചിട്ട് ഒരു കാര്യവുമില്ല. എന്റെ അനുഭവം ഞാന്‍ പറഞ്ഞു. >:/
ട്രെയിന്‍ യാത്രാനുഭവങ്ങള്‍ കാര്യമായില്ലാത്തതുകൊണ്ട് ഒന്നും എഴുതാനില്ല.
എന്തായാലും സ്ത്രീകള്‍ ജോലിക്ക് പോകണമെന്ന് ഒരു തീരുമാനമായി.
ഇനി അവരെ വീട്ടുജോലിയില്‍ പുരുഷന്‍ സഹായിക്കുന്നതിനെക്കുറിച്ച് (ഇതും പറഞ്ഞല്ലെ ചര്‍ച്ച തുടങ്ങിയത്?). വാസ്തവത്തില്‍ അതൊരു ‘സഹായിക്കല്‍’ ആണോ? അല്ലേയല്ല.
ഒരു വീട് അതില്‍ താമസിക്കുന്ന എല്ലാവരുടെയും കൂടിയാണ്. അപ്പോള്‍ അവിടത്തെ പണികള്‍ പാചകം, ശുചീകരണം, കുട്ടികളെ വളര്‍ത്തല്‍ തുടങ്ങിയവ എല്ലാവരും കൂടി ചെയ്യേണ്ടതാണ്. അത് എല്ലാവരുടെയും കാടമയായി കരുതണം. വീട്ടുജോലി സ്ത്രീയുടെ, പുരുഷന്‍ അതില്‍ സ്ത്രീയെ സഹായിക്കുന്നു എന്ന ചിന്താഗതി എന്തിന്?. അത് മാറണം. സ്ത്രീ വീട്ടമ്മയായാലും ഉദ്യോഗസ്ഥയായാലും വീട് രണ്ടുപേരുടെയും കൂടി തന്നെ. അപ്പോള്‍ വീട്ടില്‍ രണ്ടു പേരും ഉള്ള സമയത്ത് പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. സ്വന്തം കടമയാണെന്ന് കരുതി കാര്യങ്ങള്‍ ചെയ്യണം. അടുത്ത മേശമേലിരിക്കുന്ന പത്രം എടുക്കാന്‍ വേണ്ടി അടുക്കളയില്‍ പണിയെടുക്കുന്ന ഭാര്യയെ വിളിക്കുന്ന ഭര്‍ത്താക്കന്മാരുണ്ട്. അത്തരം കാര്യങ്ങള്‍ ഒഴിവാക്കിയാല്‍ തന്നെ വളരെ നന്നായി.
കുടുംബസമാധാനത്തിനു വേണ്ടിയാണ് സ്ത്രീകള്‍ ചൂലെടുക്കാത്തത്.
ചൂലെടുത്താല്‍ അവള്‍ മറ്റുള്ളവരുടെ മുന്നില്‍ കുറ്റക്കാരിയാകും. ആ പത്രമൊന്നെടുത്തുകൊടുത്താലെന്തായിരുന്നു കുഴപ്പം എന്നല്ലേ എല്ലാവരും ചോദിക്കുക?
>>>അത്തരം കാര്യങ്ങളാണ് ആദ്യം സമൂഹത്തില്‍ നിന്നും മാറ്റേണ്ടത്.<<<<br />ഇത്തരം കാര്യങ്ങള്‍ മാറ്റുന്നത് ഒരു തുടക്കമിടലാണ്.
ഇതൊക്കെ ‘അമ്മമാര്‍’ കാണിക്കുന്നത് മാത്രമല്ല കുട്ടികള്‍ കാണുന്നത്, ‘അച്ഛന്മാര്‍ കാണിക്കുന്നതും കൂടിയാണ്. അതും അവര്‍ക്ക് മാതൃക തന്നെ.
അമ്മമാര്‍ക്ക് ഇതൊക്കെ കാണിക്കേണ്ടിവരുന്നത് ആരുകാരണമാണ്?
ഇവിടെ തുടക്കമിട്ടത് അച്ഛനല്ലേ?
പുരുഷന്മാര്‍ കുറച്ചുകൂടി മനസ്സിലാക്കിപ്പെരുമാറിയാല്‍ ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കാന്‍ കഴിയില്ലേ?
പുരുഷനും സ്ത്രീയും ഒരുമിച്ച് ശ്രമിച്ചാലേ ഇതിനൊക്കെ പരിഹാരമാകൂ. ഇന്നത്തെ ലോകം പുരുഷകേന്ദ്രീകൃതമായതുകൊണ്ട് പുരുഷന്‍ തന്നെ മുന്നിട്ടിറങ്ങണം.
സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്കൊരറുതി ആയോ ?
ആരും നിറുത്തിപ്പോയിക്കളയരുത് ..... ഞാന്‍ ഒന്നു വന്നോട്ടെ.
കഴുകി വയ്ക്കുന്നത് അക്ഷയപാത്രമാണെങ്കിലോ, ഓരും വരട്ടെ, സ്ത്രീകളുടെ കാര്യത്തിലൊരു തീരുമാനമാകുമൊ എന്നറിയാലോ ?
ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സ്ത്രീയുത്സവമെന്ന് ഗിന്നസ് ബുക്ക് പറയുന്ന ആറ്റുകാല്‍ പൊങ്കാല.
പീഢിപ്പിക്കപ്പെടുന്ന പെണ്ണുങ്ങളെല്ലാങ്കൂടി പൊങ്കാലയിട്ട് കൂട്ടമായി ഒന്നു പ്രാകിയാല്‍ ഭര്‍ത്താക്കന്മാരെന്നു പറയുന്ന കശ്മലന്‍മാരുടെ ആപ്പീസ് പൂട്ടിയേനെ. എന്തു ചെയ്യാം പെണ്ണുങ്ങള്‍ ലോല (?) ഹൃദയരല്ലേ !
ജിഹ്വാപ്രക്ഷാളനം ചില്ലറ കാര്യമാണോ ?
വിഎസ്സിന്റെ വിവാദപ്രസ്താവനയോട് സ്ത്രീജനങ്ങളാരും പ്രതികരിച്ചുകണ്ടില്ലല്ലോ?
പൊങ്കാല ക്കേസ് ആണ്‍ പോലീസുകാര്‍ മനപ്പൂര്‍വ്വം എടുത്തതാണെന്ന് മാത്രം പറയരുത് !
എല്ലാം വായിച്ചു തീരാന്‍ തന്നെ കുറച്ചു സമയമെടുക്കുമല്ലോ? അതിനു ശേഷം അഭിപ്രായം
കോടതിക്കൊക്കെ എന്തുമാകാമല്ലോ?
മാര്‍ച്ച് 19 കഴിഞ്ഞല്ലോ
വരുമെന്ന് പറഞ്ഞവള്‍ വന്നില്ല
അന്ന് വരുമെന്ന് പറഞ്ഞവള്‍ വന്നില്ല >:D<
മഷിത്തണ്ടിലെ വീരശൂര പരാക്രമികളെ, നിങ്ങൾക്ക് സ്തുതി. ഈ പെണ്ണുങ്ങളുടെ പ്രോബ്ലംസൊക്കെ ശരിയാക്കിയില്ലേ.
ഇനി അടുത്തത് പുരുഷപർവ്വം തുടങ്ങിയാലോ.
ജെനീഷിനെ കാണാനില്ലല്ലോ. അദ്ദേഹത്തി ന്റെ കമന്റ് എല്ലാം ശ്രീമതി വായിച്ചൂന്നാ തോന്നണേ. :-))
നിങ്ങളു പുരുഷന്മാരുടെ പ്രശ്നങ്ങള്‍ എന്നെങ്കിലും തീരുമോ സുരകളുടെ ഈശാ ...
ജെനീഷ് നെയ്യാറ്റിന്‍കരയിലെ സ്ഥാനാര്‍ത്ഥിയാണെന്നു കേട്ടു.
ജെനീഷിന് ശനിദശയോ അതോ വ്യാഴദശയോ?
ജെനീഷ്,
നാട്ടില്‍ പോയിട്ട് ബാലന്‍ മാഷിന്റെ വല്ല വിവരവുമുണ്ടോ?
++> നാട്ടില്‍ പോയിട്ട് ബാലന്‍ മാഷിന്റെ വല്ല വിവരവുമുണ്ടോ?
അതോ അതും ഒരു മാധ്യമ സൃഷ്ടിയായിരുന്നോ ? ഒരാളുതന്നെ പലവേഷപ്പകർച്ച കളും നടത്തി വിലസുന്ന കാലായതോണ്ട് തോന്നിയതാണേ !
എന്തായാലും മാഷ് പോയത് കഷ്ടം തന്നെ. മാഷുള്ളപ്പോള്‍ മലയാളത്തിലെ സംശയങ്ങള്‍ തീര്‍ക്കാന്‍ സൌകര്യമായിരുന്നു.
ഇപ്പോളിതാ നിളയെയും കാണാനില്ല. പഞ്ചസാരക്കുഴമ്പായതാണോ?
വെക്കേഷന്‍ കഴിഞ്ഞ് ദമാം എയര്‍പോര്‍ട്ടില്‍ തിരിച്ചെത്തുമ്പോള്‍ പതിവു പോലെ എമിഗ്രേഷന്‍ കൌണ്ടറിന് മുന്നില്‍ നീണ്ട ക്യൂ. ഒരു 300 പേരെങ്കിലും കാണും. സമയം രാത്രി 12 കഴിഞ്ഞു. സ്വദേശികളുടെ തൊഴിലിനോടുള്ള ആത്മാര്‍ഥത മൂലം മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കേണ്ടവര്‍. എല്ലാ മുഖങ്ങളിലും ദൈന്യതയും ഉറക്കക്ഷീണവും. അവരെയെല്ലാം അവഗണിച്ച് ആളില്ലാത്ത ഒരു കൌണ്ടറില്‍ ചെന്ന് re-entry visa അടിപ്പിച്ച് വെളിയിലിറങ്ങുമ്പോള്‍ നല്ലപാതിക്കും കുഞ്ഞുപാതിക്കും എന്തൊരു ജാഡ. അവരുള്ളതുകൊണ്ടാണ് അതുവഴി പോരാന്‍ കഴിഞ്ഞത്. സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന. ഗള്‍ഫ് നാടുകളില്‍ എല്ലാ മേഖലയിലും ഈ പരിഗണന ആസ്വദിക്കുന്ന പല തരുണീമണികളും നാട്ടിലെ വനിതകളുടെ സമത്വത്തിനായി വാചാലരാകാറുണ്ട്..
അവധിക്ക് നാട്ടിലെത്തിയിട്ട് ഭൂരിഭാഗവും ആശുപത്രിയില്‍ ചിലവാക്കിയതിനാല്‍ ഒരു ആശുപത്രി കഥ കൂടി പറയട്ടേ.. സ്ഥലം ഒരു വലിയ ആശുപത്രിയുടെ മരുന്ന് കൊടുക്കുന്ന സ്ഥലം. ഫാര്‍മസി എന്ന് ആംഗലേയം. കൌണ്ടറിന് മുന്‍പില്‍ വന്‍ തിരക്ക്. ആള്‍ക്കാരെല്ലാം ക്യൂവിലാണ്. മറ്റ് രാജ്യങ്ങളില്‍ കണ്ടുവരുന്നതു പോലെ നേര്‍ രേഖയില്‍ നിന്ന് ഒരുപാട് സ്ഥലം വെറുതെ കളയാതെ സൂര്യരശ്മികള്‍ പോലെ ചിതറിയ ക്യൂ. തള്ളാന്‍ അത്ര മോശമല്ലാത്തതിനാല്‍ ഞാന്‍ മുന്‍പിലാണ്. അപ്പോഴാണ് ഒരു സ്ത്രീ മരുന്ന് വാങ്ങാന്‍ വരുന്നത്. സ്ത്രീകളുടെ ഭാഗത്ത് ചെന്ന് തള്ളാതെ പുരുഷന്മാരുടെ ഭാഗത്ത് വന്ന് നില്‍ക്കുന്നു. സൌദിയില്‍ ഒരുപാട് നാള്‍ കഴിഞ്ഞതിനാല്‍ സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന കൊടുക്കുക എന്ന ദുഃശ്ശീലം എന്നില്‍ പിടിപെട്ടിരുന്നു. ഞാന്‍ സ്വല്പം ഒതുങ്ങിക്കൊടുത്തു. ഒട്ടകത്തിനിടം കൊടുത്തതുമാതിരി തള്ളിക്കേറി അവര്‍ മരുന്നും വാങ്ങിപ്പോയി. ഒരു നന്ദിനോട്ടം പോലും കിട്ടിയില്ല. അവര്‍ പോയി കഴിഞ്ഞപ്പോള്‍ ചുറ്റും നിന്നവര്‍ എനിക്കൊരു ഉപദേശം തന്നു. ബുദ്ധന് മരത്തിന്റെ കീഴില്‍ വച്ച് ബോധോദയം ഉണ്ടായതുപോലെ എനിക്കും ഉണ്ടായി ബോധം. ഇനി തെറ്റ് പറ്റില്ല..
അവരുടെ ഉപദേശത്തിന്റെ ചുരുക്കം ഇതാണ്. സ്ത്രീകള്‍ക്ക് ഒരിടത്തും നമ്മള്‍ പുരുഷന്മാര്‍ പരിഗണന കൊടുക്കരുത്. അവര്‍ അത് ആഗ്രഹിക്കുന്നില്ല. എന്ന് മാത്രമല്ല അങ്ങനെയെങ്ങാനും പരിഗണന കൊടുത്താല്‍ അത് അവരെ അപമാനിക്കുന്നതിന് തുല്ല്യമാണ്. എല്ലാ കാര്യങ്ങളിലും പുരുഷന്മാര്‍ക്ക് തുല്ല്യരാകാന്‍ നില്‍ക്കുന്നവരെ അബലകള്‍ എന്ന് ചിത്രീകരിക്കുന്നതിന് തുല്ല്യമാണത്. പണ്ടൊക്കെ തിരക്കുള്ള ബസ്സുകളില്‍ സ്ത്രീകള്‍ നില്‍ക്കുന്നത് കണ്ടാല്‍ സീറ്റ് ഒഴിഞ്ഞ് കൊടുക്കുന്ന പുരുഷന്മാരുണ്ടായിരുന്നു. ഇന്ന് അത് വേണ്ട. ദൈവത്തിന് നന്ദി. ഫെമിനിസ്റ്റുകള്‍ക്കും.
ഇവിടെ എയര്‍പോര്‍ട്ടില്‍ അത്തരം പരിഗണനയൊന്നും ഇപ്പോള്‍ ഇല്ലെന്ന് തോന്നുന്നു.
ഇത്തരം നന്ദികേടിന്റെ കഥകള്‍ അയവിറക്കുന്നവര്‍ അതുനിര്‍ത്തി ഭഗവ്ദ്‌ഗീത വായിക്കൂ.
\:D/
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )