ഇവിടെ എല്ലാരും മൗനം.
മൗനം വിദ്വാനു ഭൂഷണം പക്ഷെ അതി മൗനം വേണ്ട .
ഭ്രാന്തിന്റെ ലക്ഷണം തന്നെ . സംശ്യല്ല്യ .
:-))
[എന്റെ അഭിപ്രായത്തില്‍ വിദ്യാഭാസം ഉള്ള പെണ്ണുങ്ങള്‍ ജോലിക്ക് പോണം. ]
അഡ്‌മിന്‍, ഇവിടെ വിദ്യാഭ്യാസം എന്നതുകൊണ്ട് താങ്കളെന്താണുദ്ദേശിക്കുന്നത്? സ്കൂള്‍-കോളേജ് വിദ്യാഭ്യാസമാണോ?
>>>ആദ്യം ആഡംബര വസ്തുക്കളോടുള്ള സ്ത്രീയുടെ അമിതാഭിവാഞ്ഛ നിര്‍ത്തണം. അപ്പോള്‍ സാമ്പത്തിക പ്രശ്നങ്ങള്‍ ഒരു പരിധി വരെയെങ്കിലും കുറയും.. >>>>>
ജെനിഷ്, നല്ല തമാശ.
വിലകൂടിയ കാറ്, പെര്‍ഫ്യൂം, ജീന്‍സ്, രത്നമോതിരങ്ങള്‍, സ്വര്‍ണ്ണമാല, കൈച്ചെയിന്‍, മദ്യം, സിഗററ്റ്,.........
ഈ അമിതാഭിവാഞ്ഛ നിര്‍ത്താന്‍ ആഹ്വാനം ചെയ്യാത്തതെന്താണ്?
>>>>എന്റെ കാര്യത്തില്‍ ഞാന്‍ അത് തിരഞ്ഞെടുക്കും. മഷിത്തണ്ട് പണികള്‍ക്ക് കൂടുതല്‍ സമയം കിട്ടുകയും ചെയ്യും. <<<<<<<<<br />അഡ്‌മിന്‍, എന്തിന് വൈകിക്കുന്നു? നാളെ ബുധനാഴ്ച നല്ല ദിവസമാണ് . തുടങ്ങിക്കോളൂ. ആരാണ് തടസ്സം നില്‍ക്കുന്നത്?
>>>അഡ്‌മിന്‍, ഇവിടെ വിദ്യാഭ്യാസം എന്നതുകൊണ്ട് താങ്കളെന്താണുദ്ദേശിക്കുന്നത്? സ്കൂള്‍-കോളേജ് വിദ്യാഭ്യാസമാണോ?
പ്രൊഫഷണല്‍ വിദ്യ. ജോലി ചെയ്യാന്‍ കൊള്ളാവുന്ന വിദ്യ.
>>> അഡ്‌മിന്‍, എന്തിന് വൈകിക്കുന്നു? നാളെ ബുധനാഴ്ച നല്ല ദിവസമാണ് . തുടങ്ങിക്കോളൂ. ആരാണ് തടസ്സം നില്‍ക്കുന്നത്?
ഭാര്യ തന്നെ. ഞാന്‍ അങ്ങിനെ സുഖിക്കേണ്ട എന്ന്...!
ജലജേച്ചീ കയ്യടി മാത്രമേ ഉള്ളോ അഭിപ്രായം ഒന്നും ഇല്ലേ എന്നെഴുതണമെന്നു കരുതിയതാ, ദേ അപ്പോഴേക്കും ചേച്ചി തുടങ്ങിയിരിക്കുന്നു! ഇതൊരു നടയ്ക്കു പോവൂല്ലാ എന്നു മനസ്സിലായതു കൊണ്ടു ഞാന്‍ നിര്‍ത്തി. എന്നാലും ഒന്നു കൂടി ചൊല്ലട്ടെ....
പ്രിയ ചേച്ചി ഓഫിസിലെ പണിയവിടെകിടക്കട്ടെ, അത് ചേട്ടനോട് ചെയ്യാന്‍ പറയൂ എന്നിട്ട് ചേച്ചി വീട്ടിലെ പണിമാത്രം ചെയ്യൂ . അപ്പോള്‍ പ്രശ്നം തീര്‍ന്നില്ലേ?
ഇവിടേയും പ്രശ്നക്കാരി സ്ത്രീ തന്നെയെന്നല്ലേ X( സ്ത്രീ ജോലി കിട്ടിയാലും അതിന് പോകാന്‍ പാടില്ല, വീട്ടിലെ പണി ചെയ്താല്‍ മതി. പുരുഷന്‍ ഓഫിസില്‍ ജോലി ചെയ്യട്ടെ. അപ്പോള്‍ പ്രശ്നമൊന്നുമില്ല. എന്നാലും മുജീബേ, "ചേട്ടനോട് അല്പമെങ്കിലും വീട്ടു കാര്യങ്ങളില്‍ സഹായിക്കാന്‍ പറയൂ അപ്പോള്‍ ചേച്ചിക്കു ഓഫീസ് കാര്യങ്ങള്‍ കഴിഞ്ഞിട്ടു വരുമ്പോള്‍ വീട്ടു കാര്യങ്ങളില്‍ ഒരു സഹായം കിട്ടിയാല്‍ കുറച്ചെങ്കിലും സമയം കിട്ടുമല്ലോ" എന്ന് പറയാന്‍ തോന്നീല്ലല്ലോ. എന്തായാലും എന്നോടിതു പറയേണ്ട ആവശ്യമൊന്നുമില്ല. ആ ഒരു ' ചേട്ടന്‍ ' വന്നിട്ടില്ല എന്നതു കൊണ്ട്. ഞാനിതൊക്കെ എഴുതുന്നത് മറ്റുള്ള സ്ത്രീകള്‍ക്കു വേണ്ടിയാണേ. എന്നെങ്കിലും എനിക്കു വേണ്ടിയും ഇതൊക്കെ എഴുതേണ്ട അവസരം വരുമോ എന്റെ ഭഗവാനേ :/
ഷണ്‍മുഖപ്രിയ, ഞാന്‍ കുറച്ച് തിരക്കിലായിരുന്നു, പിന്നെ ചില ആരോഗ്യപ്രശ്നങ്ങളും . അതാണ് കയ്യടി മതിയെന്ന് വച്ചത്.
അപ്പോള് അഡ്‌മിന്റെ നിരീക്ഷണത്തില്‍ വെറും പത്താം ക്ലാസ്സ്, ബിരുദ,ബിരുദാനന്തരക്കാര്‍ക്കൊന്നും ജോലിക്ക് വകുപ്പില്ലേ? അവരൊക്കെ ജോലിക്ക് പോകുന്നുണ്ടല്ലോ.
എന്റെ അഭിപ്രായത്തില്‍ ജോലിക്ക് പോകണോ വേണ്ടയോ തീരുമാനിക്കാനുള്ള അധികാരം സ്ത്രീകള്‍ക്കുണ്ടായിരിക്കണം.
അഡ്‌മിന്റെ ഭാര്യ ഇതൊക്കെ വായിക്കുന്നുണ്ടോ?
അഡ്‌മിന്റെ ഗൃഹഭരണത്തിനുള്ള കഴിവിനെക്കുറിച്ച് ഭാര്യക്ക് നല്ല മതിപ്പുണ്ടല്ലേ?
ഭാര്യ ജോലിക്ക് പോവുകയും അഭ്യസ്തവിദ്യനായ ( M.Tech, MBA ആണെന്ന് തോന്നുന്നു) ഭര്‍ത്താവ് ജോലിക്ക് പോകാതെ വീട്ടുകാര്യങ്ങള്‍ നോക്കുകയും ചെയ്യുന്ന ഒരു കുടുംബത്തിനെ ഒരിക്കല്‍ വനിത അല്ലെങ്കില്‍ ഗൃഹലക്ഷ്മി പരിചയപ്പെടുത്തിയിരുന്നു.
എന്റെ അഭിപ്രായത്തില്‍ ജോലിക്ക് പോകണോ വേണ്ടയോ തീരുമാനിക്കാനുള്ള അധികാരം സ്ത്രീകള്‍ക്കുണ്ടായിരിക്കണം.
രണ്ടായാലും വരുമാനത്തില്‍ തുല്യാവകാശമുണ്ടായിരിക്കണം. സ്വന്തം വീട്ടിലേക്ക് മാസം തോറും കാശയയ്ക്കാന്‍, ഒരു ജീവകാരുണ്യപ്രവര്‍ത്തനത്തിന് കാര്യമായ ഒരു സംഭാവന നല്‍കാന്‍ ഭര്‍ത്താവിന്റെ അനുവാദം ചോദിക്കേണ്ടി വരരുത്. ഭാര്യയുടെ അനുവാദം ചോദിക്കേണ്ടിയും വരരുത്. കൊടുക്കുന്നതിനു മുമ്പ് വിവരം പറയണം. അത്രയേ ആകാവൂ.
വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ മാത്രമല്ല ജോലി ചെയ്യേണ്ടത്. സ്വന്തം കാര്യം നോക്കാന്‍ സ്ത്രീകള്‍ക്ക് കഴിയണം .അതിനു വേണ്ടി പെണ്‍കുട്ടികളെ പ്രാപ്തരാക്കണം . സ്വന്തം ഭാര്യക്ക് താന്‍ കൊടുക്കുന്ന സ്വാതന്ത്ര്യവും കരുതലും മതി മകള്‍ക്ക് ചെന്ന് കയറുന്ന വീട്ടില്‍ എന്ന് ഒരു അച്ഛനും പറയില്ല. അപ്പോള്‍ അവര്‍ സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിക്കും .എന്നാലും അതിലും മോശമായാണ് താന്‍ മറ്റൊരച്ഛന്റെ മകളെ നോക്കുന്നതെന്ന് ചിന്തിക്കാനേ അവര്‍ക്കാവില്ല.
ജോലിയുള്ള സ്ത്രീകളില്‍ എത്ര പേര്‍ക്കുണ്ട് സാമ്പത്തിക സ്വാതന്ത്ര്യം ? വിരലില്‍ എണ്ണാവുന്നവര്‍ക്ക് മാത്രം .
സ്വന്തം വരുമാനത്തില്‍നിന്നു ഭര്‍ത്താവിനെ കണക്കു ബോധിപ്പിക്കാതെ ഭാര്യക്ക് ചെലവഴിക്കാന്‍ പണമില്ല . രാവിലെ മുതല്‍ രാത്രിവരെ വിശ്രമമില്ലാതെ പണിയെടുക്കുന്നവരുടെ കാര്യം അങ്ങനെയാണ് . താന്‍ സമ്പാദിച്ച പണം എങ്ങനെ ചെലവഴിക്കുന്നു എന്ന് ഭര്‍ത്താവിനോട് ചോദിക്കാന്പോലും പല സ്ത്രീകള്‍ക്കും കഴിയാറില്ല. അവര്‍ സമ്പാദിക്കാനുള്ള യന്ത്രങ്ങള്‍ മാത്രം . പുറമേ ചിരിച്ചു കാണുന്നതോ കാണിക്കുന്നതോ അല്ല യഥാര്‍ത്ഥ ജീവിതം . സമൂഹത്തില്‍ എത്ര ഉയര്‍ന്ന സ്ഥാനമുള്ള സ്ത്രീയും മദ്യപാനിയായ ഭര്‍ത്താവിന്റെ ദ്രോഹങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നില്ല ( എല്ലാ ഭര്‍ത്താക്കന്മാരും മദ്യപാനികള്‍ ആണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല കേട്ടോ .)
>>> അപ്പോള്‍ അഡ്‌മിന്റെ നിരീക്ഷണത്തില്‍ വെറും പത്താം ക്ലാസ്സ്, ബിരുദ,ബിരുദാനന്തരക്കാര്‍ക്കൊന്നും ജോലിക്ക് വകുപ്പില്ലേ? അവരൊക്കെ ജോലിക്ക് പോകുന്നുണ്ടല്ലോ.
"ജോലി ചെയ്യാന്‍ കൊള്ളാവുന്ന വിദ്യ." എന്ന് വ്യക്തമായി എഴുതിയിട്ടുണ്ടല്ലോ ചേച്ചി. കോളേജില്‍ തന്നെ പോകണം എന്നില്ല. ഉദാഹരണം ടൈപ്പ് റൈറ്റിംഗ്, തുന്നല്‍ എന്നിവ.ഇനി എന്‍ജിനീയര്‍ ആണെങ്കില്‍ ആ പണി. അവനവന് അറിയുന്ന പണി. എന്തുമാകാം.
ഭാര്യയ്ക്ക് ഇഷ്ടമുണ്ടെങ്കില്‍ പോയാല്‍ മതി. ഇനി അതും നിര്‍ബന്ധിച്ചു എന്ന് വരരുതല്ലോ!
>>> ഭാര്യയുടെ അനുവാദം ചോദിക്കേണ്ടിയും വരരുത്.
അറിയിക്കുന്നത് നല്ലതല്ലേ?
>>> സ്വന്തം വീട്ടിലേക്ക് മാസം തോറും കാശയയ്ക്കാന്‍,
ഇതിനു ഭാര്യയുടെ അച്ഛന്റെ ആത്മാഭിമാനം സമ്മതിക്കേണ്ടേ?
[വ്യക്തിപരമായി പറഞ്ഞതല്ല. പൊതുവേ പറഞ്ഞതാ]
സ്ത്രീകളെപ്പറ്റിയുള്ള ചര്‍ച്ച ആയതിനാല്‍ പങ്കെടുക്കാനൊരു കൊതി.സ്ത്രീകള്‍ക്ക് ജോലിയുള്ളത് നല്ലതാണ്. പ്രത്യേകിച്ചും കല്ല്യാണത്തിന് മുന്‍പാണെങ്കില്‍.അതിലൂടെ അവര്‍ക്ക് കുറച്ച് പോക്കറ്റ് മണി കിട്ടും.അച്ഛനെയും അമ്മയെയും കഷ്ടപ്പെടുത്താതെ അവരുടെ ആവശ്യങ്ങള്‍ ചെയ്യാം.എന്നാല്‍ കല്ല്യാണം കഴിഞ്ഞ് ഒരു കുട്ടിയൊക്കെ ആയാല്‍ ജോലി അവര്‍ക്ക് ഒരു ഭാരം തന്നെയാണ്.എന്റെ കുട്ടിക്കാലത്ത് ജോലിയുള്ള ദിവസങ്ങളില്‍ അമ്മയെ കാണാന്‍ കിട്ടുമായിരുന്നില്ല.ഞാന്‍ ഉണരുമ്പോഴേക്കും അമ്മ ജോലിക്കു പോകും.തിരിച്ചു വരുമ്പോഴേക്കും ഞാന്‍ ഉറങ്ങിയിരിക്കും.ഇപ്പോള്‍ കല്യാണം കഴിഞ്ഞ് ഒരു കുട്ടിയുമായി.ജോലിക്കു പോകാന്‍ താല്പര്യമുണ്ടെങ്കില്‍ പോകാനാണ് ഭര്‍ത്താവ് പറഞ്ഞത്. പക്ഷേ പോകേണ്ടെന്ന് ഞാന്‍ കരുതി. കാരണം എനിക്ക് ഉണ്ടായപോലെ എന്റെ മകന് ഉണ്ടാകരുത്. കുട്ടിക്കാലത്ത് കുഞ്ഞിന് അമ്മയുടെ സാന്നിദ്ധ്യം വേണം.അവിടെ നമ്മള്‍ സാമ്പത്തിക നേട്ടവും മറ്റ് സുഖങ്ങളും നോക്കിയാല്‍ അത് കുട്ടിയെ ബാധിക്കും.ഡേ കെയറില്‍ കൊണ്ടാക്കിയിട്ട് ജോലിക്ക് പോകുന്ന അമ്മമാര്‍ കുഞ്ഞുങ്ങളുടെ കാര്യം ആലോചിക്കുന്നില്ല.എന്റെ അഭിപ്രായത്തില്‍ എന്തെങ്കിലും ഒരു പോംവഴിയുണ്ടെങ്കില്‍ കുഞ്ഞുങ്ങള്‍ വളരുന്നതുവരെയെങ്കിലും അമ്മമാര്‍ അവരുടെ കാര്യങ്ങള്‍ മാത്രം നോക്കുന്നതാണ് നല്ലത്.
നിമ്മു ,
കല്യാണത്തിന് ശേഷം ജോലി ഉള്ളത് തന്നെ നല്ലത് .
എന്റെ കുട്ടിക്കാലവും വ്യത്യസ്തമല്ല . അമ്മ വരുന്നതും കാത്തു മുറ്റത്തെ തെങ്ങില്‍ ചാരി നില്‍ക്കുന്ന ഒരു നാല് വയസ്സുകാരിയില്‍ നിന്നാണ് എന്റെ ഓര്മ തുടങ്ങുന്നത് . പക്ഷെ ഞങ്ങള്‍ കുട്ടികളുടെ കാര്യം നോക്കി വീട്ടില്‍ ഇരുന്നാല്‍ മതി എന്ന് അച്ഛന്‍ പറഞ്ഞത് മുതല്‍ അമ്മ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു . അമ്മക്ക് പഠിച്ചു സമ്പാദിച്ച ജോലി നഷ്ടപ്പെടുത്തിയതില്‍ വല്ലാത്ത ദു:ഖം ഉണ്ടായിരുന്നു. പ്രത്യേകിച്ച് എന്തെങ്കിലും ആഗ്രഹം അച്ഛന്‍ നിഷേധിക്കുമ്പോള്‍ .. അത് കൊണ്ട് തന്നെ സ്വന്തം കാലില്‍ നില്‍ക്കാന്‍ , ഒരു ജോലി നേടാന്‍ അമ്മ എന്നെ പഠിപ്പിച്ചു . അത് വെറുമൊരു പോക്കറ്റ് മണിക്ക് ആയിരുന്നില്ല. സ്വാതന്ത്ര്യത്തിനു വേണ്ടി ആയിരുന്നു . (അമ്മയെ ജോലിക്ക് വിടാതെ വീട്ടിലിരുത്തി എങ്കിലും സ്വന്തം പെണ്‍മക്കള്‍ക്ക് ജോലി വേണം എന്നായിരുന്നു അച്ഛന്റെ കാഴ്ചപ്പാട് .) സ്വന്തമായി വരുമാനമുള്ള സ്ത്രീകള്‍ക്കെ അല്പമെങ്കിലും സ്വാതന്ത്ര്യം ഉണ്ടാവൂ എന്ന് അമ്മ ചിന്തിച്ചിരിക്കാം .
മൂന്നു മാസം പ്രായമുള്ള മോളെ വീട്ടിലാക്കി ഞാന്‍ ജോലിക്ക് പോയി .നോക്കാന്‍ അച്ഛനും അമ്മയും
(വിവാഹത്തിലൂടെ എനിക്ക് കിട്ടിയ അച്ഛനും അമ്മയും ) ഉണ്ടായിരുന്നു . ഞാന്‍ തിരിച്ചു വരുമ്പോഴേക്കും മോള്‍ ഉറങ്ങിയിട്ടുണ്ടാവും . എനിക്ക് അല്പം വിഷമം തോന്നാതിരുന്നില്ല അന്ന് . പക്ഷെ ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ അറിയാം അതായിരുന്നു ശരിയെന്നു . ഒരു കുട്ടിക്ക് അമ്മയെ വേണ്ടത് തിരിച്ചറിയാത്ത ആ കാലത്തല്ല. അമ്മ കൂടെയില്ലാത്തതും ഉള്ളതും അവരെ ബാധിക്കുന്നില്ല . പക്ഷെ കുട്ടികള്‍ക്ക് അല്പം തിരിച്ചറിവ് ആകുമ്പോള്‍ അവര്‍ക്ക് അമ്മയെ വേണം . പക്ഷെ ജോലി ഉണ്ട് എന്ന് കരുതി കുഞ്ഞിനെ നോക്കാന്‍ കഴിയാതെ വരില്ല .അതിനു മനസുണ്ടെങ്കില്‍ .
ജോലിയുള്ള അച്ഛനമ്മമാരാണ് കുട്ടികളെ നന്നായി വളര്‍ത്തുന്നത്. കുട്ടികള്‍ക്ക് സമയത്തിന് ആഹാരം കൊടുത്തു കൂടെയിരിക്കുന്നത് കൊണ്ട് മാത്രം കാര്യമില്ല. അതൊരു ചെറിയ കാര്യം മാത്രം . മാറുന്ന സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മാറുന്നത് തന്നെ നല്ലത് . അതനുസരിച്ച് കുട്ടികളെ പ്രാപ്തരാക്കുക .മോളുടെ പ്രായത്തിലുള്ള മറ്റുകുട്ടികളെക്കാള്‍ സ്വന്തം കാര്യം നോക്കാന്‍ അവള്‍ക്കു കഴിയുന്നത് ഞാന്‍ ജോലി ചെയ്യുന്നത് കൊണ്ടാണ് . അത് ഒരു ഗുണമായിട്ടാണ് എനിക്ക് തോന്നുന്നത് .
മുജീബ് ,
കയ്യടി ശരിയായില്ല . നിമ്മുവിനെ പോലെ സാമ്പത്തിക ബുദ്ധിമുട്ടില്ലാത്ത ഒരു അമ്മയ്ക്ക് അങ്ങനെ തീരുമാനിക്കാം .പക്ഷെ ജോലിചെയ്യാതെ കുഞ്ഞിനു ആഹാരം കൊടുക്കാന്‍ കഴിവില്ലാത്ത അമ്മമാര്‍ എന്ത് ചെയ്യും ? അവര്‍ക്ക് കുട്ടിയെ കുറച്ചു നേരം മാറ്റി നിര്‍ത്തുന്നത് അത്ര കാര്യമല്ല . അവരെ പട്ടിണി കൂടാതെ വളര്‍ത്തുക എന്നതാണ് അവരുടെ മുന്നിലുള്ള പ്രശ്നം . സ്വന്തം ആവശ്യങ്ങള്‍ക്ക് എന്തെങ്കിലും കുറവുവന്നിരുന്നെങ്കില്‍ നിമ്മു പോലും ഈ വിധമായിരിക്കില്ല ചിന്തിക്കുന്നത് .
മുജീബ് സമൂഹത്തിലെ താഴെ തട്ടിലുള്ളവരെക്കുറിച്ച് ചിന്തിക്കുന്നില്ല . ഞാന്‍ ഈ പറയുന്നത് എനിക്ക് വേണ്ടിയല്ല . സ്ത്രീകള്‍ക്ക് വേണ്ട നിലപാടുകളാണ് .
ഞാന്‍ ഭര്‍ത്താവിനെയും കുട്ടിയേയും നോക്കി , എനിക്ക് കഴിയുന്ന ജോലിയും ചെയ്തു സാമ്പത്തിക സ്വാതന്ത്ര്യത്തോടെ ജീവിക്കുന്ന ഒരു സ്ത്രീയാണ് . അതിന്റെ സുഖം പങ്കുവയ്ക്കുന്നു എന്ന് മാത്രം . എനിക്ക് കിട്ടുന്ന സ്വാതന്ത്ര്യം എല്ലാവര്ക്കും ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു . അത് ചുറ്റും കാണാത്തത് കൊണ്ട് നിരാശയുണ്ട് എന്ന് പറയാതെ തരമില്ല.
@Priya
##ആ ഒരു ' ചേട്ടന്‍ ' വന്നിട്ടില്ല എന്നതു കൊണ്ട്. ഞാനിതൊക്കെ എഴുതുന്നത് മറ്റുള്ള സ്ത്രീകള്‍ക്കു വേണ്ടിയാണേ.
വെറുതെ ഈ നിള പറയുന്നതുകേട്ട് ഞങ്ങള്‍ പുരുഷന്മാരെക്കുറിച്ച് ഒരു മുന്‍വിധിയൊന്നും ഉണ്ടാക്കി വയ്ക്കല്ലേ.. ഞങ്ങള്‍ വളരെ പാവങ്ങളാണ്.. ഭീകരന്മാരൊന്നുമല്ല.. സ്ത്രീകളാണ് ഞങ്ങളെ ക്ഷമയുടെ നെല്ലിപ്പലക കാണിക്കുന്നതും ആ പലകയെടുത്ത് തലമണ്ടയ്ക്കൊന്ന് കൊടുക്കുമ്പോള്‍ സ്ത്രീപീഡനം എന്ന് പറഞ്ഞ് പേടിപ്പിക്കുന്നതും..
@Nila
ഒരു കുട്ടിയുടെ വളര്‍ച്ചയുടെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടം ആദ്യത്തെ 5 വയസ്സാണ്. അവിടെയാണ് അവന്റെ സ്വഭാവരൂപീകരണം തുടങ്ങുന്നത്. 1 വയസ്സുമുതല്‍ കുട്ടി അവന്‍ കാണുന്നവരെ അനുകരിച്ചു തുടങ്ങും. 2 വയസ്സാകുമ്പോഴേക്കും അവന്‍ കേള്‍ക്കുന്നത് പറയാന്‍ ശ്രമിക്കും. ഇവിടൊക്കെയാണ് അമ്മമാര്‍ വേണ്ടത്. അത് കുഞ്ഞിന് ചോറ് വാരിക്കൊടുക്കാനല്ല. അവന്‍ എന്താണ് കേള്‍ക്കേണ്ടത് എന്താണ് മനസ്സിലാക്കേണ്ടതെന്ന് നിങ്ങള്‍ വേണം തീരുമാനിക്കാന്‍. അല്ലാതെ വേലക്കാരികളെയോ ഡേ കെയറിലോ ഏല്‍പ്പിച്ചാല്‍ അവന്‍ ലോകത്തെ അറിയുന്നത് അവരിലൂടെയാകും. ഇത് ഇന്നത്തെ അമ്മമാര്‍ക്ക് പലര്‍ക്കും മനസ്സിലാകുന്നില്ല. അല്ലെങ്കില്‍ അവരുടെ പ്രാരാബ്ദം കാരണം അതിന് കഴിയുന്നില്ല. കുട്ടികളുള്ള സ്ത്രീകളാരും ജോലിക്ക് പോകേണ്ടെന്നല്ല ഇതിന്റെ അര്‍ത്ഥം. സ്ത്രീകള്‍ ജോലിക്ക് പോകണമെന്ന തീരുമാനം അവരുടെ സ്വാതന്ത്ര്യത്തിനെയും സമത്വത്തിനെയും മാത്രം പ്രതി ആകരുത്. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് സ്ത്രീ ജോലി ചെയ്യുന്നത് അത്യാവശ്യമാണെങ്കില്‍ അവര്‍ ജോലിക്ക് പോകുക തന്നെ വേണം. പക്ഷേ നിമ്മു പറഞ്ഞതുപോലെ എന്തെങ്കിലും ഒരു സാഹചര്യമുണ്ടെങ്കില്‍ അവര്‍ മക്കളുടെ കൂടെ ഇരിക്കാന്‍ സമയം കണ്ടെത്തണം. മക്കളുടെ ആവശ്യങ്ങളും ചിന്തകളും മനസ്സിലാക്കാന്‍ കഴിയാത്ത മാതാപിതാക്കളുടെ എണ്ണം കൂടി വരുന്ന ഈ കാലത്ത് ഒരു വിചിന്തനത്തിന് സ്ത്രീകള്‍ തയ്യാറാകണം.
എന്റെ അഭിപ്രായമാണ് നിമ്മു പറഞ്ഞത് അതുകൊണ്ട് കയ്യടിച്ചതാണ്. എന്റെ അഭിപായം ഒരു സ്ത്രീ തന്നെ പറഞ്ഞപ്പോള് സന്തോഷം തോന്നി അതുകൊണ്ടുമാത്രം.
സ്ത്രീകള് ജോലിക്ക് പോകണ്ടായെന്നനിക്ക് അഭിപ്രായമില്ല അവരവരുടെ ജീവിതസാഹചര്യമനുസരിച്ചായിരിക്കണമെന്നു മാത്രം.
നിളച്ചേച്ചിയുടെ അച്ചനും ആ അഭിപ്രായക്കാരനാണെന്നാണ് എനിക്കുതോന്നുന്നത് ചേച്ചിയുടെചെറുപ്രായത്തില് ജോലിക്കുപോയിരുന്ന അമ്മയെ എന്തുകൊണ്ടു വിലക്കി നിങ്ങളുടെ ജീവിതസാഹചര്യത്തില് ജോലിക്കുപോയാല് നിളച്ചേച്ചിയെതന്നെ അത് ബാധിച്ചേക്കാം അതുകൊണ്ടായിരിക്കാം അമ്മയെ വിലക്കിയത്. പിന്നെ നിളച്ചേച്ചിക്ക് ജോലിവേണമെന്നുള്ളത് ഏതൊരച്ചനും ആഗ്രഹമുണ്ടാവുമല്ലോ? പഠിച്ചമകള്ക്കൊരു ജോലികിട്ടാന്.
പിന്നെ, വിവാഹം കഴിഞ്ഞാല് മറ്റൊരു ജീവിതമായി സാഹചര്യമായി നിളച്ചേച്ചിക്ക് ജോലിക്ക് പോകുന്നതിന് തടസമില്ലായിരിക്കാം, പക്ഷെ എല്ലാവരുടെയും അതല്ലായിരിക്കാം ചിലപ്പോള് ഭര്ത്താവിന്റെ അച്ചനുമമ്മയും പ്രായമായവരായിരിക്കാം അവര്ക്ക് കുട്ടികളെ നോക്കാനും മറ്റും അവരുടെ ആരോഗ്യപ്രശ്നങ്ങള് അനുവധിക്കില്ലായിരിക്കാം അങ്ങനെ നിരവധികാര്യങ്ങള്. അപ്പോള് ഓരോന്നും ജീവിത സാഹര്യമനുസരിച്ചാണ് ചെയ്യേണ്ടത് അതിന് നാം തയ്യാറാകാത്തിടത്തോളം കാലം പലപ്രശ്നങ്ങളും ഉണ്ടാകും ഇനിയുമുണ്ടായിക്കൊണ്ടിരിക്കതന്നെചെയ്യും അതിനെ ആര്ക്കും ഇല്ലാതാക്കാനൊട്ട് സാധിക്കുകയുമില്ല.
ചേച്ചിയുടെ കാര്യം തന്നെ, അമ്മയെ അച്ചന് വിലക്കിയപ്പോള് അമ്മയ്ക്ക് ജോലിക്ക് പോകണമെന്ന് നിര്ബന്ധമായിരുന്നെങ്കില് എന്താകുമായിരുന്നു സ്ഥിതി. ചേച്ചിയുടെ ഭാവി തന്നെ ഒരുപക്ഷെഅവതാളത്തിലാവുമായിരുന്നില്ലേ?
<<<<< കുഞ്ഞുങ്ങള്‍ വളരുന്നതുവരെയെങ്കിലും അമ്മമാര്‍ അവരുടെ കാര്യങ്ങള്‍ മാത്രം നോക്കുന്നതാണ് നല്ലത്.>>>>
ഈ അഭിപ്രായത്തോട് എനിക്കും യോജിപ്പാണ്.കുട്ടികളെ സ്വമാതാപിതാക്കളുടെ അടുത്താണെങ്കില്‍ കൂടി വിട്ടിട്ടുപോകുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാനേ ആവില്ല.
കുട്ടികള്‍ ഒരു വയസ്സാവുന്നതിനു മുമ്പ് തന്നെ അമ്മയെ തിരിച്ചറിയാന്‍ തുടങ്ങും. അവര്‍ അമ്മ കൂടെ വേണമെന്ന് ആഗ്രഹിക്കുന്നുമുണ്ടാവും. ആറുമാസം വരെ മുലപ്പാല്‍ മാത്രം കൊടുക്കുന്നതാണ് നല്ലതെന്നാണ് പുതിയ ശാസ്ത്രം. ജോലിക്ക് പോകുന്ന അമ്മമാര്‍ക്ക് അതെങ്ങനെ പ്രാവര്‍ത്തികമാക്കാന്‍ കഴിയും?
കുഞ്ഞിന്റെ വളര്‍ച്ചയിലെ പടവുകള്‍ നേരിട്ടുകണ്ട് അനുഭവിക്കാനും ആസ്വദിക്കാനുമുള്ള അവസരവും നഷ്ടമാകുന്നു. ഇത് അമ്മയ്ക്കും അച്ഛനും തുല്യമാണ്. പക്ഷേ ഒരാള്‍ ജോലിക്ക് പോയല്ലേ പറ്റൂ. അഞ്ചാറ് വയസ്സ് വരെ അമ്മ കൂടെയുണ്ടാകുന്നതുതന്നെ നല്ലത്. അമ്മയ്ക്കു മാതൃത്വം ആസ്വദിക്കുകയും ചെയ്യാം.
കുട്ടികള്‍ കുറച്ച് വലുതായാല്‍ അമ്മമാര്‍ക്ക് ജോലിക്ക് പോകുന്നതാണ് നല്ലത്. ഒരു ഓഫീസ് ജോലിയേക്കാള്‍ നല്ലത് സ്വന്തം കഴിവിനനുസരിച്ചുള്ള ഒരു തൊഴില്‍ ചെയ്യുന്നതാണ്. ഉദാഹരണമായി നൃത്തം, സംഗീതം, ചെറുകിടബിസിനസ്സ് തുടങ്ങിയവയില്‍ അഭിരുചിയുണ്ടെങ്കില്‍ അവയെ പ്രൊഫഷന്‍ ആക്കാമല്ലോ. ഇത് എല്ലാവര്‍ക്കും പറ്റില്ല. അല്ലാത്തവര്‍ക്ക് ഓഫീസ് ജോലി തന്നെ ശരണം.
ബാക്കി പിന്നെ
കുടുംബത്തിനുവേണ്ടി സ്ത്രീകള്‍ സ്വന്തം career വേണ്ടെന്ന് വയ്ക്കുമ്പോള്‍ അവര്‍ വലിയ ഒരു ലോകം തന്നെയാണ് വേണ്ടെന്ന് വയ്ക്കുന്നത്. അല്ലാതെ ഒരു ജോലിയില്‍ നിന്ന് കിട്ടുന്ന വരുമാനം മാത്രമല്ല. അത് മനസ്സിലാക്കി ഭര്‍ത്താവ് പ്രവര്‍ത്തിക്കേണ്ടതാണ്. അവിടെയാണ് അവരുടെ സ്നേഹത്തിന്റെയും ആദരവിന്റെയും സഹകരണത്തിന്റെയുമെല്ലാം ആവശ്യം വരുന്നത്. അല്ലാതെ ഭാര്യ വീട്ടില്‍ വെറുതെയിരിക്കുന്നു എന്ന മനോഭാവമല്ല വേണ്ടത്.
ഭര്‍ത്താവ് അംഗീകരിച്ചില്ലെങ്കില്‍ പിന്നെ ആ സ്ത്രീയുടെ ജീവിതത്തിനെന്തു മൂല്യം? കുട്ടികള്‍ക്ക് അമ്മയുടെ മഹത്ത്വം പറഞ്ഞുമനസ്സിലാക്കികൊടുക്കാനും ഭര്‍ത്താവ് തയ്യാറാകണം.
ഭര്‍ത്താവിന്റെയോ മക്കളുടെയോ അംഗീകാരമില്ലാതെ വരുമ്പോള്‍ നിരാശാബോധംസ്ത്രീകളില്‍ നിറയുന്നു. താന്‍ വെറും വീട്ടുവേലക്കാരിയാണോ എന്ന മട്ടിലുള്ള അപകര്‍ഷതാബോധം സ്ത്രീകളെ വേട്ടയാടാന്‍ തുടങ്ങുക ഈ ഘട്ടത്തിലാണ്.
ഇന്നത്തെ പരിതസ്ഥിതിയില്‍ കുട്ടികള്‍ കുറച്ച് വലുതായിക്കഴിഞ്ഞാല്‍ സ്ത്രീകള്‍ ജോലിക്ക് പോകുന്നത് തന്നെ നല്ലത്. അല്ലെങ്കില്‍ ജീവിതത്തില്‍ വലിയ ശൂന്യത അനുഭവപ്പെടും.
സാമ്പത്തികഭദ്രത കുറഞ്ഞ സ്ത്രീകള്‍ മാത്രമല്ല ഇന്ന് ജോലിക്ക് പോകുന്നത്. പ്രൊഫഷണല്‍ വിദ്യാഭ്യാസം കഴിഞ്ഞ് ജോലിക്ക് ചെയ്യാതിരിക്കുന്നതും ശരിയല്ലല്ലോ. അതിന് ആര്‍ക്കും താല്പര്യം കാണില്ല. അവര്‍ക്ക് സഹായകമായ വിധത്തില്‍ തൊഴിലിടങ്ങള്‍ പുരോഗമിക്കേണ്ടേയിരിക്കുന്നു.
നമ്മളില്‍ ആരാണ് നാല് വയസ്സിനു മുമ്പുള്ള കാര്യങ്ങള്‍ ഓര്‍മിക്കുന്നത് .നാല് വയസ്സിലേതു അവ്യക്ത ഓര്‍മ്മകള്‍ ഉണ്ടായിരിക്കും . ആ പ്രായം മുതലാണ് കുട്ടികള്‍ക്ക് മാതാപിതാക്കളുടെ കരുതല്‍ ആവശ്യം .സാമീപ്യവും ശ്രദ്ധയും ആവശ്യം . കുട്ടികളുടെ വാക്കുകള്‍ കേള്‍ക്കാനും അവര്‍ക്ക് യുക്തമായ മറുപടി നല്‍കാനും . ചെറിയ പ്രായത്തില്‍ കുട്ടികള്‍ക്ക് പോഷകാഹാരം ആവശ്യമാണ് . മുലപ്പാലും . ജോലിക്ക് പോകുന്ന അമ്മമാരും കുട്ടികളെ മുലയൂട്ടുന്നുണ്ട്. സമയം അല്പം മാറുമെന്നു മാത്രം . മാത്രമല്ല കുട്ടികള്‍ക്ക് മാതാപിതാക്കള്‍ നല്‍കുന്നതിനേക്കാള്‍ കരുതലും ക്ഷമയോടെയുള്ള പരിചരണവും നല്‍കാന്‍ കഴിയുന്നത് അപ്പൂപ്പനും അമ്മൂമ്മക്കുമാണ്. കൊച്ചു മക്കളുടെ കാര്യങ്ങള്‍ ക്ഷമയോടെ നോക്കുന്ന അവര്‍ അക്കാര്യത്തില്‍ മാതാപിതാക്കളെക്കാള്‍ ആത്മസന്തോഷം അനുഭവിക്കുന്നുമുണ്ട് . (ഇത് എന്റെ വ്യക്തി പരമായ അനുഭവത്തിന്റെ വെളിച്ചത്തിലാണ് പറയുന്നത് ). അവരുടെ ലോകം തന്നെ ആ കുഞ്ഞു മാത്രമാണ് . കൂട്ടുകുടുംബത്തിന്റെ വില നാം അറിയണം . ഞാനും എന്റെ കുഞ്ഞും എന്ന സ്വാര്‍ത്ഥതയല്ല വേണ്ടത് .അത് ആ കുടുംബത്തിലെ പുതിയ തലമുറയാണ് . ആ കരുതല്‍ കുട്ടിക്ക് നല്‍കുന്ന പാഠം വലുതാണ് . താനില്ലെങ്കില്‍ കുട്ടിയുടെ ലോകം ശൂന്യമാണെന്ന ചിന്ത ഉപേക്ഷിക്കണം .
അമ്മയില്ലാതെ വളരുന്ന കുട്ടികള്‍ക്ക് താങ്ങ് കൂടുതല്‍ ആവശ്യം അവരുടെ വിചാരങ്ങളും വികാരങ്ങളും വളരുന്ന പ്രായത്തിലാണ് . സ്വന്തം കാര്യം നോക്കാന്‍ ഉള്ള കഴിവ് കുട്ടികള്‍ക്ക് നഷ്ടപ്പെടുകയാണ് അമ്മയുടെ അമിതമായ വേവലാതി കൊണ്ട് ഉണ്ടാവുന്നത്. ഇന്നത്തെ ന്യൂക്ലിയര്‍ കുടുംബങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് കിട്ടുന്ന ഈ കഴിവുകേടാണ് വിവാഹമോചനങ്ങള്‍ പെരുകുന്നതിനുള്ള കാരണം .
അമ്മ ‘വീട്ടില്‍ വെറുതെയിരിക്കുന്നു’ എന്ന് പറയുന്നതിനേക്കാള്‍ ഉദ്യോഗസ്ഥയാണെന്ന് പറയാനാണ് ഭൂരിഭാഗം കുട്ടികളും ഇഷ്ടപ്പെടുക എന്നു തോന്നുന്നു.
അതുകൊണ്ടുകൂടിയാണ് കുട്ടികള്‍ ഇത്തിരി മുതിര്‍ന്നാല്‍ അമ്മ ഉദ്യോഗത്തിനു പോകണമെന്ന് ഞാന്‍ പറയുന്നത്. ഒരു പാര്‍ട്ട് ടൈം ജോലി അല്ലെങ്കില്‍ ഒരു ഫ്രീലാന്‍സ് ജോലി ആണ് അഭികാമ്യം.
ഇതൊക്കെ എഴുമ്പോഴും എനിക്കറിയാം അത്തരം ഒരു സാഹചര്യം ഇന്ന് നിലവിലില്ല എന്ന്. അങ്ങനെയൊന്ന് ഉണ്ടാക്കിയെടുക്കാന്‍ ശ്രമിച്ചുകൂടേ?
ഷണ്മുഖപ്രിയ,
പുരുഷന്മാര്‍ പാവങ്ങളാണെന്ന് ജെനിഷ് പറയുന്നത് കേട്ട് ചിരി വരുന്നുണ്ടാകും അല്ലേ? അവരുടെ കയ്യില്‍ ഏതൊക്കെ പലകകള്‍ ഉണ്ടെന്ന് കണ്ടുതന്നെ അറിയണം.
>>>>ഒരു കുട്ടിയെ നല്ലപോലെ വളര്‍ത്തുന്നതിനെക്കള്‍ എന്ത് വലിയ പണിയാണ് ഉള്ളത് ?<<<<<br />ഒന്നുമില്ല.
കുട്ടി നന്നായി വളര്‍ന്നാല്‍ അതെന്റെ കഴിവ്, മോശമായിപ്പോയാല്‍ അത് ഭാര്യയുടെ കഴിവുകേട്.
ഇനി കുട്ടികളോ? എത്രയൊക്കെ നല്ല കാര്യങ്ങള്‍ പറഞ്ഞും ജീവിതത്തില്‍ പകര്‍ത്തിയും കാണിച്ചാലും വലുതായിക്കഴിയുമ്പോള്‍ അവര്‍ നമ്മുടെ വഴിയേ പോയെന്നിരിക്കില്ല. അവര്‍ക്ക് സ്വയാര്‍ജ്ജിതമായ സ്വഭാവമല്ലേ കാണിക്കാന്‍ പറ്റൂ.
>>>>>>>>>>>ചേച്ചിയുടെ കാര്യം തന്നെ, അമ്മയെ അച്ചന് വിലക്കിയപ്പോള് അമ്മയ്ക്ക് ജോലിക്ക് പോകണമെന്ന് നിര്ബന്ധമായിരുന്നെങ്കില് എന്താകുമായിരുന്നു സ്ഥിതി. ചേച്ചിയുടെ ഭാവി തന്നെ ഒരുപക്ഷെഅവതാളത്തിലാവുമായിരുന്നില്ലേ? >>>>>>>>>>>
അതെങ്ങനെ ?
ഇത് മനസിലായില്ല അല്ലേ? ഞാനുദ്ദേശിച്ചത് കുടുംബവഴക്ക് തന്നെ (ചേച്ചിയുടെ വീട്ടില്‍ ഒരുപക്ഷെ, ഉണ്ടായിക്കൊള്ളണമെന്നില്ല,ചിലപ്പോള്‍ ഉണ്ടാവാമല്ലോ?) അങ്ങിനെ നിരവധികുടുംബങ്ങള്‍ തകര്‍ന്നിട്ടുമുണ്ട് കുട്ടികളുടെഭാവിയെ ദോശകരമായി ബാധിച്ചിട്ടുമുണ്ട്.
>>> മുജീബിന്റെ കയ്യടി ശരിയായില്ല എന്ന് അഭിപ്രായം പറയാന്‍ എനിക്കും സ്വാതന്ത്ര്യമുണ്ടല്ലോ അല്ലെ അഡ്മിന്‍ ? ഞാന്‍ എന്റെ അഭിപ്രായമല്ലേ പറഞ്ഞത് ?
മറ്റുള്ളവര്‍ കയ്യടിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം താങ്കല്‍ക്കുണ്ടെങ്കില്‍ ശരി.
താങ്കളുടെ അഭിപ്രായങ്ങള്‍ക്ക് മാത്രമേ ഇവിടെ കയ്യടിക്കാന്‍ പാടുള്ളൂ എങ്കില്‍ മുമ്പ് പറഞ്ഞാല്‍ മതി.എല്ലാവരും താങ്കളുടെ എല്ലാ കമന്റിനും കയ്യടിച്ചു തരും . =D> =D> =D>
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )