സ്ത്രീപര്‍വം
  • ponnilavponnilav January 2012 +1 -1

    ഇതിലെ വന്നു പോയിട്ടുള്ള ഏതെങ്കിലും സ്ത്രീ രത്നങ്ങള്‍ ഉണ്ടെങ്കില്‍
    അഭിപ്രായം രേഖപ്പെടുത്താത്തതില്‍ എനിക്കുള്ള പരിഭവം അറിയിക്കുന്നു . :-((

  • menonjalajamenonjalaja January 2012 +1 -1

    നിളാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ,

    =D> =D> =D> =D> =D> =D> =D> =D>

    നിര്‍ത്താനല്ല, തുടരാന്‍

  • srjenishsrjenish January 2012 +1 -1

    സ്ത്രീ എന്നും പുരുഷന് തെറ്റിലേക്കുള്ള പ്രലോഭനമാണ്.. നിഷ്ക്കളങ്കനായ ആദത്തിനെ തെറ്റിലേക്ക് നയിച്ചു കൊണ്ട് തുടങ്ങിയ പോക്ക് ഇന്നും തുടരുന്നു.. എന്നാണ് പുരുഷന് ഇതില്‍ നിന്നൊരു മോചനം.. ;)

    എല്ലാ സ്ത്രീകളെയും പരിശുദ്ധകളാക്കിക്കൊണ്ടുള്ള സ്ത്രീ പക്ഷത്തിന്റെ വാദങ്ങള്‍ക്ക് നിലനില്‍പ്പില്ല. പുരുഷന്മാരില്‍ എത്രത്തോളം അധമന്മാരുണ്ടോ അത്രയും തന്നെ സ്ത്രീകളിലുമുണ്ട്. പ്രകൃതി അങ്ങനെയാണ്. എല്ലാം സന്തുലിതമാക്കി കാത്തു സൂക്ഷിക്കുന്നു. പുരുഷന്മാര്‍ ചതിക്കപ്പെടുമ്പോള്‍ അത് ഒന്നുകില്‍ വാര്‍ത്തയാവില്ല. അല്ലെങ്കില്‍ പുരുഷന്‍ തന്റെ കഴിവില്ലായ്മ പുറത്തറിയിക്കാതെ മൂടി വയ്ക്കുന്നു. കഴിഞ്ഞ ദിവസം കണ്ട ഒരു വാര്‍ത്ത ഇത്തരുണത്തില്‍ ഞാന്‍ ഓര്‍ക്കട്ടേ..

    ഭര്‍ത്താവിനെ പിരിഞ്ഞിരിക്കുന്ന സ്ത്രീ.. അവള്‍ അടുത്ത വീട്ടിലെ സുമുഖനാ‍യ ചെറുപ്പക്കാരനുമായി പ്രേമത്തിലാകുന്നു. അന്യമതങ്ങളില്‍ പെട്ട അവരെ വീട്ടുകാര്‍ അംഗീകരിക്കാഞ്ഞതിനാല്‍ അവര്‍ വിവാഹിതരായി മുംബൈയില്‍ താമസിക്കുന്നു. അവര്‍ക്ക് ഒരു കുട്ടിയുണ്ടായപ്പോഴേക്കും വീട്ടുകാരുടെ പിണക്കം മാറുകയും അവര്‍ തിരിച്ച് നാട്ടില്‍ വന്ന് വീട്ടുകാരോടൊത്ത് താമസിക്കുകയും ചെയ്യുന്നു.കുറച്ചു നാള്‍ക്ക് ശേഷം അവിടെ കിണറുകുഴിക്കാന്‍ വന്ന ഒരു തമിഴനുമായി ആ സ്ത്രീ ഒളിച്ചോടുന്നു.. അവന്‍ ഭ്രാന്തനെപ്പോലെ കുട്ടിയുമായി ജീവിക്കുന്നു. അവളും സ്ത്രീയാണ്...

  • srjenishsrjenish January 2012 +1 -1

    ##തനി കേരളീയ വേഷമാണ് ഏറ്റവും മോശമായ രീതിയില്‍ ധരിക്കാവുന്നത് ..

    നിളയുടെ ഈ വാക്കുകള്‍ കണ്ടിട്ട് എനിക്ക് രഞ്ജിനി ഹരിദാസിനെയാണ് ഓര്‍മ്മ വരുന്നത്. അവരും ഇതുപോലെയായിരുന്നു വസ്ത്രധാരണത്തെക്കുറിച്ച് പ്രതികരിച്ചത്.

    സ്ത്രീകള്‍ക്ക് ഏറ്റവും മനോഹരമായും മോശമായും ഉപയോഗിക്കാവുന്ന ഒരു വേഷമാണ് സാരി. നല്ലരീതിയില്‍ ഉപയോഗിച്ചാല്‍ നല്ലത്. മോശമായ രീതിയില്‍ ധരിക്കുന്നത് എങ്ങനെ വസ്ത്രത്തിന്റെ കുഴപ്പമാകും.

    സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ അടിസ്ഥാന കാരണങ്ങളെക്കുറിച്ച് ഇന്ത്യയില്‍ നടത്തിയ ഒരു പഠനത്തില്‍ സ്ത്രീകളുടെ വസ്ത്രധാരണത്തിന് രണ്ടാം സ്ഥാനമാണ്. കുടുംബബന്ധങ്ങളിലെ അസ്ഥിരതയും ശിക്ഷകളിലെ കാലതാമസവും മാധ്യമങ്ങളും എല്ലാം ഈ പട്ടികയില്‍ ഇടം പിടിച്ചിരുന്നു. ഒരു 50 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ പുരുഷന്മാരുടെ വേഷവിധാനങ്ങളില്‍ എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടായത്. അന്നും ഇന്നും ഷര്‍ട്ടുകള്‍ക്ക് ഒരേ ഡിസൈന്‍. ഒരു കാലത്തും പുരുഷന്മാര്‍ മുതുക് വെട്ടി ഇറക്കിയുള്ള വേഷങ്ങള്‍ ധരിച്ചില്ല. പരുഷന്മാരുടെ വസ്ത്രങ്ങളുടെ അളവ് കൂടുക അല്ലാതെ കുറഞ്ഞതായി കണ്ടിട്ടുണ്ടോ? അപവാദങ്ങളും ഇല്ലെന്നല്ല.. അതേ സമയം സ്ത്രീകളെ നോക്കൂ.. എന്തെല്ലാമാണ് കാട്ടിക്കൂട്ടുന്നത്. വസ്ത്രമെന്ന് ഇതിനെ വിളിക്കാമോ എന്ന് സംശയം.. പലതും വെറും നൂല് മാത്രം. വസ്ത്രങ്ങളില്‍ മുതുക് വെട്ടി ഇറക്കി വെറും നൂല് മാത്രം ആക്കിയിരിക്കുന്നു. കയ്യുടെ അളവ് കുറച്ചു കുറച്ച് കയ്യേ ഇല്ലാതാക്കിയിരിക്കുന്നു.. ഇതാണോ സ്ത്രീകള്‍ക്ക് കോണ്‍ഫിഡന്‍സ് കൊടുക്കുന്ന വേഷവിധാനം? ഈ വേഷവിധാനങ്ങള്‍ ആരെ കാണിക്കാനാണ്? മറ്റ് സ്ത്രീകളെ മാത്രമോ? എന്നിട്ട് കുറ്റം മുഴുവന്‍ പുരുഷന്...

  • menonjalajamenonjalaja January 2012 +1 -1

    കുടുംബത്തിനുള്ളില്‍ നടക്കുന്ന പീഡനങ്ങളെക്കുറിച്ച് ആരുമൊന്നും എഴുതിക്കണ്ടില്ലല്ലോ

  • aparichithanaparichithan January 2012 +1 -1 (+1 / -0 )

    പീഡിപ്പിക്കപ്പെടുന്ന പാവം ഭര്‍ത്താക്കന്മാരുടെ കാര്യമാണോ ഉദ്ദേശിച്ചത്? :-))

  • menonjalajamenonjalaja January 2012 +1 -1

    രണ്ടുകൂട്ടരുടെയും

  • mujinedmujined January 2012 +1 -1

    admin,നിളച്ചേച്ചി,
    പെണ്‍കുട്ടികളുടെ വസ്ത്രധാരണം പലകാരണങ്ങളില്‍ ഒന്നു മാത്രമാണെന്നാണ് ഞാന്‍ പറഞ്ഞത്.
    പിന്നെ,പെണ്‍കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധ കൂടുതല്‍ വേണ്ടത് അമ്മമാര്‍ക്ക് തന്നെയാണെന്ന് ഞന്‍ വീണ്ടും പറയുന്നു, പെണ്‍കുകുട്ടികളുടെ ശരീരപ്രകൃതി തന്നെ അതിനുകാരണം.എല്ലാകാര്യങ്ങളും അച്ചനു ശ്രദ്ധിക്കാന്‍ കഴിയില്ലെന്നു തന്നെയാണ് എന്‍റെ അഭിപ്രായം.എല്ലാ അച്ചന്‍മാരും പെണ്‍കുട്ടികളെ അമ്മയെ ഏല്‍പിച്ച് ബാറില്‍ കറങ്ങുകയാണെന്നാണ് ചേച്ചിയുടെ എഴുത്തില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത്.മദ്യഷാപ്പുകളില്‍ നിരങ്ങുന്ന അച്ചന്‍മാരില്ല എന്നല്ല പറയുന്നത്,ധാരാളമുണ്ട് അവിടെയൊക്കെ ഇത്തരം പ്രശ്നങ്ങള്‍ വളരെകൂടുതലുമാണ്.
    ദൈവം പുരുഷനേയും സ്ത്രീയേയും സൃഷ്ടിച്ചിരിക്കുന്നത് രണ്ട് രീതിയിലല്ലേ? ഒരുപുരുഷനു പ്രസവിക്കുവാനോ മുലയൂട്ടുവാനോ ഒരിക്കലും സാധിക്കില്ല, അതുപോലെ പുരുഷനില്ലാതെ സ്ത്രീകള്‍ക്ക് മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ഒരിക്കലും കഴിയത്തുമില്ല. അപ്പോള്‍ പുരുഷനും സ്ത്രീക്കും വ്യത്യസ്ത ധര്‍മ്മങ്ങളാണ് ദൈവം വിധിച്ചിരിക്കുന്നതെന്ന് അതില്‍ നിന്നും നമ്മുക്കു മനസിലാക്കാം. ഒരമ്മ ഒരു കുഞ്ഞിനെ പ്രസവിച്ചാല്‍ ആ കുഞ്ഞിന്റെ ഓരോ ഘട്ടവും അച്ചനേക്കാള്‍ കൂടുതല്‍ അറിയാവുന്നത് അമ്മയ്ക്കു തന്നെയാണ്. അത് അച്ചനല്ല, അത് അച്ചന്‍ അറിയണമെന്ന് പറയുന്നത് ബാലിശമായ കാര്യമാണ്.അച്ചന് മറ്റു പല കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടിയെ നോക്കി വീട്ടിലിരുന്നാല്‍ അതിന്‍റെ വിവരം അപ്പോള്‍ അറിയാം.അച്ചന്‍ കുട്ടികളുടെ കാര്യം നോക്കണ്ട എന്നല്ല പറയുന്നത്, അതിനു ഒരു പരിധിയുണ്ട്.

    ജലജേച്ചി,
    വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ ആദ്യം ചേച്ചി തന്നെ എഴുതൂ അതാണ് നല്ലതെന്നു തോന്നുന്നു.

  • ponnilavponnilav January 2012 +1 -1

    ജലജേച്ചി ,
    നന്ദി

  • ponnilavponnilav January 2012 +1 -1

    ജെനിഷ് ,
    എല്ലാ സ്ത്രീകളെയും പരിശുദ്ധകള്‍ ആക്കി ആരും ഇവിടെ വാദിച്ചിട്ടില്ല.
    പുരുഷ വിദ്വേഷം കൊണ്ട് ഉന്മാദാവസ്ഥയിലെത്തിയ ആരെങ്കിലും പറയുന്നുണ്ടാവാം .
    അതല്ലല്ലോ ഇവിടുത്തെ വിഷയം . സ്ത്രീകളായ കുറ്റവാളികള്‍ ഉള്ളത് കൊണ്ടാണല്ലോ വനിതാപോലീസും വനിതാ ജയിലും ഉള്ളത് .
    ഞാന്‍ പറഞ്ഞ സാഹചര്യങ്ങള്‍ സത്യമല്ല എന്ന് ജെനിഷിനു തോന്നുന്നുണ്ടോ ?
    ഞാന്‍ പറഞ്ഞ പ്രശ്നങ്ങള്‍ സമൂഹത്തില്‍ ഇല്ല എന്ന് തോന്നുന്നുണ്ടോ ?

    >>>>>>>>പേടിയില്ലാതെ ഒരു സ്ത്രീക്ക് കേരളത്തില്‍ പുറത്തിറങ്ങി നടക്കാന്‍ കഴിയുമോ ? എന്റെ വാക്കുകളെ എതിര്‍ക്കുന്നവര്‍ ആരെങ്കിലും സ്വന്തം വീട്ടിലെ സ്ത്രീകളെ ആണ്‍തുണയില്ലാതെ
    സന്ധ്യകഴിഞ്ഞാല്‍ പുറത്തേക്കു അയക്കുമോ ? ഇല്ല അല്ലെ ? ആരെ പേടിച്ചാണ്. സ്ത്രീകളെ ? മൃഗങ്ങളെ ? മദ്യപന്മാരായ , അമ്മപെങ്ങന്മാരെ തിരിച്ചറിയാനാവാത്ത പുരുഷനെ തന്നെ >>>>>>>>>>>>>>>>>
    എന്റെ ഈ ചോദ്യത്തിന് ജെനീഷിനുള്ള മറുപടി എന്ത് ?

    ജെനിഷ് കണ്ട വാര്‍ത്ത പോലെ സമൂഹത്തില്‍ ഇന്ന് നിലനില്‍ക്കുന്ന അവസ്ഥക്ക് -സ്ത്രീകളും പുരുഷന്മാരും പ്രതി സ്ഥാനത്ത് നില്‍ക്കുന്ന ഇത്തരം വാര്‍ത്തകള്‍ നാം ദിവസവും കാണുന്നുണ്ടല്ലോ _ ഒരു മാറ്റമാണ് ആവശ്യം . ഞാന്‍ പ്രശ്നങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ പുരുഷനെ ന്യായീകരിക്കാന്‍ മാത്രമാണ് എല്ലാവരും ശ്രമിക്കുന്നത് . അത് കൊണ്ടാണ് സ്ത്രീ ഒരു പ്രലോഭന വസ്തു മാത്രമായി ജെനിഷിനു അവതരിപ്പിക്കേണ്ടി വന്നത് . സ്ത്രീകള്‍ പ്രലോഭന വസ്തുവാണു എന്ന് പറയുന്നവര്‍ ഓര്‍ക്കേണ്ടത് സ്വന്തം ഭാര്യയും പെങ്ങളും പെണ്മക്കളും എന്തിനു അമ്മപോലും മറ്റുള്ള പുരുഷന്മാരുടെ കണ്ണില്‍ അതേ പ്രലോഭനങ്ങളായി ആണ് വീഴുന്നതെന്ന് .

  • AdminAdmin January 2012 +1 -1

    >>> പേടിയില്ലാതെ ഒരു സ്ത്രീക്ക് കേരളത്തില്‍ പുറത്തിറങ്ങി നടക്കാന്‍ കഴിയുമോ ?

    ഇല്ല. അതിനു പുരുഷ വര്‍ഗത്തെ മുഴുവന്‍ ആക്ഷിപിക്കണോ?

    അതാണോ സ്ത്രീ നേരിടുന്ന ഏക പ്രശ്നം? ജലജേച്ചി പറഞ്ഞ പോലെ വീട്ടിനകത്ത് നടക്കുന്ന പീഡനങ്ങള്‍ എന്തൊക്കെയാണ് എന്നറിയാനാണ് എനിക്ക് താത്പര്യം. ഞാന്‍ ഭാര്യയെ ഏതു ലെവലില്‍ പീഡിപ്പിക്കുന്നുണ്ട് എന്നറിഞ്ഞാല്‍ അല്ലേ അത് തിരുത്താന്‍ പറ്റുകയുള്ളൂ.

  • ponnilavponnilav January 2012 +1 -1

    ആരാണ് ജെനിഷ് കുറ്റകൃത്യങ്ങളെ ക്കുറിച്ച് പഠിക്കുന്നത് ? പുരുഷകേന്ദ്രീകൃതമായ അധികാരി വര്‍ഗം തന്നെ .
    പുരുഷന്മാരായ കുറ്റവാളികള്‍ക്കിടയില്‍ പഠനം നടത്തിയാല്‍ അവര്‍ സ്ത്രീകളുടെ വേഷമാണ് പ്രശ്നമുണ്ടാക്കിയത് എന്നല്ലാതെ ഞാന്‍ ക്രൂരനായ ഒരു കുറ്റവാളി ആണെന്ന് സമ്മതിക്കുമോ ? സൗമ്യ കൊല്ലപ്പെട്ടത് അവള്‍ ധരിച്ചിരുന്ന വസ്ത്രം മോശമായത് കൊണ്ടാണോ ?
    ആലുവ കൊലക്കേസില്‍ വസ്ത്രധാരണത്തിന്റെ പങ്കു എന്തായിരുന്നു ?

    ചാനലില്‍ ഒന്നോ രണ്ടോ അവതാരകര്‍ കാശിനു വേണ്ടി കാട്ടിക്കൂട്ടുന്നതാണോ കേരളീയരുടെ വസ്ത്രധാരണരീതി ? പൊതു നിരത്തുകളില്‍ ആ വേഷത്തില്‍ ജെനിഷ് എത്ര സ്ത്രീകളെ കണ്ടുമുട്ടുന്നുണ്ട് ? മാസത്തില്‍ ഒന്ന് ? വര്‍ഷത്തില്‍ ഒന്ന് ?

    ഇതെല്ലാം എന്റെ ചോദ്യങ്ങളാണ് മറുപടി പ്രതീക്ഷിക്കുന്നു

  • ponnilavponnilav January 2012 +1 -1

    ആരാണ് മുഴുവന്‍ പുരുഷന്മാരെയും ആക്ഷേപിക്കുന്നത് ? :)
    അതറിഞ്ഞിട്ടു വേണം ഉള്ള പീഡനത്തിന്റെ ലെവല്‍ കൂട്ടാന്‍ അല്ലെ അഡ്മിനെ? :-D

  • ponnilavponnilav January 2012 +1 -1

    എന്തിനാണ് മുഴുവന്‍ പുരുഷന്മാര്‍ക്കും എതിരെയാണ് സംസാരിക്കുന്നത് എന്ന് നിങ്ങള്‍ കരുതുന്നത് . 50 % കൂടുതല്‍ പേരും കേരളത്തില്‍ മദ്യപാനികള്‍ ആണ് . അതില്‍ മദ്യപാനം കലഹങ്ങളും രോഗങ്ങളും ആയി പ്രശ്നങ്ങള്‍ ഉണ്ടാക്കാത്ത കുടുംബങ്ങള്‍ ചുരുങ്ങും . അപ്പോള്‍ എത്ര ലക്ഷം സ്ത്രീകളുടെ പ്രശ്നമാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത് ? ഇനി ഇത്രയധികം മദ്യപാനികള്‍ കേരളത്തില്‍ ഇല്ല എന്ന് പറയല്ലേ കരുനാഗപ്പള്ളിക്കാരും ചാലക്കുടിക്കാരും ചേര്‍ന്ന് ഹര്ത്താലിനു ആഹ്വാനം നല്‍കും . മദ്യപാനം തന്നെയാണ് കേരളത്തിന്റെ വലിയൊരു പ്രശ്നം

  • AdminAdmin January 2012 +1 -1

    >>> മദ്യപാനം തന്നെയാണ് കേരളത്തിന്റെ വലിയൊരു പ്രശ്നം

    അമിതമായാല്‍ അമൃത് പോലും വിഷമല്ലേ !

    >>> അതറിഞ്ഞിട്ടു വേണം ഉള്ള പീഡനത്തിന്റെ ലെവല്‍ കൂട്ടാന്‍ അല്ലെ അഡ്മിനെ? :D

    അപ്പോള്‍ പറയാന്‍ ഒരുക്കമല്ല എന്ന് ചുരുക്കം. കൂടാതെ ഞാന്‍ ഒരു പീഡകനാണ് എന്നും വിധിയെഴുതിയിരിക്കുന്നു. ഞാനിതെങ്ങിനെ സഹിക്കും ! എന്റെ ഭാര്യ പോലും സഹിക്കില്ല :-))

  • srjenishsrjenish January 2012 +1 -1

    ##കുടുംബത്തിനുള്ളില്‍ നടക്കുന്ന പീഡനങ്ങളെക്കുറിച്ച് ആരുമൊന്നും എഴുതിക്കണ്ടില്ലല്ലോ

    കുടുംബത്തിനകത്തെ പ്രശ്നങ്ങളെക്കുറിച്ച് വലിയ അറിവില്ല.. കാരണം അങ്ങനെയുള്ള പ്രശ്നങ്ങള്‍ അധികം അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല.. ആ കാര്യത്തില്‍ എന്റെ നല്ലപാതി ശരിക്കും നല്ലപാതി തന്നെ..

  • ponnilavponnilav January 2012 +1 -1

    പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും കാര്യത്തില്‍ അച്ഛനും അമ്മയ്ക്കും തുല്യ പങ്കു ഉണ്ട് എന്ന അഭിപ്രായത്തില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു മുജീബേ. അതാണ്‌ വേണ്ടത് . അങ്ങനെയുള്ള കുടുംബത്തിലെ കുട്ടികള്‍ മാത്രമേ മാനസികാരോഗ്യത്തോടെ വളരൂ .
    പുരുഷനും സ്ത്രീയും തമ്മില്‍ മക്കളോടുള്ള സ്നേഹത്തിന്റെ കാര്യത്തില്‍ ഏറെ വ്യത്യാസമുണ്ട് . ഇപ്പോഴും ഒരമ്മ മക്കളെ കൂടുതല്‍ സ്നേഹിക്കും . സൃഷ്ടി കര്‍മത്തില്‍ ഇപ്പോഴും വേദന സ്ത്രീകള്‍ക്കാണ് . പുരുഷന് ആനന്ദത്തിന്റെ ഫലം മാത്രമാണ് കുട്ടികള്‍ . പക്ഷെ സ്ത്രീക്ക് അങ്ങനെ മാത്രമല്ല .ഉദരത്തില്‍ രൂപം കൊള്ളുന്നത്‌ മുതല്‍ അവള്‍ക്കു കുഞ്ഞാണ് ലോകത്തിലെ ഏറ്റവും അമൂല്യ വസ്തു . പ്രസവവേദനയേക്കാള്‍ ഒരു സ്ത്രീയെ വേദനിപ്പിക്കില്ല കുട്ടികള്‍ നല്‍കുന്ന ഒരു വേദനയും . കുഞ്ഞിനെ ആദ്യം കാണുന്നതില്‍ വലിയ ഒരു സന്തോഷം സ്ത്രീക്ക് വേറെ കിട്ടാനുമില്ല ജീവിതത്തില്‍ . അതുകൊണ്ട് അവര്‍ മക്കളോടൊപ്പം ജീവിക്കുകയാണ് . മക്കള്‍ വലുതാവുന്നത് അവരുടെ മനസ്സിലൂടെ ഓടിക്കളിച്ചാണ് .
    കുട്ടികള്‍ക്ക് ആവശ്യമുള്ള സ്നേഹവും കരുതലും കൊടുക്കാന്‍ അവര്‍ക്ക് ആവും . പക്ഷെ തെറ്റും ശരിയും പറഞ്ഞു കൊടുത്തു മക്കളെ വളര്‍ത്താന്‍ അച്ഛന്റെ സഹായം അവര്‍ക്ക് ആവശ്യമാണ്‌ .അച്ഛന്റെ ശാസന , സുരക്ഷിതത്വം നല്‍കുന്ന സ്നേഹം, കരുതല്‍ ഇവയെല്ലാം കുട്ടികളില്‍ ഉണ്ടാക്കുന്ന ആത്മവിശ്വാസം അവര്‍ക്ക് ആവശ്യമാണ്‌ . വീടിനു പുറത്തു അധികം സമയം ചിലവഴിക്കുന്ന അച്ഛന്റെ സ്നേഹത്തോടെയുള്ള ഒരു ഫോണ്‍ വിളി പോലും ഒരു കുട്ടിയെ എത്ര സ്വാധീക്കാന്‍ കഴിവുള്ളതാണ് .
    പണ്ടത്തെ കാലമല്ല ഇന്ന് .അച്ഛനും അമ്മയും ഒരേപോലെ പുറത്തു പോയി ജോലി ചെയ്യുന്നവരാണ് . തിരിച്ചെത്തി അടുക്കളയില്‍ കയറിയാല്‍ സ്വന്തം കാര്യം നോക്കാന്‍ പോലും സമയം കിട്ടാത്ത അമ്മക്കാണോ അച്ഛനാണോ കുട്ടിയെ കരുതാന്‍ കഴിയുക?
    ഒരു കുഞ്ഞുണ്ടായാല്‍ അതിന്റെ ഓരോ ഘട്ടവും അച്ഛനും അറിഞ്ഞിരിക്കണം . പ്രായത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ കുട്ടികള്‍ക്ക് ഉണ്ടാകുന്നത് അച്ഛന്‍ അറിയേണ്ടതില്ലേ ? ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്ക് പ്രായത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ശരീരത്തിനുണ്ടാവും. അത് അച്ഛനും അറിയണം . പെണ്‍കുട്ടി തീണ്ടാരിയാവുന്നതും ശരീരം വളരുന്നതും അച്ഛന് അറിയേണ്ടതല്ലേ ? പെണ്‍കുട്ടികള്‍ക്ക് ഈ മാറ്റം ഉണ്ട് എന്നറിയാത്തവരല്ല അവര്‍ . ആ പ്രായത്തില്‍ കുട്ടികള്‍ക്കുണ്ടാകുന്ന മനോവ്യാപാരങ്ങള്‍ അച്ഛനും അമ്മയും ഒരേ പോലെ മനസിലാക്കണം .
    അല്ലാതെ പെണ്‍കുട്ടികള്‍ മൊബൈലില്‍ സംസാരിക്കുന്നുണ്ടോ എന്നറിയാന്‍ ഉറക്കം ഒഴിച്ച് കാത്തിരിക്കേണ്ടവര്‍ അല്ല അമ്മമാര്‍ . അമ്മമാര്‍ കണ്ടുപിടിച്ചാല്‍ അവര്‍ക്ക് മുന്നില്‍ വേറെ എത്ര വഴികള്‍ തുറക്കപ്പെടും .

  • ponnilavponnilav January 2012 +1 -1

    നല്ലപാതിയും ഇങ്ങനെ തന്നെ പറയുമോ ജെനിഷ് ? :-))

  • srjenishsrjenish January 2012 +1 -1

    “പിതാ രക്ഷതി കൌമാരേ
    ഭര്‍ത്താ രക്ഷതി യൌവനേ
    പുത്രോ രക്ഷതി വാര്‍ദ്ധക്യേ
    ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി“ - പിതാവും ഭര്‍ത്താവും പുത്രനുമായി സ്ത്രീയെ എന്നും രക്ഷിച്ച് പോന്ന പുരുഷനെ മനസ്സിലാക്കാതെ എന്ന് സ്ത്രീകള്‍ സ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടിത്തുടങ്ങിയോ, അന്ന് തുടങ്ങി അവരുടെ നാശം.. എന്തില്‍ നിന്നാണ് നിങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണ്ടത്.. ഞങ്ങളുടെ സംരക്ഷണയില്‍ നിന്നോ? എന്നിട്ട് സ്വയം കുഴപ്പങ്ങളില്‍ ചാടുമ്പോള്‍ എന്തേ നിങ്ങള്‍ക്ക് ഞങ്ങളുടെ സംരക്ഷണം ഇല്ലാഞ്ഞതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് മനസ്സിലാവാത്തത്?

  • srjenishsrjenish January 2012 +1 -1

    നല്ലപാതി ഒരു അക്കൌണ്ട് തുടങ്ങിയിട്ടുണ്ട്.. അതിനാല്‍ മൌനം ജനിഷിന് ഭൂഷണം.. :)

  • ponnilavponnilav January 2012 +1 -1

    നല്ലപാതിക്ക് ഇങ്ങോട്ട് ഒരു വഴി കാണിച്ചു കൊടുക്കൂ :-))

  • ponnilavponnilav January 2012 +1 -1

    പഴയകാലത്തെ സ്ത്രീകള്‍ സംരക്ഷിക്കപ്പെട്ടിരുന്നോ ?
    ചരിത്രം ജെനിഷ് ഒന്നുകൂടി പഠിക്കേണ്ടിയിരിക്കുന്നു .
    സ്ത്രീകളെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ അല്ലാതെ ഈ വാക്കുകള്‍ എന്തിനു കൊള്ളാം . :O

  • mujinedmujined January 2012 +1 -1

    >>>>>പണ്ടത്തെ കാലമല്ല ഇന്ന് .അച്ഛനും അമ്മയും ഒരേപോലെ പുറത്തു പോയി ജോലി ചെയ്യുന്നവരാണ് . തിരിച്ചെത്തി അടുക്കളയില്‍ കയറിയാല്‍ സ്വന്തം കാര്യം നോക്കാന്‍ പോലും സമയം കിട്ടാത്ത അമ്മക്കാണോ അച്ഛനാണോ കുട്ടിയെ കരുതാന്‍ കഴിയുക? <<<<<<<<<<<br />
    ഇന്നത്തെ പ്രധാന പ്രശ്നം ഇതു തന്നെയാണ് ആര്‍ക്കും സമയമില്ല. ഇങ്ങനെയുള്ള വീടുകളിലെ പ്രധാന പ്രശ്നം അച്ചന്‍ ഒരു വഴിക്ക്, അമ്മ ഒരുവഴിക്ക്, കുട്ടികള്‍ ഒരു വഴിക്ക് പിന്നെ എങ്ങനെ നന്നാവും നമ്മുടെ സമൂഹം, ആദ്യം ഇതിനാണ് പ്രതിവിധി കാണേണ്ടത്.

  • AdminAdmin January 2012 +1 -1

    >>> ആ കാര്യത്തില്‍ എന്റെ നല്ലപാതി ശരിക്കും നല്ലപാതി തന്നെ..

    ചുമ്മാതല്ല മഷിത്തണ്ടില്‍ ഇത്രയും സമയം ലഭിക്കുന്നത്.
    2000 നിഘണ്ടു പദങ്ങള്‍ , 500 ക്വിസ്‌ ചോദ്യങ്ങള്‍ ... ഭാര്യയുടെ സഹകരണം !
    ഞങ്ങളുടെ നന്ദി താങ്കളുടെ ഭാര്യയ്ക്ക് റീ-ഡയറക്റ്റ് ചെയ്യുന്നു.

  • ponnilavponnilav January 2012 +1 -1

    കുടുംബത്തിനു അകത്തെ സ്ത്രീ പീഡനങ്ങള്‍
    (പുരുഷ പീഡനം പുറകെ വരും )


    1. അമ്മായിയമ്മ- മരുമകള്‍ പോര് ( കുറ്റം സ്ത്രീകള്‍ 75 % പുരുഷന്മാര്‍ 25 %. ഭാര്യയെയോ അമ്മയെയോ പുരുഷന്‍ കണ്ണടച്ച് വിശ്വസിക്കരുത് .പക്ഷം പിടിച്ചു തീരുമാനം എടുക്കരുത് )

    2. മദ്യപിച്ചു വന്നുള്ള ഉപദ്രവം, ലൈംഗീകപീഡനം (കുറ്റം 90 % വും പുരുഷന്മാര്‍ . സ്ത്രീകള്‍ 10 %. രക്ഷപ്പെടാന്സ്ത്രീകള്‍ക്ക് ചെയ്യാവുന്നത് കുറേക്കൂടി കുടിപ്പിച്ചു ബോധം ഇല്ലാതാക്കുക അല്ലെങ്കില്‍ ഉറക്കഗുളിക കൊടുക്കുക . തീരെ നിവൃത്തിയില്ലെങ്കില്‍ കൊന്നു കളയുക . ജയിലില്‍ സമാധാനവും ഭക്ഷണവും കിട്ടും . ഒരേ പോലെ സ്വന്തം മക്കളെയും അയല്‍ക്കാരെയും രക്ഷിക്കാം .)

    3.അമിതസ്നേഹം അഥവാ സംശയരോഗം ( ആരാണോ സംശയിക്കുന്നത് അവര്‍ 100 % കുറ്റക്കാര്‍ . ഇതിനു പരിഹാരം മനോരോഗ വിദഗ്ധന്‍ പറഞ്ഞു തരും . എന്നിട്ട് മാറുന്നില്ലെങ്കില്‍ വിവാഹമോചനം നല്ല മരുന്നാണ് . കുട്ടികളെ അക്രമവാസനയില്‍ നിന്നും മനോരോഗത്തില്‍ നിന്നും രക്ഷിക്കാന്‍ അത് മതിയാവും )

    തുടരാം . തുടരും സഹിച്ചേ പറ്റൂ എന്ന് സാരം
    :-)) :-D

  • srjenishsrjenish January 2012 +1 -1

    ഞങ്ങളെക്കൊണ്ട് ഒരു “പുരുഷപര്‍വ്വം“ തുടങ്ങിക്കരുത്...

  • ponnilavponnilav January 2012 +1 -1

    സഹകരണമോ? നിസ്സഹകരണമോ? :)

  • ponnilavponnilav January 2012 +1 -1

    തുടങ്ങിക്കോളൂ .പക്ഷെ ഞാന്‍ മുമ്പേ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം എവിടെ ?
    ചോദ്യത്തില്‍ തന്നെ ഉത്തരവും ഉള്ളപ്പോള്‍ എന്തിനു പാഴ്വേല അല്ലെ ?

  • srjenishsrjenish January 2012 +1 -1

    അഡ്മിന്‍ പറഞ്ഞതുപോലെ സമാധാനമായ കുടുംബാന്തരീക്ഷം ഉണ്ടാക്കുക എന്നത് ഒരു ടെക്‍നിക്കല്ലേ.. മാതൃഭൂമിയില്‍ വന്ന ഫോട്ടോയും സമ്മാനവും കണ്ടതോടെ അവള്‍ ഫ്ലാറ്റ്.. ഞാനേതോ മഹാകാര്യം ചെയ്തതുപോലെ വിചാരിച്ചിരിക്കുകയാ... B-)

  • AdminAdmin January 2012 +1 -1

    >>> പേടിയില്ലാതെ ഒരു സ്ത്രീക്ക് കേരളത്തില്‍ പുറത്തിറങ്ങി നടക്കാന്‍ കഴിയുമോ ?

    ജെനിഷ്‌, താങ്കള്‍ തന്നെ മുകളിലെ ചോദ്യത്തിന് ഉത്തരം കൊടുക്കൂ. അല്ലാതെ ടീച്ചര്‍ ഒരു നടയ്ക്ക് പോകില്ല.

  • AdminAdmin January 2012 +1 -1

    >>.മാതൃഭൂമിയില്‍ വന്ന ഫോട്ടോയും സമ്മാനവും കണ്ടതോടെ അവള്‍ ഫ്ലാറ്റ്..

    ഞാന്‍ അഡ്മിന്‍ പണി ഉപേക്ഷിച്ചു പദപ്രശ്നം കളിക്കാന്‍ ഇറങ്ങുവാ.. ന്ഗ്യാഹ എന്തെങ്കിലും നടക്കുമോ എന്ന് നോക്കട്ടെ.

  • srjenishsrjenish January 2012 +1 -1

    എല്ലാ ചോദ്യങ്ങളും കൂടി ഒന്നിച്ച് ചോദിച്ച് വെള്ളം കൂടിപ്പിക്കുന്ന വിദ്യ ഈ ലേഡീ ടീച്ചര്‍മാരുടെ സ്ഥിരം പണിയാണ്.. ഇല്ലെങ്കില്‍ ഉത്തരം അറിയില്ല എന്ന് പറയുന്നതു വരെ ഇവര്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കും... :)

  • ponnilavponnilav January 2012 +1 -1

    അങ്ങനെ രണ്ടു ചോദ്യപ്പേപ്പര്‍ റെഡിയാക്കി കഴിഞ്ഞു . അതിനാണ് ലീവെടുത്തത് .
    മഷിത്തണ്ടുള്ളത് കൊണ്ട് ബോറടിക്കാതെ കാര്യം കഴിഞ്ഞു .
    ഇനി ചോദ്യപ്പേപ്പറില്‍ ഇത് വല്ലതും കേറിക്കൂടിയോ ആവോ ?
    എങ്കില്‍ എന്റെ കുട്ടികള്‍ വലഞ്ഞത് തന്നെ .

  • ponnilavponnilav January 2012 +1 -1

    എന്റെ നല്ലപാതി കണ്ണു ബക്കര്‍ ഖത്തറില്‍ വന്നു നടത്തിയ ഇന്ത്യാ ക്വിസ്സില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു . ഖത്തര്‍ ട്രിബ്യൂണ്‍ , പെനിന്‍സുല , എന്നിവയില്‍ ട്രോഫിയുമായി നില്‍ക്കുന്ന ഫോട്ടോയും ഉണ്ടായിരുന്നു .സ്വര്‍ണമുള്‍പ്പെടെ നല്ല സമ്മാനവും കിട്ടി
    എന്നിട്ടും ഞാന്‍ ഫ്ലാറ്റായില്ല കേട്ടോ . എന്തിനു ഒരു വീട് പോലും ആയില്ല .ഭാര്യക്ക് ബൂസ്റ്റ്‌ മേടിച്ചു കൊടുത്തു കോമ്പ്ലാന്‍ ഗേള്‍ ആക്കൂ :-)) :-))

  • srjenishsrjenish January 2012 +1 -1 (+1 / -0 )

    പുരുഷനെ അംഗീകരിക്കുന്ന ഭാര്യമാര്‍ക്ക് കോബ്ലാന്‍ വേണ്ട കാര്യമില്ല.. അല്ലാതെ ഒരു ക്ലാസ്സിലെ ഒരു കുട്ടി തെറ്റ് ചെയ്തെന്ന് കരുതി ക്ലാസ്സിലെ എല്ലാ കുട്ടികളെയും നിരത്തി നിര്‍ത്തി അടിക്കുന്ന ടീച്ചറോട് എന്ത് പറഞ്ഞിട്ടെന്താ..? :) :/

  • ponnilavponnilav January 2012 +1 -1

    ഞാന്‍ നല്ല ബംഗ്ലാവാണ് ആയത്. നല്ലൊന്നാന്തരം മാളിക .

    തള്ളി ജയില്‍ പോകാന്‍ ഞാനില്ല .
    :-((

  • ponnilavponnilav January 2012 +1 -1

    അക്ഷരപിശാച് പിടികൂടി. 'തല്ലി' എന്ന് തിരുത്തി വായിക്കുക :-(( :-((

  • m.s.priyam.s.priya January 2012 +1 -1

    നിള എഴുതിയതെല്ലാം അക്ഷരം പ്രതി ശരിയാണ്. എന്നാലും ഒരു പുരുഷന്‍ , ഇതെല്ലാം പൂര്‍ണ്ണമായും ശരിയായ കാര്യങ്ങളാണെന്നും, ഇന്ന് കേരളത്തിലെ ഏതൊരു സ്ത്രീയുടേയും പെണ്‍കുട്ടികളുടെ അമ്മമാരുടേയും ആകുലതകളാണെന്നും സമ്മതിച്ചു തരില്ല. ചുറ്റി വളഞ്ഞ് മൂക്കു പിടിക്കുന്നതു പോലെ, ഏതു വിധേനയും കറങ്ങിത്തിരിഞ്ഞ് ഈ സംഭവിക്കുന്നതിന്റെ കുറ്റവും പെണ്ണിന്റെ തലയില്‍ തന്നെ ഇടും.

  • ponnilavponnilav January 2012 +1 -1

    പ്രിയാ എത്തിയല്ലോ . ഇടക്കെങ്കിലും വന്നു പോകൂ ഈ വഴി . :)

  • aparichithanaparichithan January 2012 +1 -1

    നിള പറഞ്ഞത് പലതും ശരിയാണെന്ന് ഞാനും സമ്മതിക്കുന്നു.
    പക്ഷെ ഒരു സംശയം, പെൺകുട്ടികളെക്കുറിച്ച് ആകുലതകളും വേവലാതികളും അമ്മമാർക്ക് മാത്രമേ ഉള്ളോ?
    ഇപ്പോൾ നിങ്ങൾ പറയും, അച്ഛനെപ്പോലും വിശ്വസിക്കാനാവാത്ത കാലമാണിതെന്ന്‌.ഇതിനും ഒരു മറുവശമുണ്ടെന്ന് ഓർക്കുക. പേരും പ്രശസ്തിയും ആർഭാട ജീവിതവും കൊതിച്ച് സ്വന്തം മക്കളെ വില്ക്കാനും കൂട്ടിക്കൊടുക്കാനും തയ്യാറാവുന്ന അമ്മമാരെപ്പറ്റിയും നമ്മൾ കേൾക്ക്കാറില്ലേ?
    അതിനർത്ഥം എല്ല അമ്മമാരും അങ്ങിനെ ചെയ്യുമെന്നല്ലായെന്നതുപോലെ
    ചിലരുടെ അപഥസഞ്ചാരത്തിന്റെ പേരിൽ പുരുഷവർഗ്ഗത്തെയാകെ സാമാന്യവത്കരിക്കുന്നതും ശരിയല്ല എന്ന് പറയാതെ വയ്യ.

    എന്ന്,
    രണ്ട് പെൺകുട്ടികളുള്ള ഒരച്ഛൻ

  • ponnilavponnilav January 2012 +1 -1

    ഞാന്‍ പറഞ്ഞത്‌ ശരിയാണെന്ന് സമ്മതിച്ചല്ലോ .ഇതുവരെ പുരുഷന്മാരാരും അതിനു തയ്യാറായിരുന്നില്ല .നന്ദി സുബൈര്‍ .
    കുറ്റവാളികള്‍ രണ്ടു കൂട്ടരിലും ഉണ്ട് . കൂടിയും കുറഞ്ഞും . കുറ്റവാസന ജെനിഷ് പറഞ്ഞത് പോലെ ഒരേപോലെ ആയിരിക്കാം . പക്ഷെ മദ്യപാനം പുരുഷനെ കുറ്റവാസനകളില്‍ വളരെ മുമ്പില്‍ എത്തിക്കുന്നു .
    ആര്‍ഭാടത്തിനു വേണ്ടി കുട്ടികളെ വില്‍ക്കുന്ന അമ്മമാരുണ്ട് . ഇല്ലെന്നു പറയാന്‍ പറ്റില്ലല്ലോ .
    പക്ഷെ ഒരമ്മയുടെ ലൈംഗീക ആക്രമണത്തെ ഭയന്ന് ഒരു കുട്ടിക്കും കുറ്റിക്കാട്ടില്‍ ഒളിക്കേണ്ടി വന്നിട്ടുണ്ടാവില്ല . അവിടെയാണ് പേറ്റുനോവിന്റെ
    വില .മാതൃസ്നേഹത്തിന്റെ വില. ഒരു കുട്ടിക്ക് അഭയമാകേണ്ട വീട്ടില്‍ നിന്ന് ശരീരം രക്ഷിക്കാന്‍ വേണ്ടി ഇറങ്ങി ഓടേണ്ടി വരുന്ന അവസ്ഥ .അതിനേക്കാള്‍ വലിയ എന്ത് ക്രൂരതയാണ് ലോകത്തുള്ളത് ?. നാട്ടില്‍ മാത്രമല്ല ഇവിടെയുമുണ്ട് ആ ദയനീയത അനുഭവിക്കുന്ന കുട്ടികള്‍. അവിടെ വിദ്യാഭ്യാസമൊന്നും മനുഷ്യനെ മൃഗമല്ലാതാക്കുന്നില്ല.

    വേവലാതികളോടെ,
    ഒരു പെണ്‍കുട്ടിയുടെ അമ്മ
    (ഒപ്പ് )

  • srjenishsrjenish January 2012 +1 -1

    ഇന്നത്തെ സമൂഹത്തിന് സംഭവിക്കുന്ന മൂല്യച്യുതികളില്‍ പുരുഷനും പെട്ട് പോകാറുണ്ടെന്നത് സത്യമാണെന്ന് സമ്മതിക്കാതെ തരമില്ല.. വളരെയേറെ ഘടകങ്ങള്‍ സമൂഹത്തിന്റെ ഈ പരിണാമത്തിന് കാരണമാകുന്നു. ശിഥിലമായ കുടുംബബന്ധങ്ങളും മാധ്യമങ്ങളും മറ്റ് സംസ്കാരങ്ങളോടുള്ള അന്ധമായ അനുകരണങ്ങളും മാംസഭക്ഷണവും എല്ലാം അതിന് നിദാനമാകുന്നു..ഓരോ മനുഷ്യനും പുതിയ സുഖങ്ങള്‍ തേടിയുള്ള യാത്രയിലാണ്. ഭൌതികസുഖങ്ങളില്‍ നിന്നും മനുഷ്യനെ മോചിപ്പിച്ച് ആത്മീയസുഖത്തിന്റെ പാതയില്‍ നയിക്കാന്‍ പ്രാപ്തിയുള്ളവര്‍ ഉണ്ടാകണം. മതപുരോഹിതന്മാരെയല്ല നമുക്ക് വേണ്ടത്. സാമൂഹിക പരിഷ്ക്കര്‍ത്താക്കളെയാണ്.

    വേദനയോടെ
    കിട്ടുണ്ണിയുടെ അച്ഛന്‍

  • ponnilavponnilav January 2012 +1 -1

    >>>>>>>>>>>ഇന്നത്തെ സമൂഹത്തിന് സംഭവിക്കുന്ന മൂല്യച്യുതികളില്‍ പുരുഷനും പെട്ട് പോകാറുണ്ടെന്നത് സത്യമാണെന്ന് സമ്മതിക്കാതെ തരമില്ല>>>>>>>>>>>>>>>>


    പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിനു സംഭവിക്കുന്ന മൂല്യച്യുതികളില്‍ പുരുഷന്‍ പെട്ട് പോകുകയല്ല . മൂല്യച്യുതിക്ക് പുരുഷന്‍ നേതൃത്വം നല്‍കുകയാണ് .പ്രോത്സാഹിപ്പിക്കുകയാണ് . സ്ത്രീകള്‍ അവിടെ നയിക്കപ്പെടുകയോ ബാലിയാടാകുകയോ ആണ് ചെയ്യുന്നത് . സമൂഹത്തിന്റെ ഇതു മേഖലയിലാണ് സ്ത്രീകള്‍ മൂല്യച്യുതിക്ക് നേതൃത്വം നല്‍കുന്നത് . സ്ത്രീകള്‍ക്ക് അതിനുള്ള അധികാരമെവിടെ ? സ്വന്തം കുടുംബത്തില്‍ പോലും ഇല്ലാത്ത സ്ഥാനം സ്ത്രീകള്‍ക്ക് സമൂഹത്തില്‍ എവിടെ നിന്ന് കിട്ടാനാണ്‌ ? ഇന്നത്തെ സമൂഹത്തില്‍ മൂല്യച്യുതി ഇല്ലാത്തത് എവിടെ ?
    രാഷ്ട്രീയത്തില്‍ -- പുരുഷന് മാത്രം മേല്‍ക്കോയ്മയുള്ള കേരള രാഷ്ട്രീയത്തിലെ മൂല്യശോഷണത്തില്‍ സ്ത്രീകള്‍ക്ക് എന്ത് പങ്ക്.

    കൈക്കൂലി -- ഇവിടെ കുറച്ചു സ്ത്രീകള്‍ കുറ്റക്കാരായുണ്ട് .പക്ഷെ പുരുഷനെ അപേക്ഷിച്ച് തുലോം കുറവ് തന്നെ അത് . മദ്യപാനമാണ് പുരുഷന്മാരെ കൈക്കൂലിക്കാരാക്കുന്നത്. പക്ഷെ പുരുഷന്മാര്‍ അതിന്റെ കുറ്റവും വീട്ടിലിരിക്കുന്ന സ്ത്രീകളുടെ തലയില്‍ വച്ച് കെട്ടും .

    ലൈംഗീക അതിക്രമങ്ങളില്‍ -- കുറ്റക്കാര്‍ 99 % ശതമാനവും പുരുഷന്മാര്‍ തന്നെ . സ്വന്തം ശരീരം വിട്ടു ജീവിക്കുന്ന സ്ത്രീകള്‍ ഉണ്ടാവാം .പക്ഷെ ഒരു സ്ത്രീയും പുരുഷനെ ബലാത്സംഗം ചെയ്തു കൊന്നതായി കേട്ടിട്ടില്ല . അത് പുരുഷന്റെ മാത്രം അതിക്രമങ്ങള്‍ ആണ് .
    ഇങ്ങനെ ഇതു മേഖലയിലാണ് മൂല്യച്യുതിയില്‍ പുരുഷന്‍ പെട്ട് പോകുന്നത് . പുരുഷന്റെ കപടതകളില്‍ വീണു പോകുന്ന സ്ത്രീകള്‍ ചിലപ്പോള്‍ മറ്റു സ്ത്രീകളെയും ഈ വഴിക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നു എന്ന് മാത്രം .

    ഏതു രീതിയില്‍ വെള്ള പൂശാന്‍ ശ്രമിച്ചാലും സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് അടിസ്ഥാനകാരണം പുരുഷന്മാരുടെ സ്വാര്‍ഥത തന്നെ .
    ജെനിഷ് സത്യം അംഗീകരിക്കാന്‍ മടിക്കുന്നത് കൊണ്ട് അത് അങ്ങനെ അല്ലാതാവുന്നില്ല .
    മനുഷ്യസമൂഹത്തിനു - സ്ത്രീക്കും പുരുഷനും-- ഇന്ന് വീഴ്ചകള്‍ ഉണ്ട്. സ്വാര്‍ഥതയും ആഡംബരഭ്രമവും ലഹരിയും എല്ലാം സമൂഹത്തെ ഇന്ന് നശിപ്പിക്കുന്നു. ലോകാരംഭം മുതല്‍ തന്നെ ഉണ്ടാവാം നിലവിലുള്ള സമൂഹത്തെക്കുറിച്ചുള്ള ഈ വേവലാതികള്‍ . അടുത്ത തലമുറ നമ്മെയും തോല്‍പ്പിക്കും .

  • m.s.priyam.s.priya January 2012 +1 -1

    സമയക്കുറവു തന്നെയാണ് ഇവിടെ വരുന്നതിനുള്ള ഏക തടസ്സം നിള, ഈ ചര്‍ച്ചാവേദിയിലെ എല്ലാ ചര്‍ച്ചകളും പൂര്‍ണ്ണമായി ഇതു വരെ വായിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് വളരെ വിഷമത്തോടെ എഴുതുമ്പോള്‍ നിളയ്ക്ക് മനസിലാക്കാമല്ലോ.

  • mujinedmujined January 2012 +1 -1

    മൂല്യച്യൂതി സമൂഹത്തില്‍ പുരുഷനും സ്ത്രീയും ഉള്‍പ്പെടെ എല്ലാവര്‍ക്കും പിടിപെട്ടിരിക്കുന്ന ഒരുമഹാരോഗം തന്നെയാണ്.
    സ്ത്രീകളും ഇന്ന് മേധാവിത്വത്തിനു വേണ്ടി മല്‍സരിക്കുന്ന കാലഘട്ടമാണ്.സ്ത്രീകളും ഈ സമൂഹത്തില്‍ അവരുടേതായ സാമ്രജ്യങ്ങള്‍കെട്ടിപ്പടുത്തുയര്‍ത്തുന്നുമുണ്ട്.
    മൂല്യചുതിക്ക് പുരുഷന്‍ മാത്രമാണ് നേത്രത്വം നല്‍കുന്നത് സ്ത്രീകള്‍ അവിടെ നയിക്കപ്പെടുകയോ ബാലിയാടാകുകയോ ആണ് ചെയ്യുന്നത് എന്ന് പറയുന്നതിനോട് യോജിക്കാന്‍ കഴിയുന്നില്ലല്ലോ ചേച്ചി,
    അനേകം പുരുഷന്‍മാര്‍ സ്ത്രികളുടെ ഇംഗിതത്തിനു വഴങ്ങി നിരവധി പ്രശ്നങ്ങള്‍ നമ്മുടെ നാട്ടില്‍
    ഉണ്ടാക്കാറുണ്ട്.അപ്പോള്‍ അതിനെപ്പറ്റി ചേച്ചിയുടെ അഭിപ്രയം എന്താണ്?

  • VIDOOSHAKANVIDOOSHAKAN January 2012 +1 -1

    പാവം ആ ചേച്ചി ഉത്തരം പറഞ്ഞൊരു പരുവായീട്ടുണ്ടാവൂലോ മുജീബ് ,
    ആ ജെനിഷ് ഒരു നടക്കു പോവൂന്നും തോന്നണില്ല. ന്നാലും ഓന്‍ ഈ ലോകത്ത് അല്ലാന്നുണ്ടോ ജീവിക്കണ്. :-)) :-))

  • kadhakarankadhakaran February 2012 +1 -1

    =D>
    ഈ വാശിയേറിയ സംവാദത്തില്‍ പങ്കെടുത്ത് ഇതിനെ ഒരു വന്‍വിജയമാക്കിത്തീര്‍ത്ത എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍

  • srjenishsrjenish February 2012 +1 -1

    ###ആ ജെനിഷ് ഒരു നടക്കു പോവൂന്നും തോന്നണില്ല. ന്നാലും ഓന്‍ ഈ ലോകത്ത് അല്ലാന്നുണ്ടോ ജീവിക്കണ്.

    :-))

  • aparichithanaparichithan February 2012 +1 -1

    >>>പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിനു സംഭവിക്കുന്ന മൂല്യച്യുതികളില്‍ പുരുഷന്‍ പെട്ട് പോകുകയല്ല . മൂല്യച്യുതിക്ക് പുരുഷന്‍ നേതൃത്വം നല്‍കുകയാണ് .പ്രോത്സാഹിപ്പിക്കുകയാണ് . സ്ത്രീകള്‍ അവിടെ നയിക്കപ്പെടുകയോ ബാലിയാടാകുകയോ ആണ് ചെയ്യുന്നത് .>>>

    മൂല്യച്യുതികളില്‍ ആരും പെട്ടുപോകുന്നില്ല. ആണായാലും പെണ്ണായാലും..
    അങ്ങിനെ പറയുന്നുവെങ്കില്‍ അത് സ്വയം ന്യായീകരിക്കാനുള്ള ഒഴിവുകഴിവ് മാത്രം.
    മൂല്യച്യുതിയുടെ കുത്തക പുരുഷന്റെ തലയില്‍ മാത്രം ചാര്‍ത്തിക്കൊടുക്കുന്നതിനോട് യോജിക്കാനാവുന്നില്ല.
    നിളയുടെ തന്നെ ഉദാഹരണങ്ങളെടുക്കാം...
    രാഷ്ട്രീയത്തില്‍ സ്ത്രീ സാന്നിധ്യം കുറവാണെന്നത് ശരിതന്നെ. പക്ഷെ അഴിമതിയുടെ കാര്യത്തില്‍ തങ്ങള്‍ ഒട്ടും പുറകിലല്ല എന്ന്‍ കിട്ടിയ ചുരുങ്ങിയ അവസരങ്ങള്‍ കൊണ്ട് തന്നെ അവര്‍ തെളിയിച്ചിട്ടുണ്ട്. ജയലളിതയും മായാവതിയും മികച്ച ഉദാഹരണങ്ങള്‍.
    കൈക്കൂലിയുടെ കാര്യത്തിലും മുന്നില്‍ പുരുഷന്‍ തന്നെ. അവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ കൂടുതലുണ്ട് എന്നത് തന്നെ കാരണം. പക്ഷെ ഈ രംഗത്തും സ്ത്രീകള്‍ കഴിവ് തെളിയിച്ചിട്ടുണ്ടെന്ന് ദിവസവും പത്രം വായിക്കുന്നവര്‍ക്കറിയാം. മാത്രമല്ല ആര്‍ഭാടങ്ങള്‍ക്കും പൊങ്ങച്ചങ്ങള്‍ക്കും വേണ്ടി ഏതു വിധേനയും കൂടുതല്‍ പണമുണ്ടാക്കാന്‍ പുരുഷനെ പ്രേരിപ്പിക്കുന്നത് പലപ്പോഴും പെണ്ണുങ്ങളല്ലേ? തലയണ മന്ത്രത്തിലെ കാഞ്ചനയെ ഓര്‍മ്മ വരുന്നില്ലേ?
    ലൈംഗിക കുറ്റങ്ങളുടെ കാര്യത്തില്‍ ശതമാനക്കണക്കിലുള്ള വിയോജിപ്പൊഴിച്ചാല്‍ ബാക്കി എല്ലാം ശരിതന്നെ. പക്ഷെ അവിടെയും സ്വാര്‍ത്ഥലാഭത്തിനായി സ്വന്തം കുട്ടികളെയും കുടുംബാംഗങ്ങളെയും വരെ മറ്റുള്ളവര്‍ക്ക് കാഴ്ചവെക്കാന്‍ തയ്യാറാവുന്ന സ്ത്രീകളെയും, പെണ്‍കുട്ടികളെ പ്രലോഭനങ്ങളാലോ ചതിയാലോ വ്യഭിചാരത്തിലേക്ക് തള്ളിയിടുന്ന, നക്ഷത്രവേശ്യാലയങ്ങള്‍ വരെ നടത്തുന്ന മഹിളാരത്നങ്ങളെയും കാണാതെ പോവരുത്.

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion