മുജീബ്, ഞാന്‍ മിനിഞ്ഞാന്ന് ഇതിലും കൂടുതല്‍ ‘തകര്‍ത്ത’തായിരുന്നു. അതും ആദ്യശ്രമത്തില്‍ തന്നെ. അതിന് അഭിനന്ദനമൊന്നും ഇല്ലേ?
ഇന്ന് മുജിബല്ലേ കൂടുതല്‍ തകര്‍ത്തത്? നന്നായി . അഭിനന്ദനങ്ങള്‍!!!
ഇനിയും തകര്‍ക്കല്‍ തുടരൂ
ഹൈജമ്പിലും ലോങ്ങ്ജമ്പിലുമൊക്കെ കാണാറുള്ളതുപോലെ സ്വന്തം സ്കോര്‍ മെച്ചമാക്കാന്‍ അവസരം കൊടുക്കുന്നത് വളരെ നല്ല കാര്യമാണ്. ഇനി മോഡറേറ്റര്‍മാര്‍ക്കും ധൈര്യമായി കളിക്കാം. ബാക്കിയുള്ളവര്‍ക്ക് 3 അവസരങ്ങളും മോഡറേറ്റര്‍മാര്‍ക്ക് ഒരേയൊരവസരവും കൊടുക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു....
>>> ഒരാള്‍ക്ക് എത്ര പ്രാവശ്യം ഡീലിറ്റ് ചെയ്ത് വീണ്ടും കളിക്കാം.
മൂന്നു പ്രാവശ്യം ആണെന്ന് തോന്നുന്നു.
>>> Quiz#1-ല്‍ സമയം കാണിക്കാതെയുള്ള സ്തംഭനാവസ്ഥ ചുരുങ്ങിയത് ഒരു മൂന്ന് ചോദ്യങ്ങള്‍ക്കെങ്കിലും ഉണ്ടാകുന്നുണ്ട്...
ഏതൊക്കെ ചോദ്യങ്ങള്‍ക്കാണ് ആ പ്രശ്നം പറ്റിയത് എന്ന് ഓര്‍മ്മയുണ്ടോ?
>>> Quiz#1-ല്‍ സമയം കാണിക്കാതെയുള്ള സ്തംഭനാവസ്ഥ ചുരുങ്ങിയത് ഒരു മൂന്ന് ചോദ്യങ്ങള്‍ക്കെങ്കിലും ഉണ്ടാകുന്നുണ്ട്... >>
In Quiz 2, I faced the same problem atleast twice... (in two successive attempts)
അഡ്‌മിന്‍, രണ്ടാഴ്ച കഴിയട്ടെ, എന്നിട്ട് പറയാം. അതുവരെ ഇത്തിരി തിരക്കാണ്.
സമയപരിമിതി ഉണ്ടെങ്കിലും ഒരു കൈ നോക്കാൻ ഞാനും തയ്യാർ.
ഒരു സംശയം, വാളെടുക്കുന്നവരൊക്കെ വെളിച്ചപ്പാടായാൽ പട വെട്ടാൻ പിന്നെയാരുണ്ടാവും? :-?
താങ്ക്യൂ...കൂടുതല്‍ പേര് മോഡറേഷന് ഉണ്ടെങ്കില്‍ അത്രയും പുതിയ ചോദ്യങ്ങള്‍ അവര്‍ക്ക് പുതിയത് കാണാം. ഇപ്പോഴത്തെ അവസ്ഥ പ്രകാരം എല്ലാം ചോദ്യങ്ങളും ജെനിഷ് കാണും എന്നതാണ്. അത് മാറി കിട്ടുവാന്‍ കൂടുതല്‍ മോഡറേറ്റര്‍മാരുന്ടെങ്കില്‍ സാധിക്കും.
കുറച്ചു ചോദ്യങ്ങള്‍ എല്ലാവര്‍ക്കുമായി പങ്കു വച്ചിട്ടുണ്ട്. സമയം കിട്ടുമ്പോള്‍ പരിശോധിച്ചു അപ്പ്രൂവ് ചെയ്യുക. ആവര്‍ത്തനം ശ്രദ്ധയില്‍ പെട്ടാല്‍ ഡിലീറ്റ് ചെയ്യുക. ഉറപ്പില്ലെങ്കില്‍ explanation കൊടുത്തിട്ട് "Unassign Myself" ചെയ്യുക.
ഞാന്‍ അല്പം തിരക്കിലാണ് . മനസ്സ് ഒന്ന് ശരിയാക്കാന്‍ പറ്റുന്നുണ്ട് ഇതിലെ ഒന്ന് വന്നിട്ട് പോയാല്‍ .
അതുകൊണ്ടാണ് നേരമില്ലാനേരത്തും ഇതിലെ വന്നു പോകുന്നത് .
മാര്‍ച്ച് അവസാനം മാത്രമേ ഏകാഗ്രതയോടെ ഒരു പണി ഏറ്റെടുക്കാന്‍ പറ്റൂ .
അത് കൊണ്ട് അപ്പ്രൂവര്‍ ആവാന്‍ പറ്റും എന്ന് തോന്നുന്നില്ല .
ചോദ്യങ്ങള്‍ സമയം പോലെ ചേര്‍ക്കാം .
കുട്ടികള്‍ക്ക് അവര്‍ അര്‍ഹിക്കുന്നതിനേക്കാള്‍ മാര്‍ക്ക് വേണമെന്ന് മാതാപിതാക്കളും
കുട്ടികളുടെ കഴിവ് നോക്കാതെ സ്ക്കൂളിനു എന്നും ഒന്നാം സ്ഥാനം വേണമെന്ന്
വിദ്യാഭ്യാസക്കച്ചവടം നടത്തുന്ന സ്കൂള്‍ മുതലാളിമാരും അത്യാഗ്രഹികളാവുമ്പോള്‍
പാവം അധ്യാപകരും വിദ്യാര്‍ഥികളും എന്ത് ചെയ്യും . പാവം ബലിമൃഗങ്ങള്‍ !!!!
അധ്യാപര്‍ക്ക് ജോലി ഉപേക്ഷിക്കാന്‍ സ്വാതന്ത്ര്യം എങ്കിലുമുണ്ട് .
പാവം കുട്ടികള്‍ എന്ത് ചെയ്യും ?
model , pre board , subject improvement , board
എങ്ങനെ പരീക്ഷകളുടെ നീണ്ട നിര .
കളിചിരികള്‍ നഷ്ടപ്പെട്ട ബാല്യങ്ങള്‍ തലയ്ക്കു കയ്യും കൊടുത്തു
ഉറക്കം തൂങ്ങി തണുത്ത് ഇരിക്കുമ്പോള്‍ അവരോടു എന്ത് പറയണം എന്ന ചിന്തയാണ്
എന്റെ ഉറക്കം കെടുത്തുന്നത് . അവിടെ പരീക്ഷാപ്പേടി നിറയ്ക്കുന്ന ഒരു വെറും അധ്യാപികയായി
ഞാന്‍ ചുരുങ്ങിപ്പോകുന്നു . അല്ലെങ്കില്‍ നിറമില്ലാത്ത ചുമരുകള്‍ക്കുള്ളില്‍ ശ്വാസം മുട്ടി .......
വയ്യ . ചെകുത്താനും കടലിലും ഇടയില്‍ തന്നെ .
തുടങ്ങട്ടെ അടുത്ത ആഴ്ച കുട്ടികള്‍ക്ക് തലവേദന സൃഷ്ടിക്കാനുള്ള ചോദ്യക്കടലാസുകളുടെ പണിപ്പുരയിലേക്ക് .
set A. set B ........
max .മാര്‍ക്ക് 50 , 80 ,90 ................
അഡ്മിൻ,
തന്ന ചോദ്യങ്ങളൊക്കെ ഒരു വഴിക്കാക്കീട്ടുണ്ട്.
കുറേ കൂടി കിട്ടിയാൽ സൗകര്യം പോലെ നോക്കാം.
unassaign ചെയ്യുന്ന ചോദ്യങ്ങൾക്ക് വിശദീകരണം നല്കേണ്ടതെങ്ങിനെയെന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു.
Admin,
Delete ചെയ്ത് കളിക്കുന്ന സമ്പ്രദായത്തില്‍ ഇനി എത്ര തവണ delete ചെയ്യാം (അഥവാ ഇനി എത്ര ലൈഫ് ബാക്കി ഉണ്ട്) എന്നറിയാനുള്ള എന്തെങ്കിലും വഴി കൊണ്ടുവന്നിരുന്നെങ്കില്‍ നന്നായിരുന്നു.
അതുപോലെ തന്നെ കളിച്ചു കഴിഞ്ഞ Quiz-ന്റെ schedule-ല്‍ എന്തെങ്കിലും നിറവ്യതാസം കൊണ്ടുവരാന്‍ കഴിയുമോ?
Bulk ആയിട്ട് upload ചെയ്യുന്ന quiz, bulk ആയിട്ടുതന്നെ publish ചെയ്യാന്‍ എന്തെങ്കിലും വഴി ഉണ്ടോ?
നാലാമത്തെ ക്വിസില്‍ കണ്ട ചില അക്ഷരത്തെറ്റുകള്‍
ഇന്ത്യ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന‘ ഭൂഖണ്ഡാന്തര’ മിസ്സൈല്‍
‘ഉഷ്ണമേഖല’ ആരുടെ കൃതി?
ഒളിംപിക്‌സില്‍ ഇന്ത്യയില്‍ നിന്ന് ആദ്യമായി(സ്വാതന്ത്രത്തിനു ശേഷം) വ്യക്തിഗത വെള്ളിമെഡല്‍ നേടിയതാരാണ്?---‘ സ്വാതന്ത്ര്യത്തി’
ഇന്നലെയാണ് ആ ക്വിസ് ചെയ്തത്. വളരെ എളുപ്പം. ഉത്തരം മിക്കതും അറിയില്ല .എന്നാല്‍ പിന്നെ തെറ്റുതിരുത്തലാകട്ടെ എന്ന് കരുതി. ക്വിസ് ചെയ്യുന്നതിനിടയില്‍ തന്നെ ഇവിടെ കമന്റ് എഴുതി സമയം ലാഭിച്ചു.
ഇന്നലത്തെ മോഡറേഷന്‍ ഇന്നലെത്തന്നെ തീര്‍ത്തിട്ടുണ്ട്.
ഇന്ന് ആറാമത്തെ ക്വിസ് ചെയ്തു. ഒരു ചോദ്യം ഇങ്ങനെയായിരുന്നു. മനുഷ്യന്‍ ആദ്യം നിര്‍മിച്ച ലോഹം? വാസ്തവത്തില്‍ മനുഷ്യന്‍ ലോഹം നിര്‍മ്മിച്ചിട്ടുണ്ടോ? ലോഹസങ്കരമല്ലേ മനുഷ്യനിര്‍മ്മിതം. ലോഹങ്ങള്‍ അയിരുകളില്‍ നിന്ന് എടുക്കുന്നതല്ലേ?
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )