ഞാനും ഉപഹാരം തുറന്നു നോക്കി. കൊള്ളാം. കുറെ ഉത്തരങ്ങള്‍ എനിക്ക് അറിയാവുന്നതായിരുന്നു. അതു കൊണ്ട് 14 എണ്ണം ശരിയായി. രണ്ടെണ്ണം സ്കിപ്പ് ചെയ്തു. അത് സമയം കഴിഞ്ഞതുകൊണ്ട് skipped ആയതാണ്.അല്ലാതെ തന്നെ സ്കിപ്പ് ചെയ്യാന്‍ മാര്‍ഗ്ഗമുണ്ടോ ? പേജ് ശരിക്ക് കണ്ടില്ലെന്നതാണ് വാസ്തവം.
ക്ലിക്കിങ്ങിന്റെ വേഗത അനുസരിച്ച് സ്കോര്‍ കൂടും അല്ലേ?
തെറ്റിയതിനും ഇത്തിരി മാര്‍ക്ക് കിട്ടിയിട്ടുണ്ട്. സന്തോഷം. എന്താ അതിന്റെ ഗുട്ടന്‍സ് എന്ന് പിടികിട്ടിയില്ല. വേഗം ക്ലിക്ക് ചെയ്തതുകൊണ്ടാണോ?
ഈ നെഗറ്റിവ് മാര്‍ക്ക് എവിടെയാണിടുന്നത്?
റാങ്ക് അറിയാനെന്താണ് മാര്‍ഗം?
ജെനിഷ്,കണ്ടു. ഈ ചെറിയ വരകളൊന്നും എന്റെ പ്രായമായ കണ്ണില്‍ പെടാറില്ല.
:-))
തെറ്റിയതിനും മാര്‍ക്ക് വന്നത് എന്തെങ്കിലും ടെക്നിക്കല്‍ പ്രശ്നം ആയിരിക്കുമെന്ന് കരുതിയാണ് വേഗം തന്നെ എഴുതിയത്.
പെട്ടെന്ന് സ്കിപ്പ് ചെയ്യാന്‍ എന്താണ് മാര്‍ഗ്ഗം?
കളിച്ചു. തരക്കേടില്ല.
ജെനീഷ് പറഞ്ഞ പ്രശ്നം എനിക്കുമുണ്ടായി. paused എന്നു മെസേജ് കാട്ടുന്നു . refresh ചെയ്താല്‍ 10 സെക്കന്‍റ് എന്നാവും സമയം. പിന്നെ pause ചെയ്യുന്നത് എങ്ങിനെയാണ് . skip ചെയ്യുന്നതോ ? മലയാളത്തിനായ് എന്നാണല്ലോ നമ്മുടെ ആപ്തവാക്യം . ആയതിനാല്‍ ക്വിസ്സ് സൈറ്റ് ലെ ലിങ്കുകള്‍ മലയാളത്തിലാക്കി കൂടേ ? കുറെ നിര്‍ദ്ദേശങ്ങള്‍ .
1. my panel എന്നത് എന്റെ ജാലകം എന്നാക്കുക.
2. active quiz നെ സജീവ ക്വിസ്സ് / കാലിക ക്വിസ്സ് എന്നാക്കുക.
3. past quiz നെ പഴയ മത്സരം എന്നും ആക്കുക
4. schedule മത്സരാവലി എന്നാക്കുക
5. active competition list നെ സജീവ മത്സരാവലി യെന്നാക്കുക.
6. play കളിക്കുക എന്നാക്കുക.
7. scheduled competition list നെ മത്സരാവലി ദിനക്രമം എന്നാക്കുക.
8. ഇംഗ്ലിഷ് പദാവലി യെ മലയാളത്തിലാക്കുനതു സംബന്ധിച്ച് ഫയര്‍ ഫൊക്സ് 9 മലയലം ഇന്സ്റ്റാള്‍ ചെയ്താല്‍ കുറെ ആശയം കിട്ടും , പ്രയോഗത്തിലുള്ള പല പടങ്ങളും ഉപയോഗപ്പെടുത്താലോ . പിന്നേ ക്ലിക്കാനുള്ള ബട്ടണുകള്‍ കുറച്ചുകൂടി ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ പുന:ക്രമീകരിച്ചാല്‍ നന്നാവും (കളര്‍ / വലിപ്പം ) എന്ന ഒരു അഭിപ്രായവും ഉണ്ട് .
സുരേഷ്
നിങ്ങളുടെ നിര്‍ദേശങ്ങള്‍ക്ക് നന്ദി. ഇത് പരിഗണിച്ചു വരുന്നു.
സൈറ്റില്‍ എന്തെക്കൊയോ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
മുകളില്‍ പറഞ്ഞ ചിലത് പരിഹരിച്ചു എന്ന് തോന്നുന്നു.
അടുത്ത ക്വിസ് മത്സരത്തില്‍ നോക്കണെ.
എന്തെങ്കിലും അക്ഷരതെറ്റുകള്‍ കണ്ടാല്‍ പറയാന്‍ മടിക്കല്ലേ! ഈ മത്സരങ്ങള്‍ തെറ്റ് തിരുത്തി സൈറ്റിനെ കുട്ടപ്പന്‍ ആക്കാനുല്ലതാണ്. എന്നിട്ടേ പൊതു ജനത്തിനോട് ഈ കാര്യം പറയുകയുള്ളൂ.
എല്ലാവരും വന്നിട്ട് അത് ശരിയല്ല, ഇത് ശരിയല്ല, എന്ന് ആവര്‍ത്തിക്കുന്നത് ഒഴിവാക്കുവാന്‍ സഹായിക്കും.
വിവേക്, IE8 എന്താണാവോ മറ്റുള്ളവരുമായി യോജിച്ചു പോകാത്തത്. എന്തോ കുണ്ടാമണ്ടി ചെയ്തു വച്ച് ശരിയാക്കിയിട്ടുണ്ട്.
ജെനിഷ്, സ്കോര്‍ ഇപ്പോള്‍ കാണാം. സിറോ / നെഗറ്റീവ് സ്കോര്‍ എന്നിവ കാണുകയില്ല.
ക്വിസ് ലിങ്ക് കുറച്ചു കഴിഞ്ഞാല്‍ പബ്ലിഷ് ചെയ്യാം. സൈറ്റ് 99% പ്രശ്നരഹിതമാവട്ടെ.
രണ്ടാമത് ചോദ്യം ലോഡ് ചെയ്യുമ്പോള്‍ കുറച്ചു സമയം കുറയ്ക്കും. കാരണം ചോദ്യം ആദ്യമേ കണ്ടതാണല്ലോ.
ജലജ ചേച്ചി,
സബ്മിറ്റ് ബട്ടന്‍ എടുത്തു കളഞ്ഞു. ഓപ്ഷന്‍ ക്ലിക്കിയാല്‍ തന്നെ ഉത്തരം അയയ്ക്കും. ഒരു സെക്കന്റ് മിനിമം ലാഭിക്കാം. സ്കോറില്‍ ഇപ്പോള്‍ +/- ചിഹ്നങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. പെട്ടന്ന് സ്കിപ് ചെയ്യുവാന്‍ ഉള്ള ബട്ടന്‍ വേണ്ടെന്നു വച്ചതാണ്. അത് ചേര്‍ക്കണോ എന്ന് ആലോചിക്കാം.
സുരേഷ്,
എല്ലാ ചോദ്യങ്ങള്‍ കഴിഞ്ഞാലും കളി നില്‍ക്കും. pause ചെയ്യേണ്ട കാര്യം ഇല്ല. അത്യാവശ്യമായി വേറെ പണികളിലേക്ക് പോകുമ്പോള്‍ pause ചെയ്യുവാന്‍ മറന്നാല്‍ , മുഴുവന്‍ ക്വിസ് ചോദ്യങ്ങളും വന്നു പോകും. പിന്നെ കളിക്കാനും പറ്റില്ല. ആദ്യത്തെ 5 second paused ആയി നില്‍ക്കും. അത് ചോദ്യം വായിക്കാനുള്ള സമയമാണ്.
മുഴുവന്‍ ലിങ്കുകളും മലയാളത്തില്‍ ആക്കുവാന്‍ പ്രായോഗികമായി കുറച്ചു ബുദ്ധിമുട്ടുണ്ട്. എങ്കിലും ചെയ്യാവുന്നതാണ്.
സൈറ്റ് ഡിസൈന്‍ നന്നാക്കുവാന്‍ cricinfo സൈറ്റില്‍ പ്രവര്‍ത്തിക്കുന്ന ഒരു സുഹൃത്ത് സഹായിക്കാം എന്ന് ഏറ്റിട്ടുണ്ട്. അവന്‍ കുറുപ്പന്‍മാരില്‍ പെട്ടതാണോ എന്ന് അറിയല്ല. വാക്ക് വിശ്വസിക്കാമോ എന്തോ?
നിങ്ങളില്‍ ആരെങ്കിലും പദപ്രശ്ന സൈറ്റിന്റെ ആദ്യ രൂപം കണ്ടിട്ടുണ്ടോ? ഈ കാണുന്ന ജാഡ അതിനുണ്ടായിരുന്നില്ല. വെറും ബ്ലാക്ക് ആന്‍ഡ് വൈറ്റ് സൈറ്റ്. പോരാത്തതിന് തെറ്റുകളുടെ പൂരമായിരുന്നു. അന്ന് കളിച്ചവരില്‍ ഭൂരിഭാഗവും ഇന്ന് കളിക്കുന്നില്ല. തെറ്റുകള്‍ കണ്ടു മടുത്തിട്ടുണ്ടാകും.
അതുകൊണ്ടാണ് ക്വിസ് സൈറ്റ് പബ്ലിഷ് ചെയ്യാത്തത്. രണ്ടു മൂന്നു കളികള്‍ കഴിയുമ്പോഴേക്കും കാര്യങ്ങള്‍ ശരിയാകും. അപ്പോള്‍ നമുക്ക് മാതൃഭൂമിയില്‍ ഇടുവാന്‍ പറ്റുമോ എന്ന് നോക്കാം. അതിനു വേണ്ടി psc യുടെ ചോദ്യങ്ങള്‍ മാത്രമായി നാല് മത്സരം കൊടുക്കാം. അതിന്റെ പേരില്‍ വാര്‍ത്ത കൊടുക്കാം . എന്ത് പറയുന്നു?
>>>>അത്യാവശ്യമായി വേറെ പണികളിലേക്ക് പോകുമ്പോള്‍ pause ചെയ്യുവാന്‍ മറന്നാല്‍ <<<<br />
ഇങ്ങനെ പോസ് ചെയ്യുവാന്‍ പറ്റുമോ? ആദ്യത്തെ 5 സെക്കന്റ് പോസല്ലാതെ?
സ്വന്തം സ്കോര്‍ ഇപ്പോള്‍ കാണാന്‍ കഴിയുന്നുണ്ട്. അത് ഇന്നലെയും കണ്ടിരുന്നുവല്ലോ. റാങ്ക് ലിസ്റ്റ് കാണാന്‍ കഴിയുമോ?
>>>>>നിങ്ങളില്‍ ആരെങ്കിലും പദപ്രശ്ന സൈറ്റിന്റെ ആദ്യ രൂപം കണ്ടിട്ടുണ്ടോ?<<<<<<<br />
ഞാന്‍ നാലാമത്തെയോ അഞ്ചാമത്തെയോ പദപ്രശ്നം മുതലാണ് ചെയ്യാന്‍ തുടങ്ങിയത്. എന്നാലും ആ ബ്ലാക്ക് &വൈറ്റ് ഓര്‍മ്മയില്ല.
>>>>അന്ന് കളിച്ചവരില്‍ ഭൂരിഭാഗവും ഇന്ന് കളിക്കുന്നില്ല. തെറ്റുകള്‍ കണ്ടു മടുത്തിട്ടുണ്ടാകും. <<<<<br />
പുതിയ രൂപം അവരെ അറിയിക്കാമായിരുന്നു.
ഈ ക്വിസ് കളിക്കുന്നത്കൊണ്ട് എനിക്ക് എന്റെ അറിവില്ലായ്മ അളക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
എനിക്കു നേരത്തെ തന്നെ അതറിയാവുന്നത് കൊണ്ട് ഞാന്‍ കളിക്കുന്നില്ല :-j
അപ്പോള്‍ വേറെവിടെയോ പോയി കളിച്ചു അല്ലേ?
###ജെനിഷ്, സ്കോര്‍ ഇപ്പോള്‍ കാണാം. സിറോ / നെഗറ്റീവ് സ്കോര്‍ എന്നിവ കാണുകയില്ല.
ചുരുക്കം പറഞ്ഞാല്‍ എന്റെ സ്കോര്‍ എനിക്ക് കാണാന്‍ കഴിയില്ലെന്നര്‍ത്ഥം... അതു വേണമെന്നില്ല.. നമുക്കെപ്പോഴും മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞ് നോക്കാനാണല്ലോ താല്പര്യം.. അതുകൊണ്ട് ബാക്കിയുള്ളവരുടെ സ്കോറെങ്കിലും കണ്ടിരുന്നെങ്കില്‍ കുറച്ച് സമാധാനം കിട്ടിയേനെ.. :)
വിവരമില്ലായ്മ അറിയാന്‍ മത്സരങ്ങളില്‍ പങ്കെടുക്കണമെന്നില്ല. (പങ്കെടുത്താല്‍ മറ്റുള്ളവരാണറിയുക) :-j
ജെനിഷ്, എനിക്കും അതാണഭിപ്രായം. എന്നേക്കാള്‍ വിവരം കുറഞ്ഞവര്‍ എത്രയുണ്ടെന്ന് അറിഞ്ഞാല്‍ ഒരു സമാധാനമാകുമല്ലോ. (ഒറ്റക്കണ്ണന്‍ അന്ധനെക്കണ്ട് സന്തോഷിക്കുനത് പോലെ)
സ്കോര്‍ ബോര്‍ഡ് കണ്ടു . ബ്രാക്കറ്റില്‍ 20, 19 എന്നിങ്ങനെ എഴുതിയിരിക്കുന്നത്??
skipped അതില്‍ പെടുമോ?
ഇപ്പോള്‍ ശരിയായി.. ഞാന്‍ ഡിലീറ്റ് ചെയ്ത് വീണ്ടും കളിച്ചു.. ഇപ്പോ കുറച്ചുകൂടി better ആയിട്ടുണ്ട്.. ഒരു തവണ പുതിയ ചോദ്യത്തിന് ആവശ്യപ്പെട്ടപ്പോള്‍ ചോദ്യം വന്നു.. പക്ഷേ സമയം കാണിക്കാതെ struck ആയി.
ചോദ്യങ്ങളുടെ സമയം, അപ്രൂവ് ചെയ്യുമ്പോള്‍ ഞാന്‍ മാറ്റാറില്ല.. ചോദ്യങ്ങള്‍ set ചെയ്യുന്നവരല്ലേ സമയം ക്രമീകരിക്കുന്നത്?
delete button എനിക്ക് കാണാന്‍ പറ്റുന്നില്ലല്ലോ. അപ്രൂവര്‍മാര്‍ക്ക് മാത്രമുള്ളതാണോ?
ക്വിസ്സ് ഇപ്പോഴാണ് കളിച്ചുനോക്കിയത്.
സംഗതി കൊള്ളാം. പക്ഷെ ചില പ്രശ്നങ്ങളുണ്ടായി.
7,13,19 ചോദ്യങ്ങൾക്ക് ഉത്തരം നല്കുന്നതിനു മുമ്പേ മൊത്തം സ്തംഭനാവസ്ഥ... refresh ചെയ്തപ്പോൾ ചോദ്യങ്ങൾ വീണ്ടും കിട്ടി. പക്ഷെ സമയം കുറച്ചേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഈ മൂന്നുത്തരങ്ങളും ശരിയായിരുന്നു.
പക്ഷെ നേരം വൈകിയതു കാരണം മാർക്ക് കുറഞ്ഞുപോയി :-(
Admin,
ഒരു ക്വിസ് കളിച്ചാല്‍ 20 ചോദ്യങ്ങള്‍ക്ക് maximum എത്ര മാര്‍ക്ക് കരസ്ഥമാക്കാന്‍ സാധിക്കും?
ക്വിസ് No: 1 ല്‍ ഇതേ വരെ എത്ര പേര്‍ കളിച്ചു? Top Scorer ആര്? ഇതൊക്കെ എങ്ങനെ അറിയാന്‍ സാധിക്കും.
ഇന്നലെ കളിച്ചപ്പോള്‍ അപ്രത്യക്ഷനായ ഒരു ചോദ്യം ഇന്ന് പ്രത്യക്ഷപ്പെട്ടു, അതുകൊണ്ട് ക്വിസ് മുഴുവനാക്കാന്‍ സാധിച്ചു.നന്ദി :)
നോം കളിച്ചിട്ട് ഒരു കുഴപ്പോം അങ്ങ് തരാക്കാന്‍ പറ്റീല്ല . എല്ലാം നല്ല വൃത്തിയായി .
കുറെ എണ്ണം നല്ല വൃത്തിയായി തെറ്റിക്കാനും പറ്റി. അധികായിട്ടും ന്യൂനായിട്ടും കുറെ മാര്‍ക്കും കിട്ടി .
സ്ലേറ്റിലെ പോലെ കളിച്ചിട്ട് മാച്ചു വീണ്ടും കളിക്കണ പരിപാടി ഈ കളീല് എവിടുന്നാ തരപ്പെടുക.
നമുക്കും പറ്റ്വോ ആവോ ?
>> 7,13,19 ചോദ്യങ്ങൾക്ക് ഉത്തരം നല്കുന്നതിനു മുമ്പേ മൊത്തം സ്തംഭനാവസ്ഥ...
ആദ്യത്തെ അഞ്ച് സെക്കന്റു കഴിഞ്ഞിട്ടും സ്തംഭനമോ ? ഏതാണ് ബ്രൌസര്‍
>> ഒരു ക്വിസ് കളിച്ചാല്‍ 20 ചോദ്യങ്ങള്‍ക്ക് maximum എത്ര മാര്‍ക്ക് കരസ്ഥമാക്കാന്‍ സാധിക്കും?
ഉദ്ദേശം 20x 20 x3
>>>ക്വിസ് No: 1 ല്‍ ഇതേ വരെ എത്ര പേര്‍ കളിച്ചു? Top Scorer ആര്?
home page-> Active Quiz -> Score
>>> കളിക്കാന്‍ സാധിക്കുന്നുണ്ട്. "My Score Board"ക്ലിക്ക് ചെയ്യുമ്പോള്‍ ഒന്നും കാണുന്നില്ലല്ലോ?
ക്ലിക്ക് ചെയ്‌താല്‍ Left bottom നോക്കുക. ഒരു മൂന്നു സെക്കന്റിനകം സ്കോര്‍ കാണാം. ഇല്ലെങ്കില്‍ ഉദ്ദേശം പത്തു സെക്കന്റ് കഴിഞ്ഞാല്‍ ഒന്ന് കൂടി ഞെക്കുക.
>>> ഒരു തവണ പുതിയ ചോദ്യത്തിന് ആവശ്യപ്പെട്ടപ്പോള്‍ ചോദ്യം വന്നു.. പക്ഷേ സമയം കാണിക്കാതെ struck ആയി.
FF ആണ് ഉപയോഗിക്കുന്നതെങ്കില്‍ , താഴെ പറയുന്ന കാര്യം ചെയ്യുക.
- കളി തുടങ്ങും മുമ്പേ, Ctrl+Shift+J ഞെക്കുക. എന്നിട്ട് Clear ചെയ്യുക.
- ഇതുമാതിരി പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം ഒന്ന് കൂടി Ctrl+Shift+J ഞെക്കുക.
Errors എന്ന ടാബില്‍ കാണുന്നവ ഞങ്ങള്‍ക്ക് അയച്ചു തരിക. എന്തെങ്കിലും പ്രശ്നത്തില്‍ പെട്ട് പോയിട്ടുണ്ടോ എന്നറിയാന്‍ കഴിയും.
ആദ്യത്തെ അഞ്ച് സെക്കന്റു കഴിഞ്ഞിട്ടും സ്തംഭനമോ ? ഏതാണ് ബ്രൌസര്‍
I am using firefox
ഈ ക്വിസ് ഫേക്ക് ഐഡികള്‍ ഉപയോഗിച്ച് കളിച്ചാല്‍ കൂടുതല്‍ മാര്‍ക്ക് നേടാം അല്ലേ?
500മാര്‍ക്കില്‍കൂടുതല്‍ കിട്ടിയതുകൊണ്ടാകും എനിക്ക് delete button കിട്ടാതിരുന്നത്
അതിനു ശ്രമം ഒന്നുംവേണ്ടിവരില്ല.
കണ്ടോ കൃത്യം 475. ഇതിന് delete button ഉണ്ടോ എന്ന് നോക്കട്ടെ.
അഡ്‌മിന്‍, ചോദ്യത്തില്‍ ഒരു തെറ്റ് കണ്ടുപിടിച്ചിട്ടുണ്ട്. ഇളങ്കോവടികള്‍ അല്ല, ഇളം കോ അടികള്‍. എന്ന് വച്ചാല്‍ യുവരാജാവ്
ഒരിക്കല്‍ കൂടി കളിച്ച് ഞാന്‍ സ്കോര്‍ ഉയര്‍ത്തി. പക്ഷേ രണ്ട് പ്രാവശ്യവും അറിയാത്തവ സ്കിപ്പ് ചെയ്യുകയാണ് വേണ്ടതെന്ന് മറന്നു
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )