:-))
>>>എന്നിട്ട് എല്ലാം മറന്നോ .....>>>
മറക്കുവതെങ്ങനെ ഞാനതൊക്കെയും, പിന്നെ
ഞാനിരിക്കുമോ ബാക്കിയായീവിധം?
(ഉദ്ധരണി മറ്റൊരു വി'കൃതി'യിൽ നിന്ന്)
വിവേക്,
അതൊക്കെ ഒരു വ്യാഴവട്ടം മുൻപേ അവസാനിപ്പിച്ചതാണ്
അല്ല അവസാനിച്ചതാണ്.
എന്താ പൂത്തു വരികയോ? അതായത് ഫംഗസ് പിടിച്ചുവെന്ന് അല്ലേ?
'നേഹാ ജോസഫിന്റെ മൂന്നാമത്തെ കാമുകന്‍'
എത്രയും പ്രിയപ്പെട്ട എഴുത്തുകാരന് ,
വീട്ടുപണികളുടെ മുഷിപ്പിക്കുന്ന തിരക്കില്‍ നിന്ന് യാതൊരു മുന്‍വിചാരവും ഇല്ലാതെയാണ് ഞാനിതെഴുതുന്നത് . അല്പം മുമ്പ് വരെ ഇങ്ങനെയൊരു കത്തിനെക്കുറിച്ച് എന്തിനു താങ്കളെക്കുറിച്ച് പോലും ഞാന്‍ ചിന്തിച്ചിരുന്നില്ല .എഴുത്തിന്റെ പുതിയ മേഖലകള്‍ നഷ്ടപ്പെട്ടു തുടങ്ങിയതുമുതല്‍ ഞാന്‍ താങ്കളുടെ ആരാധികയല്ലാതായി മാറിതുടങ്ങിയിരുന്നു . തുറന്നു പറയുന്നതില്‍ ക്ഷമിക്കണം. (താങ്കള്‍ ഇത് വായിക്കാന്‍ ഇടയുണ്ടോ എന്നൊരു സംശയം ബാക്കി നില്‍ക്കുന്നു )
വിഘ്നേശും കുട്ടികളും അവരവരുടെ കമ്പ്യൂട്ടര്‍ ലോകത്തേക്ക് എന്നെ വായനാമുറിയില്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞ സമയത്താണ് ഞാനിതെഴുതുന്നത് .അല്ലെങ്കിലും കത്തുകള്‍ക്ക് രഹസ്യസ്വഭാവം ഉള്ളതുതന്നെ നല്ലത് . .പക്ഷെ താങ്കളുടെ പരസ്യത്തിനുള്ള മറുപടി മാത്രമാണ് ഇത്.
താങ്കളുടെ പരസ്യത്തിന്റെ അനന്ത സാധ്യതകളെ വിഘ്നേശ് പരിഹസിച്ചപ്പോള്‍ മനസ്സില്‍ നേരിയ നൊമ്പരം ഉണ്ടാക്കിയത് താങ്കളോടുള്ള ബഹുമാനത്തിന്റെ ശേഷിപ്പുകളായിരിക്കണം . താങ്കള്‍ ഒരു കാര്‍ട്ടൂണ്‍ കഥാപാത്രമായി വിഘ്നേശിന്റെ തൂലികയില്‍ വിരിയുന്നത് ഞാന്‍ ഞെട്ടലോടെ കണ്ടു .താങ്കളും ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ . ഭാര്യയെന്ന നിലയില്‍ മാത്രമല്ല വിമര്‍ശക എന്ന നിലയിലും ഞാന്‍ അതിന്റെ ആരാധികയാണ് .
പക്ഷെ കഥാപാത്രത്തെ ആവശ്യപ്പെട്ടു പ്രതിഫലം വാഗ്ദാനം ചെയ്തു അങ്ങ് കൊടുത്ത പരസ്യം എനിക്ക് ഇഷ്ടപ്പെട്ടു. പേര് വെളിപ്പെടുത്തി പരസ്യം ചെയ്ത ധൈര്യവും . ഏതായാലും അനാഥമായി അലയുമായിരുന്ന ഒരുപിടി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ കിട്ടുമല്ലോ
ആദ്യകാലങ്ങളില്‍ താങ്കള്‍ എഴുതിയ കഥാപാത്രങ്ങളുടെ സ്രഷ്ടാവായി സ്വയം സങ്കല്പ്പിച്ചിട്ടുണ്ട് ; നിരാശയോടെ വായിച്ചിട്ടുമുണ്ട് .
ഒന്ന് രണ്ടു കഥയരങ്ങുകളില്‍ താങ്കളുടെ കഥകളുടെ പ്രകാശത്തില്‍ നിറം കെട്ടുപോയ കഥകള്‍ വിറയ്ക്കുന്ന ശബ്ദത്തോടെ വായിച്ചു പോകുകയും ചെയ്തിട്ടുണ്ട് . ചന്ദ്രബാല എന്ന ഞാനും എന്റെ നിറം മങ്ങിയ കഥകളും താങ്കളുടെ തിരക്കേറിയ ചെവിയിലും കണ്ണിലും പെട്ടിരിക്കാനുള്ള സാധ്യത തീരെയില്ല .
കത്ത് ചുരുക്കി കാര്യമാത്ര പ്രസക്തമാക്കട്ടെ . വിഷയത്തിലേക്ക് വരാം .യാതൊരു പ്രതിഫലവും കൂടാതെ എന്റെ മൂന്നാല് കഥാപാത്രങ്ങള്‍ താങ്കള്‍ക്കു കൈമാറാന്‍ ഞാന്‍ ആഗ്രഹിക്കുന്നു .പ്രശസ്തമായ ഓണപ്പതിപ്പിനു അയക്കാന്‍ ഞാന്‍ കാത്തു സൂക്ഷിച്ച കഥാപാത്രങ്ങള്‍ .
കൂട്ടത്തില്‍ വിനയത്തോടെ പറയട്ടെ കഴിഞ്ഞ വര്‍ഷത്തെ ഓണപ്പതിപ്പില്‍ താങ്കളുടെ ,സ്വര്‍ഗം ചിരിക്കുന്നു, എന്ന കഥയുടെ നൂറു പേജു പുറകിലായി കളര്‍ ചിത്രങ്ങളില്ലാതെ ,പരസ്യബഹളങ്ങളുടെ ഇടയ്ക്കു എന്റെ ഒരു കഥയുണ്ടായിരുന്നു . താങ്കള്‍ വായിചിരിക്കില്ലല്ലോ അല്ലെ ?
താങ്കളുടെ തൂലികാ സ്പര്‍ശത്തിന് അപ്പുറം യാതൊരു പ്രതിഫലവും ഇല്ലാതെ ഞാന്‍ നേഹാ ജോസഫിനെയും അവളുടെ നാല് കാമുകന്മാരെയും അങ്ങേക്ക് കൈമാറുന്നു . ഒരു അഭ്യര്‍ത്ഥന മാത്രം എന്റെ നേഹാ ജോസഫിന്റെ പ്രാധാന്യം നഷ്ടപ്പെടുത്തരുത് . അങ്ങയുടെ ഫെമിനിസ്റ്റ് വിരുദ്ധ നിലപാട് ഈ കഥയില്‍ നിന്ന് മാറ്റി നിര്‍ത്തണം .
കഥാപാത്രം 1
നേഹാ ജോസഫ്
(തുടരും)
തുടര്ന്നു പറഞ്ഞു ആളെ പറ്റിക്കണ പണി നന്നോ നിളാ
കഥാപാത്രം 1
നേഹാ ജോസഫ്
പള്ളിമണികളുടെ മുഴക്കങ്ങള്‍ക്കുള്ളില്‍ നിന്ന് , ചാച്ചന്റെയും അമ്മച്ചിയുടെയും സ്നേഹത്തിന്റെയും കരുതലിന്റെയും മടിയില്‍ നിന്ന് ആണ് കൊടുവേലിയിലെ കുന്നുകളിറങ്ങി നേഹ ജോസഫ് ഞങ്ങളുടെ കലാലയത്തില്‍ എത്തിയത് .പക്ഷെ കാഴ്ചയിലെ ശാലീനത അവളുടെ സ്വഭാവത്തില്‍ കാണാന്‍ ഞങ്ങള്‍ ഭൂതക്കണ്ണാടിയിലൂടെ നോക്കിയിട്ടും കഴിഞ്ഞില്ല .പ്രണയത്തിന്റെ ചില്ല് കൊട്ടാരവും നെഞ്ചില്‍ ഒളിപ്പിച്ചാണ് അവള്‍ മലയിറങ്ങിയത് . അവളുടെ പൊട്ടിച്ചിരികളില്‍ ആ ചില്ലുകൊട്ടാരം കാണുന്നവരിലും കൂട് കെട്ടി . അടിവാരത്ത് നിന്ന് കയറുന്ന ബസ്സിലെ പച്ചക്കറി മണക്കുന്ന വായു പോലും അവളെ പ്രണയിക്കുന്നത് കൂട്ടുകാരികള്‍ നിരാശയോടെ കണ്ടു
കൂട്ടത്തില്‍ പറയട്ടെ അവള്‍ പ്രണയകഥകളിലെ നായികയെ പ്പോലെ സുന്ദരിയായിരുന്നില്ല . കഥയുടെ ഭംഗിക്കുവേണ്ടി അവളെ സുന്ദരിയാക്കരുത് . അല്ലാതെ തന്നെ അവള്‍ ഒരു കഥാപാത്രമാണ് . ഞാന്‍ കാണുമ്പോള്‍ അവള്‍ രണ്ടാമത്തെ കാമുകനെ നാലായി മടക്കി സുന്ദരമായ കവറിലിട്ടു മടക്കിയയക്കുകയായിരുന്നു . അതില്‍ വിലാസമെഴുതുമ്പോള്‍ അവള്‍ കരഞ്ഞു .
"ഇത് അവന്റെ ഹൃദയത്തിലേക്കുള്ള അവസാനത്തെ ആണിയാണ്" . തനിക്കു കഴിയുന്നതുപോലെ അത് മൃദുലമാക്കാന്‍ അവള്‍ ആഗ്രഹിച്ചു . പള്ളിയില്‍ പോയി മുട്ടിപ്പായി പ്രാര്‍ഥിച്ചു ആ ആണിയും അടിച്ചു അവള്‍ പടിയിറങ്ങിയത് വിമലിന്റെ തീരെ കട്ടിയില്ലാത്ത ഹൃദയത്തിലേക്ക് ആണ്
നേഹാ ജോസഫില്‍ നിന്ന് നമുക്കൊന്ന് മാറി നില്‍ക്കാം . അവന്‍ വിമല്‍ പറയട്ടെ .
കഥാപാത്രം 2
വിമല്‍
(നേഹാ ജോസഫിന്റെ മൂന്നാമത്തെ കാമുകന്‍ )
ഒന്നാമനും രണ്ടാമനും എവിടെ ?
ഒന്നിച്ചെഴുതാന്‍ കഴിയുന്നില്ല . കഴിയുമെന്ന് കരുതി തുടങ്ങിയതാണ് . പക്ഷെ ഒരിക്കല്‍ എഴിതിയ കഥ വീണ്ടും എഴുതുക അസാധ്യമാണ് എന്ന് വീണ്ടും മനസ്സിലായി . ഇതിനുമുമ്പും ശ്രമിച്ചതാണ് . ഇത് ഒരു കഥാമത്സരത്തിനു എഴുതി സമ്മാനം കിട്ടിയ കഥയാണ് , പത്തു വര്ഷം മുമ്പ് . വിഷയം പ്രണയം എന്നായിരുന്നു . പക്ഷെ കഥയുടെ കോപ്പി ഇല്ല. എഴുതിനോക്കി പലതവണ .കഴിയുന്നില്ല. ഞാനല്ലാതെ വേറെ ആരോ എഴുതുന്നത് പോലെ . ഇത് തുടരാന്‍ കഴിഞ്ഞെങ്കില്‍ എന്ന് അത്ര ആഗ്രഹമുള്ളത് കൊണ്ടാണ് ഇടയ്ക്കു രണ്ടു വാക്ക് എഴുതി നിര്‍ത്തുന്നത് . പക്ഷെ കഴിയും എന്ന് തോന്നുന്നില്ല.
ഞാൻ സഹായിക്കണോ? :)
ചോദിക്കാതെ തന്നെ ഒന്ന് സഹായിക്കു സുഹൃത്തേ . പാവം ആ കൊച്ചു വിഷമിക്കുന്നത് കണ്ടില്ലേ.
:-))
ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി ജലജേച്ചി .....
തീരാത്ത കഥകളുമായി നിലാപൗര്‍ണമി ....
പതിനഞ്ചാം നൂറ്റാണ്ട് :-
അത്യുഗ്രമായ വെയിലില്‍ നിന്നും അല്പം ആശ്വാസം ലഭിക്കാന്‍ പട്ടണത്തിലെ പാതയോരത്തെ ചെറിയ കടയുടെ വശത്തുള്ള ചെറിയ തണലില്‍ ഒതുങ്ങിക്കൂടി. എതിര്‍വശത്ത് ഒരു ഫ്ലക്സ് ബാനര്‍ വലിച്ചു കെട്ടിയിരിക്കുന്നു. അതിലെ അക്ഷരങ്ങളിലൂടെ ഞാന്‍ കണ്ണോടിച്ചു. “സംസ്ഥാന ചിത്രകലാ പ്രദര്‍ശനം”. അറുപത്തിനാലു കലകളില്‍ നാലാമത്തെ കലയായ “ആലേഖ്യം” എനിക്ക് ഒട്ടും വഴങ്ങുകയില്ലെങ്കിലും ഉഷ്ണശമനം സാധിക്കുമല്ലോ എന്നോര്‍ത്ത് പ്രദര്‍ശന ഹാളില്‍ കയറി. പരിശുദ്ധമായ ചുവരില്‍ ആകര്‍ഷകമായ രീതിയില്‍ വിവിധ ചിത്രകലാനിപുണന്മാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. പല ചിത്രങ്ങളുടേയും മുന്‍പില്‍ മുതിര്‍ന്നവരും യുവതലമുറക്കാരും കൂടിനിന്ന് ആസ്വാദനവും ചര്‍ച്ചകളും ചെയ്യുന്നു.
ഞാന്‍ കണ്ട മിക്ക ചിത്രങ്ങളുടേയും പൊരുള്‍ എനിക്ക് മനസ്സിലായില്ല. എന്നിരുന്നാലും എല്ലാം അറിയുന്നവനെപ്പോലെ ഞാന്‍ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ട് നടന്നു. വെറുതേ ഒരു ചിത്രത്തിനു മുന്‍പില്‍ നിന്നു. രാജവീഥിയിലൂടെ ഒരു സ്ത്രീ നടന്നു പോകുന്ന ചിത്രം. ആ സ്ത്രീക്ക് അസാധാരണ ഉയരം. ചെറിയ തല. അനുയോജ്യമല്ലാത്ത മൂക്കും കണ്ണും. കാലുകളേക്കാള്‍ നീളമുള്ള കൈകള്‍. ഞാന്‍ ചിന്തിച്ചു. ഈ സ്ത്രീ ആ റോഡിന് കുറുകേ കിടന്നാല്‍ പാദവും തലയും റോഡിന്റെ വശങ്ങള്‍ക്ക് വെളിയിലായിരിക്കും. ആളുകള്‍ എന്നെ മുട്ടിയുരുമി പോയപ്പോള്‍ ഞാന്‍ ചിന്ത നിര്‍ത്തി മുന്നോട്ട് നടന്നു.
മറ്റൊരു ചിത്രത്തിനു മുന്‍പില്‍ യുവചിത്രകാരന്മാര്‍ കൂട്ടം കൂടിയിട്ടുണ്ട്. ഞാന്‍ സൂക്ഷിച്ചു നോക്കി. നല്ല കടുത്ത വര്‍ണ്ണങ്ങളിലുള്ള ചിത്രം. ഒരു സ്ത്രീശരീരത്തിന്റെ പല ഭാഗങ്ങളും പല സ്ഥലങ്ങളിലായി വരച്ചിരിക്കുന്നു.വളരെ നേരത്തെ പ്രയത്നം കൊണ്ടേ ഒരു അവയവത്തെ കണ്ടെത്താന്‍ കഴിയൂ! ഒരു കണ്ണ്, ഒരു ചെവി, ഒരു കൈ എന്നിവ വളരെ ശ്രമം ചെയ്ത് ഞാന്‍ കണ്ടെത്തി.
അടുത്ത ചിത്രത്തിന് മുന്‍പില്‍ കൂടുതല്‍ ആധുനികര്‍ ഉണ്ട്. ചിത്രം കണ്ടപ്പോള്‍ പെട്ടെന്ന് മനസ്സില്‍ തോന്നിയത് പുറത്തു പറയാന്‍ മനസ്സ് വന്നില്ല. എങ്കിലും ഞാന്‍ ആത്മഗതം ചെയ്തു. കൊട്ടാരക്കര മണികണ്ഠനാല്‍ത്തറയിലെ അരയാലിന്‍ ചുവട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്ക് മുകളില്‍ പറവകള്‍ കാഷ്ഠിച്ചപ്പോള്‍ കണ്ട സുകുമാര രൂപം അതേപടി അതിമനോഹരമായ ചായക്കൂട്ടില്‍ ആലേഖനം ചെയ്തിരിക്കുന്നു. കൂടിനിന്നവര്‍, ഉന്നതം, ഉദാത്തം, ഉല്‍കൃഷ്ടം പിന്നെ കുറേ ആംഗലേയ പദങ്ങളും ചേര്‍ത്ത് വിശേഷിപ്പിക്കുന്നു. മൈസൂര്‍ ആര്‍ട്ട് ഗാലറിയില്‍ രാജാ രവിവര്‍മ്മയുടെ ‘വിളക്കേന്തിയ കന്യക’ എന്ന ചിത്രം ഞാന്‍ മുന്‍പ് കണ്ടിരുന്നു. വിളക്കിന്റെ പ്രകാശവും ദീപം അണയാതിരിക്കാന്‍ കൈ പിടിച്ചപ്പോള്‍ വിരലുകള്‍ക്കിടയില്‍ കൂടി പുറത്തുവരുന്ന പ്രകാശത്തനിമയും മനസ്സില്‍ മിന്നിമറഞ്ഞു.
എന്റെ ഉഷ്ണം മിക്കവാറും ശമിച്ചിരുന്നു. ഞാന്‍ പുറത്തിറങ്ങി. വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്റെ ഒരു സുഹൃത്ത് ഒരു ബാറിന് മുന്‍പില്‍ വച്ച് പറഞ്ഞതാണ് ഓര്‍മ്മയില്‍ തെളിഞ്ഞത്. “താന്‍ പതിനഞ്ചാം നൂറ്റാണ്ടില്‍ ജനിക്കേണ്ട ആളാണ്”!! ശരിയാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ ജനിച്ചാല്‍ മതിയായിരുന്നു.
>>>>എന്റെ ഒരു സുഹൃത്ത് ഒരു ബാറിന് '''മുന്‍പില്‍''' വച്ച് പറഞ്ഞതാണ് ഓര്‍മ്മയില്‍ തെളിഞ്ഞത്>>>
ഇങ്ങളെന്തിനാ മാഷെ പേടിക്കുന്നെ? ഭാര്യ ഇത് വായിക്കാറുണ്ടോ? ;-)
ജെനീഷേ, ഞാനൊരു പഴയ നമ്പൂതിരിഫലിതം പറയട്ടെ ....
ഒരു നമ്പൂതിരി ഫുട്ബോള്‍ കളി കണ്ടിട്ട് മടങ്ങി വരുന്ന വഴി ഒരാള്‍ ചോദിച്ചു.
"തിരുമേനീ, കളി എങ്ങനെയിരുന്നു?"
"ശുംഭന്‍മാര്‍. ഒരു പന്തുമായി കുറച്ചു പേര്‍ ഇങ്ങോട്ടോടുന്നു. അത് തട്ടിപ്പറിക്കാന്‍ വേറേ കുറച്ചു പേര്‍ അങ്ങോട്ടോടുന്നു. ഇവര്‍ക്കിടയിലൂടെ ഒരാരച്ചാര്‍ വിസിലടിച്ചു കൊണ്ട് അങ്ങോട്ടുമിങ്ങോട്ടുമോടുന്നു. വേറേ രണ്ടു പേര്‍ കൊടിയും പിടിച്ച് രണ്ട് മൂലക്ക് നില്‍ക്കുന്നു. എല്ലാവര്‍ക്കും ഓരോ പന്ത് കൊടുത്തു കൂടേ? ശുംഭന്‍മാര്‍ തന്നെ സംശയില്ല്യ ... "
"My Hearty Condolences" :-
ജോലി കഴിഞ്ഞ് വീട്ടിലേക്ക് പുറപ്പെടാന്‍ തുടങ്ങുകയായിരുന്നു ഞാന്‍. വണ്ടി കുറച്ച് മുന്‍പോട്ട് എടുത്തതേയുള്ളൂ. കൂടെ ജോലി നോക്കുന്ന സൌദി മുന്നില്‍ വഴി തടയുന്നു. അട വയ്ക്കാന്‍ വേറെ വണ്ടി കണ്ടില്ലേ എന്ന മുഖഭാവത്തോടെ ഞാന്‍ ശകടം സൈഡിലേക്ക് ഒതുക്കി ഗ്ലാസ്സ് താത്തു. പക്ഷേ അവന്‍ പറഞ്ഞ വാര്‍ത്ത കേട്ട് ഞാന്‍ ഞെട്ടി. ബോസ്സിന്റെ അച്ഛന്‍ മരിച്ചു. ഉച്ചയ്ക്കായിരുന്നു സംഭവം. നാളെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് അവന്‍ പോകുന്നുണ്ട്. റിയാദിലാണ് വീട്. 5 മണിക്കൂര്‍ യാത്ര. ഞാനും കൂടെ ചെല്ലാമെന്ന് സമ്മതിച്ചു.
പിന്നീട് വീട്ടിലേക്കുള്ള യാത്രയിലുടനീളം അദ്ദേഹത്തെക്കുറിച്ചായിരുന്നു ചിന്തകള്‍. വേര്‍പാട് എല്ലാവര്‍ക്കും ദുഃഖം തന്നെയാണ്. അദ്ദേഹത്തിന് ഈ വേര്‍പാട് താങ്ങാന്‍ കഴിയട്ടേ എന്ന് പ്രാര്‍ത്ഥിച്ചു. ബോസ് വളരെ നല്ല മനുഷ്യനാണ്. എല്ലാവര്‍ക്കും പ്രിയങ്കരന്‍. എല്ലാവരേയും സമഭാവത്തിലേ അദ്ദേഹം കണ്ടിരുന്നുള്ളൂ. സാധാരണ സൌദികളുടെ കൂട്ടേ അല്ല. വിദ്യാഭ്യാസം പ്രധാനപ്പെട്ട കാര്യമായി കണക്കാക്കിയിരുന്നതിനാല്‍ വിവാഹം പോലും മാറ്റി വച്ചയാള്‍. മാസ്റ്റര്‍ ഡിഗ്രി എടുത്തതിനു ശേഷം കഴിഞ്ഞ മാസമായിരുന്നു വിവാഹം. കഴിഞ്ഞ ദിവസം വിളിച്ചപ്പോള്‍ യൂറോപ്പില്‍ ഹണിമൂണ്‍ ആഘോഷിക്കുന്നതിന്റെ തിരക്കിലായിരുന്നു. ഈ വാര്‍ത്ത അദ്ദേഹത്തിന് ഒരു ആഘാതം തന്നെയായിരിക്കും.
ഞാന്‍ വീട്ടിലെത്തി. നല്ലപാതിയോട് കാര്യം പറഞ്ഞു. അവളും എന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു. മെസേജ് അയയ്ക്കണോ വിളിക്കണോ എന്നതായി അടുത്ത ചിന്ത! സാധാരണ വിളിച്ചാലും അദ്ദേഹം ഫോണ്‍ എടുക്കാറില്ല. പിന്നീട് സമയം കിട്ടുമ്പോള്‍ തിരിച്ച് വിളിക്കുകയാണ് പതിവ്. അവസാനം മെസേജ് അയയ്ക്കാം എന്ന് തീരുമാനിച്ചു. “My hearty condolences. May God help you to bear this loss." കൂടുതല്‍ എഴുതി ചളമാക്കണ്ട എന്ന ഭാര്യയുടെ നിര്‍ദ്ദേശം മുഖവിലയ്ക്കെടുത്ത് ഇത്രയും കൊണ്ട് നിര്‍ത്തി. മെസേജ് അയച്ചു. പിന്നീട് അറിയാവുന്നവരോടെല്ലാം ഈ ദുഃഖവാര്‍ത്ത അറിയിച്ചു. നാളത്തെ യാത്രയ്ക്ക് വേണ്ട കാര്യങ്ങളെല്ലാം ഒരുക്കി.
പിറ്റേന്ന് കമ്പനിയിലെത്തിയ ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. മരിച്ചത് അബ്ദുള്‍ഹാദിയുടെ അച്ഛനല്ല. അബ്ദുള്‍ ഹമദിന്റെ അച്ഛനാണ്. ആരാണ് അബ്ദുള്‍ ഹമദ്? ആ.. ആര്‍ക്കറിയാം. എന്നോട് ഇന്നലെ വിവരം പറഞ്ഞ പഹയനു തെറ്റ് പറ്റിയതാണ്. ദൈവമേ ആ മെസേജ് ആരെങ്കിലും ഡിലീറ്റ് ചെയ്യണേ!! ഹണിമൂണ്‍ ആഘോഷിക്കുന്ന ബോസിന് condolences അയച്ചിരിക്കുന്നു. മെസേജ് അയയ്ക്കാന്‍ നിര്‍ദ്ദേശിച്ച പെണ്ണുമ്പിള്ളയ്ക്ക് വച്ചിട്ടുണ്ട്...
അവിടേയും കുറ്റം പെണ്ണുമ്പിള്ളയ്ക്ക് ^:)^
:)>-
വെട്ടിക്കവലക്ക് എന്നാ വരണത് ? [-O<
മുതലാളിയുടെ നമ്പര്‍ ഒന്നു തരാമെങ്കില്‍ ഞാന്‍ വിളിച്ച് സംസാരിച്ച് എല്ലാം കോമ്പ്ലിമെന്റാക്കാമായിരുന്നു :-j
:-j
കര്‍മ്മഗതി :-
ഒട്ടകവ്യാപാരിയുടെ ഒട്ടകങ്ങള്‍ വിശാലമായ പറമ്പില്‍ പലതും തിന്നുകൊണ്ട് നടക്കുന്നു. ചില കുട്ടിഒട്ടകങ്ങള്‍ ടെന്റിനു ചുറ്റും ഓടിക്കളിക്കുന്നു. ആകപ്പാടെ ഒട്ടകങ്ങളുടെ സമ്മേളനം പോലെ തോന്നി ആ പറമ്പ്. വ്യാപാരിയുടെ മകന് ഒരു കുഞ്ഞുണ്ട്. രണ്ടു വയസ്സുള്ള അവനും ഒട്ടകക്കുഞ്ഞുങ്ങളുമായി കളിക്കുന്ന പതിവുണ്ട്. ഒരു ദിവസം കുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാര്‍ ഓടിച്ചെന്നു.ഒരു തള്ള ഒട്ടകത്തിന്റെ ചവിട്ടേറ്റ് കുട്ടി കിടന്ന് പിടയുന്നു. വേഗം കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചു പോയി. അതീവ ദുഃഖിതരായ വ്യാപാരിക്കും കുടുംബത്തിനും അതില്‍ നിന്നും മോചിതരാകാന്‍ കുറേക്കാലം കഴിയേണ്ടി വന്നു.
എന്നാല്‍ കുട്ടിയുടെ പിതാവ് ഒരു ഉറച്ച തീരുമാനം എടുത്തിരുന്നു. മുറ്റത്ത് ഓടിക്കളിച്ചുകൊണ്ടിരുന്ന ഒട്ടകക്കുഞ്ഞിനെ അയാള്‍ അതിന്റെ തള്ള ഒട്ടകത്തിന്റെ മുന്നിലിട്ട് അതിഭീകരമായി കൊന്നുകളഞ്ഞു. തള്ള ഒട്ടകം അലറി നിലവിളിക്കുകയും ജലപാനം കഴിക്കാതെ ആഴ്ചകളോളം കിടക്കുകയും ചെയ്തു.
നാളുകള്‍ കടന്നു പോയി. പതിനൊന്ന് മാസം കഴിഞ്ഞ് ആ ഒട്ടകം വീണ്ടും ഒരു കുഞ്ഞിനെ പ്രസവിച്ചു. ഒരു ദിവസം തള്ള ഒട്ടകത്തിന്റെ കൂടെ കിടന്നിരുന്ന കുഞ്ഞിനെ വീണ്ടും അയാള്‍ അതിന്റെ മുന്നിലിട്ട് കൊന്നു. ഒട്ടകം വീണ്ടും നിരാഹാരവും ദുഃഖവും അനുഭവിച്ചു. ഇങ്ങനെ 6 കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു. അപ്പോഴേക്കും തള്ള ഒട്ടകം ആഹാരം കഴിക്കാതെ ദുഃഖിതയായി എഴുന്നേറ്റ് നില്‍ക്കാന്‍ വയ്യാത്ത അവസ്ഥയിലായി. അതിനെ കൊന്ന് അതിന്റെ കരള്‍ തനിക്ക് പൊരിച്ചു തരണമെന്ന് അയാള്‍ ജോലിക്കാരോട് നിര്‍ദ്ദേശിച്ചു. ഉടമസ്ഥന്റെ നിര്‍ദ്ദേശപ്രകാരം ആ തള്ള ഒട്ടകത്തിനെ ജോലിക്കാര്‍ കൊന്നു. മാംസം പാകപ്പെടുത്തി. എന്നാല്‍ ഒട്ടകത്തിന്റെ കരളിന്റെ സ്ഥാനം ശൂന്യമായിരുന്നു. അനേകവര്‍ഷത്തെ തീരാദുഃഖം സഹിച്ച ആ ഒട്ടകത്തിന്റെ കരള്‍ ദ്രവിച്ച് ഇല്ലാതായിരുന്നു.
ഇവിടെ ഓരോരുത്തരുടേയും അനുഭവം തുടര്‍ച്ചയായി ചിന്തിച്ചു നോക്കൂ! കുഞ്ഞിന് അത്രയേ ആയുസ്സുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് മരണം സംഭവിച്ചു. ഈ രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ അത് സംഭവിക്കുമായിരുന്നു. ഒട്ടകക്കുഞ്ഞുങ്ങളുടെ സ്ഥിതിയും ഇതുതന്നെയായിരുന്നു. മുന്‍ ജന്മകര്‍മ്മഗതിയാല്‍ ഒട്ടകത്തിന് തീരാദുഃഖം അനുഭവിക്കേണ്ടി വന്നു. എന്നാല്‍ അതിന് നിമിത്തമായ ആള്‍ക്ക് തുടര്‍ന്ന് കര്‍മ്മഫലം അനുഭവിക്കേണ്ടി വരുമെന്നുള്ളത് അലംഘനീയമാണ്. ഒട്ടകം അനുഭവിച്ച തത്തുല്യമായ തീവ്രദുഃഖം നിമിത്തകാരനും പില്‍ക്കാലത്ത് അനുഭവിക്കും. അത് നാം കാണുമ്പോള്‍ നമ്മുടെ ഹൃദയം വേദനിക്കുന്നത് സാധാരണമാണ്. ആയതിനാല്‍ കര്‍മ്മം ചെയ്യുന്നത് എപ്പോഴും സൂക്ഷിച്ചു വേണം. എല്ലാ കര്‍മ്മത്തിനും തന്നിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാകും എന്നുകരുതിവേണം കര്‍മ്മം അനുഷ്ഠിക്കേണ്ടത്.
“അഹോ!! കര്‍മ്മഗതി എത്ര ദൃഢവും സുനിശ്ചിതവുമാണ്!!”
ദൈവികത്തില്‍ നിന്ന് ഇങ്ങോട്ടു മാറ്റിയോ?
വിശദീകരിക്കാനാകാത്ത പലതും സംഭവിക്കുമ്പോള്‍ എല്ലാവരും എടുത്തുപയോഗിക്കുന്ന ഒരു പ്രയോഗമാണിത് - "കര്‍മ്മഫലം". പിന്നെ ചോദ്യമില്ല ഉത്തരമില്ല, എല്ലാം കര്‍മ്മഫലത്തിന്റെ തലയ്ക്കുവെച്ചുകൊടുത്ത് ആള്‍ക്കാരെ പറ്റിക്കുന്നു.
പല ജന്മങ്ങളുണ്ടെന്നു തന്നെ കരുതുക. കഴിഞ്ഞ ജന്മത്തില്‍ കര്‍മ്മം ചെയ്യിച്ചതാരാണ്? ഈശ്വരനാണോ? (ഈ പ്രപഞ്ചത്തില്‍ എല്ലാം നടക്കുന്നത് ദൈവേച്ഛ എന്നാണല്ലോ പറയുന്നത്) ആണെങ്കില്‍ എന്തിനാണ് ഈ ജന്മത്തില്‍ ആ ഈശ്വരന്‍ തന്നെ അയാളെ ശിക്ഷിക്കുന്നത്? ശിക്ഷിക്കേണ്ടത് ശരിക്കും ഈശ്വരനെയല്ലേ?
അതൊക്കെ പോട്ടെ. കഴിഞ്ഞ ജന്മത്തില്‍ ചെയ്ത കാര്യങ്ങള്‍ക്ക് ആ ജന്മത്തില്‍ തന്നെ ശിക്ഷിച്ചാല്‍ ആകാശം ഇടിഞ്ഞു വീഴുമോ?
"Energy cannot be created or destroyed but only converted from one form to another."
ഒരു മുറിയില്‍ ഒരു ബള്‍ബ് പ്രകാശിക്കുന്നു എന്ന് വയ്ക്കുക. കറന്റ് ആ ബള്‍ബിലൂടെ കടന്നു പോയതുകൊണ്ട് അത് പ്രകാശിക്കുന്നു. ഇവിടെ ബള്‍ബിന് കിട്ടിയ ഊര്‍ജ്ജം നഷ്ടമായിട്ടില്ല എന്ന് നമുക്കറിയാം. ആ ഊര്‍ജ്ജം പ്രകാശം, താപം എന്നീ രണ്ട് രൂപങ്ങള്‍ സ്വീകരിച്ചു. ഈ രൂപങ്ങളിലായ ഊര്‍ജ്ജത്തെ വീണ്ടും വൈദ്യുതോര്‍ജ്ജമാക്കി മാറ്റി മറ്റ് വല്ല ഉപകരണങ്ങളും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമോ? കഴിയും എന്ന് ഉത്തരം. ഒരു ഫോട്ടോ-ഇലക്ട്രിക് സെല്ലോ ഒരു തെര്‍മ്മോ-ഇലക്ട്രിക് സെല്ലോ ഉപയോഗിച്ച് ഇത് സാധ്യമാക്കാം. അതായത് അനുയോജ്യമായ ഉപകരണങ്ങളുണ്ടെങ്കില്‍ ഈ ഊര്‍ജ്ജത്തെ പിടിച്ചെടുത്ത് ഉപയോഗപ്രദമാക്കാം.
ഇതുപോലെതന്നെയാണ് ജീവന്റെ കാര്യവും.. ജീവന്‍ ഒരു രൂപത്തിലുള്ള ഊര്‍ജ്ജമാണ്. ഇതുവരെ ശാസ്ത്രത്തിന് നിര്‍വ്വചിക്കാന്‍ കഴിയാത്ത ഊര്‍ജ്ജത്തിന്റെ രൂപം!! ഈ ഊര്‍ജ്ജത്തിന്റെ സഹായത്താലാണ് നമ്മുടെയെല്ലാം ശരീരമാകുന്ന ഉപകരണം പ്രവര്‍ത്തിക്കുന്നത്. എപ്പോള്‍ ഈ ഊര്‍ജ്ജം നഷ്ടമാകുമോ അപ്പോള്‍ നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനവും നിലയ്ക്കും. ഇങ്ങനെ ഒരു ശരീരത്തില്‍ നിന്നും പുറത്ത് ചാടുന്ന ഊര്‍ജ്ജം നഷ്ടപ്പെട്ട് പോവുകയല്ല ചെയ്യുന്നത്. അത് ഒരു തലത്തില്‍ സ്ഥിതി ചെയ്യുന്നു. എങ്ങനെയാണോ ബള്‍ബില്‍ നിന്ന് നഷ്ടമായ പ്രകാശോര്‍ജ്ജത്തേയും താപോര്‍ജ്ജത്തേയും നാം തിരിച്ച് കൊണ്ടുവന്നത്, അതുപോലെ അനുയോജ്യമായ ഒരു ഉപകരണം/സ്ഥാനം ഉണ്ടാകുമ്പോള്‍ ഈ ഉര്‍ജ്ജവും തിരിച്ചു വരുന്നു. അതാണ് പുതിയ ജന്മങ്ങള്‍. ഇത് ഒരു cycle ആണ്. മരണം എന്നത് പൂര്‍ണ്ണവിരാമം അല്ല; ഒരു അല്പവിരാമമേ ആകുന്നുള്ളൂ. അത് പൂര്‍ണ്ണവിരാമമായി കണക്കാക്കുന്നതുകൊണ്ടാണ് പലര്‍ക്കും ‘കര്‍മ്മഫലം’ എന്ന വാക്ക് മനസ്സിലാകാത്തത്.
"Every action there is an equal and opposite reaction." - ഇത് ഭൌതികശാസ്ത്രത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു തത്ത്വമല്ല. എല്ലായിടത്തും ഇത് തന്നെയാണ് സംഭവിക്കുന്നത്. ഇത് സംഭവിക്കുന്നതിന് ദൈവം കാരണമേ അല്ല. 'Action' -നും 'Reaction' -നും മാത്രമേ ഇവിടെയുള്ളൂ. കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന് കേട്ടിട്ടില്ലേ? അത് തന്നെ സംഭവം. ഇവിടെ ജീവോര്‍ജ്ജത്തിനും അത് അനുഷ്ഠിക്കുന്ന കര്‍മ്മത്തിന്റെ ഫലം അനുഭവിച്ചേ മതിയാകൂ. ഇവിടെ വ്യക്തിയെ അല്ല നോക്കേണ്ടത്. വ്യക്തി ജീവോര്‍ജ്ജത്തിന് പ്രവര്‍ത്തിക്കാനുള്ള ഉപകരണങ്ങള്‍ മാത്രമാണ്. കര്‍മ്മവും കര്‍മ്മഫലവും ഉള്ളത് ജീവനാണ്. അല്ലാതെ കഥാകാരന്‍ എന്ന ശരീരത്തിനോ ജനിഷ് എന്ന ശരീരത്തിനോ അല്ല.
ശാസ്ത്രവും അന്ധവിശ്വാസവും കൂട്ടിക്കുഴയ്ക്കരുത്.
ജീവന്‍ ഊര്‍ജ്ജമാണെന്ന് ആരു പറഞ്ഞു. ശാസ്ത്രം പറഞ്ഞിട്ടില്ല. സ്വന്തം നിലനില്പ്പിനും സ്വാര്‍ഥതാത്പര്യങ്ങള്‍ക്കും വേണ്ടി അതിന്റെ പൊട്ടും പൊടിയുമെടുത്ത് പുതിയ മാനങ്ങള്‍ തീര്‍ക്കുന്നവര്‍ പറഞ്ഞിട്ടുണ്ടാവാം. അവര്‍ക്ക് മഷിനോട്ടവും ജ്യോതിഷവും ശാസ്ത്രങ്ങളാണ്. (ഇവ ശാസ്ത്രങ്ങളാണേന്നു ഘോരഘോരം പ്രസംഗിക്കുന്നവര്‍ പോലും ആഭിചാരവും മന്ത്രവാദവും ശാസ്ത്രങ്ങളാണെന്ന് വേറേ ചിലര്‍ പറയുന്നത് സമ്മതിച്ചു കൊടുക്കില്ല താനും. അതു വേറെ കാര്യം)
ജീവന്‍ ഒരു പ്രക്രിയ അല്ലെങ്കില്‍ പ്രതിഭാസമാണ്. അത് ഊര്‍ജ്ജത്തിന്റെ ഒരു രൂപമാണെന്ന് പറയുന്നത് ഏതു തരത്തില്‍ ശരിയാകും?
Action - Reaction സിദ്ധാന്തം കണ്ടിട്ട് ചിരിക്കാനാണ് തോന്നുന്നത്. ചില കാര്യങ്ങള്‍ വിശദീകരിക്കാന്‍ അന്ധവിശ്വാസം. മറ്റു ചിലതിന് (വിശദീകരണം ഇല്ലാത്തതിന് അല്ലെങ്കില്‍ ബുദ്ധിമുട്ടായതിന്) ശാസ്ത്രത്തിന്റെ സഹായം വേണം.
എന്നാലും ഞാന്‍ ആദ്യം ചോദിച്ച ചോദ്യത്തിന് ഉത്തരം കിട്ടിയില്ല. ഈ chain reaction തുടങ്ങിയതെങ്ങനെ?
ദൈവത്തിന് ഇതില്‍ പങ്കിലെന്ന് താങ്കള്‍ പറയുന്നു. പക്ഷെ ഈ പ്രപഞ്ചത്തിലെ ഓരോ കാര്യങ്ങളും തീരുമാനിക്കുന്നത് ദൈവമാണെന്നാണ് ഞാന്‍ കേട്ടിരിക്കുന്നത്. അല്ലെന്നാണോ താങ്കള്‍ പറയുന്നത്? പിന്നെന്തിനാണ് ഈ ലോകത്ത് ദൈവത്തിന്റെ പേരില്‍ കാണുന്ന പിത്തലാട്ടങ്ങളെല്ലാം? അതെല്ലാം തെറ്റാണെന്ന് ഇനിയെങ്കിലും സമ്മതിച്ചുകൂടേ?
താരതമ്യേന ബുദ്ധി കുറഞ്ഞ ഒരു മൃഗത്തിന്റെ അടുത്ത് കുഞ്ഞിനെ കളിക്കാന്‍ വിട്ടത് തെറ്റ്. അത് പറയാതെ അതിനെ കര്‍മ്മഫലത്തോട് ബന്ധിപ്പിച്ച് സംസാരിക്കുന്നതും മറ്റുള്ളവരെ തെറ്റിധരിപ്പിക്കുന്നതും അതിലും വലിയ തെറ്റ്.
താങ്കളുടെ വാദങ്ങളെല്ലാം ഞാന്‍ സമ്മതിക്കുന്നു.. അങ്ങനെയെങ്കില്‍ എന്റെ രണ്ട് മൂന്ന് ചോദ്യങ്ങള്‍ക്ക് ഒരു ഉത്തരം തരുമോ ഈ ശാസ്ത്രം?
1.ജീവന്‍ ഒരു ഊര്‍ജ്ജമല്ലെങ്കില്‍ എന്താണ് ജീവന്‍? അറിഞ്ഞൂടാത്തതിനെ പ്രതിഭാസം എന്നാണോ ഇപ്പോള്‍ പറയാറ്.. ഒരാളുടെ ജീവന്‍ പോയി എന്ന് പറഞ്ഞാല്‍ പ്രതിഭാസം പോയി എന്നാണല്ലേ അര്‍ത്ഥം?
2.ഒരു കുഞ്ഞ് വികലാംഗനായി ജനിക്കുന്നു.. മറ്റൊരാള്‍ പാവപ്പെട്ടവനായി.. വേറൊരാള്‍ പണക്കാരനായി.. ഇത് ദൈവത്തിന്റെ വികൃതിയാണോ? വികൃതി കാണിക്കാന്‍ ദൈവം എന്താ ടിന്റുമോനോ? അതോ ദൈവത്തിന്റെ പരീക്ഷണമോ? നമ്മളെ ഇട്ട് ഇമ്മാതിരി പരീക്ഷണം നടത്തുന്ന ദൈവം കഠിനഹൃദയന്‍ തന്നെ..
ഇതിന് ഉത്തരം അറിയില്ലെങ്കില്‍ ദൈവത്തിനെ ചോദ്യം ചെയ്യരുതെന്ന ഉത്തരമാണ് എല്ലാവരും പറയാറ്...
ദൈവം ടിന്റുമോനല്ല എന്നും ഉറപ്പിച്ചുപറയാന്‍ കഴിയില്ലല്ലോ. :)
അങ്ങനെയും ഒരു യാത്ര:-
അന്ന് ഒരു ബുധനാഴ്ചയായിരുന്നു. ഞങ്ങള്‍ക്ക് ആഹ്ലാദത്തിന്റെ ദിനം. ഇനി രണ്ട് ദിവസം രാവിലെ എണീക്കണ്ട, പല്ല് തേക്കണ്ട, ഓഫീസിലേക്ക് വരുകയും വേണ്ട. വ്യാഴവും വെള്ളിയും അവധിയല്ലേ!! അങ്ങനെ ആ സന്തോഷത്തിന്റെ ദിനത്തില്‍ ഉച്ചയൂണും കഴിഞ്ഞ് ചെറുതായൊന്ന് കണ്ണടച്ച് ചിന്തിക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. അപ്പോഴാണ് ഫോണ്‍ ശബ്ദിച്ചത്. പണ്ടാരമെടുത്ത് നിലത്തടിച്ചാലോ!! വേണ്ട.. വെറുതെ എന്തിനാ കമ്പനിക്ക് നഷ്ടമുണ്ടാക്കുന്നത്. പതിയെ കണ്ണ് തുറന്ന് ഫോണെടുത്തു.
അരാടാ ഈ ഒരു മണിക്കൂര്‍ ബ്രേക്കിന്റെ ഇടയില്‍ ശല്യപ്പെടുത്തുന്നതെന്ന് അറിയാവുന്ന ഇംഗ്ലീഷില്‍ ചോദിക്കാന്‍ തുടങ്ങുമ്പോഴേക്കും അപ്പുറത്ത് നിന്ന് ശബ്ദം കേട്ടു. ബോസാണ്. അങ്ങേര്‍ക്ക് അത്യാവശ്യമായി എന്നെയും യാസിറിനെയും കാണണം. അപ്പുറത്ത് കൂര്‍ക്കം വലിച്ചുറങ്ങുന്ന യാസിറിനെ തട്ടി വിളിച്ച് ഞാന്‍ വിവരം പറഞ്ഞ്. ഷോക്കടിച്ച് കെട്ട് വിട്ടവനെപ്പോലെ അവന്‍ റെഡിയായി. ഞങ്ങള്‍ രണ്ടും ബോസിന്റെ മുറിയിലേക്ക്..
ഈ യാത്രയ്കിടയില്‍ ഞാന്‍ യാസിറിനെ നിങ്ങള്‍ക്ക് പരിചയപ്പെടുത്താം. 6 അടിയില്‍ കൂടുതല്‍ നീളം, നല്ല ബലം, സാധാരണ സൌദികളുടെ കൂട്ട് പണി ചെയ്യാന്‍ മടിയില്ലാത്ത പ്രകൃതം, പിന്നെ എന്റെ നല്ല സുഹൃത്തും, ഇവയൊക്കെയാണ് യാസിറിന്റെ പ്രത്യേകതകള്‍. എന്ത് കാര്യത്തിനും കൂടെ നിന്നോളും. ഞങ്ങളുടെ അലൈന്‍മെന്റ് ടെക്നീഷ്യനാണ്.
അങ്ങനെ ഞങ്ങള്‍ ബോസിന്റെ മുറിയിലെത്തി. വളരെ നല്ല സ്വീകരണമാണ് ഞങ്ങള്‍ക്ക് അവിടെ കിട്ടിയത്. ചെന്നപാടെ ബോസ് എണീറ്റ് വന്ന് ഷേക് ഹാന്‍ഡ് തന്നു. പിന്നെ യാസിറിനെയും എന്നെയും കെട്ടിപ്പിടിച്ച് ഉമ്മ വച്ചു. ഹേ, നിങ്ങള്‍ സംശയിക്കേണ്ട.. നടന്നതാണ്. സൌദികള്‍ അതിഥികളെ സ്വീകരിക്കുന്നത് ഉമ്മവച്ചാണ്. ആദ്യമൊക്കെ എനിക്കൊരു അമ്പരപ്പായിരുന്നു. ഇപ്പോള്‍ അതൊരു ശീലമായി. എന്തായാലും ഉമ്മ വയ്പ്പും കെട്ടിപ്പിടുത്തവും കഴിഞ്ഞ് ടീ ബോയ്‌യോട് ചായകോണ്ടു വരാന്‍ പറഞ്ഞിട്ട് ബോസ് വിശേഷങ്ങളൊക്കെ തിരക്കി. എന്താ കഥ, ഇങ്ങേര് ഭയങ്കര സന്തോഷത്തിലാണല്ലോ! വല്ല ബോണസും... ഇത്രയും ചിന്തിക്കുമ്പോഴേക്കും ബോസ് ചോദിച്ചു..
“ജനിഷ്, ഈ ആഴ്ചയിലെ പണിയൊക്കെ കഴിഞ്ഞോ?”
വെറുതെ കഴിഞ്ഞില്ലാന്ന് പറഞ്ഞ് അപ്രീതിക്ക് പാത്രമാകണ്ട.. ഞാനാരാ മോന്‍.
“അത് കഴിഞ്ഞ ആഴ്ചയിലേ കഴിഞ്ഞ് സാര്‍!!” ഞാന്‍ പറഞ്ഞു.
“Good. I really appreciate your work".
എന്ത്? എന്റെ നീളം സ്വല്പം കൂടിയോ. ഹേയ്.. ഇല്ല.. എനിക്ക് തോന്നിയതാ..
“അപ്പോള്‍ കാര്യത്തിലേക്ക് വരാം. നമ്മുടെ കമ്പനിക്ക് ജിദ്ദയിലും ഫാക്ടറി ഉള്ള കാര്യം അറിയാമല്ലോ? അവിടെ ചില മെഷീന്റെ അലൈന്‍മെന്റ് നോക്കണം. അവര് ഇപ്പോള്‍ വിളിച്ചതേയുള്ളൂ. നാളെ രാവിലെ അവിടെ എത്തണം. യാസിറിനെ തന്നെ അയയ്ക്കാന്‍ കഴിയില്ല. ഒരു മേല്‍നോട്ടത്തിന് ജനിഷ് കൂടി..” ഇത്രയും പറഞ്ഞപ്പോഴേക്കും എന്റെ ഉള്ള നീളവും പോയി ഗ്യാസും പോയി. കേരളത്തീന്ന് ബോംബെയ്ക്ക് പോകുന്ന ദൂരമുണ്ട് ഇവിടവും ജിദ്ദയുമായി. എന്റെ ഒരു വീക്കെന്റ് പോയല്ലോ എന്റീശ്വരാ.. എന്തെല്ലാം പ്രതീക്ഷകളായിരുന്നു. ഇനിയിപ്പോ പണിയുണ്ടെന്ന് പറഞ്ഞ് ഒഴിയാനും പറ്റില്ല.. ഞാന്‍ യാസിറിനെ ഒന്ന് നോക്കി. അവന്റെ ഇരുപ്പ് കണ്ടാല്‍ കഷ്ടം തോന്നും. ശ്വാസം പോകുന്നതുകൊണ്ട് ജീവനില്ലെന്ന് സംശയിക്കില്ല.
അങ്ങനെ പിറ്റേന്ന് പെട്ടിയും കുടുക്കയുമെടുത്ത് ഞങ്ങള്‍ ജിദ്ദയിലേക്ക് യാത്രയായി. കുറ്റം പറയരുതല്ലോ! കമ്പനി അങ്ങോട്ടും ഇങ്ങോട്ടുമുള്ള ഫ്ലൈറ്റ് ടിക്കറ്റും താമസ സൌകര്യവുമെല്ലാം ഇവിടുന്നേ ശരിയാക്കിയിട്ടുണ്ട്..
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )