അതു കൊള്ളാം.
:)
ഇതിൽ ഫോട്ടോ ഇടുന്നതെങ്ങനെ??????????
ആകപ്പാടെ വൃത്തിയായി.... :)
എന്നാലും ഇതിൽ ഫോട്ടോ ഇടുന്നതെങ്ങനെയെന്ന് അഡ്മിൻ പറഞ്ഞില്ല....
ഇവിടെ കമന്റ് എഴുതുന്നിടത്ത് അവർ ഫോട്ടോ ഇട്ടല്ലോ. അതെങ്ങനെ?
അതിന്റെ ലിങ്ക് അടുത്തതവണ അവരുതന്നെ തരും ! കാത്തിരിക്കൂ !
കാത്തിരിക്കുന്നു,ക്ഷമയോടെ
എന്നിട്ടും ഫോട്ടോ ഇടുന്നതെങ്ങനെയെന്ന് ഇതു വരെ എഴുതിയില്ല.
മാന്യരായ സ്പാംകാരെ ,
ആംഗലേയത്തിൽ എഴുതിയാലും മതി .തപ്പിപ്പിടിച്ച് വായിച്ചോളാം
എല്ലാം വെട്ടിനിരത്തിയെന്നാണ് തോന്നുന്നത്. ഇനിയിപ്പോൾ റഷ്യനിൽ ചോദിച്ചിട്ടെന്തു കാര്യം ?
>>>പുതിയ ടോപിക് മലയാളത്തില്‍ അല്ലെങ്കില്‍ അതിന്റെ ഓടോമാട്ടിക് ആയി ഡിലീറ്റ് ചെയ്യുള്ള പണി ചെയ്യാം.<<<<br />
കണ്ടല്ലോ ആംഗലേയത്തിൽ തടി കുറയ്ക്കാനുള്ള മാർഗ്ഗം ...:)
മലയാളം പഠിച്ചാൽ അവരെ പദപ്രശ്നം കളിക്കാൻ കൂട്ടാം. :)
// ഇവറ്റകള്‍ മലയാളം പഠിച്ചാല്‍ നമുക്കിത് അടച്ചു പൂട്ടുകയേ നിവര്‍ത്തിയുള്ളൂ //
ശ്രേഷ്ഠഭാഷയായ മല്യാളത്തെ നാലു സായിപ്പന്മാർക്ക് പഠിക്കാനായി അവസരമൊരുക്കാൻ കഴിയുന്നതിൽ അഭിമാനിക്കുകയല്ലേ വേണ്ടത് അഡ്മിൻ - അല്ലാതെ എലിയെ (പെരുച്ചാഴികളെ) പേടിച്ച് ഈ ഇല്ലം ചുടണോ ?
നമുക്ക് മാതൃഭൂമി പദപ്രശ്നത്തിന്റെ ഒരു ലിങ്ക് മറുപടിയായി കൊടുത്താലോ????? :)
സ്വതന്ത്ര ഹാക്കിങ് തൊഴിലാളി യൂണിയൻ സിന്ദാബാദ്
അഡ്മിന്റെ ഹാക്കിങ് വിരുദ്ധനയങ്ങളെ പൊരുതി തോല്പ്പിച്ചവർക്ക് അഭിവാദ്യങ്ങൾ !!
സുരേഷേ, വിജയം ആഘോഷിക്കാൻ മീറ്റിംഗ് ഉണ്ടോ( "മനസ്സിനക്കരെ" യിലെ മീറ്റിംഗ് പോലെ)? എന്നാൽ ഞാനും വരാം. :)
അഡ്മിൻ,
ഫോറം ആരും ഉപയോഗിക്കുന്നില്ല എന്ന സങ്കടം തീർന്നുവോ?
കമന്റ് പേജിൽ വാക്കുകൾ കൊണ്ടൊരു കളി , സംശയനിവാരണി അങ്ങനെ രണ്ടു മൂന്നു ലിങ്ക് മതിയായിരുന്നു. ( കുരുക്ഷേത്ര3 എന്ന പോലെ). കൂടുതൽ ആളുകൾ പങ്കെടുത്തേനെ.
രാവിലെയുള്ള പദപ്രശ്നം കളി സുഖമുള്ള ഒരു ഏർപ്പാടായി തോന്നുന്നില്ല. അതും എന്നും ഈ തിരക്ക് പിടിച്ച പത്തു മണി സമയത്ത് ഓഫീസിൽ നല്ല തിരക്കായിരിക്കും. അതോ ഓഫീസ് ജോലിക്കാർ പദപ്രശ്നം കളിക്കരുതെന്ന് വല്ല നിർബന്ധ ബുദ്ധിയുണ്ടോ എന്തോ?. വൈകീട്ട് ഏഴോ എട്ടോ മണിയായാൽ എന്താ കുഴപ്പം?
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )