വാക്കുകള്‍ കൊണ്ടൊരു കളി
  • vivekrvvivekrv March 2012 +1 -1

    ഇതൊരു ആരോഗ്യവേദിയല്ല

  • mujinedmujined March 2012 +1 -1

    ഇതൊരു 'കൌതുകവേദി' ആക്കാനാണോ ശ്രമം?

  • suresh_1970suresh_1970 March 2012 +1 -1

    വിവാഹത്തിനെ "കൗതുകക്രിയ" എന്നു പറയണതെന്താവോ ?

  • kadhakarankadhakaran March 2012 +1 -1

    'കൗതുകലോക'ത്തേക്കുള്ള വാതിലല്ലേ അത്?

  • mujinedmujined March 2012 +1 -1

    'ഭൗതികലോക'ത്തേക്കുള്ള ഒരു ചവിട്ടുപടി കൂടിയല്ലേ?

  • menonjalajamenonjalaja March 2012 +1 -1

    ഇത്തിരി ‘ഭൌതികശാസ്ത്രം’ കൂടി പഠിച്ചോളൂ

  • vivekrvvivekrv March 2012 +1 -1

    ഗണിതശാസ്ത്രമായാലോ

  • menonjalajamenonjalaja March 2012 +1 -1

    ‘ഗണിതജ്ഞന്‍’ ആവാം.

  • vivekrvvivekrv March 2012 +1 -1

    സംഗീതജ്ഞന്‍ എന്നാല്‍ സംഗീതത്തില്‍ അജ്ഞനായവന്‍ എന്നാണോ അര്‍ഥം?

  • mujinedmujined March 2012 +1 -1

    'ജ്ഞാനാവരണം' ചെയ്യല്ലെ.

  • vivekrvvivekrv March 2012 +1 -1

    'മുഖാവരണ'മിട്ട് സത്യത്തിന്റെ മുഖം മറക്കാന്‍ പറ്റില്ല

  • mujinedmujined March 2012 +1 -1

    'അനാവരണം' ചെയ്താല്‍ മതിയല്ലോ.

  • kadhakarankadhakaran March 2012 +1 -1

    'അനവസര'ത്തിലാണോ എന്റെ വരവ്? ആരെയും കാണുന്നില്ലല്ലോ

  • menonjalajamenonjalaja March 2012 +1 -1

    ഇനി ‘നവവത്സര’ത്തില്‍ വന്നാല്‍ മതി

  • vivekrvvivekrv March 2012 +1 -1

    അതെന്താ ഒരു കിടമത്സരം?

  • mujinedmujined March 2012 +1 -1

    എല്ലാവരും 'മത്സരച്ചൂടി'ലാണോ ?

  • vivekrvvivekrv March 2012 +1 -1

    അല്ല ... വേനല്‍ച്ചൂടിലാ ....

  • mujinedmujined March 2012 +1 -1

    വേനല്‍ക്കാലത്ത് 'ഇടിമിന്നല്‍' ഉണ്ടാകുമോ?

  • kadhakarankadhakaran March 2012 +1 -1

    ഇടിമിന്നലിനേക്കാള്‍ അപകടം 'വെടിമരുന്നാ'ണ്

  • mujinedmujined March 2012 +1 -1

    'മറുമരുന്ന്' വല്ലതും കയ്യിലുണ്ടോ?

  • menonjalajamenonjalaja March 2012 +1 -1

    പൂരക്കാലമല്ലേ, ‘മരുന്നുപണി’ ഒഴിവാക്കുന്നതെങ്ങനെ!!!!!!

  • mujinedmujined March 2012 +1 -1

    കര്‍ക്കിടക മാസത്തില്‍ 'മരുന്നുകഞ്ഞി' കുടിച്ചിട്ടുണ്ടോ?

  • menonjalajamenonjalaja March 2012 +1 -1

    ആ കഞ്ഞി ‘മരുമകന്’ കൊടുക്കാറുണ്ടോ?

  • mujinedmujined March 2012 +1 -1

    ആ കഞ്ഞി 'ചെറുമകന്' കൊടുത്തോ?

  • menonjalajamenonjalaja March 2012 +1 -1

    ‘ചെറുപയര്‍’ കറി ആണോ ഉപദംശം?

  • mujinedmujined March 2012 +1 -1

    തൊട്ടുകൂട്ടാന്‍ 'ചെറുനാരങ്ങ' അച്ചാര്‍ അത്യുത്തമം

  • vivekrvvivekrv March 2012 +1 -1

    ചെന്നിനായകം കറി വെക്കുമോ?

  • menonjalajamenonjalaja March 2012 +1 -1

    ‘നായകപത്നി’യോട് ചോദിച്ചുനോക്കൂ

  • mujinedmujined March 2012 +1 -1

    'ജല്‍പകന്‍' നോടു ചോദിച്ചാലോ?

  • vivekrvvivekrv March 2012 +1 -1

    'ജനനായിക'യ്ക്കറിയില്ലേ?

  • mujinedmujined March 2012 +1 -1

    'അജനാമകം' ഔഷധമാണോ?

  • vivekrvvivekrv March 2012 +1 -1

    പക്ഷെ, അയമോദകം ഔഷധമാണ് ...

  • mujinedmujined March 2012 +1 -1

    'കുമോദകന്‍' ഭൂമിയെ സന്തോഷിപ്പിക്കുമോ?

  • menonjalajamenonjalaja March 2012 +1 -1

    മേദിനീപതിയോട് ചോദിക്കൂ

  • mujinedmujined March 2012 +1 -1

    'പതിനായിരം' എന്നാകുമോ,എന്തോ?

  • aparichithanaparichithan March 2012 +1 -1

    'പരമാവധി' ആളുകള്‍ പങ്കെടുത്താല്‍ പെട്ടെന്ന്‍ തന്നെ ആയേക്കും.

  • suresh_1970suresh_1970 March 2012 +1 -1

    പ്രസവാവധി എടുത്തവര്‍ക്ക് വരാനാവില്ലല്ലോ ?

  • menonjalajamenonjalaja March 2012 +1 -1

    അതും ഒരു ‘പ്രവാസകാല’മാണോ?

  • mujinedmujined March 2012 +1 -1

    പ്രവാസകാലത്തിന്‍റെ 'കാലയളവ്' എത്ര?

  • menonjalajamenonjalaja March 2012 +1 -1

    ‘കാലപ്പിഴവ്’ പോലെയിരിക്കും

  • mujinedmujined March 2012 +1 -1

    'അയിറ്റപ്പിഴ' വല്ലതും പ്രതീക്ഷിക്കാമോ?

  • kadhakarankadhakaran March 2012 +1 -1

    നിന്നെപ്പോലെ നിന്റെ 'അയല്‍ക്കാരെ'യും സ്നേഹിക്കുക

  • mujinedmujined March 2012 +1 -1

    'അയലാചാരം' അനുസരിച്ചാണോ?

  • menonjalajamenonjalaja March 2012 +1 -1

    ‘ചാരുകസേര‘യില്‍ ഇരുന്ന് അഭിപ്രായം പറയാന്‍ എന്തെളുപ്പം!!

  • mujinedmujined March 2012 +1 -1

    ചാരുകസേരയില്‍ 'ചാരുചാവട്ട' കൂടിയുണ്ടെങ്കില്‍ നന്നായിരുന്നു.

  • vivekrvvivekrv March 2012 +1 -1

    ചാരുകസേരയില്‍ നിന്നെഴുന്നേല്‍ക്കാന്‍ 'ചാട്ടവാറടി' വേണോ

  • mujinedmujined March 2012 +1 -1

    'എട്ടാവട്ടത്തെ'ങ്ങും വരാതിരിക്കുന്നതാണ് നല്ലത്.

  • menonjalajamenonjalaja March 2012 +1 -1

    ‘തൊട്ടാവാടിപ്പൂ’വിനെന്തു ഭംഗി !

  • vivekrvvivekrv March 2012 +1 -1

    'തൊട്ടാല്‍വാടി' ലോപിച്ചതാണോ തൊട്ടാവാടി?

  • mujinedmujined March 2012 +1 -1

    'ശാകവാടിക'യില്‍ തൊട്ടാവാടിയുണ്ടോ?

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion