വാക്കുകള്‍ കൊണ്ടൊരു കളി
  • vivekrvvivekrv February 2012 +1 -1

    മുജീബ് എന്താണുദ്ദേശിച്ചതെന്ന് മനസ്സിലായില്ല ...


    ഞാന്‍ പറഞ്ഞത് "പാര്‍വ്വതിക്ക്" "നല്ലപാതിയെ" തുടങ്ങിയ വാക്കുകളെക്കുറിച്ചാണ് (ജെനീഷ്, ജലജേച്ചി)

    ഇപ്പോള്‍ 'അന്തിപ്പോഴനെ' കാണാറില്ലല്ലൊ?

  • mujinedmujined February 2012 +1 -1

    OK VIVEK

    അന്തിപ്പോഴന്‍ 'അന്തിച്ചുവപ്പ്‌' കാണാന്‍ പോയിരിക്കുവ.

  • vivekrvvivekrv February 2012 +1 -1

    അന്തിച്ചുവപ്പും 'ചോരച്ചുവപ്പും' തമ്മിലുള്ള വ്യത്യാസം?

  • mujinedmujined February 2012 +1 -1

    ചോരച്ചുവപ്പില്‍ 'ചോരക്കൊഴുപ്പ്‌' കൂടുതലായിരിക്കും. പക്ഷെ, അന്തിച്ചുവപ്പില്‍ അത് തീരെയില്ല.

  • vivekrvvivekrv February 2012 +1 -1

    മൃഗക്കൊഴുപ്പോ താളക്കൊഴുപ്പോ?

  • menonjalajamenonjalaja February 2012 +1 -1

    രണ്ടുമല്ല ‘മേളക്കൊഴുപ്പ്’

  • mujinedmujined February 2012 +1 -1

    ഇതൊന്നുമല്ല 'ഗര്‍ഭമേള'മായിരിക്കും.

  • ponnilavponnilav February 2012 +1 -1

    'ഗര്‍ഭസന്ധി' നാടകത്തിനു വേണം . ഇന്നലെ അത് നന്നാവൂ .

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    'ഗര്‍ഭപാത്രം ' സ്ത്രീകള്‍ക്ക് അനുഗ്രഹമോ? ശാപമോ ? :-D

  • mujinedmujined February 2012 +1 -1

    'അക്ഷയപാത്രം' തന്നെ സംശയിക്കേണ്ട.

  • srjenishsrjenish February 2012 +1 -1

    “അക്ഷയനിധി” സ്ത്രീകള്‍ക്ക് അനുഗ്രഹമാണെന്നറിയാം...

  • ponnilavponnilav February 2012 +1 -1

    'അക്ഷയലോകം ' വേണോ ? നന്മ ചെയ്യൂ

  • mujinedmujined February 2012 +1 -1

    'അമരലോകം' അക്ഷയലോകത്തിനടുത്താണോ?

  • ponnilavponnilav February 2012 +1 -1

    'അക്ഷരലോക'മല്ലേ അതിനടുത്ത്

  • mujinedmujined February 2012 +1 -1

    അക്ഷരലോകത്ത് 'അക്ഷരജ്ഞാനം' കിട്ടുമോ ?

  • vivekrvvivekrv February 2012 +1 -1

    ഇല്ല അക്ഷരവിദ്യ കിട്ടും

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    'അക്ഷരത്തെറ്റ്' വരുത്തരുത് :)

  • vivekrvvivekrv February 2012 +1 -1

    'അമരകോശം' നോക്കിയാല്‍ അക്ഷരത്തെറ്റ് വരില്ല

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    അമരസിംഹം തന്നെയാണോ അമരകോശം ? അതോ മരിക്കാത്ത സിംഹമോ ? :-))

  • vivekrvvivekrv February 2012 +1 -1

    അസുരവംശത്തില്‍ പെട്ടവര്‍ മരിക്കില്ലേ?

  • aparichithanaparichithan February 2012 +1 -1

    അവർ മരിച്ചാൽ 'ശവശരീരം' എന്തു ചെയ്യും?

  • suresh_1970suresh_1970 February 2012 +1 -1

    മൃതശരീരം കത്തിക്കാം , കുഴിച്ചിടാം , കാക്കക്കും കഴുകനും നല്കാം !

  • vivekrvvivekrv February 2012 +1 -1

    വചനാമൃതമോ?

  • suresh_1970suresh_1970 February 2012 +1 -1

    അല്ല ച്യവനപ്രാശം !

  • mujinedmujined February 2012 +1 -1

    'അന്നപ്രാശന' ത്തിന് പോയിട്ടുണ്ടോ?

  • vivekrvvivekrv February 2012 +1 -1

    ഇല്ല. അശനിപാതമായിരുന്നു

  • mujinedmujined February 2012 +1 -1

    'ഉപനിപാത'മായിരുന്നോ?

  • vivekrvvivekrv February 2012 +1 -1

    അല്ല , "ഉപനയിപ്പ്"

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    ഉപനയനം കഴിഞ്ഞോ ?

  • vivekrvvivekrv February 2012 +1 -1

    വിദൂഷകനു തെറ്റി. രണ്ടക്ഷരം മാറ്റണം

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    ഉപധാവനം ആയാലോ തെറ്റുമോ വിവേകേ?

  • mujinedmujined February 2012 +1 -1

    'ഉപവകുപ്പാ'ണെങ്കില്‍ തെറ്റില്ല,മുന്നോട്ടു പോകാം.

  • suresh_1970suresh_1970 February 2012 +1 -1

    ധനവകുപ്പു വേറെ ആരും കണ്ണു വെക്കണ്ട !

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    കൃഷിവകുപ്പ് ആയാലോ ? കണ്ണ് വക്കാന്‍ നല്ലതാ . ചെന്നാല്‍ നല്ല വാഴക്കന്നും കിട്ടും

  • suresh_1970suresh_1970 February 2012 +1 -1

    കൃഷിക്കാരന്‍ വല്ലാത്ത പങ്കപ്പാടിലാണ് , നാട്ടുകാരെ !

  • vivekrvvivekrv February 2012 +1 -1

    കൃഷി കൊണ്ട് വലഞ്ഞവനാണോ കൃഷീവലന്‍?

  • menonjalajamenonjalaja February 2012 +1 -1

    കൃഷീവലന്‍ “ഋഷിവര്യന്‍” കൂടിയാണോ

  • mujinedmujined February 2012 +1 -1

    'ഋഷിപഞ്ചമി' വ്രതം അനുഷ്ടിക്കുന്നത് സ്ത്രീകളാണോ?

  • aparichithanaparichithan February 2012 +1 -1

    'നാഗപഞ്ചമി' പോലെ വല്ലതുമാണോ ഈ ഋഷിപഞ്ചമി?

  • mujinedmujined February 2012 +1 -1

    'വീരപഞ്ചമി' യും ഒരു വ്രതം തന്നെയാണ്, വീരനായ പുത്രനുണ്ടാവാന്‍.

  • aparichithanaparichithan February 2012 +1 -1

    ഒടുക്കം 'വീരചരമ'മടയാതിരുന്നാല്‍ കൊള്ളാം...

  • mujinedmujined February 2012 +1 -1

    വീരചരമമടഞ്ഞാല്‍ 'വീരപുത്രനാ'വമല്ലോ?

  • ponnilavponnilav February 2012 +1 -1

    എന്നാല്‍ ഞാനൊരു 'വീരചരിതം' പറയാം

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    'വീരശയനം' കാണാന്‍ എവിടെ പോണം? വൈകുണ്ഡം ? യുദ്ധഭൂമി ?

  • menonjalajamenonjalaja February 2012 +1 -1

    ‘ശരശയനം’ നടന്ന കുരുക്ഷേത്രത്തില്‍ തന്നെ.

  • mujinedmujined February 2012 +1 -1

    'പുഷ്പശയനം' പോലെയാണോ ശരശയനം?

  • vivekrvvivekrv February 2012 +1 -1

    ശരപഞ്​ജരവും ശരശയ്യയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?

  • ponnilavponnilav February 2012 +1 -1

    ശരറാന്തല്‍ എവിടെ ?

  • mujinedmujined February 2012 +1 -1

    'ശാന്തനവന്‍' കൊണ്ടുപോയോ?

  • ponnilavponnilav February 2012 +1 -1

    ' ശാന്തസമുദ്രം ' അശാന്തമായോ ?

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion