വാക്കുകള്‍ കൊണ്ടൊരു കളി
  • aparichithanaparichithan February 2012 +1 -1

    'പഞ്ചാമൃതം' കഴിച്ചിട്ടുണ്ട്

  • ginuvginuv February 2012 +1 -1

    'പഞ്ചാക്ഷരി' മന്ത്രം ജപിച്ചിട്ടാണോ കഴിച്ചത്?

  • mujinedmujined February 2012 +1 -1

    'അന്താക്ഷരി' യില്‍ ആരേയും കാണാറില്ലല്ലോ?

  • vivekrvvivekrv February 2012 +1 -1

    എല്ലാവരും 'അന്ത:പുര'ത്തിലൊളിച്ചോ?

  • mujinedmujined February 2012 +1 -1

    'അന്ത്യാശ്രമ' ത്തിന് പോയിരിക്കുകയാണോ?

  • vivekrvvivekrv February 2012 +1 -1

    'അന്ത്യാശ്രമ'ത്തിന് പോകുന്നതിന് മുമ്പ് 'അമുക്കരം' ഇട്ട് കഞ്ഞി കുടിക്കുന്നത് നല്ലതാ.

  • mujinedmujined February 2012 +1 -1

    അതോടൊപ്പം അല്പം 'അന്തിക്കള്ളും' കൂടിയായാലോ?

  • vivekrvvivekrv February 2012 +1 -1

    'പച്ചക്കപ്പ' കൂടിയായാലോ?

  • mujinedmujined February 2012 +1 -1

    'പച്ചപ്പാവ' മായിപ്പോവും

  • vivekrvvivekrv February 2012 +1 -1

    പച്ചപ്പാവം 'മരപ്പാവ' പോലിരിക്കുമോ?

  • mujinedmujined February 2012 +1 -1

    'മരപ്പണി' യറിയാമോ?

  • vivekrvvivekrv February 2012 +1 -1

    മരപ്പണിയും മരപ്പട്ടിയുമായി എന്തെങ്കിലും ബന്ധം ?

  • mujinedmujined February 2012 +1 -1

    മരപ്പട്ടി 'മരപ്പൊത്തി' ലല്ലേ ജീവിക്കുന്നത്?

  • vivekrvvivekrv February 2012 +1 -1

    മരപ്പൊത്തില്‍ ജീവിക്കുന്നത് 'മരംകൊത്തി'യല്ലേ?

  • menonjalajamenonjalaja February 2012 +1 -1

    മരംകൊത്തിയും ‘മരഞ്ചാടി’യും തമ്മിലെന്തെങ്കിലും ബന്ധം?????????

  • mujinedmujined February 2012 +1 -1

    മരഞ്ചാടിയും മരംകൊത്തിയും 'മരംകേറി' കളല്ലേ?

  • vivekrvvivekrv February 2012 +1 -1

    പനമരം?

  • srjenishsrjenish February 2012 +1 -1

    അല്ല.. കിളിമരം..

  • mujinedmujined February 2012 +1 -1

    'കിളിമൊഴി'യൊ?

  • menonjalajamenonjalaja February 2012 +1 -1

    അതോ ‘കളമൊഴി’യോ

  • mujinedmujined February 2012 +1 -1

    അതോ 'പഴമൊഴി'യൊ

  • AdminAdmin February 2012 +1 -1

    പള്ളിമണിയാകും

  • mujinedmujined February 2012 +1 -1

    'കൃഷ്ണമണി' യില്‍ കൊള്ളാതിരുന്നാല്‍ മതി.

  • AdminAdmin February 2012 +1 -1

    കൃഷ്ണനാട്ടം കാണുമ്പോള്‍ ഒരിക്കലും കൃഷ്ണമണിയില്‍ കൊള്ളില്ല.

  • srjenishsrjenish February 2012 +1 -1

    കൃഷ്ണനാട്ടം കണ്ടില്ലെന്നും കൃഷ്ണമണിയില്‍ കൊണ്ടെന്നും പറഞ്ഞ് ‘കൃഷ്ണമൃഗ’ത്തെ കൊല്ലരുതേ..

  • mujinedmujined February 2012 +1 -1

    ഹൊ! 'കണ്ടാമൃഗ' ത്തിന് എന്തൊരു തൊലിക്കട്ടി.

  • vivekrvvivekrv February 2012 +1 -1

    എന്തൊരു കുണ്ടാമണ്ടിയാണിത്

  • mujinedmujined February 2012 +1 -1

    'മണ്ടത്തരം' പറയാതെ

  • m.s.priyam.s.priya February 2012 +1 -1

    'കള്ളത്തരം' പറയാം അല്ലേ??

  • ponnilavponnilav February 2012 +1 -1

    'കള്ളവണ്ടി' കയറുന്നത് നന്നോ ?

  • mujinedmujined February 2012 +1 -1

    'ആവിവണ്ടി' കയറിയാല്‍ ഒരു കുഴപ്പവുമില്ല

  • srjenishsrjenish February 2012 +1 -1

    ആവിവണ്ടിയില്‍ ‘ആവിയന്ത്രം’ ഉണ്ടോ?

  • mujinedmujined February 2012 +1 -1

    ആവിപത്രം ചവയ്ക്കാറുണ്ടോ?

  • srjenishsrjenish February 2012 +1 -1

    ‘കുറ്റപത്രം’ ചവയ്ക്കാന്‍ തോന്നാറുണ്ട്..

  • mujinedmujined February 2012 +1 -1

    കുറ്റപത്രം ചവയ്ക്കണമെങ്കില്‍ 'സാക്ഷിപത്രം' കൈവശം വേണം.

  • srjenishsrjenish February 2012 +1 -1

    'രക്തസാക്ഷി’കള്‍ക്കും വേണോ?

  • mujinedmujined February 2012 +1 -1

    രക്തസാക്ഷികള്‍ക്കു വേണ്ട 'രക്തദാഹി'കള്‍ക്ക് വേണ്ടിവരും.

  • menonjalajamenonjalaja February 2012 +1 -1

    ‘രക്തബന്ധ’ത്തിനു പോലും വിലയില്ലാത്ത കാലമല്ലേ?

  • mujinedmujined February 2012 +1 -1

    'സ്നേഹബന്ധ' മില്ലെന്നാണോ പറയുന്നത്?

  • menonjalajamenonjalaja February 2012 +1 -1

    ‘ബന്ധങ്ങള്‍’ നാള്‍ തോറും ശിഥിലമായിക്കൊണ്ടിരിക്കുന്നു

  • vivekrvvivekrv February 2012 +1 -1

    സന്ധികളോ?

  • menonjalajamenonjalaja February 2012 +1 -1

    ‘സന്ധിബന്ധ’ങ്ങള്‍ക്ക് തേയ്മാനം

  • mujinedmujined February 2012 +1 -1

    'അജസന്ധി' ക്കാണോ തേയ്മാനം

  • AdminAdmin February 2012 +1 -1

    അജമാംസം കഴിച്ചാല്‍ തേയ്മാനം മാറുമോ?

  • mujinedmujined February 2012 +1 -1

    'അജഗളം' ആണെങ്കില്‍ അതിലും നല്ലതാ! :-))

  • menonjalajamenonjalaja February 2012 +1 -1

    അജത്തിനെ ‘ഗളഹസ്തം’ ചെയ്യാനാണോ പരിപാടി?

  • mujinedmujined February 2012 +1 -1

    'അവഹസ്തം' പ്രയോഗിച്ചാലോ?

  • menonjalajamenonjalaja February 2012 +1 -1

    ‘ഹസ്തരേഖ’ നോക്കിയിട്ടു തീരുമാനിക്കാം.

  • mujinedmujined February 2012 +1 -1

    'ഹസ്തദാനം' ചെയ്തിട്ടു പോരെ ഹസ്തരേഖ നോക്കല്‍.

  • menonjalajamenonjalaja February 2012 +1 -1

    വേണമെങ്കില്‍ ‘ഹസ്തിദാന’വും ആയിക്കോളൂ

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion