വാക്കുകള്‍ കൊണ്ടൊരു കളി
  • ponnilavponnilav January 2012 +1 -1

    പിള്ളക്കല്ല് ഉണ്ടെങ്കില്‍ തലക്കിട്ടൊന്നു കൊടുത്താലോ ?

  • mujinedmujined January 2012 +1 -1

    "ഇടക്കല്ല്‌" തകര്‍ക്കല്ലേ.

  • AdminAdmin January 2012 +1 -1

    ഇതെന്തോന്ന് ... 'വെടിച്ചില്ലോ' തകര്‍ക്കാന്‍ ?

  • ponnilavponnilav January 2012 +1 -1

    വെടിയൊച്ച കേട്ടോ ?

  • AdminAdmin January 2012 +1 -1

    വഴിപാടിനു പോകുമ്പോള്‍ കേട്ടു വെടിയൊച്ച

  • vivekrvvivekrv January 2012 +1 -1

    വഴിയോരം എന്തെങ്കിലും കണ്ടോ?

  • ponnilavponnilav January 2012 +1 -1

    പുഴയോരം കണ്ടു .

  • vivekrvvivekrv January 2012 +1 -1

    പുഴയോരത്ത്‌ 'ചെറിപ്പഴം' ഉണ്ടോ?

  • AdminAdmin January 2012 +1 -1

    വാഴപ്പഴം കണ്ടു.

  • ponnilavponnilav January 2012 +1 -1

    ഞാന്‍ 'അത്തിപ്പഴ'മാണ് കണ്ടത് .അത് വെള്ളത്തിലേക്ക്‌ 'ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു ' എന്ന ശബ്ദത്തോടെ വീഴുന്നുണ്ടായിരുന്നു

  • mujinedmujined January 2012 +1 -1

    'അത്തിക്കള്ള്‌' കണ്ടിട്ടുണ്ടോ?

  • aparichithanaparichithan January 2012 +1 -1

    ഒരുവിധപ്പെട്ട കുടിയന്മാരൊക്കെ മോന്തുന്നത് 'അന്തിക്കള്ളാ'ണ്‌,അത്തിക്കള്ളല്ല.

  • mujinedmujined January 2012 +1 -1

    അന്തിക്കള്ള് മോന്താതെ 'അന്തിത്തിരി' കത്തിക്കാന്‍ നോക്കൂ

  • AdminAdmin January 2012 +1 -1

    ഞങ്ങക്ക് 'മെഴുത്തിരി' കത്തിച്ചാ ശീലം. അത് ചിലപ്പോള്‍ ആളികത്താറുണ്ട്

  • mujinedmujined January 2012 +1 -1

    തൃശൂര്‍പൂരത്തിന്റെ 'നിലാത്തിരി' കണ്ടിട്ടുണ്ടോ?

  • ponnilavponnilav January 2012 +1 -1

    നിലാമഴ കണ്ടിട്ടുണ്ട്

  • mujinedmujined January 2012 +1 -1

    'മഴക്കാല' ത്താണോ നിലാമഴ പെയ്യുന്നത്?

  • ponnilavponnilav January 2012 +1 -1

    മഴക്കാലത്ത് 'മഴവില്ല് '.

  • mujinedmujined January 2012 +1 -1

    കര്‍ക്കിടക മാസത്തിലല്ലേ 'അടമഴ' പെയ്യുന്നത്?

  • srjenishsrjenish January 2012 +1 -1

    “മഴക്കാറൊ“ന്നും ഇല്ല്ലല്ലോ?

  • AdminAdmin January 2012 +1 -1

    അപ്പോള്‍ മഴവില്ല് തെളിഞ്ഞിട്ടുണ്ടാകണം

  • aparichithanaparichithan January 2012 +1 -1

    'രാത്രിമഴ' വായിച്ചിട്ടുണ്ടോ?

  • ponnilavponnilav January 2012 +1 -1

    നനഞ്ഞിട്ടുമുണ്ട്. 'ശുഭരാത്രി' ആശംസിച്ചിട്ടുമുണ്ട്

  • vivekrvvivekrv January 2012 +1 -1

    ശുഭയാത്രയോ?

  • mujinedmujined January 2012 +1 -1

    'അനുയാത്ര' പോയിട്ടണ്ടോ?

  • VIDOOSHAKANVIDOOSHAKAN January 2012 +1 -1

    'അനുവാദം' കിട്ടിയില്ലാട്ടോ .നിക്ക് വയ്യേ തല്ലുകൊള്ളാന്‍

  • kadhakarankadhakaran February 2012 +1 -1

    'അപവാദം' പറഞ്ഞാല്‍ തല്ലു കൊള്ളും

  • AdminAdmin February 2012 +1 -1

    പരിവാരം ഒക്കെയായി വന്നു തല്ലുമോ?

  • aparichithanaparichithan February 2012 +1 -1

    തല്ലി 'വാരിയെല്ലൊ'ടിക്കാതിരുന്നാല്‍ നല്ലത്! :-(

  • AdminAdmin February 2012 +1 -1

    ഇതിനെ ഒരു രണ്ടായിരം ആക്കണം ! രണ്ടു ദിവസം കഴിഞ്ഞു ആഞ്ഞു പിടിക്കാം.

  • aparichithanaparichithan February 2012 +1 -1

    എന്തിനു രണ്ടായിരത്തില്‍ നിര്‍ത്തുന്നു? 'മൂവായിര'മോ അതിനു മുകളിലോ ആയിക്കൂടേ?

  • vivekrvvivekrv February 2012 +1 -1

    'നാലായിരം' എന്തായാലുമാക്കണം

  • srjenishsrjenish February 2012 +1 -1

    “അയ്യായിരം” ആക്കണം..

  • AdminAdmin February 2012 +1 -1

    അയ്യായിരത്തി ഒന്ന് ..ഒരു തരം

  • vivekrvvivekrv February 2012 +1 -1

    'ആറായിര'മായാല്‍ എന്താ കുഴപ്പം?

  • ponnilavponnilav February 2012 +1 -1

    'മകയിരം ' നാളാണ് അല്ലെ ?

  • menonjalajamenonjalaja February 2012 +1 -1

    ആരുടെ? ‘മകരന്ദം’ നുകരുന്ന പൂമ്പാറ്റയുടെയോ?

  • m.s.priyam.s.priya February 2012 +1 -1

    അല്ല ജലത്തില്‍ വിരിയുന്ന 'അരവിന്ദ'ത്തിന്റെ....

  • aparichithanaparichithan February 2012 +1 -1

    ഈ അരവിന്ദത്തിൽ 'കാർവണ്ട്' വരാറുണ്ടോ?

  • vivekrvvivekrv February 2012 +1 -1

    കാര്‍വണ്ടിന് 'മഴക്കാറി'ന്റെ നിറമാണോ?

  • ponnilavponnilav February 2012 +1 -1

    ഇനി 'മഴവില്ലി'ന്റെ നിറമാണ് എന്ന് പറയുമോ വിവേകേ?

  • aparichithanaparichithan February 2012 +1 -1

    മഴവില്ലും മഴക്കാറും കുറേയേറെ കണ്ടുകഴിഞ്ഞു. അതുകൊണ്ട് ഇനി നമുക്ക് 'വാഴപ്പഴ'ത്തെക്കുറിച്ച് സംസാരിക്കാം.. :)

  • ponnilavponnilav February 2012 +1 -1

    എനിക്കിഷ്ടം 'ചക്കപ്പഴം' ആണ് . പെട്ടെന്ന് തിന്നു തീരില്ലല്ലോ :-))

  • aparichithanaparichithan February 2012 +1 -1

    കൂഴച്ചക്ക?

  • ponnilavponnilav February 2012 +1 -1

    'കടച്ചക്ക' കറി വയ്ക്കാം

  • kadhakarankadhakaran February 2012 +1 -1

    'പഴക്കട'യില്‍ കടച്ചക്ക കിട്ടുമോ

  • menonjalajamenonjalaja February 2012 +1 -1

    ‘പഴച്ചാര്‍’ ആരോഗ്യത്തിന് അത്യുത്തമം. പഞ്ചസാരയിട്ട് സ്വാദ് കളയാതെ നോക്കണം.

  • vivekrvvivekrv February 2012 +1 -1

    അതെന്താ 'പഞ്ചസാര'യിട്ടാല്‍

  • m.s.priyam.s.priya February 2012 +1 -1

    എന്തായാലും കുഴപ്പമില്ല, 'പഞ്ചവാദ്യം' കേള്‍ക്കുന്നുണ്ടല്ലോ!!

  • mujinedmujined February 2012 +1 -1

    'പഞ്ചലോഹം' കണ്ടിട്ടുണ്ടോ?

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion