വാക്കുകള്‍ കൊണ്ടൊരു കളി
  • srjenishsrjenish January 2012 +1 -1

    കുത്തിനോവിച്ചാല്‍ “നോക്കുകുത്തി“ ആകുമോ?

  • ponnilavponnilav January 2012 +1 -1

    ഇല്ല .'പേനാക്കത്തി' ആവും

  • m.s.priyam.s.priya January 2012 +1 -1

    അതെന്താ 'കറിക്കത്തി' ആവില്ലേ?

  • vivekrvvivekrv January 2012 +1 -1

    'പച്ചക്കറി' മുറിക്കാന്‍ കറിക്കത്തി നല്ലതാ

  • mujinedmujined January 2012 +1 -1

    അല്പം 'പച്ചവെള്ളം' കിട്ടിയിരുന്നെങ്കില്‍ കുടിക്കാമായിരുന്നു.

  • kadhakarankadhakaran January 2012 +1 -1

    കഞ്ഞിവെള്ളം ആയാലോ?

  • mujinedmujined January 2012 +1 -1

    'പഴംകഞ്ഞി' ആയാലും മതി.

  • ponnilavponnilav January 2012 +1 -1

    പക്ഷെ 'പഴഞ്ചോറാ'കരുതു

  • srjenishsrjenish January 2012 +1 -1

    പഴങ്കഞ്ഞി കുടിക്കുന്നവന്‍ “പഴഞ്ചനാ“ണോ?

  • ponnilavponnilav January 2012 +1 -1

    പഴഞ്ചൊല്ല് ആണോ അത്

  • aparichithanaparichithan January 2012 +1 -1

    അല്ല, പഴമൊഴി!!! :)

  • ponnilavponnilav January 2012 +1 -1

    പഴഞ്ചാക്കല്ലല്ലോ ഭാഗ്യം

  • aparichithanaparichithan January 2012 +1 -1

    ഇപ്പോള്‍ 'പള്ളിക്കൂട'ത്തില്‍ പഴഞ്ചൊല്ലൊക്കെ പഠിപ്പിക്കാറുണ്ടോ?

  • srjenishsrjenish January 2012 +1 -1

    ഓഫീസിലൊരു “പള്ളിമെത്ത” കിട്ടിയിരുന്നെങ്കില്‍...

  • ponnilavponnilav January 2012 +1 -1

    പള്ളിമണി കേള്‍ക്കുന്നുണ്ടോ ? ഒന്ന് ചെവിയോര്‍ക്കൂ

    ഉണ്ടുണ്ടേ അപരിചിതാ ,
    പഴഞ്ചൊല്ലില്‍ പതിരില്ലല്ലോ ?

  • aparichithanaparichithan January 2012 +1 -1

    അത് പള്ളിമണിയല്ലല്ലോ. 'കുടമണി' കിലുങ്ങുന്നതല്ലേ?

  • ponnilavponnilav January 2012 +1 -1

    കുടമുല്ല വിരിഞ്ഞു .

  • aparichithanaparichithan January 2012 +1 -1

    ഇനി 'മുല്ലമാല' കെട്ടാമല്ലോ...

  • mujinedmujined January 2012 +1 -1

    മുല്ലമാലയേക്കാള്‍ നല്ലത് 'ജപമാല' യാ.

  • ponnilavponnilav January 2012 +1 -1

    തിരമാലയാണ് എനിക്കിഷ്ടം തീരില്ലല്ലോ

  • VIDOOSHAKANVIDOOSHAKAN January 2012 +1 -1

    തിരനോട്ടം വേണ്ടേ കഥകളിക്കു ?

  • menonjalajamenonjalaja January 2012 +1 -1

    ആദ്യം ‘തിരശ്ശീല’ പിടിക്കട്ടെ.

  • kadhakarankadhakaran January 2012 +1 -1

    'മടിശ്ശീല'യില്‍ കനമുള്ളവനേ തിരശ്ശീല പിടിക്കാവൂ

  • m.s.priyam.s.priya January 2012 +1 -1

    ' മടിയന്‍ ' മല ചുമക്കും എന്നല്ലേ.....

  • vivekrvvivekrv January 2012 +1 -1

    മടിയന്‍ മല ചുമക്കും. 'കുടിയനോ'?

  • mujinedmujined January 2012 +1 -1

    കുടിയന്‍ പാമ്പായി 'കുഴിയെണ്ണും'

  • menonjalajamenonjalaja January 2012 +1 -1

    അതെന്താ കുഴിയാനയാണോ?

  • mujinedmujined January 2012 +1 -1

    കുഴിയാനയല്ല 'പടുകുഴി'

  • ponnilavponnilav January 2012 +1 -1

    വാരിക്കുഴിയില്‍ കുഴിയാന വീണാല്‍ ?

  • menonjalajamenonjalaja January 2012 +1 -1

    ആനവാരിക്ക് കുശാല്‍

  • ponnilavponnilav January 2012 +1 -1

    ആനക്കൊമ്പ് അടിച്ചെടുക്കാന്‍ പറ്റുമോ ?

  • mujinedmujined January 2012 +1 -1

    ആനക്കൊമ്പ് കിട്ടിയില്ലെങ്കില്‍ 'ആനപ്പിണ്ട'മെങ്കിലും.........

  • ponnilavponnilav January 2012 +1 -1

    അത് വേണോ മുജീബേ ആനവാല്‍ പോരെ ?

  • aparichithanaparichithan January 2012 +1 -1

    ആനവാല്‍ 'വാല്പ്പാറ'യിൽ കിട്ടുമോ?

  • ponnilavponnilav January 2012 +1 -1

    ഇല്ല .വേല്‍പ്പാറയില്‍ കിട്ടും

  • aparichithanaparichithan January 2012 +1 -1

    വാല്പ്പാറയ്ക്ക് 'അപ്പുറത്ത'ല്ലേ വേല്‍പ്പാറ?

  • ponnilavponnilav January 2012 +1 -1

    'ഇപ്പുറത്ത്' ആണോ

  • mujinedmujined January 2012 +1 -1

    'കടപ്പുറ'ത്ത് ആണെന്നു തോന്നുന്നു.

  • aparichithanaparichithan January 2012 +1 -1

    'കുറ്റിപ്പുറ'ത്ത് പോയി അന്വേഷിക്കട്ടെ...

  • mujinedmujined January 2012 +1 -1

    കുറ്റിപ്പുറത്ത് പോയി അന്വേഷിച്ചാല്‍ 'കുറ്റിക്കാട്' കാണുമോ?

  • ponnilavponnilav January 2012 +1 -1

    പട്ടിക്കാട് തൃശ്ശൂരിനടുത്ത് അല്ലെ ?

  • AdminAdmin January 2012 +1 -1

    തൃശ്ശൂരില്‍ ഇഷ്ടം പോലെ 'പട്ടിക്കൂടു'കളും ഉണ്ട്

  • mujinedmujined January 2012 +1 -1

    പട്ടിക്കൂടുകള്‍ ഉണ്ടായാല്‍ 'പട്ടികള്‍' ഉണ്ടാവണമെന്നില്ലല്ലോ?

  • aparichithanaparichithan January 2012 +1 -1

    ഞങ്ങളുടെ നാട്ടില്‍ പട്ടികള്‍ കുറവാണെങ്കിലും 'കുട്ടികള്‍' ഒരുപാടുണ്ട്!

  • srjenishsrjenish January 2012 +1 -1

    “പട്ടിക്കുട്ടി”കളാണോ?

  • mujinedmujined January 2012 +1 -1

    'പെണ്‍കുട്ടി' കള്‍ ആയിരിക്കും.

  • aparichithanaparichithan January 2012 +1 -1

    അതെന്താ 'ആണ്‍കുട്ടി'കളെ ഒഴിവാക്കിയത്?

  • mujinedmujined January 2012 +1 -1

    'കുട്ടിക്കളി' മാറിയിട്ടില്ലെന്നുതോന്നുന്നു?

  • AdminAdmin January 2012 +1 -1

    'വട്ട്കളി' ച്ചു നടന്നോ.

  • mujinedmujined January 2012 +1 -1

    'പിള്ളകളി' മാറിയിട്ടില്ല അല്ലേ?

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion