വാക്കുകള്‍ കൊണ്ടൊരു കളി
  • srjenishsrjenish January 2012 +1 -1

    പഞ്ചസാരം കുടിച്ചതിന് ശേഷമാ ഞാന്‍ എഴുതിയത്.. വെറുതെ “ചുടുവാക്ക്” പറയാതെ..

  • menonjalajamenonjalaja January 2012 +1 -1

    ഇത് വെറും ‘ചാടുവാക്ക്’ അല്ലേ

  • srjenishsrjenish January 2012 +1 -1

    “പടുവാക്ക്” പറയാത്തവരാരുണ്ട് മഷിത്തണ്ടില്‍?

  • vivekrvvivekrv January 2012 +1 -1

    ഒരു 'അവിവേകി' ഉണ്ട് :">

  • srjenishsrjenish January 2012 +1 -1

    “അവിയല്‍” കൂട്ടി ചോറുണ്ടോളൂ.. വിവേകമുണ്ടായില്ലെങ്കിലും വയറെങ്കിലും നിറഞ്ഞുകിട്ടും...

  • vivekrvvivekrv January 2012 +1 -1

    വയറു നിറഞ്ഞാല്‍ "വയല്‍പ്പൂ" ചെവിയില്‍ ചൂടണോ?

  • menonjalajamenonjalaja January 2012 +1 -1

    വയല്‍പ്പൂ ചൂടിക്കഴിഞ്ഞ് അല്പം കഴിഞ്ഞ് വീണ്ടും വിശക്കുകയാണെങ്കില്‍ ‘ഉപ്പുമാവ്’ കഴിക്കാം.

  • vivekrvvivekrv January 2012 +1 -1

    ഉപ്പുമാവില്‍ കല്ലുപ്പാണോ "പൊടിയുപ്പാ"ണോ ചേര്‍ക്കുന്നത്?

  • mujinedmujined January 2012 +1 -1

    "ഉപ്പുരസം" ചേര്‍ത്താലും മതി

  • kadhakarankadhakaran January 2012 +1 -1

    ഉപ്പുരസം ഇല്ലെങ്കില്‍ പുളിരസം മതിയോ?

  • mujinedmujined January 2012 +1 -1

    പുളിരസം കൂടിയാല്‍ 'അതിസാരം' പടരും.

  • aparichithanaparichithan January 2012 +1 -1

    അത് 'സാരമില്ല'

  • srjenishsrjenish January 2012 +1 -1

    “സാരവാന്‍” ഒരിക്കലും അതിനെ നിസാരമായി കാണില്ല...

  • aparichithanaparichithan January 2012 +1 -1

    'ജാംബവാന്‍' ഈ സാരവാന്റെ ആരായിട്ടുവരും ? :)

  • srjenishsrjenish January 2012 +1 -1

    അമ്മാവന്‍...

  • aparichithanaparichithan January 2012 +1 -1

    'അപ്പൂപ്പന്‍' ആണെന്നാ ഞാന്‍ കരുതിയത്.

  • mujinedmujined January 2012 +1 -1

    'ഇരപ്പന്‍' ആണെന്ന് തോന്നാന്നതു നന്നായി.

  • AdminAdmin January 2012 +1 -1

    തുരപ്പന്‍ ആണെന്നും

  • vivekrvvivekrv January 2012 +1 -1

    പേരപ്പന്‍ ആണോ?

  • mujinedmujined January 2012 +1 -1

    അലപ്പന്‍ ആവല്ലേ.

  • VIDOOSHAKANVIDOOSHAKAN January 2012 +1 -1

    'അലമ്പന്‍ ' ആണോ ?

  • mujinedmujined January 2012 +1 -1

    'അലങ്കോല' മാക്കാതിരുന്നാല്‍ മതി.

  • menonjalajamenonjalaja January 2012 +1 -1

    ‘ഇടങ്കോലി’ടുന്നത് അലങ്കോലമാക്കാനാണോ?

  • mujinedmujined January 2012 +1 -1

    ഇടങ്കോലിടാനല്ല 'ഇടറാതി' രിക്കാന്‍ വേണ്ടിയാണ്.

  • VIDOOSHAKANVIDOOSHAKAN January 2012 +1 -1

    ഇടവക ' പള്ളി വഴി ഒന്ന് പോയി നോക്കട്ടെ . തല്ലെല്ലാം ഇപ്പൊ അവിടെയല്ലേ

  • mujinedmujined January 2012 +1 -1

    എങ്കില്‍ 'ഇടിക്കട്ട'എടുക്കാന്‍ മറക്കല്ലേ!!!

  • m.s.priyam.s.priya January 2012 +1 -1

    എല്ലാവരും ഒന്ന് 'പേടിക്കട്ടെ' എന്ന് കരുതിയാണോ??

  • mujinedmujined January 2012 +1 -1

    'ഉള്‍പ്പേടി' നല്ലതാണല്ലോ.

  • aparichithanaparichithan January 2012 +1 -1

    'ഉരുപ്പടി' അധികമില്ലെങ്കിൽ ഒരു പേടിയും വേണ്ട

  • kadhakarankadhakaran January 2012 +1 -1

    'പലവുരു' പറഞ്ഞിട്ടും ആരും നന്നാകുന്നില്ലല്ലോ :-?

  • vivekrvvivekrv January 2012 +1 -1

    'പരുക്കനാ'യി പറഞ്ഞു നോക്കൂ

  • mujinedmujined January 2012 +1 -1

    പരുക്കനായി പറഞ്ഞോളൂ 'പിശുക്കന്‍' ആവാതിരുന്നാല്‍ മതി.

  • vivekrvvivekrv January 2012 +1 -1

    പിശുക്കന് കശുമാവ്‌ ഉണ്ടോ?

  • mujinedmujined January 2012 +1 -1

    കശുമാവ് ഉണ്ടോയെന്നറിയില്ല 'പ്രേതാത്മാവ്' ഉണ്ട്

  • ponnilavponnilav January 2012 +1 -1

    പ്രേതാത്മാവിന്റെ അടുത്തോ കളി മുജീബേ 'ദോശമാവ്' പോരെ .ചുട്ടുകഴിച്ചാല്‍ വിശപ്പ്‌ മാറും

  • vivekrvvivekrv January 2012 +1 -1

    ചുടാന്‍ 'ദോശക്കല്ല്' ഇല്ല. എന്ത് ചെയ്യും?

  • mujinedmujined January 2012 +1 -1

    ദോശ ചുടാന്‍ 'ആണിക്കല്ലാ'യാലും മതി.

  • vivekrvvivekrv January 2012 +1 -1

    'ആണിരോഗ'മുള്ളവര്‍ ദോശ ചുട്ടാല്‍ ശരിയാകുമോ?

  • mujinedmujined January 2012 +1 -1

    'രോഗശാന്തി' കിട്ടാന്‍ സാധ്യതയുണ്ട്.

  • vivekrvvivekrv January 2012 +1 -1

    'ചിങ്ങരാശി'യില്‍ രോഗശാന്തി കിട്ടിയേക്കും

  • aparichithanaparichithan January 2012 +1 -1

    ഇവിടെ എഴുതുന്ന വാക്യങ്ങൾക്ക് 'ശരാശരി' നിലവാരമെങ്കിലും ഉണ്ടായാൽ നന്നായിരിക്കും.

  • mujinedmujined January 2012 +1 -1

    'ഇടശരി'യായിട്ടെങ്കിലും മതിയായിരുന്നു

  • aparichithanaparichithan January 2012 +1 -1

    അപ്പറഞ്ഞതിൽ ഒരു 'ശരികേടി'ല്ലേ മുജീബേ?

  • mujinedmujined January 2012 +1 -1

    ആ പറഞ്ഞതില്‍ ഒരു 'നെറികേടു' മില്ല.

  • aparichithanaparichithan January 2012 +1 -1

    എന്നാലും ഒരു 'കല്ലുകടി'... :)

  • mujinedmujined January 2012 +1 -1

    'കല്ലുരുക്കി' കഴിച്ചാല്‍ മതി എല്ലാ കല്ലുകടിയും മാറിക്കിട്ടും ;-)

  • ponnilavponnilav January 2012 +1 -1

    കല്ലുരുക്കി വിട് 'കല്ലുവാഴ' വയ്ക്ക് . പഴം കിട്ടുമായിരിക്കും

  • srjenishsrjenish January 2012 +1 -1

    ആരും “കാലുവാരാ“തിരുന്നാല്‍ മതി...

  • kadhakarankadhakaran January 2012 +1 -1

    കാലുവാരിയാല്‍ 'മേലുനോവും'

  • mujinedmujined January 2012 +1 -1

    'കുത്തിനോവി' ക്കാതിരുന്നാല്‍മതി.

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion