വാക്കുകള്‍ കൊണ്ടൊരു കളി
  • mujinedmujined January 2012 +1 -1

    "അവിനാശി" യായാല്‍ കുഴപ്പമൊന്നുമില്ലല്ലോ?

  • ponnilavponnilav January 2012 +1 -1

    'അവിവേകി' ആകാതിരുന്നാല്‍ മതി

  • mujinedmujined January 2012 +1 -1

    അവിവേകിയായാല്‍ "അവിപാകം" സംഭവിക്കുമോ?

  • ponnilavponnilav January 2012 +1 -1

    'അവിയല്‍' കൂട്ടി ഊണ് കഴിച്ചു നോക്കൂ എല്ലാ സംശയവും മാറും

  • mujinedmujined January 2012 +1 -1

    "അവിശങ്ക" കൂടാതെ പറയാന്‍ പറ്റുമോ?

  • ponnilavponnilav January 2012 +1 -1

    'അവിശ്വാസം' കൂടാതെ സ്വീകരിച്ചാല്‍ എല്ലാം ശുഭം ,സ്വസ്ഥം , സമാധാനം

  • mujinedmujined January 2012 +1 -1

    സമാധാനമായാല്‍ പിന്നെ സന്തോഷത്തോടെ "ശ്വാസംവിടാം"

  • AdminAdmin January 2012 +1 -1

    അന്ത്യശ്വാസം ആകാതിരുന്നാല്‍ മതി

  • mujinedmujined January 2012 +1 -1

    "അന്ത്യരാശി"ഏതാണാവോ?

  • menonjalajamenonjalaja January 2012 +1 -1

    പലര്‍ക്കും ‘ജലരാശി’ ആയിരിക്കും.(വിശേഷിച്ചും കഥാകാരന്‍ , അഡ്‌മിന്‍ തുടങ്ങിയവര്‍ക്ക്. ജാഗ്രതൈ :-)) )

  • srjenishsrjenish January 2012 +1 -1

    എന്താ അവരുടെ “രാശിചക്ര”ത്തിന് കുഴപ്പം?

  • kadhakarankadhakaran January 2012 +1 -1

    "കാലചക്രം" തിരിക്കുന്നതാരാണ്

  • menonjalajamenonjalaja January 2012 +1 -1

    ‘ചക്രപാണി’ ക്ഷീണിച്ചുതുടങ്ങിയെന്ന് തോന്നുന്നു.

  • kadhakarankadhakaran January 2012 +1 -1

    ചക്രവാകം പറക്കുമോ

  • aparichithanaparichithan January 2012 +1 -1

    വിക്രമന്' അറിയുമായിരിക്കും.

  • menonjalajamenonjalaja January 2012 +1 -1

    ആര്‍ക്ക്, ‘മനയ്ക്കലെ’ വിക്രമനോ?

  • aparichithanaparichithan January 2012 +1 -1

    അല്ല. 'കോട്ടയ്ക്കലെ'

  • menonjalajamenonjalaja January 2012 +1 -1

    ‘ചങ്കുവെട്ടി’യിലെ കോട്ടയ്ക്കലോ?

  • vivekrvvivekrv January 2012 +1 -1

    അല്ല ഇടവെട്ടിയിലെ

  • menonjalajamenonjalaja January 2012 +1 -1

    ഇതൊക്കെ കണ്ടിട്ട് ‘ഇടനെഞ്ച്’ പൊട്ടുന്നു

  • aparichithanaparichithan January 2012 +1 -1

    'നെഞ്ചുരോഗം' ഉണ്ടെങ്കില്‍ ചികിത്സ വൈകരുത്... :-(

  • srjenishsrjenish January 2012 +1 -1

    “നെഞ്ചുവലി” ആണോ ഉദ്ദേശിച്ചത്?

  • aparichithanaparichithan January 2012 +1 -1

    ഇതെന്തു രോഗമാണ്? 'പുകവലി'ക്കുന്നവര്‍ക്ക് വരുന്നതാണോ?

  • vivekrvvivekrv January 2012 +1 -1

    "പൊടിവലി"ക്കുന്നവര്‍ക്കും വരാം

  • suresh_1970suresh_1970 January 2012 +1 -1

    പൊടിമോന്‍ കേക്കണ്ട.

  • mujinedmujined January 2012 +1 -1

    പൊടിമോന്‍ കേട്ടാല്‍ "പൂരപ്പൊടി: തരുമോ?

  • vivekrvvivekrv January 2012 +1 -1

    പിന്നെ പൂരക്കളി കാണാം

  • aparichithanaparichithan January 2012 +1 -1

    കളി കണ്ട് മടങ്ങുമ്പോൾ ഇത്തിരി 'കർപ്പൂരം' കൂടി വാങ്ങിക്കോളൂ..

  • mujinedmujined January 2012 +1 -1

    കുറച്ച് "അമ്ലപുരം" കൂടി വാങ്ങിച്ചോ

  • aparichithanaparichithan January 2012 +1 -1

    'പൊടിപൂരം' എന്നൊക്കെ കേട്ടിട്ടുണ്ട്. പക്ഷെ അമ്ലപുരംഎന്താണെന്നറിയില്ല. :-(

  • mujinedmujined January 2012 +1 -1

    അമ്ലപുരമെന്നാല്‍ വാളന്‍പുളി,
    പൊടിപൂരം കണ്ടാല്‍ "പൊടിപാറും"

  • VIDOOSHAKANVIDOOSHAKAN January 2012 +1 -1

    'പൊടിയരി' കിട്ടിയാല്‍ നന്നായിരുന്നു . :) നല്ല കഞ്ഞി കിട്ടിയിട്ട് ശ്ശി കാലായി . :-(
    ഇപ്പൊ എന്നും ബിരിയാണിയല്ലേ, ബിരിയാണി :-((

  • mujinedmujined January 2012 +1 -1

    പൊടിയരികൊണ്ട് കഞ്ഞിയുണ്ടാക്കുമ്പോള്‍ അല്പം' പൊടിയുപ്പ്' ഇടാന്‍ മറക്കണ്ടാട്ടോ.

  • kadhakarankadhakaran January 2012 +1 -1

    പൊടിയുപ്പ് തന്നെയല്ലേ കറിയുപ്പ്‌?

  • srjenishsrjenish January 2012 +1 -1

    അതുതന്നെയല്ലേ ഈ “കടലുപ്പ്”

  • aparichithanaparichithan January 2012 +1 -1

    എന്തായാലും 'വെടിയുപ്പ്' വേറെയാണേ...! :)

  • srjenishsrjenish January 2012 +1 -1

    വെടിയുപ്പുകൊണ്ട് “വെടിവെപ്പ്“ നടത്താമോ?

  • aparichithanaparichithan January 2012 +1 -1

    പറ്റില്ല. അതിനു 'വെടിയുണ്ട' തന്നെ വേണം.

  • menonjalajamenonjalaja January 2012 +1 -1

    ‘അരിയുണ്ട’( ഹിന്ദു) മതിയോ?

  • srjenishsrjenish January 2012 +1 -1

    “അരിയെണ്ണി”കള്‍ ഹിന്ദുക്കളാണോ മറ്റ് മതസ്ഥരാണോ?

  • menonjalajamenonjalaja January 2012 +1 -1

    ‘അരിച്ചാക്ക്’ നോക്കിയാലറിയാം.

  • srjenishsrjenish January 2012 +1 -1

    “അരിവാള്‍” നോക്കിയാലോ?

  • vivekrvvivekrv January 2012 +1 -1

    'കൊടുവാള്‍' മതിയോ

  • aparichithanaparichithan January 2012 +1 -1

    വാള്‍ തന്നെ വേണമെന്ന 'പിടിവാശി' എന്തിനാ? നല്ല മലപ്പുറം കത്തിയായാലും പോരെ? :)

  • vivekrvvivekrv January 2012 +1 -1

    മലപ്പുറം കത്തിക്ക്‌ 'മരപ്പിടി' ആണോ അതോ 'ലോഹപ്പിടി' ആണോ?

  • srjenishsrjenish January 2012 +1 -1

    പിടി ഏതായാലും ‘പിടിവലി’ കൂടല്ലേ...

  • vivekrvvivekrv January 2012 +1 -1

    'പിഷാരടി' മാഷിനെ ഈ വഴിക്ക്‌ കാണുന്നില്ലല്ലോ ....

  • aparichithanaparichithan January 2012 +1 -1

    വേറെ വല്ലവരുമാണെങ്കില്‍ എവിടേലും 'പഞ്ചാരടി'ക്കാന്‍ പോയതാന്നു വിചാരിക്കാമായിരുന്നു. :-))

  • srjenishsrjenish January 2012 +1 -1

    പഞ്ചാരയടിക്ക് “പഞ്ചസാരം” വേണോ?

  • vivekrvvivekrv January 2012 +1 -1

    സുബൈര്‍, ജെനീഷ്,

    വാക്കുകള്‍ക്ക് വേണ്ടി 'പഞ്ചാരടി', 'പഞ്ചസാരം' എന്നൊക്കെ ഉണ്ടാക്കുന്നത് നല്ല ചുട്ടയടി കിട്ടാത്തതിന്റെ കുറവാ ..

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion