വാക്കുകള്‍ കൊണ്ടൊരു കളി
  • mujinedmujined January 2012 +1 -1

    "ചക്കക്കറ" യാവാണ്ടു നോക്കണ?

  • suresh_1970suresh_1970 January 2012 +1 -1

    " ചക്കക്കുരു " അടുപ്പിലിട്ട പോലെയായല്ലോ ഇവിടെ ?

  • aparichithanaparichithan January 2012 +1 -1

    തിന്നാന്‍ 'ചക്കക്കുരു' പോരേ?

  • aparichithanaparichithan January 2012 +1 -1

    ഇതാകെക്കൂടി 'കൂഴച്ചക്ക'പ്പരുവത്തിലായല്ലോ? :)

  • mujinedmujined January 2012 +1 -1

    ഇവിടെയാകെ "ഇക്കച്ചക്ക" യാണല്ലോ :-bd

  • suresh_1970suresh_1970 January 2012 +1 -1

    പൊന്‍വെയില്‍ " മണിക്കച്ച " അഴിഞ്ഞുവീണു !

  • mujinedmujined January 2012 +1 -1

    ,സാമ്പാറിന് "പച്ചക്കറി" വാങ്ങിയോ?

  • suresh_1970suresh_1970 January 2012 +1 -1

    "ഇലക്കറി" യാണു പഥ്യം !

  • suresh_1970suresh_1970 January 2012 +1 -1

    ? :-c

  • aparichithanaparichithan January 2012 +1 -1

    'മുട്ടക്കറി' ഇഷ്ടമാണോ?

  • mujinedmujined January 2012 +1 -1

    "കിട്ടമുട്ടെ" ഇഷ്ടമാണ്

  • aparichithanaparichithan January 2012 +1 -1

    കിട്ടമുട്ടെ....????? :-?

  • mujinedmujined January 2012 +1 -1

    കിട്ടമുട്ടെ....????? - ഏറെക്കുറെ,ഏതാണ്ട്

  • suresh_1970suresh_1970 January 2012 +1 -1

    സന്തോഷ് പണ്ഡിറ്റിന്റെ "കോഴിമുട്ട" ചിന്തകള്‍ മറക്കല്ലേ !

  • aparichithanaparichithan January 2012 +1 -1

    പണ്ഡിറ്റ് 'അഴിമുഖം' കാണാന്‍ വരുന്നുണ്ടത്രേ!!!

  • suresh_1970suresh_1970 January 2012 +1 -1

    അലയാഴി - യും കാണാലോ ?

  • mujinedmujined January 2012 +1 -1

    "അഴിമതി"നടമാടിയ നാട്ടിലോ?

  • aparichithanaparichithan January 2012 +1 -1

    ഇക്കാലത്ത് അഴിമതിയൊന്നും വലിയ 'അവമതി'യായി ആരും കാണുന്നില്ല.:-(

  • suresh_1970suresh_1970 January 2012 +1 -1

    മതിയായി !

  • menonjalajamenonjalaja January 2012 +1 -1

    ‘ബുദ്ധിമതി’കള്‍ ഇതൊന്നും കാണാറില്ല

  • suresh_1970suresh_1970 January 2012 +1 -1

    ദുഷ്ടബുദ്ധി കളും !!

  • mujinedmujined January 2012 +1 -1

    "അതിബുദ്ധി" മാന്‍മാരെയൊന്നും കാണുന്നില്ലല്ലോ?

  • suresh_1970suresh_1970 January 2012 +1 -1

    എന്തു ചെയ്യണമെന്നറിയാതെ "ബുദ്ധിമുട്ട്" അനുഭവിക്കുകയാകും !

  • mujinedmujined January 2012 +1 -1

    "അഭിബുദ്ധി"പ്രവര്‍ത്തിക്കുന്നില്ലായിരിക്കും!

  • suresh_1970suresh_1970 January 2012 +1 -1

    അഭിരാമി യെ മനസില്‍ ധ്യാനിക്കൂ.

  • mujinedmujined January 2012 +1 -1

    "അഭിലാഷം"കൊള്ളാം!!!

  • suresh_1970suresh_1970 January 2012 +1 -1

    അഭിമാനം അല്ലേ ഏറ്റവും വലുത് ?

  • menonjalajamenonjalaja January 2012 +1 -1

    എന്താ അതിന്റെ ‘മാനദണ്ഡം’?

  • suresh_1970suresh_1970 January 2012 +1 -1

    നീലരാജി യില്‍ കാഴ്ച്ച കുറവാണല്ലേ ?

  • AdminAdmin January 2012 +1 -1

    നീലരാജി ??

  • menonjalajamenonjalaja January 2012 +1 -1

    ഞാനിടയ്ക്കൊരു നീലവാനം ഇട്ടു അപ്പോള്‍ തന്നെ കാന്‍സലും ചെയ്തു. അതിന്റെ മറുപടി വാക്കാണല്ലേ? ശരി .ഇത് തന്നെ തുടരാം.

  • suresh_1970suresh_1970 January 2012 +1 -1

    നീലരാജി = കൂരിരുട്ട്

    അവലംബം : മഷിത്തണ്ട് നിഘണ്ടു

  • menonjalajamenonjalaja January 2012 +1 -1

    അല്ലെങ്കിലും ‘നീലപങ്ക’ത്തില്‍ കാണുന്നതെങ്ങനെ?

    നീലപങ്കം--ഇരുട്ട്

  • mujinedmujined January 2012 +1 -1

    "നീലഗിരി"ഇപ്പോള്‍ നല്ല തണുപ്പാ!!!

  • suresh_1970suresh_1970 January 2012 +1 -1

    I-)

  • menonjalajamenonjalaja January 2012 +1 -1

    എന്നാലും അവിടെ ‘നീലമിഴി’കള്‍ ഉണ്ടായിരിക്കും

  • mujinedmujined January 2012 +1 -1

    "ഏണമിഴി" കളും അവിടെ കാണാം

  • menonjalajamenonjalaja January 2012 +1 -1

    അവയുടെ ‘മിഴിയോരം’ നനഞ്ഞിരിക്കുമോ

  • mujinedmujined January 2012 +1 -1

    "മിഴിയിണ" നനഞ്ഞിരിക്കാന്‍ സാധ്യതയുണ്ട്.

  • kadhakarankadhakaran January 2012 +1 -1

    ഹിതു കൊള്ളാമല്ലോ? =D>

    നനയ്ക്കുന്നതൊക്കെ കൊള്ളാം "തലയിണ" നനയ്ക്കരുത്.

  • AdminAdmin January 2012 +1 -1

    അതെയതെ, തലയിണ നനഞ്ഞാല്‍ 'തലയോട്ടി' വരെ തണുക്കും.

  • mujinedmujined January 2012 +1 -1

    തലയോട്ടി തണുത്താല്‍ "തലച്ചോര്‍" ന് കേടാ.

  • kadhakarankadhakaran January 2012 +1 -1

    തലച്ചോറിന് കേടു വന്നാല്‍ അത് 'കൊലച്ചോറാ'കാന്‍ വലിയ താമസമില്ല

  • suresh_1970suresh_1970 January 2012 +1 -1

    പിന്നെ വെറുതെ " കൊലയാളി " കളെ തിരഞ്ഞു നടക്കണം .

  • srjenishsrjenish January 2012 +1 -1

    ‘മലയാളി‘യേയും...

  • suresh_1970suresh_1970 January 2012 +1 -1

    "മലനാട്" വിട്ട മലയാളികളെത്രയോ ഉണ്ടാല്ലൊ, അതീന്നൊന്നിനെ എടുക്ക്.

  • kadhakarankadhakaran January 2012 +1 -1

    'മലമ്പാമ്പി'നെ എടുക്കുന്നതൊക്കെ കൊള്ളാം. ആ പഴഞ്ചൊല്ലോര്‍ക്കുന്നത് നന്ന്

  • srjenishsrjenish January 2012 +1 -1

    ‘മലയാളം’ അറിയാത്ത മലയാളിയെ മതിയോ?

  • kadhakarankadhakaran January 2012 +1 -1

    മലയാളം അറിയാത്ത മലയാളികള്‍ 'മലമ്പുഴ'യിലുണ്ടോ?

  • suresh_1970suresh_1970 January 2012 +1 -1

    " മലരമ്പ് " തൊടുക്കാത്ത മലയാളിയുണ്ടോ ?

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion